Friday, December 20, 2013

ഗുരുത്വാകര്‍ഷണം എന്നും വിജയിക്കുമോ?

മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിനും വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ്, പ്രശസ്ത ശാസ്ത്രകഥാകാരനായ എച്ച് ജി വെല്‍സ്, അങ്ങനെയൊരു ചാന്ദ്രയാത്രയെ സങ്കല്‍പ്പിച്ച് എഴുതിയ കഥയാണ് "ചന്ദ്രനിലെ ആദ്യ മനുഷ്യര്‍" (The First Men in the Moon). ചന്ദ്രനിലെത്തുന്ന രണ്ടു മനുഷ്യര്‍, അവിടം വിജനമല്ലെന്നും അതീവരഹസ്യമായി നിലനിന്നുപോരുന്ന, അന്യഗ്രഹജീവികളുടെ ഇടത്താവളമാണെന്നും കണ്ടെത്തുന്നതാണ് കഥയുടെ പ്രമേയം. 1901ല്‍ പ്രസിദ്ധീകൃതമായ ഈ കഥ, മുഖ്യമായും ചര്‍ച്ചചെയ്തത് പക്ഷേ, ഈ പ്രമേയമായിരുന്നില്ല. എങ്ങനെ ഏറ്റവും എളുപ്പം ചന്ദ്രനിലെത്താം എന്നതിനെക്കുറിച്ചുള്ള ഏറ്റവും നവ്യമായ ഒരു സാധ്യതയെ അവതരിപ്പിക്കുകയായിരുന്നു എച്ച് ജി വെല്‍സ് അതിലൂടെ.

ഭൂമിയില്‍നിന്നു നോക്കുന്ന ഒരാള്‍ക്ക്, മുകളില്‍ കാണുന്ന ചന്ദ്രനിലേക്ക് എത്താന്‍ കഴിയാതിരുന്നത്, ഭൂമി അയാളെ പിടിച്ചുനിര്‍ത്തുന്നതുകൊണ്ടു മാത്രമല്ല എന്ന് എച്ച് ജി വെല്‍സ് ചിന്തിച്ചു. അതുകൊണ്ട്, ആ പിടിച്ചുനിര്‍ത്തല്‍ ബലം, ശക്തി, ഗുരുത്വാകര്‍ഷണശക്തി ഇല്ലാതാക്കിയാല്‍ ആര്‍ക്കും അനായാസമായി ചന്ദ്രനിലെത്താം എന്ന് അദ്ദേഹം കണക്കുകൂട്ടി. അങ്ങനെ, ഗുരുത്വാകര്‍ഷണത്തെ സ്വയം പ്രതിരോധിക്കാന്‍കഴിയുന്ന ഒരു വാഹനത്തിലേറിയാണ് കഥാപാത്രങ്ങള്‍ ചന്ദ്രനിലെത്തുന്നത്. "കാവൊറൈറ്റ്" (Cavorite) എന്നു പേരുള്ള, ഗുരുത്വാകര്‍ഷണത്തെ തടയാന്‍കഴിയുന്ന ഒരു "പ്രത്യേക പദാര്‍ഥം" കൊണ്ടായിരുന്നു ചാന്ദ്രയാത്രയ്ക്കുള്ള അവരുടെ വാഹനം നിര്‍മിക്കപ്പെട്ടിരുന്നത്. മറ്റൊന്നിനെക്കുറിച്ചും സങ്കല്‍പ്പിക്കാനില്ലാത്തതുകൊണ്ടാവും ഒരുപക്ഷേ, എച്ച് ജി വെല്‍സ് അന്ന്, ഇത്തരമൊരു സാധ്യതയെക്കുറിച്ചു ചിന്തിച്ചത്. അതിശയമെന്നു പറയട്ടെ, ഗുരുത്വാകര്‍ഷണത്തിനു വിപരീതമായി നില്‍ക്കുന്ന അങ്ങനെയൊരു പദാര്‍ഥമോ അവസ്ഥാവിശേഷമോ യഥാര്‍ഥമായും ഉണ്ടോ എന്ന അന്വേഷണത്തില്‍ ഏര്‍പ്പെടാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍.
ആരാണിത് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതെന്നതാണ്, ഈ അന്വേഷണത്തിന്റെ ലക്ഷ്യത്തെക്കാളേറെ അതിനെ പ്രശസ്തമാക്കുന്നതും, തീര്‍ച്ചയായും എന്തെങ്കിലും കണ്ടെത്തപ്പെടും എന്ന പ്രതീക്ഷയിലേക്ക് നമ്മളെ എത്തിക്കുന്നതും. "ദൈവകണ" (God Particle) ത്തിന്റെ കണ്ടെത്തലിലൂടെ, ആധുനിക ഭൗതികശാസ്ത്രം ഇതുവരെയും ചിന്തിച്ചതൊക്കെയും ശരിയാണെന്നു തെളിയിച്ച, പീറ്റര്‍ ഹിഗ്ഗ്സ് എന്ന ശാസ്ത്രജ്ഞന്റെ വെറുമൊരു സൈദ്ധാന്തിക ഭാവന മാത്രമായിരുന്ന "ഭാരകണസങ്കല്‍പ്പം" സത്യമാണെന്നുതെളിയിച്ച പരീക്ഷണശാലയാണ് ഈ ദൗത്യവും ഏറ്റെടുത്തിരിക്കുന്നത്- സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ "സേണ്‍" പരീക്ഷണശാല. അതേസമയം, ഗുരുത്വാകര്‍ഷണത്തിന് നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരു എതിരാളിയെ കണ്ടെത്താനുള്ള ഈ ശ്രമത്തിനിടയില്‍, "സേണി"ലെ ശാസ്ത്രജ്ഞര്‍, ഇതുവരെയും വെറും ഭാവന മാത്രമായ മറ്റൊരു പദാര്‍ഥത്തെയും അന്വേഷിക്കുന്നുണ്ട്- ദ്രവ്യം എന്ന "മാറ്ററി" (matter)ന്റെ എതിര്‍രൂപമായ "ആന്റി മാറ്റര്‍" (Anti matter) അഥവാ "പ്രതിദ്രവ്യ"ത്തെ.

എല്ലാവിധത്തിലും "ദ്രവ്യ"ത്തിന്റെ എതിര്‍സ്വരൂപമാണ് "പ്രതിദ്രവ്യ"മെന്നാണ് കണക്കാക്കപ്പെടുന്നത്. ദ്രവ്യത്തിന് എന്തൊക്കെ സ്വഭാവങ്ങളുണ്ടോ, അതിന്റെയെല്ലാം വിപരീത സ്വഭാവമാകും പ്രതിദ്രവ്യത്തിന്. "ഗുരുത്വാകര്‍ഷണം" അഥവാ "ഗ്രാവിറ്റി" (Gravity) ദ്രവ്യത്തിന്റെ സാര്‍വലൗകികമായ ഒരു സ്വഭാവമാണ്. അതുകൊണ്ട്, "പ്രതിദ്രവ്യ"ത്തിന് "ഗുരുത്വാകര്‍ഷണം" എന്നതിനു വിപരീതമായ സ്വഭാവമാകും ഉണ്ടാവുകയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. തല്‍ക്കാലം നമുക്കതിനെ "ഗുരുത്വാധിഷ്ഠിത വികര്‍ഷണം" എന്നു വിളിക്കാം. അതായത് "ആന്റി-ഗ്രാവിറ്റി (Anti - gravity). "പ്രതിഗുരുത്വം" എന്നും ഇതിന് വിവര്‍ത്തനം പറയാം. ഇങ്ങനെയൊരു പ്രഭാവം യഥാര്‍ഥത്തില്‍ ഉണ്ടെന്നുതന്നെയാണ് ഇപ്പോള്‍ കരുതപ്പെടുന്നത്, അതിന് എതിരഭിപ്രായങ്ങളുണ്ടെങ്കിലും. അതുകൊണ്ട്, അത് നിലനില്‍ക്കുന്നുവെന്നു തെളിയിക്കുക, നേരിട്ടല്ലെങ്കില്‍പ്പോലും, അല്ലെങ്കില്‍ അതു കണ്ടെത്തുക- ഇതാണ് "സേണ്‍" ലക്ഷ്യമിടുന്നത്.
"പ്രതിദ്രവ്യ"ത്തെ സൃഷ്ടിച്ചാണ്, "സേണ്‍" അതിന്റെ സ്വഭാവങ്ങളില്‍ "പ്രതിഗുരുത്വം" ഉണ്ടോ എന്ന് അന്വേഷിക്കാന്‍ പുറപ്പെടുന്നത്. "പ്രതിദ്രവ്യ"ത്തിന്റെ ഏറ്റവും ലഘുവായ പ്രതിരൂപത്തെയാണ് അവര്‍ ഇതിനായി സൃഷ്ടിക്കുന്നത്. അറിയപ്പെടുന്ന മൂലകങ്ങളില്‍ ഏറ്റവും ലഘുവായതാണല്ലോ "ഹൈഡ്രജന്‍". ഒരു പ്രോട്ടോണ്‍ മാത്രമുള്ള ന്യൂക്ലിയസും അതിനെ ചുറ്റി, ഒരു ഇലക്ട്രോണും. ഇതാണ് "ഹൈഡ്രജന്റെ" ഘടന. ശരിയായി പറഞ്ഞാല്‍ "ദ്രവ്യ-ഹൈഡ്രജ"ന്റെ ഘടന. ഇതിന്റെ വിപരീതമാണ് "പ്രതിദ്രവ്യ-ഹൈഡ്രജ"ന്റെ ഘടന. അതില്‍, പ്രോട്ടോണിന്റെ സ്ഥാനത്ത് "ആന്റി-പ്രോട്ടോണും" (Anti-Proton), ഇലക്ട്രോണിന്റെ സ്ഥാനത്ത് "ആന്റി-ഇലക്ട്രോണു"(Anti-Electron) മാണ് ഉണ്ടാവുക. (ആന്റി-ഇലക്ട്രോണിന് "പോസിട്രോണ്‍" (Positron) എന്നും പേരുണ്ട്). നിലവില്‍ ഒരു "ആന്റി-പ്രോട്ടോണിനെയും ഒരു ആന്റി-ഇലക്ട്രോണിനെയും തമ്മില്‍ ചേര്‍ത്ത് "പ്രതിദ്രവ്യ-ഹൈഡ്രജന്‍" അഥവാ "ആന്റി ഹൈഡ്രജ"നെ നിര്‍മിക്കാന്‍ "സേണി"ലെ ഒരു പ്രത്യേക യന്ത്രസംവിധാനത്തിനു കഴിയും.

"ആല്‍ഫാ" എന്ന ചുരുക്കപ്പേരിലാണ് ഈ യന്ത്രസംവിധാനം അറിയപ്പെടുന്നത്. "ആന്റി ഹൈഡ്രജന്‍ ലേസര്‍ ഫിസിക്സ് അപ്പാരറ്റസ്" (Anti-Hydrogen Laser Apparatus- ALPHA) എന്ന് പൂര്‍ണരൂപം. ഇതുപയോഗിച്ച് നൂറോളം പ്രതിദ്രവ്യ-ഹൈഡ്രജന്‍ ആറ്റമുകളെ ഒരുമിച്ചു കൂട്ടാനാണ് "സേണി"ലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഈ ആറ്റങ്ങളെ എത്രനേരം കൂടുതലായി അടുപ്പിച്ചുനിര്‍ത്താം എന്നതിനെ ആശ്രയിച്ചാണ് പരീക്ഷണത്തിന്റെ വിജയം നിലകൊള്ളുന്നത്. അതിനുശേഷം, "പ്രതിഗുരുത്വ" സ്വഭാവം ഈ "പ്രതിദ്രവ്യസഞ്ചയ"ത്തിനുണ്ടോ എന്നു നിരീക്ഷിക്കും. "ദൈവകണ"ത്തിന്റെ കണ്ടെത്തലിനുശേഷം "സേണ്‍" ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ പരീക്ഷണപദ്ധതിയാണിത്.

NEWS SOURCE: http://alpha.web.cern.ch
The Print Edition of this story was published in Kilivathil, the Science Supplement of Deshabhimani Daily dt. 19th December 2013. Link: http://www.deshabhimani.com

Monday, December 9, 2013

സ്വര്‍ണം കായ്ക്കുന്ന മരങ്ങള്‍

 • "അതിന് സ്വര്‍ണംകായ്ക്കുന്ന മരമൊന്നുമില്ലല്ലോ, എന്റെ വീട്ടില്‍" എന്ന് പലരും പറയുന്നതു കേട്ടിട്ടുണ്ടാവും. "പണം കായ്ക്കുന്ന മര"വും "സ്വര്‍ണം കായ്ക്കുന്ന മര"വും വെറും സങ്കല്‍പ്പങ്ങളാണെന്ന് അറിയാമായിരുന്നതുകൊണ്ടാവും നാളിതുവരെയും ആരും അവയെ അന്വേഷിച്ചു പുറപ്പെടാത്തത്. എന്നാല്‍, പോയവാരം, ഏറെ അതിശയത്തോടെ ലോകം ആ വാര്‍ത്ത വായിച്ചറിഞ്ഞു. സ്വര്‍ണം കായ്ക്കുന്ന മരത്തെ കണ്ടെത്തിയിരിക്കുന്നു! മരമല്ല, മരങ്ങളെത്തന്നെ!
 • പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വര്‍ണം ഇലകളിലാണ് ഉള്ളതത്രെ. പിന്നെ മരത്തിന്റെ പുറന്തൊലിയിലും. ഇത് അത്ര വിശേഷപ്പെട്ട, അപൂര്‍വ ഇനത്തില്‍പ്പെട്ട മരമൊന്നുമല്ല. നമ്മുടെ നാട്ടിലും വളരുന്ന യൂക്കാലിമരങ്ങളാണ് ഈ വിധം ഇലയിലും തൊലിയിലുംസ്വര്‍ണമുണ്ടാക്കുന്നത്.ജീവലോകത്തിലെ സ്വര്‍ണനിക്ഷേപം ചൂണ്ടിക്കാട്ടുന്ന ആദ്യ റിപ്പോര്‍ട്ട് എന്ന പ്രത്യേകതയാണ് ഈ പ്രബന്ധത്തെ ശ്രദ്ധേയമാക്കുന്നത്.                                    
  സ്വര്‍ണം നിറയുന്ന ഇലകളുള്ള ഈ യൂക്കാലിമരങ്ങള്‍ വളരുന്ന പ്രദേശം പണ്ടുമുതല്‍ക്കേ സ്വര്‍ണനിക്ഷേപത്തിനു പേരുകേട്ടതാണ്. എന്നാല്‍, സ്വര്‍ണം ഖനനംചെയ്തെടുക്കുന്നതിലെ അധിക സാമ്പത്തികച്ചെലവു കണക്കിലെടുക്കപ്പെട്ടതിലൂടെ ഇവിടം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട മട്ടിലാണ്. ഭൗമനിരപ്പില്‍നിന്ന് 30 മീറ്ററോളം ആഴത്തിലാണ് ഇവിടെയുള്ള സ്വര്‍ണനിക്ഷേപങ്ങള്‍ കിടക്കുന്നത്. എന്നാല്‍ 40 മീറ്ററോളം ആഴത്തില്‍ വളരുന്ന വേരുകളുള്ള യൂക്കാലിമരങ്ങള്‍, മണ്ണില്‍നിന്ന് ജലവും ലവണങ്ങളും വലിച്ചെടുക്കുന്നതോടൊപ്പം, സ്വര്‍ണത്തിന്റെ ചെറുകണികകളെയും വലിച്ചെടുക്കുകയായിരുന്നു.

  പക്ഷേ, ചെടികളെ സംബന്ധിച്ചിടത്തോളം സ്വര്‍ണമെന്ന മൂലകത്തിന്റെ ഏതൊരു രൂപവും "സഹിച്ചുകൂടാനാവാത്ത" വിഷമാണ്. അതിനാല്‍, യൂക്കാലിമരങ്ങള്‍ അവയെ ഇലകളിലേക്കു തള്ളിവിട്ടു. ഇല പൊഴിയുമ്പോള്‍, "വിഷമയ"മായ സ്വര്‍ണവും പുറന്തള്ളപ്പെടും. അതായിരുന്നു ലക്ഷ്യം. ഈ സ്വര്‍ണമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കു കിട്ടിയിരിക്കുന്നത്.ഓസ്ട്രേലിയയിലെ "കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷ"നിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
  യൂക്കാലിമരങ്ങളുടെ ഇലകളും ചെറുചില്ലകളും പുറന്തൊലിയും ശേഖരിച്ച അവര്‍, അതിനെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. സിന്‍ക്രോട്രോണ്‍ എന്ന സാങ്കേതിക സംവിധാനത്തെയാണ് പരിശോധനയ്ക്കായി ഉപയോഗിച്ചത്. അവിശ്വസനീയമായിരുന്നു ഫലം. ഇലകളില്‍ 80പിപിഎം (പാര്‍ട്സ് പെര്‍ മില്യണ്‍) എന്ന കണക്കില്‍ സ്വര്‍ണം അടങ്ങിയിരിക്കുന്നു. നേരിയ തോതില്‍ (4 പിപിഎം) പുറന്തൊലിയിലും. എത്തിച്ചേരാന്‍ കഴിയാത്ത ആഴത്തില്‍ കിടന്ന സ്വര്‍ണത്തെ, പ്രകൃതിതന്നെ പുറത്തെത്തിച്ചിരിക്കുന്നുവെന്നു സാരം!
 • നിലമ്പൂരിന്റേയും അട്ടപ്പാടിയുടേയും വിവിധ ഭാഗങ്ങളില്‍ സ്വര്‍ണ്ണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വയനാടിന്റെ വിവിധ ഭാഗങ്ങളിലും. ഓസ്ട്രേലിയയിലും മറ്റും 20 ടണ്‍ മണ്ണില്‍ 1 ഗ്രാം എന്ന കണക്കില്‍ സ്വര്‍ണ്ണം കാണപ്പെടുമ്പോള്‍ അട്ടപ്പാടിയില്‍ അത് ഒരു ടണ്‍ മണ്ണില്‍ 15 ഗ്രാം എന്ന കണക്കിലാണ്. നിലമ്പൂര്‍ മേഖലയാകെ ഒരു ടണ്‍ മണ്ണില്‍ 1/2 ഗ്രാം എന്ന കണക്കിലും. ചാലിയാറിന്റേയും പുന്നപ്പുഴയുടേയും തീരങ്ങളിലും സ്വര്‍ണ്ണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വളരുന്ന മരങ്ങളുടെ ഇലകളില്‍നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കാനുള്ള സാധ്യത പഠവിധേയമാക്കാവുന്നതാണ്. 
 •  "നേചര്‍ കമ്യൂണിക്കേഷന്‍സ്" എന്ന ഗവേഷണ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
 • Link to Original Paperhttp://www.nature.com

Thursday, November 21, 2013

ചൊവ്വയിലെ മീഥേന്‍: ജീവന്റെ കൈയ്യൊപ്പോ?

ഇന്ന് നമ്മള്‍ കാണുന്ന ചൊവ്വ, ഒരു "ശ്മശാനഭൂമി"യാണോ? എന്നുവെച്ചാല്‍ മുമ്പെങ്ങോ ഒരു നാഗരികതയും സംസ്കാരവും നിലനിന്ന ഒരു ഭൂമി? കാലാന്തരത്തിലെങ്ങോ, ജീവന്റെ നിലനില്‍പ്പ് അസാധ്യമായിത്തീര്‍ന്നതിനെത്തുടര്‍ന്ന് എല്ലാം തകര്‍ന്നടിഞ്ഞ്, നശിച്ച്, വെണ്ണീറായിപ്പോയ ഭൂമി? എങ്കില്‍ അന്നത്തെ ജീവാംശത്തിന്റെ ബാക്കിയായി എന്തെങ്കിലും, ഒരു ചെറിയ സൂചനയെങ്കിലും അവിടെ അവശേഷിച്ചിട്ടുണ്ടാവില്ലേ? ഇതൊന്നും ഭാവനയില്‍ മാത്രം അടിയുറയ്ക്കുന്ന ചോദ്യങ്ങളല്ല.

വളരെകാലംമുമ്പ്, അതായത്, ഇന്നേയ്ക്ക് 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വയ്ക്ക് ഭൂമിയുടേതുപോലെയുള്ള കട്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടായിരുന്നുവത്രെ. അന്തരീക്ഷം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള ജലവും. അത് ചൊവ്വയുടെ പ്രതലത്തിലൂടെ ഒഴുകിയിരുന്നു, നദികള്‍പോലെ. ഒരുപക്ഷേ, കെട്ടിക്കിടന്നിട്ടുണ്ടാവാം, തടാകംപോലെ, സമുദ്രംപോലെ. ജലമുണ്ടെങ്കില്‍ ജീവനുമുണ്ടാവാമെന്നാണ്. കാരണം, ഭൂമിയില്‍ അങ്ങനെയായിരുന്നല്ലോ. കടലിലാണല്ലോ സൂക്ഷ്മജീവികളെപ്പോലെ ജീവന്‍ ഉത്ഭവിക്കുകയും പിന്നീടത് കരയിലേക്കു പടരുകയും ചെയ്തത്.
എന്നാലിപ്പോള്‍ ചൊവ്വയില്‍ ജലമില്ല. തീരെ നേര്‍ത്തതെന്നു പറയാമെങ്കിലും പറയത്തക്ക അന്തരീക്ഷമില്ല. ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചത്? ചൊവ്വയിലെ ജലമെല്ലാം എങ്ങോട്ടുപോയി? ഇതേക്കുറിച്ചെല്ലാം പഠിക്കാനാണ് നാസയുടെ "മാവെന്‍" (MAVEN: Mars Atmosphere and Volatile Evolution Mission) പുറപ്പെട്ടതും. ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ജലം നഷ്ടമായതെങ്ങനെ? അത് ബാഷ്പരൂപത്തിലാണോ നഷ്ടമായത്? ചൊവ്വയുടെ അന്തരീക്ഷത്തിന് എന്തെങ്കിലും തരത്തിലുള്ള പരിണാമം സംഭവിച്ചിട്ടുണ്ടോ? ഇതൊക്കെയാണ്  "മാവെന്‍" അന്വേഷിക്കുന്നത്.

ശാസ്ത്രജ്ഞര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട പ്രബലമായ ഒരു സിദ്ധാന്തം അനുസരിച്ച്, ചൊവ്വയിലെ അന്തരീക്ഷത്തിന്റെ രൂപവും ഭാവവും മാറ്റിമറിച്ചത്, ചൊവ്വയുടെ കാന്തികമണ്ഡലത്തിനുണ്ടായ ബലക്ഷയമാണ്. കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിപ്പിച്ചതാകട്ടെ, ചൊവ്വയില്‍ നിരന്തരമായി വന്നടിച്ചുകൊണ്ടിരിക്കുന്ന "സൗരവാത" ങ്ങളുടെ പ്രഭാവവും. മണിക്കൂറില്‍, ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചാര്‍ജിതകണങ്ങളുടെ പ്രവാഹമാണ് "സൗരവാതങ്ങള്‍".
നാസ-യുടെതന്നെ മുന്‍ ചൊവ്വാദൗത്യങ്ങളിലൊന്നായ "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍"' (Mars Global Surveyor), ചൊവ്വയുടെ കാന്തികമണ്ഡലത്തിന്റെ ശക്തികുറയുന്നത് ഇപ്പോഴും തുടരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാന്തികമണ്ഡലത്തിന്റെ ശക്തി കുറഞ്ഞുവരുന്നതിന്റെ തോതും "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍" കണ്ടെത്തിയിരുന്നു. ഇതു മുന്‍നിര്‍ത്തിയുള്ള കണക്കുകൂട്ടലിലൂടെയാണ് ഇന്നേയ്ക്കും 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വ മറ്റൊരു "ഭൂമി"യായിരുന്നുവെന്ന സങ്കല്‍പ്പനം ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുന്നത്.

ഇതു ശരിയാണോ എന്ന് ഉറപ്പിക്കുക മാത്രമാണ് "മാവെന്‍" ദൗത്യത്തിന്റെ ജോലി. ഇതിനായി ആറ് നിരീക്ഷണോപകരണങ്ങള്‍ "മാവെനി"ല്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ കൂട്ടത്തില്‍പ്പെടാതെ വേറിട്ടുനില്‍ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഉപകരണവും "മാവെനി"ലുണ്ട്. "ചൊവ്വയിലെ ജീവന്റെ കൈയൊപ്പ്" എന്നു വിശേഷിപ്പിക്കുന്ന മീഥേന്‍  വാതകം, യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഒരു സൂചകംതന്നെയാണോ എന്നു വ്യക്തമായി തിരിച്ചറിയുകയാണ് NGIMS (Neutral Gas and Ion Mass Spectrometer) എന്ന് പേരുള്ള ഈ ഉപകരണത്തിന്റെ ജോലി.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഉള്ളതായി കണ്ടെത്തപ്പെട്ടിരിക്കുന്ന മീഥേന്‍, സൂക്ഷ്മജീവികളില്‍നിന്നുള്ളതാണെങ്കില്‍, അതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ ഐസോടോപ്പ് 'കാര്‍ബണ്‍ 12' ആയിരിക്കും. തികച്ചും രാസപരമായ പ്രവര്‍ത്തനങ്ങള്‍മൂലവും മീഥേന്‍ ഉത്പാദിപ്പിക്കപ്പെടാം.എങ്കില്‍ അതില്‍ കാര്‍ബണിന്റെ മറ്റൊരു ഐസോടോപ്പായ 'കാര്‍ബണ്‍14'  ആയിരിക്കും. ഇത് തിരിച്ചറിയുന്നതിനുള്ള ഉപകരണമാണ് NGIMS. മീഥേന്‍ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള 'മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്' (Methane Sensor for Mars)  എന്ന ഉപകരണം മാത്രമേ മംഗള്‍യാനിലുള്ളൂ.

The Print Edition of this article was published in 'Kilivathil', the Science Supplement of Deshabhimani Daily.

Sunday, November 10, 2013

ചൊവ്വയില്‍ ജീവനുണ്ടോ?

 • ചൊവ്വയിലേക്കുള്ള ബഹിരാകാശദൗത്യങ്ങളില്‍ പ്രസക്തമാവുന്നത് ഒരേയൊരു ചോദ്യമാണ്. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ? ഈ ചോദ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന ഇതിന്റെ പഴക്കമാണ്. ശാസ്ത്രലോകം ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ട് 40 വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലത്തെ ആദ്യമായി സ്പര്‍ശിക്കുന്ന മനുഷ്യനിര്‍മിത വാഹനം സോവിയറ്റ് യൂണിയന്റെ "മാര്‍സ്- 3" (Mars 3) ആയിരുന്നുവെങ്കിലും, ചൊവ്വയുടെ വിശേഷങ്ങളെ വിജയകരമായി ഭൂമിയിലേക്കയച്ചത്, അമേരിക്കയുടെ "മാരിനര്‍- 9" (Mariner 9) ആയിരുന്നു.

  ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തില്‍ ആദ്യമായി സ്വയം അവരോധിക്കപ്പെടുന്ന ഉപഗ്രഹവും "മാരിനര്‍- 9" ആയിരുന്നു.1973ലായിരുന്നു ഇത്. അങ്ങനെ നോക്കിയാല്‍, ചൊവ്വാ പര്യവേക്ഷണത്തിന്റെ 40-ാം വാര്‍ഷികത്തിലാണ്, "മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍" (Mars Orbiter Mission) എന്ന ഔദ്യോഗിക നാമമുള്ള "മംഗള്‍യാന്‍" അവിടേക്കെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഉത്തരം കണ്ടെത്താനാവാതെ അവശേഷിക്കുന്ന ചോദ്യം ചൊവ്വയില്‍ ജീവനുണ്ടോ, അല്ലെങ്കില്‍ ഉണ്ടായിരുന്നുവോ എന്നതാണ്.

  "മാരിനര്‍- 9" ചൊവ്വയുടെ അടുത്തെത്തിയപ്പോള്‍, അവിടെ ഒരു പൊടിക്കാറ്റ് വീശുകയായിരുന്നുവെന്ന് "നാസ"യുടെ രേഖകള്‍ പറയുന്നു. ഉയര്‍ന്നുവന്നുകൊണ്ടിരുന്ന പൊടിപടലങ്ങള്‍ കാരണം, അതിനു താഴേയ്ക്കുള്ള ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു അന്ന്. അതുകാരണം, ഒരാഴ്ചയോളം കഴിഞ്ഞ്, കാറ്റ് കെട്ടടങ്ങിയശേഷം മാത്രമായിരുന്നു "മാരിനറി"ന് ചൊവ്വയുടെ ഉപരിതലചിത്രം പകര്‍ത്താനായത്.                                      
 • പകര്‍ത്തിയപ്പോള്‍ അത് വലിയ വിഷയമായി. കാരണം, ചൊവ്വയില്‍ ജീവികളുണ്ടെന്നും, അവര്‍ക്ക് നാഗരികതയുണ്ടെന്നും അവര്‍ക്ക് കൃഷിയുണ്ടെന്നും ജലസേചനം നടത്താന്‍ അവര്‍ നിര്‍മിച്ച കനാലുകള്‍ ദൂരദര്‍ശിനിയിലൂടെ തനിക്കു കാണാമെന്നുമായിരുന്നു ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ഗിയോവാനി ഷിയാപറേലി  പറഞ്ഞത്, 1977ല്‍. ഇത് സത്യമല്ലെന്ന്, "മാരിനര്‍- 9" പകര്‍ത്തി, ഭൂമിയിലേക്കയച്ച ഫോട്ടോഗ്രാഫുകള്‍ തെളിയിച്ചു. മനുഷ്യരെപ്പോലെ സംസ്കാരസമ്പന്നരായ, ബുദ്ധിയുള്ള ജീവികള്‍ ചൊവ്വയിലുണ്ടെന്ന വാദം അതോടെ അവസാനിച്ചു. എന്നാല്‍, അടുത്ത വിവാദം ഉടനെ തുടങ്ങി.

  1976ല്‍, അമേരിക്കയുടെ "വൈക്കിങ്ങ്" എന്നു പേരായ പര്യവേക്ഷണദൗത്യം ചൊവ്വയിലിറങ്ങി. ഇറങ്ങുക മാത്രമല്ല, മണ്ണിളക്കി, അതില്‍നിന്ന് അല്‍പ്പം വാരി, രാസപരമായി പരീക്ഷിച്ചു. അതില്‍ ജീവന്റെ തുടിപ്പുകളുണ്ടെന്നായിരുന്നു അനൗദ്യോഗികമായ വെളിപ്പെടുത്തല്‍. പക്ഷേ, എന്തുകൊണ്ടോ അമേരിക്ക ആ റിപ്പോര്‍ട്ട് പൂഴ്ത്തി. ചൊവ്വയിലെ ജീവനെക്കുറിച്ചുള്ള ചിന്തകള്‍ പിന്നീട് പൊങ്ങിവന്നത്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി ചൊവ്വയിലേക്ക് ഒരു പര്യവേക്ഷണദൗത്യത്തെ അയച്ചപ്പോഴായിരുന്നു. "മാര്‍സ് എക്സ്പ്രസ്"  എന്നായിരുന്നു ഇതിന്റെ പേര്. ചൊവ്വയെ ചുറ്റിസഞ്ചരിച്ച് നിരീക്ഷണം നടത്തിയ ഇത്, 2003 ഡിസംബറില്‍, വളരെ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തി- "ജൈവസംയുക്തം" എന്നു വിശേഷിപ്പിക്കാവുന്ന ഒരെണ്ണത്തെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കണ്ടെത്തിയിരിക്കുന്നു- മീഥേന്‍ . അങ്ങനെയാണ് മീഥേന്‍വാതകം ചിത്രത്തിലേക്ക് കടന്നുവരുന്നത്.

  മീഥേന്‍വാതകം ചൊവ്വയുടെ അന്തരീക്ഷത്തിലുണ്ടെങ്കില്‍, അതിനര്‍ഥം ജീവനുണ്ടെന്നാണ് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ വാദിച്ചു. കാരണം, ഭൂമിയില്‍, ഇത്തരത്തില്‍ മീഥേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില സൂക്ഷ്മജീവികളുണ്ട്- "മെതനോജെന്‍സ്"  എന്ന പേരില്‍. ബാക്ടീരിയകളായ ഇവ, ഉയര്‍ന്ന ലവണാംശത്തിലും താപനിലയിലുമൊക്കെ ജീവിക്കാന്‍ കഴിയുന്നവയാണ്. അതുകൊണ്ട് ഇവയുടെ പ്രതിനിധികള്‍ ചൊവ്വയിലുമുണ്ടാവാം എന്ന് ചിലര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഈ പ്രതീക്ഷ വിജയിക്കാന്‍ ഒരു പ്രധാന തടസ്സമുണ്ടായി എന്നതാണ് വസ്തുത. കാരണം, മീഥേന്‍ സൃഷ്ടിക്കാന്‍ സൂക്ഷ്മജീവികള്‍തന്നെ വേണമെന്നില്ല. 
  തികച്ചും രാസപരമായ പ്രവര്‍ത്തനങ്ങള്‍മൂലവും മീഥേന്‍ സൃഷ്ടിക്കപ്പെടാം. ഭൂമിയില്‍ ഇങ്ങനെ നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ചൊവ്വയിലും അതുതന്നെയാവില്ലേ നടന്നുകൊണ്ടിരിക്കുന്നത്? ഇതിന് ഉത്തരം കണ്ടെത്തുന്നതായി പുതിയ പ്രശ്നം.2003ലെ മീഥേന്‍ കണ്ടെത്തലിനുശേഷം, ഭൂമിയിലെ മൂന്നു ദൂരദര്‍ശിനികള്‍ ചൊവ്വയുടെ ഉപരിതലം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ അരിച്ചുപെറുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ഏഴു വര്‍ഷം അവ ഇതു തുടര്‍ന്നു. അതിലൂടെ അവ വിചിത്രമായൊരു കാര്യം കണ്ടെത്തി. ചൊവ്വയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന മീഥേന്‍ വാതകം കൃത്യമായും മൂന്ന് പ്രത്യേക സ്ഥലങ്ങളില്‍നിന്നാണ് പുറപ്പെടുന്നത്. "അറേബിയാ ടെറാ" , "നിലിഫോസെ" , "സിര്‍ട്ടിസ് മേജര്‍" എന്നിവയായിരുന്നു ഇവ.

  2005ല്‍, സുപ്രധാനമായ മറ്റൊരു കണ്ടെത്തല്‍, ചൊവ്വയെ സംബന്ധിക്കുന്നതായി "നാസ" നടത്തിയിരുന്നു- ചൊവ്വയില്‍ ജലം ദ്രാവകരൂപത്തില്‍ത്തന്നെയുണ്ട്. മണ്ണിനടിയിലാണെന്നു മാത്രം. ചൊവ്വയുടെ മധ്യരേഖാ മേഖലയിലാണ് ഈ ജലസാന്നിധ്യം കണ്ടെത്തിയത്. ശ്രദ്ധേയമായിത്തീര്‍ന്ന മറ്റൊരു കാര്യം, മുന്‍പറഞ്ഞ, മീഥേന്‍വാതകം ഉയര്‍ന്നുവരുന്ന മൂന്നു മേഖലകളും, ഈ മധ്യരേഖാമേഖലയ്ക്ക് തൊട്ടടുത്താണെന്നതായിരുന്നു. 19,000 മെട്രിക് ടണ്‍ മീഥേന്‍ ആയിരുന്നു ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് മൊത്തമായും കണ്ടെത്തിയത്. എന്നാല്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സൂക്ഷ്മജീവികളാണോ, അജീവിയമായ പ്രവര്‍ത്തനങ്ങളാണോ എന്നാണ് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതുതന്നെയാണ് "മംഗള്‍യാനി"ലുടെ ഇന്ത്യ ലക്ഷ്യമിടുന്നതും.
Print Edition of this was published in Kilivathil, Deshabhimani Daily, 7th November 2013.

Tuesday, November 5, 2013

ലെനിന്റെ പേരിൽ ഫോസിൽ

മഹാ­നായ ലെനിന്റെ പേര്ഇനി ജീവ­ശാ­സ്ത്ര­പാഠപുസ്ത­­ങ്ങ­ളിലും! മൺമ­­ഞ്ഞു­പോയ ഒരു ജീവ­സ്പീ­ഷീ­സ്‌ ഇനി­മേൽ ലെനിന്റെ പേരി­ലാ­യി­രിക്കും അറി­­പ്പെ­ടു­-ലെനി­നിയ സ്റ്റെല്ലൻസ്‌ (Leninia stellans). നക്ഷ­ത്ര­ശോ­­യു­ള്ളത് (Brilliant as a starഎന്നാണ് സ്റ്റെല്ലൻസ് എന്ന വാക്കിന്റെ അർത്ഥംലാറ്റി­നിൽ നിന്നു­മാണ്  വാക്കിന്റെ വര­വ്ലെനി­നിയ സ്റ്റെല്ലൻസ് എന്നാൽ നക്ഷത്ര ശോഭ­യുള്ള ലെനിൻ എന്നാ­വും. 'എന്നെ­ന്നേ­യ്ക്കു­മായി പ്രകാശം പൊഴി­ക്കു­ന്ന­ത്‌", "മാർഗ്ഗ­ദർശി­യാ­വു­ന്ന­ത്‌"എന്നൊ­ക്കെയും ഇതിന് അർത്ഥ­മു­ണ്ട്ലെനി­നിയ എന്നത് ജനുസ്സിന്റെ (Genusപേരാ­ണ്സ്റ്റെല്ലൻസ് എന്നതു കൂടി ചേരു­മ്പോ­ഴാണ് അത് നിശ്ചി­­ സ്പീ­ഷീ­സിന്റെ സൂച­­മായി മാറു­ന്ന­ത്റഷ്യ­യിലെ ഉല്ല്യാ­നോ­വ്സ്കി­ലുള്ള നാച്വ­റൽ ഹിസ്റ്ററി മ്യൂസി­­ത്തി­ലാണ് ഇപ്പോൾ ലെനിന്റെ  നിത്യ­സ്മാ­രകം പ്രദർശി­പ്പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­ത്.
ഇന്നേക്ക്­രു­ന്നൂറ്ദശ­ലക്ഷം വർഷ­ങ്ങൾക്ക്മുമ്പ്ജീവി­ച്ചി­രുന്നതും ഇപ്പോൾ സമ്പൂർണ്ണ­മായ വംശ­നാശം സംഭ­വി­ച്ചു­­ഴി­ഞ്ഞ­തു­മായ ജീവ­സ്പീ­ഷി­സു­­ളി­ ­ന്നാ­ണി­ത്‌. ചീങ്ക­ണ്ണി­­ളെ­പ്പോലെ നീണ്ട ശരീ­­മു­ള്ള, എന്നാൽ തിമിം­­­ത്തി­ന്റെ വാലും ഡോൾഫി­ന്റേ­ത്മാതിരി പല്ലു­­ളു­മുള്ള ഇവ ജീവ­­രി­ണാ­­ത്തിലെ ഇട­ക്ക­ണ്ണി­­ളി­ലൊ­ന്നാ­യാണ്പരി­­ണി­ക്കപ്പെട്ടുപോ­രു­ന്ന­ത്‌. പൂർണ്ണ­മായും കട­ലിൽ കഴി­ഞ്ഞി­രുന്ന ഇവ ദിനോ­­റു­­ളുടെ കാലമായി അറി­­പ്പെ­ടുന്ന ജുറാ­സിക് (Jurassicയുഗ­ത്തി­ലാണ് ജീവി­ച്ചി­രു­ന്ന­ത്അതി­നാൽ ദിനോ­­റു­­ളു­മായി ബന്ധ­മൊ­ന്നു­മി­ല്ലെ­ങ്കിലും അവ­യുടെ പേരു­­ളോട് സമാ­­മായ ഒരു വിളി­പ്പേ­രാണ് ഇവയ് ക്ക് പരി­ണാ­­ ശാ­സ്ത്ര­ജ്ഞർ നൽകി­യി­രി­ക്കു­ന്ന­ത്ഇക്തി­യോ ­സോ­റസ് (Ichthyosaurus). 
ഉര­­ജീ­വി­­ൾക്കും മത്സ്യ­ങ്ങൾക്കുമി­­യി­ലുള്ള പരി­ണാ­­­­മായ ഇട­ക്കണ്ണി എന്ന നില­യ്ക്കാണ് ലെനി­നിയ സ്റ്റെല്ലൻസ് ഉൾപ്പെ­ടുന്ന ജീവി­വർഗ്ഗ­ത്തിന്റെ പ്രസ­ക്തി. അതേ­­മയം ഇത് നേർരേ­­യി­ലുള്ള പരി­ണാ­­ത്തിന്റെ ദിശാ­സൂ­­­വു­­ല്ല. ആദ്യം മത്സ്യ­ങ്ങൾ, മത്സ്യങ്ങ ളിൽ നിന്നും ഉഭ­­ജീ­വി­കൾ അവ­യിൽ നിന്നും ഉര­­ങ്ങൾ, പിന്നെ പക്ഷി­കളും സസ്ത­നി­കളും -ഇതാ­ണല്ലോ ജീവി­ വർ ഗ്ഗ­ങ്ങ­ളുടെ പരി­ണാ­­ദി­. എന്നാൽ ലെനി­നിയ സ്റ്റെല്ലൻസ് പ്രതി­നി­ധീ­­രി­ക്കു­ന്ന­, കര­യിൽ നിന്നും വീണ്ടും കട­ലി­ലേ­ക്കി­­ങ്ങിയ ഉര­­ങ്ങ­ളാ­ണ്. അതി­നാ­ലാണ് അവയ്ക്ക് ഉര­­ങ്ങ­ളുടെ ശരീ­­­­നയും മത്സ്യ­ങ്ങ­ളുടെ ആകൃ­തി­യു­മു­ണ്ടാ­­തെന്ന് ശാസ്ത്ര­ജ്ഞർ കരു­തു­ന്നു.
ശാസ്ത്രീ­­നാ­­ങ്ങ­ളിലെ മറ്റ് പ്രമു­ഖർ ലെനിന്റെ പേരിൽ ആദ്യ­മാ­യാണ് ഒരു ശാസ്ത്രീ­­നാമം ഉട­ലെ­ടു­ക്കു­ന്ന­തെ­ങ്കിലും മറ്റ് പല­രു­ടേയും പേരിൽ നേര­ത്തേ ­തന്നെ ശാസ്ത്രീയ നാമ­ങ്ങൾ രൂപീ­­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്. ഉദാ: ആസ്ട്ര­ലോ­പി­ക്കസ് നെൽസൺ മണ്ടേ­ലെയ് (Australopicus nelsonmandelai)എന്ന ഒരിനം മര­കൊത്തി, ബോബ് മാർളി­യുടെ പേരിലുള്ള ഗ്നാത്തിയ മാർലേയി (Gnathia marleyi) എന്ന പരാദ ജീവി, ഡേവിഡ് ആറ്റെൻ ബെറോ­യുടെ പേര് വഹി­ക്കുന്ന നെപെ­ന്തെസ് ആറ്റെൻബെറോഗി (Nepenthes attenboroughii) എന്ന ഒരിനം ചെടി, അർനോൾഡ് ഷ്വാർസ്നെ­­റിന്റെ പേര് നൽക­പ്പെ­ട്ട ആഗ്ര ഷ്വാർസെ­നെ­ഗ്ഗേരി(Agra Schwarzeneggeri) എന്ന ഒരിനം വണ്ട്, ഒബാ­­യുടെ പേരിലുള്ള ഒബാ­­ഡോൺ ഗ്രാസി­ലിസ്‌ (Obamadon gracilis)എന്ന ഒരിനം പല്ലി-അങ്ങനെ പോകുന്നു പട്ടിക.

Story with more details is published in the November 2013 issue of Sasthragathy, the Science Magazine published by Kerala Sasthra Sahithya Parishath.