Thursday, January 29, 2015

രാസായുധങ്ങള്‍@100

ചരിത്രം എന്നുമോര്‍ക്കുന്ന ഒരു വാര്‍ഷികവുമായാണ് 2015 കടന്നുവരുന്നത്. പക്ഷേ, ആരും അത് അറിയുകയോ ആഘോഷിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രം. ഹിറ്റ്ലറുടെ നാസിസപ്പട ആളുകളെ കൂട്ടക്കൊല ചെയ്യുകയും മുഷ്യത്വരഹിതമായി പീഠിപ്പിക്കുകയും ചെയ്തിരുന്ന ഓഷോവിറ്റ്സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് മോചിപ്പിക്കപ്പെട്ടതിന്റെ 70ാം വാര്‍ഷികമാണത്. 1945 ജുവരി 27 ാണ് സോവിയറ്റ് യൂണിയന്റെ ചെമ്പട അവിടേയ്ക്ക് കടന്നുചെല്ലുകയും അവിടെയുണ്ടായിരുന്ന 7000ത്തില്‍പ്പരം അന്തേവാസികളെ മോചിപ്പിക്കുകയും ചെയ്തത്. ഹിറ്റ്ലറുടെ അവസാനം എന്നതുപോലെ ഓഷോവിറ്റ്സ് ക്യാമ്പിന്റേയും അവസാനം ഉറപ്പുവരുത്തിയത് സോവിയറ്റ് ചെമ്പടയായിരുന്നു. അതോടൊപ്പം അറിയപ്പെടാത്ത മറ്റൊരുവാര്‍ഷികവും 2015 ജുവരിയുടേതായുണ്ട്. രാസായുധം യുദ്ധരംഗത്ത് ആദ്യമായി ഉപയോഗിച് ചതിന്റെ 100-ാം വാര്‍ഷികം. പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള  ബോളിമോവ് (Battle of Bolmov) എന്ന സ്ഥലത്താണ് ഈ ആക്രമണം ഉണ്ടായത്. 

ശ്വാസംമുട്ടിക്കുന്ന, ശ്വസനാവയവങ്ങളെ തിരിച്ചുവരവില്ലാതെ തകര്‍ക്കുന്ന സൈലൈല്‍ ബ്രോമൈഡ് (Xylyl bromide) എന്ന വിഷപദാര്‍ഥമാണ് റഷ്യന്‍സേനയ്ക്കെതിരെ ഉപയോഗിച്ചത്. ചരിത്രത്തിലെ ആദ്യത്തെ രാസായുധ പ്രയോഗമായി ചിത്രീകരിക്കുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞ് വൈപ്രസ് എന്ന സ്ഥലത്തു നടന്ന ചെറുയുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചതാണ്. ക്ലോറിന്‍ വാതകത്തെയാണ് നാസിപ്പട അവിടെ ഉപയോഗിച്ചത്. ബോളിമോറിലെ രക്തസാക്ഷികള്‍ തമസ്കരിക്കപ്പെടുമ്പോള്‍, ഒപ്പം മറയ്ക്കപ്പെടുന്നവയുടെ കൂട്ടത്തില്‍, സൈലൈല്‍ ബ്രോമൈഡ് എന്ന, ലോകത്തിലെ ഈ ആദ്യത്തെ രാസായുധത്തിന്റെ ചരിത്രവുമുണ്ട്.അടിസ്ഥാനപരമായി ശ്വസനാവയവങ്ങള്‍ക്ക് അസ്വാസ്ഥ്യം ഉണ്ടാക്കുന്ന രാസപദാര്‍ഥമാണ് സൈലൈല്‍ ബ്രോമൈഡ്. ഇതുകൊണ്ടുള്ള ആക്രമണത്തിനു വിധേയരാകുന്നവര്‍ക്ക്, അതിശക്തമായ തുമ്മലും ഛര്‍ദി മുതലായ അസ്വാസ്ഥ്യങ്ങളും ഉണ്ടാവും. ഇത് അത്ര ഗൗരവമുള്ള കാര്യമല്ലെങ്കിലും യുദ്ധരംഗത്ത് ഇതിന് തന്ത്രപരമായ പ്രാധാന്യമുണ്ട്.

ഛര്‍ദിയും തുമ്മലും ഉണ്ടാവുമ്പോള്‍ ഒരു പട്ടാളക്കാരന് രാസായുധപ്രയോഗത്തെ തടയാനായി ധരിച്ചിരിക്കുന്ന മുഖാവരണം മാറ്റുകയല്ലാതെ മറ്റു നിവൃത്തിയില്ലാത്ത അവസ്ഥ വരും. അത് നീക്കംചെയ്യപ്പെട്ട അവസ്ഥയിലാകും കൂടുതല്‍ മാരകമായ രണ്ടാമത്തെ രാസായുധത്തിന്റെ പ്രയോഗം. ശ്വസിച്ചാല്‍ മരണം ഉറപ്പാവുന്ന തരത്തിലുള്ള വിഷവാതകമാണ് ഇപ്പോള്‍ വരുന്നത്. അതിലൊന്നാണ് ക്ലോറിന്‍. ബേയര്‍ തുടങ്ങിയ ജര്‍മന്‍ രാസ വ്യാവസായിക കമ്പനികള്‍, അവര്‍ ഉല്‍പ്പാദിച്ചിരുന്ന രാസപദാര്‍ഥങ്ങള്‍ക്കൊപ്പം വെറുതെ പുറന്തള്ളിയിരുന്ന ഉപോല്‍പ്പന്നമായിരുന്നു ക്ലോറിന്‍. ഇതിന് രാസായുധം എന്ന തരത്തിലുള്ള പ്രയോജനക്ഷമത കണ്ടെത്തിക്കൊടുത്തത് പ്രശസ്ത ജര്‍മന്‍ ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് ഹേബര്‍ ആയിരുന്നു. നാസിപ്പടയുടെ ഇതുസംബന്ധമായ നീക്കങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നവര്‍ വിഷവാതകപ്രയോഗം തടയുന്നതിന് മുഖാവരണം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഇതു നല്‍കുന്ന സുരക്ഷ നീക്കം ചെയ്യുന്നതിനായിരുന്നു സൈലൈല്‍ ബ്രോമൈഡ് ഉപയോഗിക്കപ്പെട്ടത്.
സൈലൈല്‍ ബ്രോമൈഡ് അടങ്ങുന്ന 18,000 ബോംബുകളാണ് റഷ്യന്‍സേനയ്ക്കെതിരെ നാസികള്‍ ഉപയോഗിച്ചത്. 1915 ജനുവരി 31നായിരുന്നു ഇത്. ബോളിമോവിനുശേഷം റഷ്യന്‍സേനയ്ക്കെതിരെ നാസികള്‍ രാസായുധം ഉപയോഗിച്ചത് അവിടെനിന്ന് അല്‍പ്പം മാറി, റാവ്കാനദിയുടെ തീരത്തെത്തിയപ്പോഴാണ്. 9000 പേരെ മ്യതപ്രായരാക്കിയ ഇത് 1000 പേരുടെ ജീവനെടുക്കുകയും ചെയ്തു. 5,730 സിലിന്‍ഡറുകളിലായി എത്തിച്ച 168 ടണ്‍ ക്ലോറിന്‍ വാതകം വൈപ്രസ് യുദ്ധത്തില്‍ നാസികള്‍ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും, നദീതീരത്തെ കൂട്ടക്കൊലയ്ക്ക് എത്ര ടണ്‍ ക്ലോറിന്‍ ഉപയോഗിച്ചു എന്നതിന് കണക്കേതുമില്ല. ശ്വാസകോശത്തിലെത്തുന്ന ക്ലോറിന്‍ വാതകം അവിടെയുള്ള ജലാംശവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ ഏറ്റവും ശക്തമായ ആസിഡുകളിലൊന്നായ ഹൈഡ്രോക്ലോറിക് ആസിഡായി മാറുന്നു. മരിക്കാതെ രക്ഷപ്പെട്ടവര്‍തന്നെ നിലയ്ക്കാത്ത ചുമയുമായി നിത്യരോഗികളായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുക. മാത്രമല്ല, മാരകഫലങ്ങള്‍ പുറത്തറിഞ്ഞതിനുശേഷം ഇതിന് മനഃശാത്രപരമായ ഒരു ആക്രമണശേഷിയും കൈവന്നിരുന്നു. പച്ചനിറത്തിലുള്ള ഒരു പുകയുടെ രൂപത്തിലാണ് ഇത് അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്നത്. അതുകൊണ്ട്, പട്ടാളക്കാരില്‍ ഭീതിപടര്‍ത്താനും ക്ലോറിന്‍ പ്രയോഗത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഇത് പിന്നീട് നിറമില്ലാത്ത വിഷവാതകങ്ങള്‍ വികസിപ്പിക്കുന്നതിലേക്കു നയിക്കുകയും ചെയ്തു.
ഇതിന് ഉദാഹരണമാവുന്നതായിരുന്നു ഉടനടിയുള്ള മരണം ഉറപ്പുവരുത്തുന്ന ഫോസ്ജീന്‍. ഒന്നാം ലോക യുദ്ധകാലത്ത്,ജര്‍മനിയും ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും വെവ്വേറെയായി 1,90,000 ടണ്‍ ഫോസ്ജീന്‍ വാതകം സിലിന്‍ഡറുകളിലാക്കി സൂക്ഷിച്ചിരുന്നതായാണ് കണക്ക്. ക്രൂരതയുടെ നേര്‍ചിത്രമൊരുക്കി പിന്നീടു വന്നതായിരുന്നു മസ്റ്റാര്‍ഡ് വാതകം (Mustard Gas). പടിഞ്ഞാറന്‍ മുന്നണിയില്‍ ഇത് ഉപയോഗിച്ചതിലൂടെ 56,000 റഷ്യന്‍ പട്ടാളക്കാര്‍ മരിച്ചു. പലസ്തീനെതിരെയാണ് ബ്രിട്ടന്‍ ആദ്യമായി, തങ്ങളുടേതായ മസ്റ്റാര്‍ഡ് വാതകം പരീക്ഷിക്കുന്നത്, 1915 ഏപ്രിലില്‍ നടന്ന ഗാസാ യുദ്ധത്തിലൂടെ. ഇതിനുശേഷം ഇത്രയും വ്യാപകമായ തരത്തില്‍ മസ്റ്റാര്‍ഡ് വാതകം ഉപയോഗിച്ചത് ഇറാന്‍-ഇറാഖ് യുദ്ധകാലത്തായിരുന്നു.രാസായുധങ്ങള്‍ വികസിപ്പിച്ചതും ഉപയോഗിച്ചതും ഒന്നാം ലോക യുദ്ധകാലത്തായിരുന്നുവെങ്കിലും യുദ്ധരംഗത്ത് ഏതെങ്കിലും തരത്തിലുള്ള വിഷപദാര്‍ഥം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള രാജ്യാന്തര ഉടമ്പടി നേരത്തെ നിലനിന്നിരുന്നു. 1899ലെ ഹേഗ് ഉടമ്പടിയുടെ 23-ാം അനുച്ഛേദമായിരുന്നു ഇത് വിലക്കിയിരുന്നത്. എന്നാല്‍, ഇത് വിഷംപുരട്ടിയ വെടിയുണ്ടകളോ പീരങ്കിയുണ്ടകളോ ഉപയോഗിക്കുന്നതിനെ മാത്രമാണ് വിലക്കുന്നതെന്നുപറഞ്ഞാണ് ജര്‍മനി, വിഷവാതകങ്ങള്‍ നിറച്ച ബോംബുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. രാസായുധങ്ങളും ജൈവായുധങ്ങളും ഒരു പരിഷ്കൃതസമൂഹത്തിന്റെ മനഃസാക്ഷിക്കു ചേര്‍ന്നവയല്ലെന്നു പറഞ്ഞാണ് അവയെ വിലക്കിയത്, ജനീവാകരാര്‍  ആയിരുന്നു.
1925 ജൂണ്‍ 17ന് ഒപ്പുവയ്ച്ച ഇത് രാസായുധങ്ങളുടെയും ജൈവായുധങ്ങളുടെയും യുദ്ധരംഗത്തെ ഉപയോഗം മാത്രമാണ് വിലക്കിയത്. അവ നിര്‍മിക്കുന്നതിനോ സംഭരിക്കുന്നതിനോ ജനീവാകരാര്‍ വിലക്ക് ഏര്‍പ്പെടുത്തിയില്ല. 133 രാജ്യങ്ങള്‍ കക്ഷികളായിരുന്ന ഈ ഉടമ്പടി, വെറും നോക്കുകുത്തിയാവുന്നതിന് ഇത് ഇടയാക്കി. ഇത്തരം സാങ്കേതികമായ പഴുതുകളൊന്നുമില്ലാത്ത ഉടമ്പടി രാസായുധങ്ങളുടെ നിയന്ത്രണത്തിനും നിരോധത്തിനും മാത്രമായി നിലവിലെത്തുന്നത് 1993ലാണ്. രാസായുധ നിയന്ത്രണ ഉടമ്പടി  എന്നറിയപ്പെടുന്ന ഇതനുസരിച്ച് കൈവശമുള്ള രാസായുധശേഖരം നശിപ്പിക്കുമെങ്കിലും താല്‍ക്കാലികമായി കൈയില്‍വയ്ക്കുമെന്ന് പറഞ്ഞിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സിറിയ. ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെ അത് കൈവശംവയ്ക്കുന്നത് ഇസ്രയേലും. രാസായുധഉടമ്പടിയുടെ പരിധിയില്‍വരാത്ത ചില രാസവസ്തുക്കള്‍ ഇന്നും വ്യാപകമായി സംഭരിക്കപ്പെടുന്നുമുണ്ട്. ഉദാഹരണമായി, വിയത്നാമിലും കെറിയന്‍ യുദ്ധത്തിലും അമേരിക്കയും മലയായില്‍ ബ്രിട്ടനും ഉപയോഗിച്ച ഏജന്റ് ഓറഞ്ച്  പോലെയുള്ള രാസവസ്തുക്കള്‍.
എന്താണ്  രാസായുധങ്ങള്‍?
രാസവസ്തുക്കളെ ആയുധമായി ഉപയോഗിക്കുന്നതാണ്, പൊതുവായി പറഞ്ഞാല്‍ രാസായുധങ്ങള്‍ (Chemical Weapons). മനുഷ്യരുള്‍പ്പെടെയുള്ള ജീവികളുടെ മരണമോ രോഗാവസ്ഥയോ ആണ് ഇവ ലക്ഷ്യമാക്കുന്നത്. രാസവസ്തുക്കള്‍ക്കു പകരം രോഗാണുക്കളെയാണ് ഉപയോഗിക്കുന്നതെങ്കില്‍, ജൈവായുധങ്ങള്‍ എന്നാകും അവ അറിയപ്പെടുക. എന്നാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷപദാര്‍ഥങ്ങളെയാണ് ആയുധമായി ഉപയോഗിക്കുന്നതെങ്കില്‍, അവയെ ഒരേ സമയം രാസായുധങ്ങളായും ജൈവായുധങ്ങളായും കണക്കാക്കേണ്ടിവരും. ഇക്കാരണത്താല്‍, രാസായുധ നിയന്ത്രണ ഉടമ്പടിയില്‍ ഫലത്തില്‍ ജൈവായുധങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇന്ന് നിലവിലുള്ളതും വികസിപ്പിക്കപ്പെട്ടതുമായ രാസായുധങ്ങളെ താഴെപറയുന്ന തരത്തില്‍ ഇനംതിരിക്കാവുന്നതാണ്:
ശ്വാസംമുട്ടുണ്ടാക്കുന്നവ (Choking Agents): ശ്വാസംകിട്ടാതെയുള്ള മരണം സൃഷ്ടിക്കുന്നവയാണിവ. ഉദാ: ഫോസ്ജീന്‍, ഡൈഫോസ്ജീന്‍.പൊള്ളലുണ്ടാക്കുന്നവ (Blister Agents)-:-: കണ്ണ്, ശ്വാസകോശങ്ങള്‍, ത്വക്ക് എന്നിവിടങ്ങളില്‍ പൊള്ളലുണ്ടാക്കുന്നവ. ഉദാ: മസ്റ്റാര്‍ഡ് വാതകം, വിനൈല്‍ ആര്‍സിന്‍.
നാഡീവിഷങ്ങള്‍ (Nerve Agents)-:: നാഡീവ്യവസ്ഥയെ തകര്‍ക്കുന്നവയോ പേശികളെ തളര്‍ത്തുന്നവയോ. ഉദാ: സാറിന്‍, ടാബുന്‍, സൈക്ലോസാറിന്‍.
ജീവവായുവിനെ തടയുന്നവ (Blood Agents) ശരീരകോശങ്ങള്‍ക്ക് രക്തത്തിലൂടെ ഓക്സിജന്‍ കിട്ടുന്നതിനെ തടയുന്നവ. ഉദാ: സയനോജെന്‍ ക്ലോറൈഡ്, ഹൈഡ്രജന്‍ സയനൈഡ്.
ചൊറിച്ചിലുണ്ടാക്കുന്നവ (Irritant Agents): അതികഠിനമായ ഛര്‍ദി, തുമ്മല്‍, കണ്ണുനീറ്റല്‍ എന്നിവ സൃഷ്ടിക്കുന്നവ. ഉദാ: സൈലൈല്‍ ബ്രോമൈഡ്, ആഡംസൈറ്റ്.
മാനസികനിലയെ തകര്‍ക്കുന്നവ (Psychochemical Agents): അസ്വാഭാവികമായ മാനസികവ്യാപാരങ്ങള്‍ക്ക് വഴിയൊരുക്കുന്നവ. ഉദാ: ഫെന്‍സൈക്ലിഡൈന്‍, എല്‍എസ്ഡി(LSD).
രോഗാണു വിഷങ്ങള്‍(Toxic Agents): ഭക്ഷ്യവിഷബാധയോ രോഗങ്ങളോ സൃഷ്ടിക്കുന്ന രോഗാണുവിഷങ്ങള്‍. ഉദാ: ആന്ത്രാക്സ്, പന്നിപ്പനി, പക്ഷിപ്പനി തുടങ്ങിയവ സൃഷ്ടിക്കുന്നവ.

A Print Edition of this was published in Kilivathil, Supplement to Deshabhimani Daily dt. 29-01-2015. Linkhttp://www.deshabhimani.com

Thursday, January 1, 2015

2015: പ്രകാശവര്‍ഷം


ഏകദേശം 1000 വര്‍ഷം മുമ്പ്, ഇന്നത്തെ ഇറാഖിന്റെ ഭാഗമായ ബസ്രയില്‍ ജീവിച്ചിരുന്ന അറേബ്യന്‍ പണ്ഡിത നായിരുന്നു ഇബ്ന്‍ അല്‍ ഹെയ്ത്താം (Ibn al Haytham)
Ibn al Haytham
പ്രകാശത്തെക്കുറിച്ച് നടത്തിയ ഗവേഷണങ് ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം, ചിന്തകളെക്കാള്‍ പരീക്ഷണ ങ്ങളെയാണ് തന്റെ കണ്ടെത്ത ലുകള്‍ക്കായി ആശ്രയിച്ചത്. ഇക്കാരണത്താല്‍ ആദ്യത്തെ ഭൗതികശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി അവകാശമാക്കുന്ന ഇദ്ദേഹം, പ്രകാശസംബന്ധിയായി ശാസ്ത്രലോകം ഇന്നു തിരിച്ചറിയുന്ന അനവധി പ്രതിഭാസങ്ങളെയും അന്ന് കണ്ടെത്തുകയുണ്ടായി. 

ഉദിച്ചുയരുന്ന സമയത്ത് ചന്ദ്രന്റെ വലുപ്പം കൂടുതലായി തോന്നുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമമാണ് ഭഅപവര്‍ത്തനം എന്ന പ്രകാശപ്രതിഭാസത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. മഴവില്ല് രൂപപ്പെടുന്നതെങ്ങനെ എന്നു പഠിക്കുന്നതിലൂടെ അദ്ദേഹം, പ്രകീര്‍ണന എന്ന പ്രകാശപ്രതിഭാസം കണ്ടെത്തി. നിഴലുകള്‍ ഭൂമിയില്‍ മാത്രമല്ല, ആകാശത്തിലും സൃഷ്ടിക്കപ്പെടാം എന്ന് ഭാവന ചെയ്യുന്നതിലൂടെ ചന്ദ്രഗ്രഹണത്തെയും സൂര്യഗ്രഹണത്തെയും വിശദീകരിക്കാനും പരിശ്രമിച്ചു.

കണ്ണില്‍നിന്നു പുറപ്പെടുന്ന ചില അദൃശ്യരശ്മികളാണ് കാഴ്ച സാധ്യമാക്കുന്നത് എന്നു തുടങ്ങിയുള്ള അന്നത്തെ പ്രബലമായ ചില അന്ധവിശ്വാസങ്ങളെ ദൂരീകരിക്കാനും പരിശ്രമിച്ച അദ്ദേഹം, ഇതേക്കുറിച്ചെല്ലാമുള്ള തന്റെ നിഗമനങ്ങള്‍ എട്ട് വാല്യങ്ങളുള്ള ഒരു മഹത്ഗ്രന്ഥമായി എഴുതുകയുമുണ്ടായി: കിതാബ് അല്‍ മനാസിര് .  ഇത് പ്രസിദ്ധീകരിച്ചതിന്റെ സഹസ്രാബ്ദ സ്മരണയുമായാണ് 2015 കടന്നെത്തുന്നത്. ഇക്കാരണത്താല്‍, 2015നെ അന്തര്‍ദേശീയ പ്രകാശവര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭഭആഹ്വാനംചെയ്യുകയാണ്.

പ്രകാശസംബന്ധമായ മറ്റു ചില കണ്ടെത്തലുകളുടെ വാര്‍ഷികങ്ങള്‍ക്കും 2015 വേദിയാവുന്നുണ്ട്. അതിലൊന്ന് പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തത്തിന്റെ 200ാം വാര്‍ഷികമാണ്. എടുത്തെറിഞ്ഞാല്‍ എവിടെയെങ്കിലും തട്ടി തിരിച്ചുവരുന്നതായ പന്തുകളെപ്പോലെ കണികാനിര്‍മിതമായതാണ് പ്രകാശമെന്നാണ് ഐസക് ന്യൂട്ടനെപ്പോലുള്ളവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, ചിലര്‍ അത് അങ്ങനെയല്ലെന്നും തിരമാലകളെന്നപ്പോലെ തരംഗനിര്‍മിതമായതാണ് പ്രകാശമെന്നും വാദിച്ചു. 1815ല്‍, അഗസ്റ്റിന്‍ ജീന്‍ ഫ്രെസ്നെല്‍  എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്‍, ഇതേക്കുറിച്ച് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തം എന്നറിയപ്പെടുന്ന ഇതിന്റെ 200ാം വാര്‍ഷികമാണ് 2015ലേത്.

1865 ആയപ്പോഴേക്കും പ്രകാശത്തിനു തരംഗസ്വഭാവംതന്നെയാണെന്ന ചിന്തയെ കൂടുതല്‍ ഉറപ്പിച്ച് പുതിയൊരു സിദ്ധാന്തം പിറന്നു: പ്രകാശത്തിന്റെ വൈദ്യുതകാന്തികസിദ്ധാന്തം പ്രകാശമെന്നാല്‍ ഒറ്റയ്ക്കല്ലെന്നും കാന്തികതയെയും വൈദ്യുതിയെയും വാളും പരിചയും എന്നപോലെ കൊണ്ടുനടക്കുന്ന വലിയൊരു കുടുംബത്തിലെ അംഗമാണെന്നുമാണ് ഈ സിദ്ധാന്തത്തിലൂടെ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജയിംസ് ക്ലെര്‍ക്ക് മാക്സ്വെല്‍ പറഞ്ഞത്. ഈ സിദ്ധാന്തം പുറത്തുവന്നതിന്റെ 150ാം വാര്‍ഷികവുമാണ് 2015ലേത്. പ്രകാശത്തെ വീണ്ടും അതിന്റെ കണികാസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തത് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. 1905ല്‍ അവതരിപ്പിക്കപ്പെട്ട, പ്രകാശവൈദ്യുതപ്രഭാവം  സംബന്ധിച്ച, തന്റെ പ്രബന്ധത്തിലൂടെയായിരുന്നു അത്. ഈ പ്രബന്ധത്തിന്റെ 150ാം വാര്‍ഷികവുമാണ് 2015.

ഐന്‍സ്റ്റീനിന്റെ കാര്യത്തില്‍ 2015ന് മറ്റൊരു സവിശേഷതയുണ്ട്. ഭൗതികശാസ്ത്ത്രിലെ സിദ്ധാന്തങ്ങളുടെ സിദ്ധാന്തമെന്ന് അറിയപ്പെടുന്ന ആപേക്ഷികതാ സിദ്ധാന്തത്തിന്റെ 100ാം പിറന്നാളുമായാണ് 2015 കടന്നുവരുന്നത്. 1915 നവംബറിലാണ് ഐന്‍സ്റ്റീന്‍, തന്റെ വിഖ്യാതമായ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ആദ്യ സൂത്രവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തത്. നൂറ്റാണ്ട് പിന്നിടുമ്പോഴും പഴയതും പുതിയതുമായ എത്രയെത്ര ശാസ്ത്രചിന്തകളുടെ തിരമാലകള്‍ ഈ സൈദ്ധാന്തിക ദീപസ്തംഭത്തിന്റെ ശിലാപാളികളില്‍ തലതല്ലി വിസ്മൃതിയിലാണ്ടു. വെറും ഭ്രാന്തന്‍ സങ്കല്‍പ്പങ്ങളെന്നു കരുതപ്പെട്ട അദ്ദേഹത്തിന്റേതായ എത്രയെത്ര ചിന്തകള്‍ പില്‍ക്കാലത്ത് വമ്പിച്ച ശാസ്്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിഷയമായിത്തീര്‍ന്നു.

എന്തിനെയും ആകര്‍ഷിക്കുന്ന ഗുരുത്വബലം, പ്രകാശത്തെയും വളച്ചൊടിക്കുമെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് ആര്‍തര്‍ എഡിങ്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ വിശ്വപ്രസിദ്ധമായിത്തീര്‍ന്ന ഒരു പരീക്ഷണത്തിലൂടെ, 1919ല്‍, ശരിയാണെന്നു തെളിയിക്കുകയുണ്ടായി. ഗുരുത്വാകര്‍ഷണ സാന്നിധ്യത്തിലുള്ള പ്രകാശത്തിന്റെ ഈ സഞ്ചാരപാതാ വ്യതിയാനം ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്; എന്ന പേരില്‍ അറിയപ്പെടുന്ന പുതിയൊരു നിരീക്ഷണ സങ്കേതത്തിന്റെ പേരില്‍, ജ്യോതിശാസ്ത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ പ്രഭാവത്തില്‍ ദൃശ്യപ്രകാശത്തിന്റെ ആവൃത്തി യില്‍ മാറ്റമുണ്ടാവുന്ന പ്രതിഭാസമായ റെഡ്ഷിഫ്റ്റ്
(Redshift) പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനുള്ള തെളിവുകളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു. പ്രകാശത്തെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിയാണ് തന്റെ സ്ഥലകാല സങ്കല്‍പ്പങ്ങളെല്ലാം ഐന്‍സ്റ്റൈന്‍ രൂപപ്പെടുത്തിയതെന്നതാണ് അന്തര്‍ദേശീയ പ്രകാശവര്‍ഷത്തില്‍ അദ്ദേഹം ഓര്‍മിക്കപ്പെടാന്‍ കാരണം.

സൂര്യന്റെയും നക്ഷത്രങ്ങളുടേതുമായി നാമിന്ന് കാണുന്ന പ്രകാശത്തിനും ഒരു തുടക്കമുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. നക്ഷത്രങ്ങളടക്കം നാം ഇന്നു കാണുന്ന പ്രപഞ്ചത്തിന്റെ ഉള്ളടക്കമാവുന്ന സര്‍വതും ഉണ്ടായിവന്ന മഹാവിസ്ഫോടന മാണ് ആ തുടക്കം. മഹാസ്ഫോടനം സംഭവിച്ചു എന്നതിനുള്ള വലിയ തെളിവൊരുക്കലുമായി പശ്ചാത്തല വികിരണങ്ങള്‍ കണ്ടെത്തപ്പെട്ടത്. മഹാവിസ്ഫോടനത്തിന്റെ അനുരണനങ്ങളെന്നതരത്തില്‍ ഇന്നും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തല വികിരണങ്ങളെ കണ്ടെത്തിയത്. അമേരിക്കയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറീസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, അര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വുഡ്റോ വില്‍സണ്‍ എന്നീ രണ്ട് വാനിരീക്ഷകരാണ് ഇത് കണ്ടെത്തിയത്. നോബെല്‍ സമ്മാനാര്‍ഹമായ ഈ കണ്ടെത്തലിന്റെ 50ാം വാര്‍ഷികവുമാണ് 2015ലേത്. 


1965ല്‍ പ്രകാശവിപ്ലവത്തിലേക്കു നയിച്ച മറ്റൊരു കണ്ടുപിടിത്തവുമുണ്ടായി. ഇംഗ്ലണ്ടിലെ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ, ചൈനീസ് വംശജനായ ചാള്‍സ് കയോ  എന്ന ശാസ്ത്രജ്ഞന്‍, ഇന്റര്‍നെറ്റിന് വേഗംപകര്‍ന്ന ഫൈബര്‍ ഒപ്റ്റിക്സ്  സങ്കേതം കണ്ടെത്തിയതായിരുന്നു അത്. ഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ചാണ് ശാസ്ത്രലോകം പ്രകാശവര്‍ഷാചരണം പൂര്‍ത്തിയാക്കുന്നത്.

A Print Edition of this was published in Kilivathil, Science Supplement to Deshabhimani, dt 01-01-2015

Website: www.light2015.org

ഏകദേശം 1000 വര്‍ഷം മുമ്പ്, ഇന്നത്തെ ഇറാഖിന്റെ ഭാഗമായ ബസ്രയില്‍ ജീവിച്ചിരുന്ന അറേബ്യന്‍ പണ്ഡിത നായിരുന്നു ഇബ്ന്‍ അല്‍ ഹെയ്ത്താം (Ibn al Haytham). പ്രകാശത്തെ ക്കുറിച്ച് നടത്തിയ ഗവേഷണങ് ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം, ചിന്തകളെക്കാള്‍ പരീക്ഷണ ങ്ങളെയാണ് തന്റെ കണ്ടെത്ത ലുകള്‍ക്കായി ആശ്രയിച്ചത്. ഇക്കാരണത്താല്‍ ആദ്യത്തെ ഭൗതികശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി അവകാശമാക്കുന്ന ഇദ്ദേഹം, പ്രകാശസംബന്ധിയായി ശാസ്ത്രലോകം ഇന്നു തിരിച്ചറിയുന്ന അനവധി പ്രതിഭാസങ്ങളെയും അന്ന് കണ്ടെത്തുകയുണ്ടായി. ഉദിച്ചുയരുന്ന സമയത്ത് ചന്ദ്രന്റെ വലുപ്പം കൂടുതലായി തോന്നുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമമാണ് ഭഅപവര്‍ത്തനം എന്ന പ്രകാശപ്രതിഭാസത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. മഴവില്ല് രൂപപ്പെടുന്നതെങ്ങനെ എന്നു പഠിക്കുന്നതിലൂടെ അദ്ദേഹം, ഭപ്രകീര്‍ണന; എന്ന പ്രകാശപ്രതിഭാസം കണ്ടെത്തി. നിഴലുകള്‍ ഭൂമിയില്‍ മാത്രമല്ല, ആകാശത്തിലും സൃഷ്ടിക്കപ്പെടാം എന്ന് ഭാവന ചെയ്യുന്നതിലൂടെ ചന്ദ്രഗ്രഹണത്തെയും സൂര്യഗ്രഹണത്തെയും വിശദീകരിക്കാനും പരിശ്രമിച്ചു.
കണ്ണില്‍നിന്നു പുറപ്പെടുന്ന ചില അദൃശ്യരശ്മികളാണ് കാഴ്ച സാധ്യമാക്കുന്നത് എന്നു തുടങ്ങിയുള്ള അന്നത്തെ പ്രബലമായ ചില അന്ധവിശ്വാസങ്ങളെ ദൂരീകരിക്കാനും പരിശ്രമിച്ച അദ്ദേഹം, ഇതേക്കുറിച്ചെല്ലാമുള്ള തന്റെ നിഗമനങ്ങള്‍ എട്ട് വാല്യങ്ങളുള്ള ഒരു മഹത്ഗ്രന്ഥമായി എഴുതുകയുമുണ്ടായി: ഭകിതാബ് അല്‍ മനാസിര് .  ഇത് പ്രസിദ്ധീകരിച്ചതിന്റെ സഹസ്രാബ്ദ സ്മരണയുമായാണ് 2015 കടന്നെത്തുന്നത്. ഇക്കാരണത്താല്‍, 2015നെ അന്തര്‍ദേശീയ പ്രകാശവര്‍ഷ മായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭഭആഹ്വാനംചെയ്യുകയാണ്.
പ്രകാശസംബന്ധമായ മറ്റു ചില കണ്ടെത്തലുകളുടെ വാര്‍ഷികങ്ങള്‍ക്കും 2015 വേദിയാവുന്നുണ്ട്. അതിലൊന്ന് പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തത്തിന്റെ 200-ാം വാര്‍ഷികമാണ്. എടുത്തെറിഞ്ഞാല്‍ എവിടെയെങ്കിലും തട്ടി തിരിച്ചുവരുന്നതായ പന്തുകളെപ്പോലെ കണികാനിര്‍മിതമായതാണ് പ്രകാശമെന്നാണ് ഐസക് ന്യൂട്ടനെപ്പോലുള്ളവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, ചിലര്‍ അത് അങ്ങനെയല്ലെന്നും തിരമാലകളെന്നപ്പോലെ തരംഗനിര്‍മിതമായതാണ് പ്രകാശമെന്നും വാദിച്ചു. 1815ല്‍, അഗസ്റ്റിന്‍ ജീന്‍ ഫ്രെസ്നെല്‍  എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്‍, ഇതേക്കുറിച്ച് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തം എന്നറിയപ്പെടുന്ന ഇതിന്റെ 200-ാം വാര്‍ഷികമാണ് 2015ലേത്.
1865 ആയപ്പോഴേക്കും പ്രകാശത്തിനു തരംഗസ്വഭാവംതന്നെയാണെന്ന ചിന്തയെ കൂടുതല്‍ ഉറപ്പിച്ച് പുതിയൊരു സിദ്ധാന്തം പിറന്നു: പ്രകാശത്തിന്റെ വൈദ്യുതകാന്തികസിദ്ധാന്തം പ്രകാശമെന്നാല്‍ ഒറ്റയ്ക്കല്ലെന്നും കാന്തികതയെയും വൈദ്യുതിയെയും വാളും പരിചയും എന്നപോലെ കൊണ്ടുനടക്കുന്ന വലിയൊരു കുടുംബത്തിലെ അംഗമാണെന്നുമാണ് ഈ സിദ്ധാന്തത്തിലൂടെ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജയിംസ് ക്ലെര്‍ക്ക് മാക്സ്വെല്‍ (ഖമാലെ ഇഹലൃസ ങമഃംലഹഹ) പറഞ്ഞത്. ഈ സിദ്ധാന്തം പുറത്തുവന്നതിന്റെ 150-ാം വാര്‍ഷികവുമാണ് 2015ലേത്. പ്രകാശത്തെ വീണ്ടും അതിന്റെ കണികാസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തത് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. 1905ല്‍ അവതരിപ്പിക്കപ്പെട്ട, പ്രകാശവൈദ്യുതപ്രഭാവം  സംബന്ധിച്ച, തന്റെ പ്രബന്ധത്തിലൂടെയായിരുന്നു അത്. ഈ പ്രബന്ധത്തിന്റെ 150-ാം വാര്‍ഷികവുമാണ് 2015.
ഐന്‍സ്റ്റീനിന്റെ കാര്യത്തില്‍ 2015ന് മറ്റൊരു സവിശേഷതയുണ്ട്. ഭൗതികശാസ്ത്ത്രിലെ സിദ്ധാന്തങ്ങളുടെ സിദ്ധാന്തമെന്ന് അറിയപ്പെടുന്ന ആപേക്ഷികതാ സിദ്ധാന്തത്തിന്റെ 100-ാം പിറന്നാളുമായാണ് 2015 കടന്നുവരുന്നത്. 1915 നവംബറിലാണ് ഐന്‍സ്റ്റീന്‍, തന്റെ വിഖ്യാതമായ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ആദ്യ സൂത്രവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തത്. നൂറ്റാണ്ട് പിന്നിടുമ്പോഴും പഴയതും പുതിയതുമായ എത്രയെത്ര ശാസ്ത്രചിന്തകളുടെ തിരമാലകള്‍ ഈ സൈദ്ധാന്തിക ദീപസ്തംഭത്തിന്റെ ശിലാപാളികളില്‍ തലതല്ലി വിസ്മൃതിയിലാണ്ടു. വെറും ഭ്രാന്തന്‍ സങ്കല്‍പ്പങ്ങളെന്നു കരുതപ്പെട്ട അദ്ദേഹത്തിന്റേതായ എത്രയെത്ര ചിന്തകള്‍ പില്‍ക്കാലത്ത് വമ്പിച്ച ശാസ്്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിഷയമായിത്തീര്‍ന്നു.
എന്തിനെയും ആകര്‍ഷിക്കുന്ന ഗുരുത്വബലം, പ്രകാശത്തെയും വളച്ചൊടിക്കുമെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് ആര്‍തര്‍ എഡിങ്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ വിശ്വപ്രസിദ്ധമായിത്തീര്‍ന്ന ഒരു പരീക്ഷണത്തിലൂടെ, 1919ല്‍, ശരിയാണെന്നു തെളിയിക്കുകയുണ്ടായി. ഗുരുത്വാകര്‍ഷണ സാന്നിധ്യത്തിലുള്ള പ്രകാശത്തിന്റെ ഈ സഞ്ചാരപാതാ വ്യതിയാനം ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്; എന്ന പേരില്‍ അറിയപ്പെടുന്ന പുതിയൊരു നിരീക്ഷണ സങ്കേതത്തിന്റെ പേരില്‍, ജ്യോതിശാസ്ത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ പ്രഭാവത്തില്‍ ദൃശ്യപ്രകാശത്തിന്റെ ആവൃത്തി യില്‍ മാറ്റമുണ്ടാവുന്ന പ്രതിഭാസമായ ഭറെഡ്ഷിഫ്റ്റ്&ൃെൂൗീ;(ഞലറവെശളേ), പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനുള്ള തെളിവുകളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു. പ്രകാശത്തെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിയാണ് തന്റെ സ്ഥലകാല സങ്കല്‍പ്പങ്ങളെല്ലാം ഐന്‍സ്റ്റൈന്‍ രൂപപ്പെടുത്തിയതെന്നതാണ് അന്തര്‍ദേശീയ പ്രകാശവര്‍ഷത്തില്‍ അദ്ദേഹം ഓര്‍മിക്കപ്പെടാന്‍ കാരണം.
സൂര്യന്റെയും നക്ഷത്രങ്ങളുടേതുമായി നാമിന്ന് കാണുന്ന പ്രകാശത്തിനും ഒരു തുടക്കമുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. നക്ഷത്രങ്ങളടക്കം നാം ഇന്നു കാണുന്ന പ്രപഞ്ചത്തിന്റെ ഉള്ളടക്കമാവുന്ന സര്‍വതും ഉണ്ടായിവന്ന മഹാവിസ്ഫോടന മാണ് ആ തുടക്കം. മഹാസ്ഫോടനം സംഭവിച്ചു എന്നതിനുള്ള വലിയ തെളിവൊരുക്കലുമായി പശ്ചാത്തല വികിരണങ്ങള്‍ കണ്ടെത്തപ്പെട്ടത്. മഹാവിസ്ഫോടനത്തിന്റെ അനുരണനങ്ങളെന്നതരത്തില്‍ ഇന്നും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തല വികിരണങ്ങളെ കണ്ടെത്തിയത്. അമേരിക്കയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറീസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, അര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വുഡ്റോ വില്‍സണ്‍ എന്നീ രണ്ട് വാനിരീക്ഷകരാണ് ഇത് കണ്ടെത്തിയത്. നോബെല്‍ സമ്മാനാര്‍ഹമായ ഈ കണ്ടെത്തലിന്റെ 50-ാം വാര്‍ഷികവുമാണ് 2015ലേത്. 1965ല്‍ പ്രകാശവിപ്ലവത്തിലേക്കു നയിച്ച മറ്റൊരു കണ്ടുപിടിത്തവുമുണ്ടായി. ഇംഗ്ലണ്ടിലെ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ, ചൈനീസ് വംശജനായ ചാള്‍സ് കയോ  എന്ന ശാസ്ത്രജ്ഞന്‍, ഇന്റര്‍നെറ്റിന് വേഗംപകര്‍ന്ന ഫൈബര്‍ ഒപ്റ്റിക്സ്  സങ്കേതം കണ്ടെത്തിയതായിരുന്നു അത്. ഭഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ചാണ് ശാസ്ത്രലോകം പ്രകാശവര്‍ഷാചരണം പൂര്‍ത്തിയാക്കുന്നത്. www.light2015.org
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-429619.html#sthash.0LF8mAie.dpuf