Wednesday, April 15, 2015

കണിപ്പൂവിന്റെ രസതന്ത്രം

 
വിഷുക്കാലം വന്നെത്തിയെന്നതിന്റെ നാന്ദിയായാണ് കണിക്കൊന്നയുടെ പൂവിടല്‍ കണക്കാക്കപ്പെടുന്നത്. മേടമാസ(ഏപ്രില്‍/മേയ്)ത്തിന്റെ തുടക്കമാണ് വിഷു. പഴംതലമുറയിലെ ക്യഷിക്കാര്‍ പിന്‍തുടര്‍ന്നുവന്നിരുന്ന കാര്‍ഷികകലണ്ടറുസരിച്ച് അശ്വതി ഞാറ്റുവേലയുടെ കാലമാണ് മേടമാസം. വിരിപ്പുക്യഷിയില്‍ മേടമാസാരംഭത്തിുതൊട്ടുമുമ്പേ വിത്തിടേണ്ടതുണ്ട്. ിലമൊരുക്കി, ഉഴുത് പരുവപ്പെടുത്തി, നുരിവിത്തിടുവാന്‍ സമയമായെന്ന് കര്‍ഷകരെ ഓര്‍മ്മിപ്പിക്കാാണ് കൊന്നപൂക്കുന്നതെന്നാണ്് വിശ്വാസം. മേടമാസത്തിന്റെ ആദ്യത്തില്‍ ഒന്നോ രണ്ടോ മഴ കിട്ടുക പതിവായിരുന്നു. മഴയ്ക്കുമുമ്പ് മണ്ണില്‍ വിത്തിറക്കിയാല്‍ അടിയീര്‍പ്പത്തിന്റെ കുളിരില്‍ അത് മഴ കാത്ത് കിടന്നോളും. വിത്തിടുന്നത് കര്‍ഷകന്റെ ജോലി, അതിനുമേല അല്‍പ്പം വെള്ളം തളിക്കുന്നത് പ്രക്യതിയുടെ ജോലി. ഈ കണക്കുതെറ്റാതിരിക്കാന്‍ കര്‍ഷകരെ ഓര്‍മ്മിപ്പിക്കുകയാണത്രേ കണിക്കൊന്ന ചെയ്യുന്നത്. വേലിന്റെ വറുതിയിലും മഞ്ഞപ്പൂങ്കുലകളുമായി പൂത്തുലഞ്ഞുില്‍ക്കുന്ന കണിക്കൊന്ന അതിശയകരമായ കാഴ്ചയാണ്. ഗ്രീഷ്മത്തെ വസന്തമാക്കുന്ന ഈ കണിക്കാഴ്ചയ്ക്കു പിന്നില്‍ രസകരമായ രസതന്ത്രമുണ്ട്.

പയറുവര്‍ഗ്ഗസസ്യകുടുംബത്തിലെ അംഗമായ കണിക്കൊന്ന (Cassia fistula)വര്‍ഷത്തില്‍ രണ്ടു തവണ പൂക്കാറുണ്ട്. മാര്‍ച്ച് ഏപ്രിലാണ് ഒന്നാമത്തെ പൂക്കാലം. രണ്ടാമത്തേത് ഒക്ടോബറിലും. ചിലസ്ഥലങ്ങളില്‍ വര്‍ഷം മുഴുവും പൂവിടുന്നതായി പറയാറുണ്ടെങ്കിലും കണിക്കൊന്നയുടെ ഏറ്റവും സമ്യദ്ധമായ പൂക്കാലം വിഷുസംക്രമണത്തിന്റെ നാളുകള്‍ തന്നെയാണ്. ഇലകളെ ാമമാത്രമായി ശേഷിപ്പിച്ചുകൊണ്ട് പൂങ്കുലകള്‍ ിറയുന്ന പൂമരമായി കണിക്കൊന്ന മാറുന്നതും മീച്ചൂടിന്റെ കാലത്തു തന്നെ. പുഷ്പിക്കലി സംബ്ധിക്കുന്ന കാലബദ്ധസിദ്ധാന്ത (Phenology)ങ്ങള്‍ക്കുവിരുദ്ധമായ കണിക്കൊന്നയുടെ ഈ സവിശേഷത, വേലിതിെരേയുള്ള അതിന്റെ അതിജീവതതന്ത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അതികഠിമായ സൂര്യതാപവും തീരെയില്ലാതാവുന്ന ജലവും ചെടികളെ ആകെ ഉലയ്ക്കുന്ന സമയമാണ് വേല്‍. വലിച്ചെടുക്കുന്ന ജലത്തിന്റെ ഭൂരിഭാഗവും ചെടികള്‍ക്ക് ഷ്ടമാവുന്നത് ഇലകളിലെ സുഷിരങ്ങള്‍(Stomata) വഴിയാണ്. സ്വേദം(Transpiration) എന്നറിയപ്പെടുന്ന ഈ പ്രവര്‍ത്തം, ‘ആഭ്യന്തരജലസംരക്ഷണ’ത്തിായി പരിശ്രമിക്കുന്ന ഒരു ചെടിയെ സംബ്ധിച്ചിടത്തോളം വേലിന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്.  
                                                                                   
ജലഷ്ടത്തിന്റെ മുഖ്യവാതായങ്ങളാവുന്ന ഇലകളുടെ സ്ഥാത്ത് കഴിയുന്നത്ര പൂക്കളെ അണിിരത്തിക്കൊണ്ടാണ് കണിക്കൊന്ന ഇതിനു പോംവഴി കാണുന്നത്. ഇലയില്‍ിന്നും പൂവിലേക്കുള്ള ഈ മാറ്റം പ്രത്യക്ഷമായി ലളിതമെന്നു തോന്നാമെങ്കിലും ഇതിനുബ്ധമായി ഉടലെടുക്കുന്ന പ്രതിസ്ധികള്‍ അവധിയാണ്. പ്രകാശസംശ്ളേഷണം ടത്തുന്നതുവഴി ചെടികളെ ജീവപരമായി ിലിറുത്തുന്ന ആഹാരോത്പാദകേന്ദ്രങ്ങളാണ് ഇലകള്‍. ഇലകള്‍ക്ക് പച്ചിറം ല്‍കുന്ന ഹരിതകം (Chlorophyll) എന്ന വര്‍ണ്ണവസ്തുവാണ് സൌരോര്‍ജ്ജത്തെ അന്നജതന്‍മാത്രയ്ക്കുള്ളിലെ അണുബ്ധ ഊര്‍ജ്ജമായി പരിവര്‍ത്തപ്പെടുത്തി അതി സംഭരിച്ചുവെയ്ക്കുന്നത്. പൂക്കളിലെ ഇതളുകളും ഇതരഭാഗങ്ങളും ഇലകളില്‍ിന്നും രൂപാന്തരപ്പെടുന്നവയാണെങ്കിലും അവയില്‍ ഹരിതകത്തിന്റെ അളവ് തീരെ കുറവാണ്. കരോട്ടിായിഡുകള്‍(Carotenoids) എന്നറിയപ്പെടുന്ന വര്‍ണ്ണവസ്തുക്കളാണ് അവയില്‍ പ്രകടമായുള്ളത്. എന്നാല്‍ ഇവയ്ക്ക് സൂര്യപ്രകാശത്തിലെ ഊര്‍ജ്ജത്തെ സ്വീകരിക്കാമെന്നല്ലാതെ ആഹാരോത്പാദത്തിായി അതി വിിയോഗിക്കാാവില്ല.
പൂവുകള്‍ക്കും കായ്കള്‍ക്കും വിവിധവര്‍ണ്ണങ്ങള്‍ പകരാന്‍ കഴിയുന്ന കരോട്ടിായിഡുകള്‍ എകദേശം അറുന്നൂറോളം വര്‍ണ്ണവസ്തുക്കള്‍ കരോട്ടിായിഡുകളായുണ്ട്. ടെര്‍പ്പിായ്ഡുകള്‍(Terpenoids)  എന്ന വിഭാഗത്തിലുള്‍പ്പെടുന്ന കരോറ്റിായിഡുകള്‍ക്ക് സങ്കീര്‍ണ്ണഘടയാണുള്ളത്. രസതന്ത്രപരമായി ഇവ രണ്ടുതരത്തിലുണ്ട്. കാര്‍ബണും ഹൈഡ്രജും മാത്രമടങ്ങുന്ന കരോട്ടിുകളും അവയോടൊപ്പം ഓക്സിജന്‍ ഗ്രൂപ്പുകള്‍ പ്രത്യേകമായുള്ള സാന്തോഫില്ലുകളും. കണിക്കൊന്നയുടെ പൂക്കള്‍ക്ക് മഞ്ഞിറംകൊടുക്കുന്നത് സാന്തോഫില്ലുകളാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, അവയ്ക്കിടയിലുള്ള വയോളാസാന്തിന്‍ (Violaxanthin)  എന്ന വര്‍ണ്ണഘടകമാണ് കണിക്കൊന്നപ്പൂക്കളില്‍ കൂടുതലായുള്ളത്. സിയാസാന്തിന്‍ (Zeaxanthin)  എന്ന അുബ്ധഘടകത്തില്‍ിന്നുമാണ് വയോളാസാന്തിന്‍ ിര്‍മ്മിക്കപ്പെടുന്നത്. കടുത്ത സൂര്യതാപം സ്യഷ്ടിക്കുന്ന പ്രേരിതോര്‍ജ്ജത്തിന്റെ സാന്നിധ്യത്തിലാണ് ഈ രാസമാറ്റം സാധിതമാവുന്നത്.
അതേസമയം കണിക്കൊന്നപ്പുവുകള്‍ക്ക് ിറംകൊടുക്കുക മാത്രമല്ല വയോളാസാന്തിന്റെ ജോലി. ഇലകളിലൂടെയുള്ള ജലഷ്ടത്തിു കാരണമാവുന്ന സുഷിരങ്ങള്‍ താല്‍ക്കാലികമായി അടച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഒരു ഹോര്‍മോണിന്റെ ിര്‍മ്മാണത്തില്‍ വയോളാസാന്തിു മുഖ്യപങ്കു വഹിക്കുവാുണ്ട്. അബ്സിസിക് ആസിഡ് (Abscisic Acid-ABA) എന്നു പേരുള്ള ഈ ഹോര്‍മോണ്‍ ിര്‍മ്മിക്കുന്നതിുള്ള ആദ്യഘടകമാണ് വയോളാസാന്തിന്‍. അബ്സിസിക് ആസിഡിന്റെ സാന്നിധ്യത്തില്‍ ഇലകളിലെ സുഷിരങ്ങളെ അടച്ചുവെയ്ക്കാും അതുവഴിയുള്ള ജലഷ്ടത്തിു തടയിടാും സാധിക്കും. എന്നാല്‍, ഇതിു വിപരീതമായി, ഇലകളിലെ സുഷിരങ്ങളെ തുറന്നുവെയ്ക്കാിടയാക്കുന്ന മറ്റൊരു രാസഘടകമുണ്ട്. മറ്റൊന്നുമല്ല, പ്രകാശസംശ്ളേഷണത്തിന്റെ ആദ്യഉല്‍പ്പന്നമായ ഗ്ളൂക്കോസ് തന്നെ.
                                                                                  ഗ്ളൂക്കോസ് ഒരു സാന്നിദ്ധ്യമായി ഇലകളില്‍ ിറയാിടയായാല്‍, ഇലകള്‍ അവയിലെ സുഷിരങ്ങള്‍ ന്നായി തുറന്നുവെയ്ക്കും. ഇത് സംഭവിക്കാതിരിക്കാായി ചെടികള്‍ ചെയ്യുത് ഗ്ളൂക്കോസി അലേയരൂപത്തിലുള്ള ഇതര തന്‍മാത്രകളാക്കി മാറ്റി, കോശങ്ങള്‍ക്കുള്ളിലെ ഫേ(Vacuoles) ങ്ങളില്‍ സംഭരിക്കുകയാണ്. ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതും ഒരു തരം വര്‍ണ്ണവസ്തുക്കളാണ്. ആന്തോസയാിുകള്‍(Anthocyanins) എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിുവേണ്ടി ിര്‍മ്മിക്കപ്പെടുന്ന ആന്തോസയാുകളില്‍ മിച്ചമുള്ളവയെയാണ് കണിക്കൊന്നപ്പൂക്കളുടെ ഇലകളില്‍ ിറയ്ക്കുന്നത്. കരോട്ടിുമായി ചേരുമ്പോള്‍ ഉജ്ജ്വലമായ ിറക്കൂട്ടുകള്‍ സ്യഷ്ടിക്കാും ആന്തോസയാിുകള്‍ക്ക് കഴിയും.

ചുരുക്കത്തില്‍, എണ്ണമറ്റ രാസപ്രകിയകള്‍ സമജ്ഞസമായി തീര്‍ക്കുന്ന അതിജീവതന്ത്രങ്ങളുടെ ഉപോല്‍പ്പന്നമാണ് ഒരോ കണിക്കാഴ്ചയും. പ്രക്യതിയുടെ പ്രചണ്ഢതയ്ക്കുമുന്നില്‍ ഒരു ചെടി തീര്‍ത്തുവെയ്ക്കുന്ന പ്രതിരോധത്തിന്റെ പടയണിയാണ് ഓരോ കണിപ്പൂവും. പുസ്തകവും വാല്‍ക്കണ്ണാടിയും ഒരു പിടി കൊന്നപ്പൂവും കണിയായൊരുക്കിയ മ്മുടെ പൂര്‍വ്വികര്‍ പറയാതെ പറയുന്നതും അതുതന്നെയാവണം: പുതിയൊരു പ്രഭാതത്തിലേക്ക്... കരുത്തോടെ...

…………………………………………………………………………
Reference
Hofer J., et al., (1997) ‘UNIFOLIATA Regulates Leaf and Flower Morphogenesis in Pea’ Current Biology,Aug1;7(8):581-7.                                                                                                                     Cazzonelli, Christopher I. (2011) ‘Carotenoids in Nature: Insights from Plants and Beyond’ Functional Plant Biology, 38, 833–847.                                                                                              Geetika Pant et al., (2014) Variations in biochemical attributes of Cassia tora L. and C. auriculata L. Under Temperature Stress. American Journal of Life Sciences 2(6-1): 16-21