Friday, February 11, 2011

2010 ചൂടേറിയ വര്‍ഷം

                                       
ഭൂമി ചുട്ടുപൊള്ളിയ വര്‍ഷമാണ് കടന്നുപോയതെന്ന് പഠനറിപ്പോര്‍ട്ട്. ലോകകാലാവസ്ഥാ സംഘടനയും ഇന്ത്യന്കാലാവസ്ഥാപഠനവിഭാഗവും തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലാണ് 2010 ചൂടുപിടിച്ച ദിവസങ്ങളുമായി റെക്കോഡിലേക്കെത്തുന്നത്. 1961 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്ഉപഭൂഖണ്ഡത്തിലെ ശരാശരി ഉപരിതലതാപം 0.93 ഡിഗ്രി സെല്ഷ്യസ് വര്‍ധിച്ചതായാണ് കണ്ടെത്തിയത്. സര്‍വകാല റെക്കോഡാണിത്.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ ദശാബ്ദവുമായിരുന്നു 2001-2010 ലേത്. തൊട്ടുമുമ്പുള്ള ദശകത്തെക്കാള്‍ 0.40 ഡിഗ്രി സെല്ഷ്യസ് കൂടുതലായിരുന്നു കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ചൂട്. ആഗോളതാപനം ഒരു പൊതുപ്രവണതയായി നിലനില്ക്കുന്നുണ്ടെങ്കിലും വര്‍ധിതമായ തരത്തിലുള്ള വ്യതിയാനത്തിനു കാരണംതേടുകയാണ് ശാസ്ത്രസമൂഹം. ഭീതിദമായ വര്‍ധനയ്ക്ക് പല കാരണവുമുള്ളതായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അതില്‍ത്തന്നെ പ്രാഥമികകാരണങ്ങളും അതില്‍ നിന്നുളവായ ദ്വിതീയ കാരണങ്ങളുമുണ്ട്.

                                       
പസഫിക് സമുദ്രത്തിലെ രണ്ട് പ്രവാഹ പ്രതിഭാസങ്ങളാണ് ഇതില്‍ മുഖ്യസ്വാധീനം ചെലുത്തിയത്. സൂര്യനില്‍ നിന്നുള്ള താപം ഭൂമിയെ എത്രമാത്രം ചൂടുപിടിപ്പിക്കുന്നു എന്നതിനെ നിയന്ത്രിക്കുന്ന ഇവയിലൊന്നായ 'എല്‍-നിനൊ'  ചൂടുകൂടാന്കാരണമാവുന്നതാണ്. അതിന് പൂരകമായുള്ള 'ലാ-നിനാ' ചൂടുകുറയാനും. കഴിഞ്ഞ ഏതാനും ദശകമായി സൂര്യന്റെ ജ്വലനപ്രഭ (Solar Irradiance) യിലെ വ്യത്യാസം 'എല്‍-നിനൊ'യെയാണ് അധികമായി പിന്തുണച്ചത്. അതിലൂടെ ചൂടുകൂടി. കാര്ബണ്വാതകങ്ങള്അന്തരീക്ഷത്തില്‍ കൂടുതലായി തങ്ങിനിന്നത് ഇതിന്റെ ആക്കംകൂട്ടി. ഇതായിരുന്നു പ്രാഥമിക കാരണം.

പക്ഷേ, ഇതില്‍ നിന്ന് ഉടലെടുത്ത ദ്വിതീയകാരണങ്ങളിലൂടെയാണ് സ്ഥിതിഗതികൂടുതല്‍ രൂക്ഷമായത്. ധ്രുവമേഖലയിലായിരുന്നു പ്രാഥമികമായ ചൂടുപിടിക്കലിന്റെ പ്രത്യാഘാതങ്ങള്ഏറ്റവുമധികം പ്രകടമായത്. പ്രത്യേകമായും ആര്‍ട്ടിക്മേഖലയില്‍. മഞ്ഞുമലകളില്‍ ഉരുകിയൊഴുകിയ ജലം സമുദ്രത്തിലേക്ക് കൂടുതലായെത്തിയതുമൂലം അവയുടെ ഉപരിതലവര്ണം ഇളംനിറത്തിലേക്കു മാറുകയും അതിലൂടെ അവയുടെ പ്രകാശപ്രതിഫലനശേഷിക്ക് മാറ്റമുണ്ടാവുകയും ചെയ്തു.

                                                              
അല്‍ബിഡൊ (Albido) എന്ന പ്രതിഫലനശേഷി വര്ധിച്ചതിലൂടെ സൂര്യപ്രകാശത്തിലെ താപവികിരണങ്ങള്ഒരു കണ്ണാടിയില്നിന്നെന്നപോലെ കൂടുതലായി പ്രതിഫലിപ്പിക്കുകയും അത് അന്തരീക്ഷത്തിലെ താഴ്ന്ന വിതാനത്തില്ത്തട്ടി തിരിച്ചെത്തുകയും ചെയ്തു. ഇത് മഞ്ഞുരുക്കത്തിന്റെ തീവ്രത കൂട്ടുകയും തുടര്ന്നുള്ള പ്രവര്ത്തനങ്ങള്ചാക്രികമായി തുടരുകയും ചെയ്തു. അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങള്അളവില്കൂടിയ കാരണം ഇതിന്റെ പ്രത്യാഘാതം മുന്കാലങ്ങളിലേക്കാള്കൂടുതലായാണ് പ്രകടമായത്. ലോകം മുഴുവനായും അതിന്റെ ദോഷഫലങ്ങള്ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.

റഷ്യയിലെ തീക്കാറ്റ് ഇസ്രയേലിലെ തീപിടിത്തം, പാകിസ്ഥാനിലെയും ഓസ്ട്രേലിയയിലെയും വെള്ളപ്പൊക്കം, ചൈനയിലെ മണിടിച്ചിലും ഉരുള്‍പൊട്ടലും, അമേരിക്കയിലെ മഞ്ഞുവീഴ്ച, അറ്റ്ലാന്റിക് മേഖലയിലെ നാശകാരികളായിത്തീര്ന്ന ചുഴലിക്കാറ്റുകള്തുടങ്ങിയവ പോയവര്ഷം ഇത്തരത്തില്ചൂടുപിടിച്ചതിന്റെ ബാക്കിപത്രങ്ങളായിരുന്നു. 60,000ത്തോളം ആളുകള്‍ വിവിധ രാജ്യങ്ങളിലായി ഇവയ്ക്കിടയില്പ്പെട്ടു മരിച്ചതായാണ് കണക്ക്.

ചൂടേറിയ വര്‍ഷങ്ങള്‍ ചരിത്രത്തില്‍
1961ലെ ആഗോളതാപം (ശരാശരി താപനില) എത്രയായിരുന്നു എന്നതില്‍ നിന്നുള്ള വ്യതിയാനം എത്ര എന്നതരത്തിലാണ് ചൂടേറിയ വര്‍ഷം ഏതാണെന്നു കണക്കാക്കുന്നത്. ഇത് 'റാങ്ക്' ചെയ്തിട്ടുള്ള പട്ടികയാണ് ചുവടെ:

                                                    
ചൂടിന്റെ രേഖപ്പെടുത്തല്‍ എങ്ങനെ?
ഒരു ഗ്രാഫിന്റെ രൂപത്തിലാണ് ആഗോളതാപനിലയിലെ വര്‍ധന രേഖപ്പെടുത്തുന്നത്. തിരശ്വീന അക്ഷത്തില്‍ സമയവും ലംബ അക്ഷത്തില്‍ താപവ്യതിയാനവും രേഖപ്പെടുത്തുന്നു. 1961കാലത്തെ ശരാശരി താപനിലയില്‍ നിന്നുള്ള വ്യതിയാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍  ഇതിനും മുമ്പുള്ളകാലം അടിസ്ഥാനമാക്കുന്ന രേഖപ്പെടുത്തലുകളുമുണ്ട്. 1659 മുതലുള്ള താപനില രേഖപ്പെടുത്തിയ 'സെന്ട്രല്‍ ഇംഗ്ളണ്ട് താപനിലരേഖ'യാണ് ഇതില്‍ പഴക്കമുള്ളത്. 1880 മുതലുള്ള വിവരങ്ങളാണ് 'നാസ'യുടെ പക്കലുള്ളത്. ലോകകാലാവസ്ഥാ സംഘടന ഇവയില്‍ നിന്നെല്ലാമുള്ള വിവരങ്ങള്‍ക്രോഡീകരിക്കുകയാണ് ചെയ്യുന്നത്.

ഒരേതരത്തില്‍  തീവ്രമായ പ്രകൃതിദുരന്തംപോലും സാമ്പത്തികമായ വിവിധതലങ്ങളിലായ ജനങ്ങള്ക്കുമേല്വ്യത്യസ്തമായാണ് സ്വാധീനംചെലുത്തുന്നത്. ദരിദ്യ്രരാജ്യങ്ങളും ദരിദ്യ്രജനവിഭാഗങ്ങളും കൂടുതലായി അതിന് അടിപ്പെട്ടുപോവുമ്പോള്സമ്പന്നവിഭാഗവും സമ്പന്നരാജ്യങ്ങളും അതിനെ അതിജീവിക്കുന്നു. അന്തരംകൂടി കണക്കിലെടുത്തുവേണം കാലാവസ്ഥാമാറ്റവും അതിന്റെ ആഗോളഫലങ്ങളും ചര്ച്ചചെയ്യപ്പെടേണ്ടത്.