Saturday, December 27, 2014

2014ലെ ശാസ്ത്രനേട്ടങ്ങള്‍

2014 കടന്നുപോവുമ്പോള്‍ ഓര്‍മിക്കാന്‍ ശാസ്ത്രനേട്ടങ്ങള്‍ ഏറെയാണ് ഇന്ത്യക്ക്. വിരളിലെണ്ണാവുന്ന ചുരുക്കം രാജ്യങ്ങള്‍ക്കുമാത്രം അംഗത്വമുള്ള സ്പേസ് ക്ലബ്ബിലേക്ക് ഇന്ത്യ അഭിമാനപുരസരം കടന്നുചെന്ന വര്‍ഷമായിരുന്നു ഇത്. ആദ്യത്തെ തവണയില്‍ത്തന്നെ ചൊവ്വാദൗത്യം വിജയിപ്പിക്കാനായതാണ് ഇന്ത്യയെ അതുല്യമായ ഈ ഇരിപ്പിടത്തിലേക്കു നയിച്ചത്. ടൈംമാഗസിന്‍ 2014ലെ ഏറ്റവും മികച്ച 50 ശാസ്ത്രനേട്ടങ്ങളിലൊന്നായി തെരഞ്ഞെടുത്തവയുടെ കൂട്ടത്തില്‍ മംഗള്‍യാനിന്റെ (Mars Orbiter Mission-MOMവിജയവും ഉള്‍പ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. വിടപറഞ്ഞ വര്‍ഷത്തില്‍ ശാസ്ത്രലോകത്തില്‍നിന്നും വാര്‍ത്തയില്‍ നിറഞ്ഞ മറ്റു ചില വിശേഷങ്ങള്‍ ഇതാ:

7 ജനുവരി 2014തദ്ദേശീയമായി ിര്‍മ്മിച്ച ബലൂണ്‍(Stratospheric Balloon), ഇന്ത്യ ആദ്യമായി അന്തരീക്ഷപഠങ്ങള്‍ക്കായി ഉപയോഗിച്ചു. ഹൈദ്രാബാദ് ആസ്ഥാമായുള്ള ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ആണ് ബലൂണ്‍വിക്ഷേപണം ടത്തിയത്.

15 ജനുവരി 2014: ചൈനയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചാങ്ഇ3 (Chang’e3), ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി. ഇതില്‍നിന്നു പുറത്തുവന്ന യൂടു (Yutu) എന്ന വാഹനം, ആദ്യം ഉണ്ടായ കുഴപ്പങ്ങളെ അതിജീവിച്ച് പിന്നീട് പ്രവര്‍ത്തനസജ്ജമായി.

15 ഫെബ്രുവരി 2014: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു കീഴില്‍, തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (Liquid Propulsion Systems Centre- LPSC) സ്വതന്ത്രചുമതലയുള്ള ഗവേഷണകേന്ദ്രമായി മാറി.

22 ഫെബ്രുവരി 2014: ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പ് അടക്കമുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി, നാസ ഉപയോഗിക്കുന്ന തരത്തിലുള്ള മക്ഡോണെല്‍ ഡഗ്ലാസ് ഡിസി8 (McDonnell Douglas DC8) എന്ന വിമാനം വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി പ്രഖ്യാപനം.

7 മാര്‍ച്ച് 2014: ഓസോണ്‍കവചത്തെ നശിപ്പിക്കുന്നവ എന്നതരത്തില്‍ അറിയപ്പെടുന്നവ കൂടാതെ, അത്തരത്തിലുള്ള നാല് വാതകങ്ങള്‍കൂടി ഭൗമാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതായി കണ്ടെത്തല്‍. ആഗോളതാപനത്തിനു വഴിയൊരുക്കാന്‍ കഴിയുന്നവകൂടിയാണ് ഈ വാതകങ്ങള്‍. 

28 മാര്‍ച്ച് 2014: ലോകാരോഗ്യസംഘടന (World Health Organisation) ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും നൈജീരിയയുമാണ് ലോകത്തില്‍ ഇപ്പോഴും പോളിയോവിമുക്തമാവാതെ നില്‍ക്കുന്ന  മൂന്നേമൂന്നു രാജ്യങ്ങള്‍.

6 ഏപ്രില്‍ 2014: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസി (Enceladus)-ന്റെ ഉപരിതലത്തിനു താഴെയായി, ജലസമുദ്രം നിലനില്‍ക്കുന്നതായി കണ്ടെത്തി. നാസയുടെ കാസിനി (Cassini)എന്ന പര്യവേക്ഷണ വാഹനമാണ് ഈ നിരീക്ഷണം നടത്തിയത്. 

14 ജൂണ്‍ 2014: താജ്മഹലിലെ വെണ്ണക്കല്ലുകള്‍ക്ക് സംഭവിച്ച നിറഭേദങ്ങള്‍ മാറ്റിയെടുക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ രസതന്ത്രജ്ഞര്‍ ശ്രമം തുടങ്ങി. ഫുള്ളേര്‍സ് എര്‍ത്ത് എന്ന പദാര്‍ഥത്തെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 

20 ജൂണ്‍ 2014: ചൈനയുടെ ടിയാന്‍ഹെ2 (Tianhe-2), ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയില്‍ നടന്ന സൂപ്പര്‍ കംപ്യൂട്ടിങ് കോണ്‍ഫറന്‍സിലാണ് ഈ അംഗീകാരം ലഭിച്ചത്.

2 ജൂലൈ 2014: ഇന്ത്യയില്‍ പുതിയൊരു കടുവാസങ്കേതംകൂടി നിലവില്‍വന്നു. മഹാരാഷ്ട്രയിലെ ബോര്‍ (Bor). രാജ്യത്തെ 47-ാമത്തെയും മഹാരാഷ്ട്രയിലെ ആറാമത്തെയും കടുവാസങ്കേതമായ ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാസങ്കേതങ്ങളിലൊന്നുമാണ്. 

23 ജൂലൈ 2014: 10 വര്‍ഷത്തിലേറെയായി ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ബീജത്തില്‍നിന്ന് ഒരു കിടാവിനെ സൃഷ്ടിക്കുന്നതില്‍ ഹരിയാനയിലെ നാഷണല്‍ ഡെയ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വിജയിച്ചു. രജത് എന്നാണ് കിടാവിന്റെ പേര്. 

1 ആഗസ്ത് 2014: ഇന്ത്യയിലെ ആദ്യത്തെ ജെല്ലി മത്സ്യതടാകം ഗുജറാത്തില്‍ കണ്ടെത്തി. ഗുജറാത്തിലെ അര്‍മബാഡാ (Arambada)-പട്ടണത്തിനടുത്തുള്ള ഈ തടാകത്തില്‍, കാസിയോപ്പിയ (Cassiopea)- ഇനത്തില്‍പ്പെട്ട ജെല്ലിത്സ്യങ്ങളാണ് കാണപ്പെട്ടത്. 

12 ആഗസ്ത് 2014: ആര്‍ട്ടിക്മേഖലയിലെ ആദ്യ ഇന്ത്യന്‍ ദൂരദര്‍ശിനി ഇന്‍ഡാര്‍ക് (IndARC), ഉത്തരധ്രുവത്തിനും നോര്‍വേക്കും ഇടയിലായി സ്ഥാപിക്കപ്പെട്ടു. ആര്‍ട്ടിക് കാലാവസ്ഥയ്ക്ക് ഇന്ത്യന്‍ മണ്‍സൂണിലുള്ള സ്വാധീനം പഠനവിധേയമാക്കുകയാണ് ലക്ഷ്യം. 

22 സെപ്തംബര്‍ 2014: നാസയുടെ  ചൊവ്വാപര്യവേക്ഷണ ദൗത്യമായ മാവെന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍: Mars Atmosphere and Volatile Evolution MAVEN), ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തിലേക്കെത്തി. 

24 സെപ്തംബര്‍ 2014: ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണദൗത്യമായ മംഗള്‍യാന്‍,  ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തിലേക്കെത്തി. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍(Mars Orbiter Mission) അഥവാ മോം(MOM) എന്നതാണ് മംഗള്‍യാനിന്റെ ഔദ്യോഗികനാമം. 

9 ഒക്ടോബര്‍ 2014: എയ്ഡ്സ് (AIDS)  ഉത്ഭവിച്ചത്, ഏകദേശം 30 വര്‍ഷം മുമ്പ് കോംഗോയുടെ തലസ്ഥാനമായ കിന്‍സ്ഹാസ(Kinshasa) യില്‍നിന്നുമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇവിടെനിന്നും ഇത് മധ്യആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. 

11 ഒക്ടോബര്‍ 2014: ലോകത്തിലെ ഏറ്റവും വലിയ ഭൗമദൂരദര്‍ശിനിയായ തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ് (Thitry Meter Telescope TMT)  പദ്ധതിയില്‍ ഇന്ത്യയും പങ്കാളിയായി. ഹവായ് ദ്വീപിലെ മൗനാകീ അഗ്നിപര്‍വതത്തിനു മുകളിലായാണ് ഇത് സ്ഥാപിക്കുന്നത്. 

12 നവംബര്‍ 2014: ഫില (Philae);വാല്‍നക്ഷത്രത്തിലിറങ്ങുന്ന ആദ്യത്തെ മനുഷ്യനിര്‍മിത പേടകമായി. ചുര്‍യുമൊവ് ഗെറാസിമെന്‍കൊ എന്ന വാല്‍നക്ഷത്രത്തിലാണ് യൂറോപ്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടേതായ ഈ പര്യവേക്ഷണ പേടകം ഇറങ്ങിയത്. 

12 ഡിസംബര്‍ 2014: അടുത്തവര്‍ഷം പ്ലൂട്ടോയിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ന്യൂഹൊറൈസണ്‍സ് (New Horizons) എന്ന പേടകം, ദീര്‍ഘനാളത്തെ അതിന്റെ വിശ്രാന്താവസ്ഥയില്‍നിന്ന് ഉണര്‍ത്തപ്പെട്ടു. 2015 ജൂലൈ 14നാകും ന്യൂഹൊറൈസണ്‍സ് പ്ലൂട്ടോയിലിറങ്ങുക.

18 ഡിസംബര്‍ 2014: നാലു ടണ്ണിലധികം ഭാരമുള്ള, ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിക്കുന്ന ജിഎസ്എല്‍വി (Geo Synchronous Satellite Launch Vehicle GSLV-MIII)റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നിര്‍വഹിച്ചു. 

A Print-Edition of this can be found inhttp://www.deshabhimani.com

അറക്കപ്പൊടി താരമാവുന്നു!

അറക്കപ്പൊടി താരമാവുന്നു!അതെ, തടി അറക്കവാള്‍കൊണ്ടു മുറിക്കുമ്പോള്‍ താഴെ വീഴുന്ന പൊടിതന്നെ. നിലവില്‍ ഇത് ഒരു പാഴ്വസ്തുവായാണ് കണക്കാക്കുന്നത്. വളരെ ചെറിയൊരു ശതമാനം മാത്രം കാര്‍ഡ്ബോര്‍ഡ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. "പൊടിയടുപ്പുകള്‍' സാധാരണമായിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്രചാരവും ഇപ്പോള്‍ കുറഞ്ഞുവരികയാണ്. ഫലത്തില്‍ ഒരു പാഴ്വസ്തുതന്നെ. എന്നാല്‍, അറക്കപ്പൊടിയില്‍നിന്ന് പെട്രോള്‍ നിര്‍മിക്കാമെന്നു പറയുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍. എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ്' എന്ന ജേണലിലാണ് ഇതുസംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചത്. 

അറക്കപ്പൊടിയുടെ അടിസ്ഥാനഘടകങ്ങളിലൊന്ന് സെല്ലുലോസാണ്. ഇതിന്റെ രാസഘടനയില്‍നിന്ന് ഓക്സിജന്‍ ആറ്റത്തെ മാറ്റിയെടുത്താല്‍ അത് ഹൈഡ്രജനും കാര്‍ബണും മാത്രം അടങ്ങുന്ന സംയുക്തമായി മാറും. മാലമാലയായി കാണുന്ന ഇതുതന്നെയാണ് ഹൈഡ്രജന്റെയും കാര്‍ബണിന്റെയും നിശ്ചിത അനുപാതത്തിലേക്കെത്തുമ്പോള്‍ പെട്രോളായി മാറുന്നത്. ഇന്ത്യയിലാകമാനമായി പ്രതിവര്‍ഷം രണ്ടു ദശലക്ഷം ടണ്‍ അറക്കപ്പൊടി ഉല്‍പ്പാദിപ്പിക്കുണ്ടെന്നാണ് കണക്ക്. ഇതത്രയും പെട്രോളാക്കി മാറ്റാന്‍കഴിയുകയാണെങ്കില്‍, പെട്രോള്‍വിലയുടെ കാര്യത്തില്‍ നമുക്ക് തിരിഞ്ഞുനോട്ടം പിന്നീട് ആവശ്യമായിവരില്ല. 
ബല്‍ജിയത്തിലെ ല്യൂവെന്‍ കത്തോലിക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ശാസ്ത്രനേട്ടം എന്നു വിശേഷിപ്പിക്കാവുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. സെല്ലുലോസ് അറക്കപ്പൊടിയില്‍ മാത്രമല്ല അടങ്ങിയിരിക്കുന്നത്. പരുത്തിനൂലിലും പഴംതുണിയിലും വൈക്കോലില്‍പ്പോലും ഒരു അനുബന്ധഘടകമോ മുഖ്യഘടകമോ ആയി സെല്ലുലോസുണ്ട്. എന്നാല്‍, ഏറ്റവും ലാഭകരമായ സ്രോതസ്സ് എന്ന നിലയ്ക്കാണ് അറക്കപ്പൊടി പരിഗണിക്കുന്നത്. മാത്രമല്ല, അത് ഉപയോഗിക്കുന്നതിലൂടെയുള്ള പരിസ്ഥിതിദൂഷ്യവും കുറവാണ്. 

ജൈവപെട്രോള്‍ അഥവാ ജൈവഡീസല്‍തരുന്ന ചെടികള്‍ വന്‍തോതില്‍ നട്ടുപിടിപ്പിച്ചാണ് അവയെ ഇന്ധനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കാര്‍ഷിക ഭക്ഷ്യവിളകള്‍ക്കായി നീക്കിവച്ച വിളഭൂമിയാണ് അവയെ നീക്കംചെയ്ത് പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത്. ഇതുമൂലമുള്ള സാമ്പത്തിക/ജീവീയ പ്രത്യാഘാതങ്ങള്‍ കെനിയപോലുള്ള രാജ്യങ്ങളില്‍ വലിയ വാര്‍ത്തയാവുകയാണിന്ന്. എന്നാല്‍, ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കൊന്നും നേരിട്ട് വഴിയൊരുക്കാത്തതാണ് പകുതിയും പാഴ്വസ്തുപോലെയായ അറക്കപ്പൊടിയെ പ്രയോജനപ്പെടുത്താനുള്ള ശ്രമം. 
 പ്രകൃതിയിലെ ഭൗതികമണ്ഡലത്തില്‍നിന്ന് ജൈവമണ്ഡലത്തിലേക്കെത്തിയ കാര്‍ബണ്‍, തികച്ചും പ്രയോജനക്ഷമതയാര്‍ന്ന പാതയിലൂടെ തിരിച്ചയക്കപ്പെടുന്നു എന്ന മേന്മയും ഇതിനുണ്ട്. " തുടക്കം ജര്‍മനിയില്‍കല്‍ക്കരിയില്‍നിന്നു പെട്രോള്‍ നിര്‍മിക്കാമെന്നു തെളിയിച്ചത് ജര്‍മനിയായിരുന്നു. ഫ്രെഡെറിച്ച് ബെര്‍ജിയസ് എന്ന ജര്‍മന്‍കാരനായിരുന്നു ഇതു വികസിപ്പിച്ചത്. 1913ല്‍ ഇദ്ദേഹം ഇതിന്റെ പേരില്‍ പേറ്റന്റ് നേടുകയും ഒരു സുഹൃത്തിന്റെ സഹായത്തോടെ 1919ല്‍ വ്യാവസായികോല്‍പ്പാദനം ആരംഭിക്കുകയും ചെയ്തു. ബെര്‍ജിയസ് പ്രക്രിയ എന്നാണ് ഇത് അറിയപ്പെട്ടത്. 

വിമാനത്തില്‍ ഉപയോഗിക്കാന്‍കഴിയുന്ന തരത്തിലുള്ള സംശുദ്ധമായ പെട്രോ ഇന്ധനം നിര്‍മിക്കാര്‍ ബെര്‍ജിയസ് പ്രക്രിയക്ക് സാധിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്, അടിസ്ഥാനമാക്കിയുള്ള ഇന്ധനഫാക്ടറികളെയാണ് യുദ്ധവിമാനങ്ങള്‍ പറപ്പിക്കാന്‍ ജര്‍മനി മുഖ്യമായും ഉപയോഗിച്ചത്. കല്‍ക്കരിയില്‍നിന്ന് ഇതേ പ്രക്രിയയിലൂടെ ഭക്ഷ്യഎണ്ണ നിര്‍മിച്ച് അതിന്റെ ഭക്ഷ്യയോഗ്യത യുദ്ധത്തടവുകാരില്‍ പരീക്ഷിച്ച ക്രൂരതയുടെ ചരിത്രവും ഇതിന്റെ ഭാഗമാവുന്നുണ്ട്. ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ അവ്വിധംതന്നെ അവസാനിച്ച പരീക്ഷണങ്ങളാണ് കല്‍ക്കരിക്കുപകരം വെറുംതടിയും തടിയില്‍നിന്നുള്ള അറക്കപ്പൊടിയും ഉപയോഗിച്ചാല്‍ മതിയാവുന്നതരത്തില്‍ ഇപ്പോള്‍ പരിഷ്കരിക്കപ്പെട്ടത്. 
അറക്കപ്പൊടിയെ വായുവിന്റെ അസാന്നിധ്യത്തില്‍ ചൂടാക്കുകയും അതില്‍നിന്ന് ഒരു ജൈവഎണ്ണ വേര്‍തിരിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. അതിനുശേഷം ഇതിനെ രാസാഗ്നികളുടെ സഹായത്തോടെ ഇതില്‍നിന്ന് ഓക്സിജനെ നീക്കംചെയ്യുകയും അപ്പോള്‍ ഉണ്ടാവുന്ന താല്‍ക്കാലിക രാസഘടനയെ രാസാഗ്നികളെ ഉപയോഗിച്ച് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. പെട്രോള്‍ അല്ലെങ്കില്‍ മറ്റുതരത്തില്‍ ഉപയോഗക്ഷമമായ ഇന്ധനമാകും ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. 

Details can be had from: E-mail: bert.sels@biw.kuleuven.be

Link to Paper in Energy and Environmental Science Journal: http://pubs.rsc.org


A Print-Edition of this article can be found inhttp://www.deshabhimani.com

Saturday, September 13, 2014

പാസഞ്ചര്‍ പീജിയന്‍ കംബാക്ക് !!

ജോണ്‍ ഹാമൊന്‍ഡിനെ ഓര്‍മയില്ലേ? ജുറാസിക് പാര്‍ക്ക് എന്ന ചലച്ചിത്രത്തില്‍, ദിനോസറുകളെ ആധുനികജീവിതത്തിലേക്കെത്തിക്കുന്നത് സ്വപ്നംകാണുകയും വിജയത്തിലേക്കെത്തിക്കുകയും ചെയ്ത ശാസ്ത്രജ്ഞന്‍. ജുറാസിക് പാര്‍ക്ക് എന്ന കഥയെഴുതിയ ആള്‍ പറയുന്നത്, ജനിതകപരിവര്‍ത്തനത്തിലൂടെ ജോണ്‍ ഹാമൊന്‍ഡിന്റെ സ്വപ്നം യാഥാര്‍ഥ്യമാവുമെന്നാണ്. ദിനോസറുകളുടെ ഫോസിലുകളില്‍നിന്ന്വേര്‍തിരിച്ചെടുത്ത അവയുടെ ഡിഎന്‍എയിലെ വിടവുകള്‍, തവളകളുടെ ജീനുകള്‍കൊണ്ട് പൂരിപ്പിച്ചതില്‍നിന്നുമാണ് ജോണ്‍ ഹാമൊന്‍ഡ് ദിനോസറുകളെ സൃഷ്ടിച്ചത്.

ഇത് സാധ്യമാവുമോ എന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ ചിന്തിക്കുന്നത്. പക്ഷേ, ദിനോസറുകളെക്കുറിച്ചല്ല അവരുടെ ചിന്ത. ഒരു പ്രാവിനെ തിരിച്ചുകൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. മാര്‍ത്ത എന്നു പേരുള്ള ഒരു പ്രാവ്.എന്താണ് ഈ പ്രാവിന്റെ പ്രത്യേകത എന്ന ചോദ്യത്തിന് ഉത്തരം ഒരു കണ്ണീരാണ്. ഒരിക്കല്‍ ജീവിച്ചിരുന്ന ശതകോടികളുടെ അവശേഷിച്ച അവസാനത്തെ കണ്ണിയായിരുന്നു മാര്‍ത്ത. പാസഞ്ചര്‍ പീജിയന്‍ (Passenger Pigeon) എന്നായിരുന്നു ഇവയുടെ പേര്. വടക്കേ അമേരിക്കയായിരുന്നു സ്വദേശം. ലക്ഷക്കണക്കിനു പേര്‍ ചേരുന്ന കൂട്ടമായാണ് ഇവര്‍ ആകാശത്തിലൂടെ പറന്നിരുന്നത്.  
                                             
                             
ഒരിക്കല്‍, രാവിലെമുതല്‍ ഉച്ചവരെ സൂര്യനെ മറച്ച്, പറന്ന അവരുടെ യാത്രാസംഘത്തിന് 300 മൈല്‍ നീളമുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഒരു ഉപദ്രവവും ചെയ്യാത്ത വെറും പറവകളായിരുന്നു അവ.
എന്നാല്‍, അന്ന് അത് കണ്ടുനിന്നവര്‍ക്ക് അങ്ങനെ തോന്നിയില്ല. നായാട്ടുകാര്‍ സജീവമായി രംഗത്തിറങ്ങി. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍, ഈ പക്ഷികളെ കണ്ടുകിട്ടാതായി. സിന്‍സിനാറ്റി മൃഗശാലയിലാണ് അവസാനത്തെ പാസഞ്ചര്‍ പീജിയന്‍ ജീവിച്ചിരുന്നത്. 1914 സെപ്തംബര്‍ ഒന്നിന് അതും ചത്തു. അങ്ങനെ പാസഞ്ചര്‍ പീജിയനുകള്‍ ലോകത്തില്‍നിന്ന് അപ്രത്യക്ഷമായി.

മാര്‍ത്ത ചത്ത സമയത്ത്, ദിനോസറുകളെ തിരിച്ചുകൊണ്ടുവരുന്നതു പോലെയുള്ള സാധ്യത മുന്‍കൂട്ടി കാണുന്നതിന് ശാസ്ത്രലോകത്തിന് കഴിയുമായിരുന്നില്ല. ജനിതകം, ജീന്‍, ജീന്‍ മാറ്റിവയ്ക്കല്‍ എന്നിവയെക്കുറിച്ചൊന്നും അന്നത്തെ ശാസ്ത്രജ്ഞര്‍ക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട്, ഡിഎന്‍എയ്ക്ക് കേടുപറ്റാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചല്ല മാര്‍ത്തയുടെ ഭൗതികശരീരം സംസ്കരിക്കപ്പെട്ടത്. ലോകത്തിലെ വിവിധ മൃഗശാലകളിലായി സ്റ്റഫ്ചെയ്തു സൂക്ഷിക്കപ്പെട്ട പാസഞ്ചര്‍ പീജിയനുകളുടെ ശരീരങ്ങളെ അന്വേഷിക്കുകയായിരുന്നു പിന്നീടു ചെയ്യാനാവുമായിരുന്നത്.
                                                                             

ഗ്രേറ്റ് പാസഞ്ചര്‍ പീജിയന്‍ കംബാക്ക്(Great Passenger Pigeon Comeback) എന്ന പദ്ധതിയിന്‍കീഴിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്മിത്ത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഇപ്പോള്‍ പ്രദര്‍ശനത്തിലുള്ള മാര്‍ത്തയുടെ ശരീരത്തെ വീണ്ടും സമീപിച്ചെങ്കിലും കേടുപാടുകളില്ലാത്ത പൂര്‍ണമായ ഡിഎന്‍എ വേര്‍പെടുത്തിയെടുക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞില്ല. അതിനിടെയാണ് മാര്‍ത്തയുടെ പുനരുല്‍പ്പത്തിക്കായി പുതിയൊരു തന്ത്രം കാലിഫോര്‍ണിയ സര്‍വകലാശാല ലോങ് നൗ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. 

പാസഞ്ചര്‍ പീജിയനുകളോട് ജീവശാസ്ത്രപരമായി വളരെ അടുത്തുനില്‍ക്കുന്ന ഒരിനം പ്രാവുകള്‍ അമേരിക്കയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ബാന്‍ഡ് ടെയില്‍ഡ് പീജിയന്‍സ് (Band Tailed Pigeons)എന്നാണ് ഇവയുടെ പേര്. കലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസില്‍ നടന്ന പഠനത്തിലാണ് ഇവ തമ്മിലുള്ള ജനിതകപരമായഅടുത്ത ബന്ധം വെളിപ്പെടുത്തപ്പെട്ടത്. ഇക്കാരണത്താല്‍, പാസഞ്ചര്‍ പീജിയനുകളുടെ ശരീരങ്ങളില്‍നിന്നു ശേഖരിക്കപ്പെടുന്ന ഡിഎന്‍എയിലെ വിടവുകള്‍, ബാന്‍ഡ് ടെയില്‍ഡ് പീജിയനുകളുടെ ജീനുകള്‍ ഉപയോഗിച്ച് പൂരിപ്പിക്കാനാവും. 
                                                                
ഇതിലൂടെ പാസഞ്ചര്‍ പീജിയനുകളുടെ പുനഃസൃഷ്ടി സാധ്യമാക്കാനാവുമെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാല ശാസ്ത്രജ്ഞരുടെ വാദം. പാസഞ്ചര്‍ പീജിയനുകള്‍ക്ക് സമ്പൂര്‍ണ വംശനാശം നേരിട്ടതിന്റെ 100-ാം വാര്‍ഷികമാണ് 2014. മാര്‍ത്തയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാവുകയാണെങ്കില്‍ ഡോഡോ (Dodo)പ്പക്ഷിയടക്കം ഇതിനകം വംശനാശം സംഭവിച്ച പല ജീവികളുടെയും തിരിച്ചുവരവിന് അത് അവസരമൊരുക്കും.

പാസഞ്ചര്‍ പീജിയനുകളുടെ ക്ലോണിങ് 
1. പാസഞ്ചര്‍ പീജിയനുകളുടെ സ്റ്റഫ്ചെയ്ത ശരീരങ്ങളില്‍നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കുക.
2. ഡിഎന്‍എയിലെ അപൂര്‍ണമായ ഭാഗങ്ങള്‍ വിവിധ സ്രോതസ്സുകളില്‍നിന്നുള്ള അതിന്റെതന്നെ ഡിഎന്‍എകൊണ്ടു പൂരിപ്പിക്കുക.
3. ഡിഎന്‍എയില്‍ പിന്നെയും ശേഷിക്കുന്ന വിടവുകളെഭബാന്‍ഡ് ടെയില്‍ഡ് പീജിയനുകളുടെ ഡിഎന്‍എ ഭാഗങ്ങള്‍ ചേര്‍ക്കുന്നതിലൂടെ പൂരിപ്പിക്കുക.
4. ബാന്‍ഡ് ടെയില്‍ഡ് പീജിയനിന്റെ അണ്ഡകോശത്തില്‍നിന്ന് മര്‍മം നീക്കംചെയ്തശേഷം അതിലേക്ക് ഒട്ടിച്ചുചേര്‍ത്ത് ഉണ്ടാക്കിയ ഡിഎന്‍എ കടത്തുക. (അതായത് ക്ലോണിങ് നടത്തുക).
5. ബാന്‍ഡ് ടെയില്‍ഡ് പീജിയനിന്റെ ശരീരത്തിനുള്ളില്‍ ഈ അണ്ഡകോശത്തെ നിക്ഷേപിച്ച് ഭ്രൂണമായി വളര്‍ത്തുക. മുട്ട വിരിഞ്ഞുണ്ടാവുന്നവ പാസഞ്ചര്‍ പീജിയനുകളാകും.

A Print Edition of this story was published in Kilivathil
the Science Supplement of Deshabhimani Daily dt.11 September 2014 

Link: http://www.deshabhimani.com

Friday, August 22, 2014

സൂപ്പര്‍സോണിക്കുകള്‍ തിരിച്ചുവരുന്നു..

ശബ്ദത്തെക്കാള്‍ വേഗത്തിലാണ് സഞ്ചാരം! പക്ഷേ, കാതടപ്പിക്കുന്ന ശബ്ദം. അതായിരുന്നു സൂപ്പര്‍സോണിക് വിമാനങ്ങളുടെ പ്രശ്നം. സാധാരണവിമാനങ്ങളാണ് വന്നിറങ്ങുകയും പറന്നുയരുകയും ചെയ്യുന്നതെങ്കില്‍, വിമാനത്താവളത്ത്ി വളരെയടുത്ത് താമസിക്കുന്നവര്‍മാത്രം ആ ശബ്ദശല്യം സഹിച്ചാല്‍ മതിയായിരുന്നു. പക്ഷേ, ഇത് നാടു മുഴുവന്‍ കേള്‍ക്കും. ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലൂടെ വിമാനം. പറക്കുകയാണെങ്കില്‍ താഴെക്കഴിയുന്നവര്‍ ചെവിപൊത്തേണ്ടിവരും. അതു മാത്രമല്ല, ചിലപ്പോള്‍ ജനാലച്ചില്ലുകള്‍ തകരും, അക്വേറിയംപോലുള്ള പ്രദര്‍ശനശാലകളിലെ കണ്ണാടിച്ചില്ലുകള്‍ തകരും. ഇതു കാരണം പരമാവധി സമുദ്രങ്ങള്‍ക്കു മുകളിലൂടെയാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ പറത്തിയിരുന്നത്. അതോടൊപ്പം, ഭൂരിഭാഗം യാത്രക്കാര്‍ക്കും ഈ അതിവേഗം അത്ര സുരക്ഷിതമായി തോന്നിയില്ല. അങ്ങന,  അവസാനംസൂപ്പര്‍സോണിക് വിമാങ്ങള്‍ നിരോധിക്കപ്പെടുകയായിരുന്നു. 2003 ഒക്ടോബര്‍ 24ാണ് അവസാത്തെ സൂപ്പര്‍സോണിക് വിമാനം. യാത്ര പൂര്‍ത്തിയാക്കിയത്. അതിനുശേഷം പ്രദര്‍ശശാലകളിലും മറ്റും വിശ്രമിക്കുകയായിരുന്നു സൂപ്പര്‍സോണിക്കുകള്‍.  എന്നാലിപ്പോള്‍, ശബ്ദശല്യം കുറച്ചുകൊണ്ട് സൂപ്പര്‍സോണിക് വിമാങ്ങളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുകയാണ് നാസയിലെ ശാസ്ത്രജ്ഞര്‍. ഇക്കഴിഞ്ഞ ജൂണ്‍ 28്, അറ്റ്ലാന്റയില്‍ നടന്ന ‘ഏവിയേഷന്‍ 2004’ എന്ന സാങ്കേതികസംവാദവേദിയിലാണ് നാസാ ശാസ്ത്രജ്ഞര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.
2003ല്‍ വിരമിച്ച സൂപ്പര്‍സോണിക് വിമാനം ‘കോണ്‍കോര്‍ഡ്'  (Concorde) ആയിരുന്നു. 1976 ജുവരി 21് യാത്രക്കാരുമായി ആദ്യത്തെ വാണിജ്യാധിഷ്ഠിതയാത്ര ടത്തിയ ‘കോണ്‍കോര്‍ഡ്', 27 വര്‍ഷം അത് തുടര്‍ന്നതിനു ശേഷമാണ് വിരമിച്ചത്. ബ്രിട്ടും ഫ്രാന്‍സും സംയുക്തമായി നിര്‍മ്മിച്ച ഇത് പക്ഷേ, ലോകത്തിലെ രണ്ടാമത്തെ സൂപ്പര്‍സോണിക് യാത്രാവിമാമായിരുന്നു. 1968ല്‍ ആദ്യം പറന്ന ‘ടുപോലേവ് ടിയു144’ (Tupolev TU144) ആയിരുന്നു ലോകത്തിലെ ആദ്യത്തെ സൂപ്പര്‍സോണിക് യാത്രാവിമാനം. സോവിയറ്റ് യൂണിയയിരുന്നു ഇത് നിര്‍മ്മിച്ചത്.  അലക്സേയ് ടുപോലേവ് എന്ന സോവിയറ്റ് എന്‍ജിീയര്‍ നിര്‍മ്മിച്ച ഇത് സാങ്കേതികതയുടെ കാര്യത്തില്‍ കോണ്‍കോര്‍ഡില്‍നിന്നും വ്യത്യസ്തമായിരുന്നു. യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കുമെന്ന് ഭയം കാരണം കോണ്‍കോര്‍ഡിന്റേതായ ഒരു സാങ്കേതികവിദ്യയും സോവിയറ്റ് യൂണിയു ലഭിക്കാതിരിക്കാന്‍ ബ്രിട്ടീഷ് അമേരിക്കന്‍ സിൈകസഖ്യമായ 'നാറ്റോ’ പ്രത്യേകം പരിശ്രമിച്ചിരുന്നു. പരീക്ഷണഘട്ടത്തില്‍പ്പോലും കോണ്‍കോര്‍ഡി അപേക്ഷിച്ച് വളരെ കുറച്ച് അപകടങ്ങളേ വരുത്തിയിരുന്നൂവെങ്കിലും, കോണ്‍കോര്‍ഡിക്കൊള്‍ രേത്തേ ‘ടുപോലേവ് ടിയു144’ വിരമിച്ചിരുന്നു  1997ല്‍. അതിുശേഷം, ബഹിരാകാശസഞ്ചാരികളെ പരിശീലിപ്പിക്കുന്നതിു വേണ്ടി മാത്രമാണ് സോവിയറ്റ് യൂണിയന്‍ ‘ടുപോലേവ് ടിയു144’  ഉപയോഗിച്ചിരുന്നത്.
ഇത്തരത്തിലുള്ള ഒരു പഴയ ‘ടുപോലേവ് ടിയു144’ന്റെ സാങ്കേതികവിദ്യയെ പുര്‍വിശകലനം ചെയ്തുകൊണ്ടാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ശബ്ദം കുറഞ്ഞ സൂപ്പര്‍സോണിക്കുമായി രംഗത്തെത്തിയിരിക്കുന്നത്.
വായുവിലൂടെ സഞ്ചരിക്കുന്ന ഏതൊരു വസ്തുവിനം മുന്നോട്ടുപോവുന്നതിലേക്കായി അതിുചുറ്റിലുമുള്ള വായുകണികകള്‍ വഴിമാറിക്കൊടുക്കേണ്ടതുണ്ട്. ഒരു കടലാസുവിമാത്തിന്റെ കാര്യത്തില്‍പ്പോലും ഇത് സംഭവിക്കുന്നുണ്ട്. വായുകണികകള്‍ക്കുമേല്‍ സമ്മര്‍ദ്ദമേല്‍പ്പിച്ചുകൊണ്ടാണ് ഏതൊരു വിമാവും സഞ്ചരിക്കുന്നത്. എന്നാല്‍, വിമാത്തിന്റെ വേഗം ഒരു പരിധിയില്‍കൂടുതലാവുമ്പോള്‍, അത് വിമാത്തിന്റെ മുന്നില്‍ിന്നുതുടങ്ങി ഇരുവശങ്ങളിലേക്ക് ീണ്ടുപോവുന്ന ഒരുതരം ‘ആഘാതതരംഗ'(Shockwaves)ങ്ങളെ സ്യഷ്ടിക്കും. ഒരു ബോട്ട് വേഗത്തില്‍ മുന്നോട്ടുപോവുമ്പോള്‍, വെള്ളത്തിലുണ്ടാവുന്ന തരംഗങ്ങള്‍ പോലെയാണിതും. വിമാനം ശബ്ദത്തെക്കാള്‍ വേഗമാര്‍ജ്ജിക്കാന്‍ തുടങ്ങുമ്പോഴാണ് (മണിക്കുറില്‍ 1,235 കിലോമീറ്റര്‍), ‘ആഘാതതരംഗ'ങ്ങളും രൂപപ്പെടുന്നത്. ഈ തുടക്കം ഇടിദംപോലെയുള്ള ഒരു വലിയ ശബ്ദവിസ്ഫോടനം സ്യഷ്ടിക്കും. ‘സോണിക് ബൂം'(Sonic Boom)എന്നാണ് ഇതറിയപ്പെടുന്നത്. ഒരു സൂപ്പര്‍സോണിക് വിമാനം വിമാത്താവളത്തില്‍ിന്നും ഉയര്‍ന്നുപൊങ്ങി, ശബ്ദത്തിന്റെ വേഗത്തിലേക്കെത്താന്‍ ശ്രമിക്കുമ്പോഴും ഒരു പക്ഷേ, അത് ജനവാസകേന്ദ്രങ്ങള്‍ക്ക് മുകളില്‍തന്നെയായിരിക്കും. ഇതാണ് ‘സോണിക് ബൂം' ഒരു ശല്യമായി അുഭവപ്പെടാന്‍ കാരണം. ഇതിനുള്ള പരിഹാരങ്ങളാണ് നാസാ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നിര്‍ദ്േദശിച്ചിരിക്കുന്നത്.
നാസയുടെ കൈവശം ഇപ്പോഴുള്ള സൂപ്പര്‍സോണിക് വിമാങ്ങളെ  (‘എ/അ 18’) ത്തന്നെ ഘടനാവ്യതിയാം വരുത്തി, ശബ്ദംകുറഞ്ഞ സൂപ്പര്‍സോണിക്കുകളായി ഉപയോഗിക്കാമെന്നതാണ് ശാസ്ത്രജ്ഞരുടെ നിലപാട്. 60,000 അടിയില്‍പ്പരം ഉയരത്തിലെത്തിയതിുശേഷം മാത്രം സൂപ്പര്‍സോണിക് വേഗത്തിാവശ്യമായ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഒരു നിര്‍ദ്ദേശം. എന്നാല്‍, ഇത്ി സാങ്കേതികമായ പരിമിതികള്‍ ഏറെയാണ്. ഉദാഹരണമായി സൂപ്പര്‍സോണിക്ക് എന്‍ജിന്‍ ഘടിപ്പിച്ച വിമാനം കുറഞ്ഞവേഗത്തില്‍ സഞ്ചരിക്കണമെങ്കില്‍, സാധാരണയില്‍ക്കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിച്ചുതീര്‍ക്കേണ്ടതായി വരും. ഇത് സാമ്പത്തികച്ചിലവ് കൂട്ടുന്നതിലുപരിയായി, വിമാത്തിന്റെ തുലനിലയെ ബാധിക്കും. കാരണം, വായുവുമായുള്ള ഘര്‍ഷണം പരമാവധി കുറയ്ക്കാന്‍, സാധാരണവിമാങ്ങളെക്കാള്‍ ചെറിയ ചിറകാണ് സൂപ്പര്‍സോണിക്കുകള്‍ക്കുള്ളത്. കുറഞ്ഞ വേഗമാണ് വിമാനത്തിങ്കിെല്‍, ഇത് ചിലപ്പോള്‍ അപകടത്തിനിടയാക്കും. പിന്നെയുള്ളത് ആക്യതി മാറുന്ന വിമാത്തിന്റെ മാറ്റുക എന്നുള്ളതാണ്. താഴെയിറങ്ങുമ്പോഴും പറന്നുയരുമ്പോഴും ഒരു സാധാരണ വിമാനത്തിന്റെ ആക്യതി സ്വീകരിക്കുന്ന വിമാനം വളരെ ഉയരത്തില്‍ ചെന്നശേഷം മാത്രമേ സൂപ്പര്‍സോണിക്ക് ആയി മാറുകയുള്ളൂ. എന്തായാലും ീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം സൂപ്പര്‍സോണിക്കുകള്‍ വീണ്ടും അരങ്ങിലെത്തുന്നത് മുമ്പത്തെക്കാളേറെ സാങ്കേതികവിസ്മയങ്ങളുമായിട്ടാവുമെന്ന് പ്രതീക്ഷിക്കാം.

എന്താണ് സൂപ്പര്‍സോണിക്കുകള്‍?
ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളാണ് സൂപ്പര്‍സോണിക്കുകള്‍ (Supersonics) എന്നറിയപ്പെടുന്നത്. സെക്കന്‍ഡില്‍ 343.2 മീറ്റര്‍ (മണിക്കുറില്‍ 1,235 കിലോമീറ്റര്‍) ആണ് ശബ്ദത്തിന്റെ വേഗം. ഈ വേഗപരിധിയുടെ മറ്റൊരു പേരാണ് ‘മാക്ക് 1 (Mach 1)’. ഇതിന്റെ ഇരട്ടിവേഗമാണ് 'മാക്ക് 2'. അതായത് ശബ്ദത്തെക്കാള്‍ രണ്ടിരട്ടി വേഗം. മൂന്നിരട്ടി വേഗമാണ് ‘മാക്ക് 3’. ഇങ്ങ ‘മാക്ക് 4’ വരെ പോവുന്ന വിമാങ്ങളും സൂപ്പര്‍സോണിക്ക് തന്നെയാണ്. ‘മാക്ക് 5’ ല്‍ കൂടുതല്‍ വേഗമാര്‍ജ്ജിക്കുന്നവയാണ് ‘ഹൈപ്പര്‍സോണിക്ക്’(Hypersonic) വിമാനങ്ങള്‍. അതായത് മണിക്കുറില്‍ 6,175 കിലോമീറ്റര്‍ വേഗം.

Wednesday, July 2, 2014

പുതിയൊരു കടുവാസങ്കേതംകൂടി

രാജ്യത്ത് പുതിയൊരു കടുവാസങ്കേതംകൂടി നിലവില്‍വന്നു. ഉത്തര്‍പ്രദേശിന്റെ ഭരണാതിര്‍ത്തിക്കുള്ളിലായി, 726.89 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സംരക്ഷിത വനമേഖലയ്ക്കാണ് കടുവാസങ്കേതം എന്ന പേരിലുള്ള അധികസുരക്ഷ ലഭിക്കുന്നത്. നരഭോജികളായ കടുവകളുടെ പേരില്‍ പണ്ടുമുതല്‍ക്കേ അറിയപ്പെടുന്ന പിലിഭിട്ട് (Pilibhit) എന്ന വനമേഖലയ്ക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ 43-ാമത് കടുവാസങ്കേതമാണ് ബിഹാറുമായും ഉത്തര്‍ഖണ്ഡുമായും അതിര്‍ത്തി പങ്കുവയ്ക്കാന്‍ തക്കവണ്ണം വിസ്തൃതമായ പിലിഭിട്ട്.

രണ്ടു രാജ്യങ്ങളിലായുള്ള രണ്ട് വന്യജീവിസങ്കേതങ്ങളെ ബന്ധിപ്പിക്കുന്ന കടുവാസങ്കേതം എന്ന പ്രത്യേകതയും പിലിഭിട്ടിനുണ്ട്. നേപ്പാളിലെ ശുക്ളഭാന്റാ വന്യജീവിസങ്കേതത്തെയും ഇന്ത്യയിലെ ക്യഷ്ണാപുര്‍ വന്യജീവിസങ്കേതത്തെയും.
ദേശീയമൃഗമായ കടുവകളുടെ സംരക്ഷണത്തിനായി കേന്ദ്രഗവണ്‍മെന്റ് 1973ല്‍ തുടക്കമിട്ട പ്രോജക്ട് ടൈഗര്‍; പദ്ധതിയിന്‍കീഴില്‍ സംരക്ഷിക്കപ്പെടുന്ന വനമേഖലകളാണ് പ്രോജക്ട് ടൈഗര്‍ ഏരിയ അഥവാ ഭകടുവാസങ്കേതം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയെ നാലു വനമേഖലകളായി തിരിച്ചാണ് പദ്ധതിയിന്‍കീഴിലുള്ള കടുവാസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതില്‍ ശിവാലിക് ടെറൈ സംരക്ഷിതമേഖല(Sivalik–Terai Conservation Unit) യിലാണ് പിലിഭിട്ട് കടുവാസങ്കേതം ഉള്‍പ്പെടുന്നത്. ടെറൈ ആര്‍ക്ക് ലാന്‍ഡ്സ്കേപ്പ്  (Terai Arc Landscape) എന്ന പേരില്‍ 52,000 വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന നിബിഡ വനമേഖലയുടെ ചെറിയൊരു ഭാഗം മാത്രമാണ് പിലിഭിട്ട്. ചതുരശ്രകിലോമീറ്ററിനുള്ളില്‍ അഞ്ച് എന്ന കണക്കില്‍ സമൃദ്ധമാണ് ഇവിടെയുള്ള കടുവകളുടെ എണ്ണം. ഈ സമൃദ്ധി കാത്തുസൂക്ഷിക്കുന്നതിനുള്ള ഊര്‍ജിതശ്രമത്തിന്റെ ഭാഗമായുള്ളതാണ് പിലിഭിട്ടിനെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം.
കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കാന്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കടുവാ സംരക്ഷണപദധതിക്ക് കഴിഞ്ഞിട്ടുണ്ട്. 1973ല്‍ വെറും 1,800 ആയിരുന്ന കടുവകളുടെ എണ്ണം, 1980 ആയപ്പോഴേക്കും 2,800 ആയി. ഇതിലൂടെ കടുവാസംരക്ഷണത്തിലെ ലോകോത്തര മാതൃകകളിലൊന്നായി പ്രോജക്ട് ടൈഗര്‍ ഉയര്‍ത്തിക്കാട്ടപ്പെട്ട അവസരങ്ങള്‍പോലും ഉണ്ടായി. എന്നാല്‍, കണക്കെടുപ്പിലെ അശാസ്ത്രീയതമൂലം ഊതിപ്പെരുപ്പിച്ചവയാണ് പ്രോജക്ട് ടൈഗറിനുകീഴിലെ കടുവകളുടെ എണ്ണം എന്ന്, ഉല്ലാസ് കാരന്തിനെപ്പോലെയുള്ള വന്യജീവിശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതേത്തുടര്‍ന്ന,് അപാകങ്ങള്‍ പരിഹരിച്ച് നടത്തപ്പെട്ട കണക്കെടുപ്പുപ്രകാരം, 1706 മാത്രമാണ് ഇന്ത്യയില്‍ ഇപ്പോഴുള്ള കടുവകളുടെ എണ്ണം.

ആദ്യകാലത്തെ 10 കടുവാസങ്കേതങ്ങള്‍

1. പലാമവു (ജാര്‍ഖണ്ഡ്) 1973-74
2. ബന്ദിപ്പുര്‍ (കര്‍ണാടകം) 1973-74
3. കോര്‍ബെറ്റ് (ഉത്തര്‍ഖണ്ഡ്) 1973-74
4. കന്‍ഹ (മധ്യപ്രദേശ്) 1973-74
5. മനാസ് (മധ്യപ്രദേശ്) 1973-74
6. മേല്‍ഖണ്ഡ് (മഹാരാഷ്ട്ര) 1973-74
7. രത്തംബോര്‍ (രാജസ്ഥാന്‍) 1973-74
8. സിംലിപാല്‍ (ഒഡിഷ) 1973-74
9. സുന്ദര്‍ബന്‍സ് (പശ്ചിമ ബംഗാള്‍) 1973-74
10. പെരിയാര്‍ (കേരളം) 1978-79

അടുത്തകാലത്തായി പ്രഖ്യാപിക്കപ്പെട്ട കടുവാസങ്കേതങ്ങള്‍

29. ആനമലൈ (തമിഴ്നാട്) 2008-2009
30. ഉദന്തി സീതാനദി (ഛത്തീസ്ഗഢ്) 2008-2009
31. സത്കോസിയ (ഒഡിഷ) 2008-2009
32. കാസിരംഗ (അസം) 2008-2009
33. അച്ചാനാക്മര്‍ (ഛത്തീസ്ഗഢ്) 2008-2009
34. ധന്‍ഡേലി അന്‍ഷി (കര്‍ണാടകം) 2008-2009
35. സഞ്ജയ് ഡൂബ്രി (മധ്യപ്രദേശ്) 2008-2009
36. മുതുമലൈ (തമിഴ്നാട്) 2008-2009
37. നാഗരഹോള്‍ (കര്‍ണാടകം) 2008-2009
38. പറമ്പിക്കുളം (കേരളം) 2008-2009
39. സഹ്യാദ്രി (മഹാരാഷ്ട്ര) 2009-2010
40. ബിലിഗിരി രംഗനാഥടെമ്പിള്‍ (കര്‍ണാടകം) 2011-2012
41. കവാല്‍ (ആന്ധ്രപ്രദേശ്) 2013
42. സത്യമംഗലം കാടുകള്‍ (തമിഴ്നാട്) 2013
43. പിലിഭിട്ട് (ഉത്തര്‍പ്രദേശ്) 2014

Courtesy: Print Edition of this was published in Kilivathil, Science Supplement of Deshabhimani dt. 27-06-2014.

Linkhttp://www.deshabhimani.com

Friday, June 6, 2014

റെഡ് പ്ലസ് ഹരിതാഭമാക്കുമോ?

ഇന്ത്യ കൂടുതല്‍ ഹരിതാഭമാവുമോ? ഐക്യരാഷ്ട്രസഭ വിഭാവനംചെയ്യുന്ന 'റെഡ് പ്ലസ് '(REDD+)എന്ന പദ്ധതിയില്‍ അംഗമാവുന്നതിലൂടെയാണ് ഇന്ത്യ ഹരിതാഭമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാന്‍മര്‍ എന്നിവയടക്കമുള്ള 52 രാജ്യങ്ങള്‍ ഇതിനകംതന്നെ റെഡ് പ്ലസ് പദ്ധതിയില്‍ അംഗങ്ങളാണ്. ഭവനവിസ്തൃതിയുടെ കാര്യത്തില്‍ ലോകത്തില്‍ 10-ാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം റെഡ് പ്ലസ് പദ്ധതിയില്‍ പങ്കാളിയാവുന്നത് പ്രത്യേകമായും പ്രാധാന്യം അര്‍ഹിക്കുന്നു. റെഡ്യൂസിങ് എമിഷന്‍സ്  ഫ്രം ഡീഫോറസ്റ്റേഷന്‍ ആന്‍ഡ് ഫോറസ്റ്റ് ഡീഗ്രഡേഷന്‍ പ്രോഗ്രാം (Reducing Emissions from Deforestation and Forest Degradation) എന്നതാണ് 'റെഡ് പ്ലസ് 'എന്നതിന്റെ പൂര്‍ണരൂപം.
വനനശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുകയും അതിലൂടെ അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുന്ന കാര്‍ബണ്‍മാലിന്യങ്ങളുടെ അളവുകുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് വനവിഭവങ്ങള്‍ എടുക്കുന്നത് തടയാന്‍ ഇടയാക്കുമെന്നതിനാല്‍ അത് ദേശീയവരുമാനത്തെ ബാധിക്കും. ഈ നഷ്ടം പരിഹരിക്കുന്നതിനുള്ള സാമ്പത്തികസഹായം അതതു രാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്രസംഘടനയില്‍നിന്നു ലഭിക്കുമെന്നാണ് പറയുന്നത്. ഇതാണ് റെഡ് പ്ലസ്  എന്ന പദ്ധതിയില്‍ അംഗമാവുന്നതിന്റെ നേട്ടം.
                                                   

ഇന്ത്യ റെഡ് പ്ലസ്  പദ്ധതിയില്‍ അംഗമാവുന്നതു സംബന്ധമായ കരടുവിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. 2008ല്‍ വാര്‍സായില്‍ നടന്ന കാലാവസ്ഥാമാറ്റ ഉച്ചകോടിയിലാണ് റെഡ് പ്ലസ് പദ്ധതി ആദ്യമായി രാജ്യാന്തരവേദിയില്‍ സമര്‍പ്പിക്കപ്പെടുന്നത്. വനങ്ങള്‍ നടത്തുന്ന കാര്‍ബണ്‍ സീക്വസ്ട്രേഷന്‍(Carbon Sequestration) എന്ന പ്രവര്‍ത്തനം മുഖ്യ പ്രമേയമാവുന്ന പ്രവര്‍ത്തനരൂപരേഖയായിരുന്നു അത്. കാട്ടിലെ മരങ്ങളും ചെടികളും പ്രകാശസംശ്ലേഷണത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പിടിച്ചുവയ്ക്കുന്ന പ്രക്രിയയാണ് കാര്‍ബണ്‍ സീക്വസ്ട്രേഷന്‍. ഇതിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്താതെ കാടിന്റെ പച്ചപ്പിനുള്ളിലൊതുങ്ങുന്നു.
                                                         

ആഗോളതാപനത്തിനു കാരണമാവുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ആകാശം കാര്‍ബണുള്ള കരിമ്പുകയില്ലാതെ വെളുത്തിരുന്നാല്‍ അന്തരീക്ഷം ചൂടാവുന്നത് കുറയും. അതിലൂടെ അന്റാര്‍ട്ടിക്കയിലെപ്പോലും മഞ്ഞുരുക്കുന്ന, വന്‍കരകളെപ്പോലും വെള്ളത്തിലാഴ്ത്തുന്ന ആഗോളതാപനത്തെ നമ്മള്‍ ഭയപ്പെടേതില്ലാത്ത അവസ്ഥയുണ്ടാവും. പക്ഷേ, ഇത് സാധ്യമാവണമെങ്കില്‍, 1000 ദശലക്ഷം ടണ്‍ കാര്‍ബണെങ്കിലും പിടിച്ചുവയ്ക്കാന്‍തക്കവണ്ണമുള്ള കാടുകള്‍ നിലനില്‍ക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമമാണ് റെഡ് പ്ലസ് പദ്ധതി. ഓരോ രാജ്യവും ഈ പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കുമെന്നതു പ്രശ്നമാണ്. അതത് രാജ്യങ്ങളുടെ കരട് രൂപരേഖയില്‍ ജനപങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകള്‍ കൂടി ഉണ്ടായാലേ ഇത് ജനങ്ങള്‍ക്കു ദുരിതമില്ലാതെ നടപ്പാക്കാന്‍ കഴിയൂ.


Website: http://www.un-redd.org

Print Edition of this was published in Kilivathil, the Science Supplement of Deshabhimani dt. 05.06.2014 
Link: http://www.deshabhimani.com

Monday, May 12, 2014

ജനിതകഭക്ഷ്യവിളകള്‍ ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്ക്

Copyright Acknowledged:  www.seattleorganicrestaurants.com  

ജനിതകവിളകള്‍ വീണ്ടും എത്തുകയാണ് ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്ക്. ചെറിയൊരു ഇടവേളയ്ക്കുശേഷമുള്ള ഈ കടന്നെത്തലിന് പക്ഷേ, ഇന്ത്യയുടെ കാര്‍ഷികഭൂപടത്തില്‍ അടയാളമിട്ടുസൂക്ഷിക്കപ്പെടാന്‍തക്കവണ്ണമുള്ള പ്രത്യേകതയുണ്ട്. കാരണം, ജനിതകവിളകള്‍ അനുവദിക്കാമെങ്കിലും ഭക്ഷ്യവിളകളില്‍ അത് അനുവദിക്കുകയില്ല എന്ന നിലപാടില്‍നിന്നുള്ള മാറ്റമാണ് പുതിയ തീരുമാനം. 

ജനിതക ഭക്ഷ്യവിള (GM Food Crop) എന്ന നിലയ്ക്കായിരുന്നു 'ബിടി വഴുതന'(Bt Brinjal)ടെ കൃഷിക്ക് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് നല്‍കിയ അനുമതിപത്രം അനുസരിച്ച്, ജനിതകവിളകളായികൃഷിചെയ്യപ്പെടാനൊരുങ്ങുന്നവയില്‍ അരിയും ഗോതമ്പും ചോളവുമുണ്ട്. ആവണക്കും പരുത്തിയും ഒഴിച്ചുനിര്‍ത്തിയാല്‍, അടുത്ത വിളവെടുപ്പുകാലത്ത് വിളവെടുക്കപ്പെടുന്ന 10 ഇനം വിളകളില്‍ എട്ടെണ്ണം ഭക്ഷ്യവിളകളാകും. 
                    
ഇനങ്ങള്‍ 10 എണ്ണം മാത്രമാണെങ്കിലും ഓരോ ഇനത്തിലും ജനിതക വ്യതികരണം വരുത്തപ്പെട്ട വകഭേദങ്ങള്‍ കണക്കിലെടുക്കുകയാണങ്കില്‍, ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്കെത്തുന്ന ജനിതകവിളകളുടെ എണ്ണം ഇരുന്നൂറോളമാണ്. ഇത്രയുമധികം ജനിതകവിളകള്‍ ഒരേസമയം ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്കെത്തുന്നതും ഇതാദ്യമാണ്. ഇന്ത്യയിലെ വിവിധ കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കാര്‍ഷിക ഗവേഷണ കൗണ്‍സിലും  നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമാണ് ഇപ്പോള്‍ നടപ്പാക്കപ്പെട്ടിരിക്കുന്നത്.

അരി, പരുത്തി തുടങ്ങിയ ഓരോ കാര്‍ഷികവിളകളുടെയും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ഗവേഷണ സ്ഥാപനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ത്തന്നെ ഉണ്ട്. ഇവയ്ക്കൊക്കെയും അവ വികസിപ്പിച്ചെടുത്ത ജനിതകവിളകള്‍ ഇനിമേല്‍ സ്വതന്ത്രമായി കൃഷിചെയ്യാം. ഈ സ്ഥാപനങ്ങള്‍ ജനിതക വിളകള്‍ പരീക്ഷിക്കുന്നതാണ് രാജ്യതാല്‍പര്യത്തിനു നല്ലത്. ജനിതകവിളകള്‍ പരീക്ഷിക്കുന്നതും വിത്ത് വിതരണം ചെയ്യുന്നതും പൊതുമേഖലയിലുള്ള കാര്‍ഷിക ഗവേഷണസ്ഥാപനങ്ങളിലുടെയാകണം എന്നതും പൊതുവെ ഉയര്‍ന്ന അഭിപ്രായമാണ്. 
                                                                                             
എന്നാല്‍, ജനിതകവിളകളുടെ കൃഷിയിടവിസ്തൃതി മൊത്തമായെടുത്താല്‍, അതില്‍ ഒരു മൂലയിലൊതുങ്ങാനേയുള്ളൂ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുള്ള ജനിതകവിളകള്‍. മോണ്‍സാന്റോ, മാഹികോ, ബിഎഎസ്എഫ് എന്നീ ബഹുരാഷ്ട്ര കുത്തകകള്‍ വികസിപ്പിച്ച ജനിതക വിളകളാകും കൃഷിയിടങ്ങളില്‍ ഭൂരിഭാഗത്തും. 

ജനിതകവിളകളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍, അവയെ മറ്റു വിളകളോടൊപ്പം വേര്‍തിരിവില്ലാതെ കൃഷിചെയ്യുന്നത് അപകടകരമാണെന്ന് ചില പരിസ്ഥിതിസംഘടനകള്‍ വാദിക്കുന്നു. എന്നാല്‍, ജനിതകവിളകള്‍ക്ക് പാരിസ്ഥിതികാഘാതങ്ങള്‍ സൃഷ്ടിക്കാനാവുമെങ്കില്‍ അത് തുറന്ന കാര്‍ഷിക പരിസ്ഥിതിയില്‍ പരീക്ഷിച്ചുനോക്കാതെ എങ്ങനെയാണ് അറിയുകയെന്ന് മറുഭാഗം ചോദിക്കുന്നു. ഇന്ത്യയിലെ കാര്‍ഷിക ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും ഈ ചോദ്യം ചോദിക്കുന്നവരാണ്.  
                                                                                                     
എം എസ് സ്വാമിനാഥന്റെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം ഒത്തുചേര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടസമിതി ജനിതകവിളകള്‍ക്ക് അനുകൂലമായി 15 ഇന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഗവണ്‍മെന്റ് ഇപ്പോള്‍ നടത്തിയിരിക്കുന്ന അനുമതി നീക്കം. മാത്രമല്ല, ജനിതകവിളകളുടെ പാരിസ്ഥിതികമായ വേര്‍തിരിവ് നിലനിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണകൃഷി  നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

എന്താണ് ജനിതകവിളകള്‍?
ജനിതക വ്യതികരണത്തിലൂടെ സൃഷ്ടിക്കുന്ന വിളസസ്യങ്ങളാണ് ജനിതകവിളകള്‍. ഒരു സാധാരണ ചെടിയില്‍ കാര്‍ഷികഗുണങ്ങള്‍ സന്നിവേശിപ്പിക്കുക, അല്ലെങ്കില്‍ ഒരു വിളസസ്യത്തിന്റെ കാര്‍ഷികഗുണങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനിതകവിള സസ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. കീടങ്ങളുടെയും രോഗാണുക്കളുടെയും ആക്രമണത്തെ സ്വയം ചെറുക്കാനുള്ള പ്രതിരോധശേഷി ഉള്ളവയാകും ജനിതകവിളസസ്യങ്ങള്‍. അല്ലെങ്കില്‍ അവ കളകളുടെ വളര്‍ച്ചയെ സ്വയം തടയാന്‍ കഴിയുന്നവയാകും. 


ഇക്കാരണങ്ങളാല്‍ മാരകവിഷങ്ങളായ കളനാശിനികളുടെയും കീടനാശിനികളുടെയും ഉപയോഗം, ജനിതകവിളകളുടെ കൃഷിയില്‍ ആവശ്യമില്ലാതാവുന്നു. അത്യുല്‍പ്പാദനശേഷി, മണ്ണിലെ അധികലവണാംശത്തെ ചെറുക്കല്‍, വെള്ളക്കെട്ടിന്റെ ദോഷങ്ങളെ അതിജീവിക്കല്‍ തുടങ്ങിയവയ്ക്കുള്ള ജീനുകള്‍ സന്നിവേശിപ്പിക്കപ്പെട്ട ജനിതകവിളകളുമുണ്ട്. ഓരുവെള്ളം കയറുന്ന പാടങ്ങളിലെ കൃഷി, തരിശിടങ്ങളിലെ കൃഷി തുടങ്ങിയവയൊക്കെ സാധ്യമാക്കാന്‍ ജനിതകവിളകള്‍ക്കു സാധിക്കും. 
ജനിതകവിളകളെ സാമാന്യജനങ്ങളും കര്‍ഷകരും ഭയാശങ്കകളോടെ വീക്ഷിക്കുന്നതിനുപിന്നിലും കാരണങ്ങളുണ്ട്. ബിടി പരുത്തി  ആയിരുന്നു ഇന്ത്യയില്‍ കൃഷിചെയ്ത ആദ്യത്തെ ജനിതകവിള. "മോണ്‍സാന്റോ" എന്ന ബഹുരാഷ്ട്രകമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധിയായ "മാഹികോ" (മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് കോര്‍പറേഷന്‍) എന്ന കമ്പനിയാണ് ബിടി പരുത്തിയെ ഇന്ത്യയില്‍ എത്തിച്ചത്. 2000 മേയില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടകം, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍ കൃഷി ആരംഭിച്ചു. പക്ഷേ, കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത വിലയായിരുന്നു ബിടി പരുത്തിയുടെ വിത്തുകള്‍ക്ക് കമ്പനി ഈടാക്കിയത്. കടക്കെണിമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്തുതുടങ്ങി.

2005 ജൂണ്‍മുതല്‍ക്ക് മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍നിന്ന് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങി. ബിടി പരുത്തിയില്‍ 'അന്തകജീന്‍ സങ്കേതം' (Terminator Gene Technology)  ഉണ്ടെന്ന വാദവുമുയര്‍ന്നു. അന്തകജീനില്ലെന്നും വിത്തുകളുടെ കുത്തകവല്‍ക്കരണമാണ് കടക്കെണിയിലേക്കു നയിച്ചതെന്നും വാദമുയര്‍ന്നു. ഒരുതലമുറ കഴിയുമ്പോള്‍ ജനിതകവിളകള്‍ സ്വയം നശിക്കുന്നതിനായി സംവിധാനം ചെയ്യപ്പെടുന്നതാണ്
'അന്തകജീന്‍ സങ്കേതം'. എന്നാല്‍, യഥാര്‍ഥത്തില്‍, ബിടി പരുത്തിയിലെന്നല്ല, ഇന്ത്യയില്‍ ഇതുവരെ കൃഷിചെയ്ത ഒരൊറ്റ ജനിതകവിളയിലും 'അന്തകജീന്‍ സങ്കേതം' ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Courtesy: The Print Edition of this article was published in Kilivathil, the Science Supplement of Deshabhimani Daily dt. 8th May 2014. Link: http://www.deshabhimani.com                                                                         


 

Saturday, May 3, 2014

ഗ്ലൂക്ക: ഇത് ഏഴാം ഡോളി

സ്വതവേ ഔഷധഗുണമുള്ളതാണ് ആട്ടിന്‍പാല്‍. എന്നാല്‍, സ്ഥിരമായി കഴിക്കേണ്ടുന്ന മരുന്നുകള്‍ ആട്ടിന്‍പാലിലൂടെ ലഭ്യമാക്കാനായാലോ? മരുന്നുവാങ്ങാന്‍ പിന്നെ പൈസ ചെലവാക്കേണ്ടതില്ല. പകരം ആട്ടിന്‍പാല്‍ കുടിച്ചാല്‍ മതി. പൊതുവേ, സാമ്പത്തികശേഷി കുറഞ്ഞവരാണ് ആടിനെ വളര്‍ത്തുന്നത്. അതുകൊണ്ട്, സാധാരണക്കാര്‍ക്കാകും കൂടുതലായും ഇതിന്റെ പ്രയോജനം ലഭിക്കുക. സാധാരണരീതിയിലുള്ള ചികിത്സ അസാധ്യമായ ജനിതകരോഗങ്ങളുടെ ചികിത്സയിലാകും ഇതില്‍നിന്നുള്ള പ്രയോജനം ഏറെയും സാധ്യമാവുന്നത്. ഉദാഹരണമായി അരിവാള്‍രോഗം  ഹീമോഫീലിയ തുടങ്ങിയവ. ഇതിനെല്ലാമായുള്ള ആദ്യ പരീക്ഷണത്തിനായി ശാസ്ത്രജ്ഞര്‍ ഒരുങ്ങുകയാണ്. അതിനുള്ള ആദ്യപടി എന്നതരത്തില്‍, ആദ്യത്തെ ആട് ക്ലോണ്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്- ഗ്ലൂക്ക എന്ന പേരില്‍.

ഗ്ലൂക്ക പിറന്നിട്ട് ഇപ്പോള്‍ ആഴ്ചകളേ ആവുന്നുള്ളു എങ്കിലും ഗ്ലൂക്കയുടെ പാല്‍ കുടിച്ചാല്‍ ഒരു പ്രത്യേകതരം ജനിതകരോഗം മാറുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗൗച്ചര്‍ ഡിസീസ് (Gaucher's Disease)എന്നതാണ് ഈ ജനിതകരോഗത്തിന്റെ പേര്. 1882ല്‍ തിരിച്ചറിഞ്ഞ രോഗമാണെങ്കിലും 1965ല്‍ മാത്രമാണ് ഇതിന്റെ ജനിതകകാരണം വെളിപ്പെടുത്തപ്പെട്ടത്. ചികിത്സക്ക് ഉപയോഗിക്കാവുന്ന ആദ്യത്തെ മരുന്ന് വിപണിയിലെത്തിയതുപോലും 1994ല്‍ മാത്രമാണ്. സാധാരണ മനുഷ്യരുടെ ശരീരത്തില്‍ കാണുന്ന ഒരുതരം രാസാഗ്നി , ഈ രോഗമുള്ളവരുടെ ശരീരത്തില്‍ കാണില്ല. ഗ്ലൂക്കോ സെറിബ്രോസിഡേസ്  (Glucocerebrosidase)എന്ന ഈ രാസാഗ്നി ഇല്ലാതിരിക്കുന്നത് ഗുരുതരമായ പല ശാരീരിക വിഷമതകള്‍ക്കും കാരണമാവും. കരള്‍, പ്ലീഹ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുക, അസ്ഥികള്‍ ഒടിഞ്ഞുപോവുന്ന പ്രവണത ഉണ്ടാവുക, നാഡീസംബന്ധമായ കുഴപ്പങ്ങളുണ്ടാവുക തുടങ്ങിയവയൊക്കെയാണ് കുഴപ്പങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം എന്നതു മാത്രമാണ് ഇക്കാര്യത്തിലുള്ള ഏക ആശ്വാസം.
ഗൗച്ചര്‍ രോഗമുള്ളവരുടെ ശരീരത്തില്‍ കാണപ്പെടാത്ത രാസാഗ്നി അഥവാ ഗ്ലൂക്കോ സെറിബ്രോസിഡേസ് കൃത്രിമമായി നല്‍കുക എന്നതു മാത്രമാണ് ഈ രോഗത്തിനുള്ള ചികിത്സ. എന്നാല്‍,ഇത്തരത്തിലുള്ള ചികിത്സക്ക് ചെലവ് വളരെ കൂടുതലാണ്. ബ്രസീലിലെ ഗവണ്‍മെന്റ് സ്വന്തം ഉത്തരവാദിത്തത്തില്‍ നടത്തുന്ന ചികിത്സയുടെ ചെലവ് പ്രതിവര്‍ഷം 250 ദശലക്ഷം പൗണ്ടോളം എത്തുന്നതായാണ് കണക്ക്. പൊതുജനാരോഗ്യവകുപ്പിന് ഇത് വമ്പിച്ച സാമ്പത്തികബാധ്യതയായി മാറുന്നുണ്ട്. ഇതിനു പരിഹാരമായുള്ളതായിരുന്നു ക്ലോണിങ് പരീക്ഷണം.
 
ഗ്ലൂക്കോ സെറിബ്രോസിഡേസ് രാസാഗ്നി ഉല്‍പ്പാദിപ്പിക്കുന്ന ജീന്‍ മനുഷ്യനില്‍നിന്ന് ആടുകളിലേക്ക് മാറ്റിവയ്ക്കാനുള്ള പരീക്ഷണസാധ്യത അങ്ങനെയാണ് ആദ്യമായി പരിഗണിക്കപ്പെട്ടത്. ഭ്രൂണകോശങ്ങളിലേക്കാണ് ഈ ജീന്‍ മാറ്റിവയ്ക്കപ്പെട്ടത്. അതിനാല്‍, ആടിന്റെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഈ ജീന്‍ ഉണ്ടായിരുന്നു. പിന്നീട്, അകിടുകോശങ്ങളില്‍ മാത്രമായി ഈ ജീനിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിപ്പിക്കുകയായിരുന്നു. ജീന്‍ പ്രവര്‍ത്തനത്തെ ഒരു 'സ്വിച്ച്' എന്നതുപോലെ നിയന്ത്രിക്കുന്ന 'പ്രൊമോട്ടര്‍' ഘടകം ഉപയോഗിച്ചാണ് ഇതു സാധിച്ചത്. ഇതിലൂടെ ഗ്ലൂക്ക ചുരത്തുന്ന പാലില്‍ മറ്റ് പ്രോട്ടീനുകള്‍ക്കൊപ്പം ഈ രാസാഗ്നിയുമുണ്ടായി- ഗൗച്ചര്‍ രോഗികള്‍ക്കു വേണ്ട ഗ്ലൂക്കോ സെറിബ്രോസിഡേസ്. ബ്രസീലിലെ ഫോര്‍ട്ടലേസാ സര്‍വകലാശാല  യിലാണ് ഇതിനായുള്ള ഗവേഷണങ്ങള്‍ നടന്നതും ഗ്ലൂക്ക പിറന്നതും.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം, വെറുമൊരു ക്ലോണാട് മാത്രമല്ല ഗ്ലൂക്ക. ജനിതക പരിവര്‍ത്തനം വരുത്തപ്പെട്ട ആടിന്റെ ക്ലോണ്‍പതിപ്പാണ് ഗ്ലൂക്ക. ഇത്തരത്തില്‍ നോക്കുമ്പോള്‍, അത് ക്ലോണ്‍ സൃഷ്ടി എന്നതിനോടൊപ്പം ജനിതകപരിവര്‍ത്തനം വരുത്തിയ ക്ലോണ്‍പതിപ്പുകൂടിയാണ്. അതായത് 'ട്രാന്‍സ്ജീനിക് ക്ലോണ്‍'. "ജീന്‍ മാറ്റിവയ്ക്കപ്പെട്ട ക്ലോണ്‍" എന്നര്‍ഥം. നിലവില്‍ ഈ വിശേഷണത്തിന് അര്‍ഹമാകുന്ന തരത്തില്‍ 'ട്രാന്‍സ്ജീനിക്' ആയ ആടുകോണ്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അമേരിക്കയില്‍ മാത്രമാണ്. "മിറ" എന്നു പേരിട്ടു വിളിക്കപ്പെട്ട ഇതിനെ 'ആന്റി ത്രോംബിന്‍'  എന്ന ജീവാ ഔഷധം നിര്‍മിക്കാനായാണ് 'ക്ലോണ്‍'ചെയ്യപ്പെട്ടത്. ഇതേ ലക്ഷ്യത്തോടെയുള്ള പദ്ധതിയുമായി ഇപ്പോള്‍ മുന്നോട്ടുപോവുന്ന രാജ്യം ഇറാനാണ്. വെച്ചൂര്‍ പശുവില്‍നിന്ന് പോഷകാംശം വര്‍ധിപ്പിച്ച പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി, കേരളത്തിലെ ഒരു ഗവേഷണസ്ഥാപനം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും അത് ഇനിയും പ്രായോഗികതലത്തില്‍ എത്തിയിട്ടില്ല.
 
ഇത് ഏഴാം ഡോളി 
ലോകത്തിലെ ആദ്യ ലക്ഷണയുക്തമായ ക്ലോണ്‍ എന്ന് അറിയപ്പെടുന്നത് 'ഡോളി'യെന്ന ചെമ്മരിയാടാണല്ലോ. 1996ലായിരുന്നു സ്കോട്ട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോളിയുടെ പിറവി. (1995ല്‍, ഇതേ ഗവേഷണസ്ഥാപനം രണ്ട് ചെമ്മരിയാടുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചിരുന്നുവെങ്കിലും (മേഗനും മെറാഗും) 'ലക്ഷണയുക്തമായ ക്ലോണ്‍' എന്ന ബഹുമതി ഡോളിക്കുതന്നെയാണ്). പോളി, മോളി എന്നീ പേരുകളില്‍ അറിയപ്പെട്ട ചെമ്മരിയാടുകളായിരുന്നു ഡോളിയുടെ പിന്‍ഗാമികളായത്. 1997ലായിരുന്നു ഇവ സൃഷ്ടിക്കപ്പെട്ടത്. 1998ല്‍, അമേരിക്കയിലെ 'ജെന്‍സം'ഗവേഷണശാലയില്‍ മിറ എന്ന് പേരിട്ടുവിളിച്ച ക്ലോണാട് പിറന്നു. ലോകത്തെ അഞ്ചാമത്തെ ക്ലോണാട് ആയിരുന്നു ഹന്ന. ഇറാനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഇതിന്റെ ജനനം. ആറാമത്തെ ക്ലോണാടിനെ അവതരിപ്പിച്ചത് ഇന്ത്യയായിരുന്നു. പഷ്മിന ഇനത്തില്‍പ്പെട്ട ലോകത്തെ ആദ്യത്തെ ക്ലോണാട് ആയിരുന്നു നൂറി (2013).

Link to Original Paper published in the Journal Reproduction, Fertility and Development: http://www.publish.csiro.au

Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily dated 1st May 2014.

Friday, March 28, 2014

കാണാത്തതു കാണും കേള്‍ക്കും: ലിഗൊ

നക്ഷത്രങ്ങള്‍ക്കും മരണമുണ്ടെന്നാണ് പറയുന്നത്. അവ പൊട്ടിത്തെറിച്ചാണ് മരിക്കുകയത്രെ! ഇങ്ങനെയൊരു നക്ഷത്രം മരിച്ചുപോയാലും, ഒരുപക്ഷേ നമ്മള്‍ ആകാശത്ത് ആ നക്ഷത്രത്തെ അതുപോലെ കണ്ടെന്നുവരും. നക്ഷത്രം "ജീവിച്ചിരുന്നപ്പോള്‍" അതു പൊഴിച്ചിരുന്ന പ്രകാശം അപ്പോഴാകും ഭൂമിയിലെത്തുന്നത്. അതുകൊണ്ട്, നമ്മള്‍ നോക്കുമ്പോള്‍ നക്ഷത്രം അങ്ങനെത്തന്നെ കാണും! ഇതൊരു ചെറിയ കാര്യമല്ല. നമ്മള്‍ വരച്ചുണ്ടാക്കുന്ന നക്ഷത്രമാപ്പെല്ലാം ഇതുകാരണം തെറ്റിപ്പോവാം. നക്ഷത്രം അതാ നില്‍ക്കുന്നു എന്നു പറയുന്ന ഇടങ്ങളില്‍ അത് യഥാര്‍ഥത്തില്‍ ഇല്ലായിരിക്കാം. എന്താണ് ഇതിനു പരിഹാരം? വഴി ഒന്നേയുള്ളു. നക്ഷത്രം പൊട്ടിത്തെറിക്കുന്നത് കേള്‍ക്കുക! കേള്‍ക്കുകയോ? അതെ! അതിനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനായി ഒരു നിരീക്ഷണപദ്ധതിക്കും അവര്‍ തുടക്കമിട്ടിരിക്കുകയാണ്, 'ലിഗൊ' (LIGO) എന്ന പേരില്‍. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇന്ത്യ ഈ പദ്ധതിയില്‍ അംഗമാവാനൊരുങ്ങുന്നു എന്നതാണ്.
എന്താണ് 'ലിഗൊ' പദ്ധതി എന്ന് അറിയുന്നതിനുമുമ്പ്, ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിലൊന്നാണ് 'ഗ്രാവിറ്റേഷണല്‍ വേവ്സ്' (Gravitational Waves) എന്നത്. 'ഗുരുത്വതരംഗങ്ങള്‍' എന്ന് ഇതിന് വിവര്‍ത്തനം പറയാം. ഗുരുത്വാകര്‍ഷണസിദ്ധാന്തം ആവിഷ്കരിച്ചത് ഐസക് ന്യൂട്ടണ്‍ ആയിരുന്നുവെങ്കിലും അദ്ദേഹം 'ഗുരുത്വതരംഗ'ങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഐന്‍സ്റ്റീനാണ് ആദ്യമായി അവയെക്കുറിച്ചു പറഞ്ഞത്- 1916ല്‍. തന്റെ പ്രശസ്തമായ 'പൊതു ആപേക്ഷികതാസിദ്ധാന്ത' (General Theory of Relativity) ത്തിന്റെ ഭാഗമായാണ് അദ്ദേഹം അതേക്കുറിച്ചു പറഞ്ഞത്.
വളരെ വലിയ വസ്തുക്കള്‍, നമുക്കു സങ്കല്‍പ്പിക്കാനാവുന്നതിനെക്കാള്‍ വലുപ്പമാര്‍ന്ന വസ്തുക്കള്‍, ഉദാഹരണമായി നക്ഷത്ര ങ്ങളെപ്പോലുള്ളവ, പെട്ടെന്ന് ചലിക്കാനിടയായാല്‍ അത് ചില തരംഗങ്ങളെ ഉണര്‍ത്തിവിടുമെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്. 'ഗ്രാവിറ്റേഷണല്‍ വേവസ്' എന്നാണ് അദ്ദേഹം അവയ്ക്ക് പേര്‍വിളിച്ചത്. എന്നാല്‍, ഇങ്ങനെയുള്ള തരംഗങ്ങളുണ്ടാവാം എന്നു പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതു കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിനായുള്ള അന്വേഷണത്തിന്റെ തുടക്കമാണ് 'ലിഗോ'പദ്ധതി. എന്തിന് നമ്മള്‍ ഈ തരംഗത്തിനു പിറകെ പോകണമെന്നതാകും ഇപ്പോള്‍ മനസ്സിലുയരുന്ന ചോദ്യം. അതിന് ഉത്തരം ഐന്‍സ്റ്റീന്‍തന്നെ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ദൂരദര്‍ശിനി ഉപയോഗിച്ച് നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തെ നോക്കുന്നു അല്ലെങ്കില്‍ വെറും കണ്ണുകൊണ്ട് നോക്കുന്നു. കാണുന്നതെന്താണോ അതാണ് യാഥാര്‍ഥ്യം എന്ന്നമ്മള്‍ വിചാരിക്കുന്നു. എന്നാല്‍, ഈ കാഴ്ച ആപേക്ഷികമാണെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്.
സ്ഥലവും കാലവും ചേര്‍ന്നൊരുക്കുന്ന ഒരു മായക്കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അത് യഥാര്‍ഥം ആവണമെന്നില്ല. 'സ്ഥല'(Space)വും 'കാല'(Time)വും ഊടുംപാവുമാവുന്ന ഒരു വലയോടാണ് അദ്ദേഹം കാര്യങ്ങളെ ഉപമിച്ചത്. ഈ വല ഇങ്ങനെ വലിഞ്ഞുനില്‍ക്കുകയാണ്- മെയ്യഭ്യാസികള്‍ താഴെവീണു പരിക്കുപറ്റാതിരിക്കാന്‍, ഒരു സര്‍ക്കസ്കൂടാരത്തിനുള്ളില്‍ വലിച്ചുകെട്ടിയിരിക്കുന്ന വലപോലെ. സ്ഥലവും കാലവും നിയതമായി വലയംപ്രാപിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ്, ഒരഭ്യാസി വലയിലേക്കു ചാടുന്നത്, അല്ലെങ്കില്‍ കാല്‍വഴുതി വീഴുന്നത്. വല ചലിക്കും. ചലിക്കുമെന്നു മാത്രമല്ല, അത് വലിഞ്ഞു താഴും. അതിന്റെ ആകൃതിക്ക് മാറ്റമുണ്ടാവും.
സ്ഥലവും കാലവുമാണല്ലോ ഈ വലയിലെ ഇഴകള്‍. അത് മാറിമറിയും. 'സ്ഥല-കാല-വക്രതകള്‍' (Ripples in Space-Time)എന്നാണ് ഐന്‍സ്റ്റീന്‍ ഇതിനെ വിളിച്ചത്. ഈ മാറ്റത്തിന്റെ, 'വിപ്ലവ'ത്തിന്റെ സന്ദേശവാഹകരാണ് 'ഗുരുത്വതരംഗ'ങ്ങള്‍. ഊര്‍ജവാഹികളാണ് ഗുരുത്വതരംഗങ്ങള്‍. അവ ആ ഊര്‍ജത്തെയുംകൊണ്ട് സങ്കല്‍പ്പാതീതമായ ദൂരങ്ങള്‍ സഞ്ചരിക്കും. എന്നാല്‍, നമ്മളിതുവരെയും ഈ ഊര്‍ജത്തെ അറിഞ്ഞിട്ടില്ല. ഈ ഊര്‍ജരൂപം പ്രകാശമായിരുന്നെങ്കില്‍ നമ്മള്‍ അതിനെ അറിഞ്ഞേനെ. കാരണം, നമ്മുടെ കൈവശം പ്രകാശം പിടിച്ചെടുക്കാന്‍ കഴിയുന്ന ദൂരദര്‍ശിനിയുണ്ട്. ആ ഊര്‍ജരൂപം റേഡിയോ തരംഗങ്ങളായിരുന്നെങ്കിലും നമ്മള്‍ അവയെ അറിഞ്ഞേനെ. കാരണം നമ്മുടെ കൈവശം 'റേഡിയോ ടെലസ്കോപ്പു'കളുണ്ട്. അത് എക്സ്റേ ആയിരുന്നെങ്കില്‍പ്പോലും നമ്മള്‍ കണ്ടെത്തിയേനെ. നമുക്ക് 'എക്സ്റേ ടെലസ്കോപ്പു'കളുണ്ട്. ഇന്‍ഫ്രാറെഡ് വികിരണങ്ങളായിരുന്നെങ്കില്‍പ്പോലും 'ഇന്‍ഫ്രാറെഡ് ടെലസ്കോപ്പ്' ഉപയോഗിച്ച് നാം അതിനെ മനസ്സിലാക്കിയേനെ. നിലവില്‍, ഇതൊക്കെയും ഉപയോഗിച്ചാണ് നമ്മള്‍ 'ദൃശ്യപ്രപഞ്ച'ത്തിന്റെ ചിത്രം വരച്ചിരിക്കുന്നത്. ഇത് ഇപ്പോഴും അപൂര്‍ണമാണെന്നു പറയേണ്ടതില്ലല്ലോ. ഈ ചിത്രം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് 'ലിഗോ'പദ്ധതി. പ്രപഞ്ചത്തെ നാം ഇന്ന് അറിയുന്നതില്‍ കൂടുതല്‍ കണ്ടറിയാനും കേട്ടറിയാനും ഈ പദ്ധതി ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

എന്താണ് ലിഗൊ?
ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി  എന്ന വാക്കിന്റെ ചുരുക്കരൂപമാണ് ലിഗൊ. കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് 1992ല്‍ തുടക്കമിട്ട ഗവേഷണപദ്ധതിയാണിത്. ഇംഗീഷ് അക്ഷരമാലയിലെ ഘ ആകൃതിയിലുള്ള ഒരു കുഴലിനുള്ളില്‍ക്കൂടി തലങ്ങും വിലങ്ങും നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്ന ലേസര്‍ രശ്മികളാണ് 'ലിഗൊ' നിരീക്ഷണകേന്ദ്രത്തിന്റെ മുഖ്യഭാഗം. പല കാരണങ്ങള്‍കൊണ്ടും ലേസര്‍ രശ്മികളുടെ ഈ പ്രസരണം, പ്രാദേശികമായ സ്വാധീനങ്ങള്‍ക്കു വിധേയമാവാം. ഇത് നിരീക്ഷണങ്ങളിലെ കൃത്യതയെ ബാധിക്കുന്നതാവും. അതുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലിഗൊ പദ്ധതിയുടെ ഭാഗമായി നിരീക്ഷണോപകരണങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ചെന്നൈ, കാണ്‍പുര്‍ ഐഐടികളും തിരുവനന്തപുരം 'ഐസറും' ലിഗൊ പദ്ധതിയില്‍ പങ്കാളികളാകും.

Website: http://www.ligo.caltech.edu

Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily.  Link:  http://www.deshabhimani.com
 

Sunday, March 23, 2014

ഹിസ് ഹൈനസ് ഡി എന്‍ എ

ഒരിടത്തൊരു രാജാവുണ്ടായിരുന്നു...എല്ലാ മുത്തശ്ശിക്കഥകളും ഇങ്ങനെയാണല്ലോ തുടങ്ങുക. ഇംഗ്ലണ്ടിലെ ജനങ്ങള്‍ ഇപ്പോള്‍ അത്തരമൊരു കഥ ഓര്‍മിക്കുകയാണ്. അവരുടെ പഴയ രാജാവിന്റെ കഥയാണ്. ഷേക്സ്പിയര്‍ ആ കഥ പറഞ്ഞിട്ടുണ്ട്, റിച്ചാര്‍ഡ് 3 എന്ന പ്രശസ്തമായ തന്റെ നാടകത്തിലൂടെ. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആ പേരില്‍ത്തന്നെ ഒരു രാജാവുണ്ടായിരുന്നു- റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ്. 

വളരെ കുറച്ചു നാളുകളേ അദ്ദേഹം ഭരിച്ചുള്ളു- രണ്ടുവര്‍ഷത്തോളം. 1483 മുതല്‍ 1485 വരെ. അധികാരമേറ്റ നാള്മുതല്അടക്കിപ്പിടിച്ച അമര്ഷം പോലെ ഒരു ആഭ്യന്തരവിപ്ളവം അദ്ദേഹത്തിന്റെ ചലനങ്ങളോട് കാതോര്ത്തുകൊണ്ടിരുന്നു. അതിന്റെ പരിണതിയായിരുന്നു ബോസ്വര്ത്ത്ഫീല്ഡ് യുദ്ധം. യുദ്ധത്തില്റിച്ചാര്ഡ് മൂന്നാമന്കൊല്ലപ്പെട്ടു-1485 ഓഗസ്റ്റ് 22ന്.

2012 ആഗസ്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെടുത്തു. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്  തുടങ്ങിയ സങ്കേതങ്ങള്‍, അസ്ഥികൂടത്തിന്റെ പ്രായം 15-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേതെന്ന സൂചന നല്‍കി. പക്ഷേ, അസ്ഥികൂടം റിച്ചാര്‍ഡ് മൂന്നാമന്റെതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ അധിഷ്ഠിത ജനിതക പരിശോധന ആവശ്യമായിവന്നു. 

ലെയ്സെസ്റ്റര്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റെ ഭൗതികാവശിഷ്ടം കണ്ടെത്തുന്നതിന് ആരംഭിച്ച 'ലുക്കിങ് ഫോര്‍ റിച്ചാര്‍ഡ്'  എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ജനിതക അനാവരണം. റിച്ചാര്‍ഡ് മൂന്നാമന്റെ താവഴിയില്‍പ്പെട്ടവരായി ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ഡിഎന്‍എയുമായുള്ള താരതമ്യമാണ് ഇതിനായി ഉപയോഗിച്ചത്. 
ജീവകോശങ്ങളില്‍ ജനിതകവസ്തുവായ ഡിഎന്‍എ, രണ്ടിടങ്ങളിലായാണ് കാണപ്പെടുന്നത്. മര്‍മ ത്തിനുള്ളിലും "മൈറ്റോകോണ്‍ട്രിയ"  എന്നറിയപ്പെടുന്ന കോശാംഗത്തിനുള്ളിലും. ഇതില്‍, വംശപാരമ്പര്യം തെളിയിക്കുന്നതിനുള്ള പരിശോധനകളില്‍ ഉപയോഗിക്കുന്നത് 'മൈറ്റോകോണ്‍ട്രിയ'ക്കുള്ളില്‍ കാണുന്ന ഡിഎന്‍എയെയാണ്. 'മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ' (mitochondrial DNA) എന്നാണ് ഇതറിയപ്പെടുന്നത്.

റിച്ചാര്‍ഡ് മൂന്നാമന്റെ ജനിതകപരിശോധനയ്ക്കായി, അദ്ദേഹത്തിന്റെ താവഴിയില്‍പ്പെടുന്നവരുടെ 17-ാം തലമുറവരെ ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. റിച്ചാര്‍ഡ് മൂന്നാമന്റെ മാതാവായിരുന്ന സെസിലി നെവില്ലെയുടെ തലമുറയില്‍പ്പെട്ട ഒരു സ്ത്രീയെ കണ്ടുപിടിച്ചതായിരുന്നു ഇതില്‍ സുപ്രധാന വഴിത്തിരിവായത്. 
ജോയ് ഇബ്സെന്‍  എന്നു പേരുള്ള ഇവര്‍, രണ്ടാം ലോകയുദ്ധകാലത്ത് കനഡയിലേക്ക് കുടിയേറി. പക്ഷേ, ഇവര്‍ 2008ല്‍ മരണപ്പെട്ടിരുന്നു. എങ്കിലും ഇവരുടെ മകനായ മിഖായേല്‍ ഇബ്സെന്‍ അന്വേഷണസംഘത്തിനായി അദ്ദേഹത്തിന്റെ 'മൈറ്റോകോണ്‍ട്രിയല്‍-ഡിഎന്‍എ' നല്‍കാന്‍ തയ്യാറായി. 

ഇതില്‍നിന്ന് റിച്ചാര്‍ഡ് മൂന്നാമന്റെ കുടുംബക്കാരില്‍ 'ജെ-വണ്‍-സി-ടു-സി' (J-1-c-2-c)എന്ന സവിശേഷ ജീന്‍ക്രമം ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി. ഇതും റിച്ചാര്‍ഡ് മൂന്നാമന്റെ അസ്ഥികള്‍ക്കുള്ളില്‍നിന്നു ശേഖരിച്ച ഡിഎന്‍എയും തമ്മിലുള്ള താരതമ്യമാണ്, കുടുംബബന്ധം അനാവൃതമാക്കിയത്.


News Source: http://www.le.ac.uk                                                                                            Print edition of this was published in Kilivathil, Science Supplement, Deshabhmani Daily dt. 20th March 2014.