Saturday, January 2, 2021

കുമാരനാശാന്റെ കപോതപുഷ്പം

 "ന്‍റെ ക്യതിശകലങ്ങളില്‍ ചിലതിനെ തിരഞ്ഞെടുത്ത്, 'പുഷ്പവാടി' എന്ന പേരില്‍ ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ട് ഇപ്പോള്‍ ഒരു വ്യാഴവട്ടത്തിനു മേലാകും. ഏതാണ്ട് പത്തുകൊല്ലം മുമ്പ് 'വീണപൂവ് ' എന്ന ഖണ്ഡക്യതി പ്രത്യേക പുസ്തകമായി പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അതിന്‍റെ പുറംകടലാസില്‍ ഒരു പരസ്യം വഴിയായി ആ സംഗതി പ്രതിജ്ഞാപിച്ചിരുന്നതായും ഓര്‍ക്കുന്നു. സാര്‍വ്വജനീനമായ ചില ചെറുക്യതികള്‍ മാത്രമാണ് ഇതില്‍ തിരഞ്ഞെടുത്തു ചേര്‍ത്തിട്ടുള്ളത്. അതില്‍ ആദ്യമാദ്യം കാണുന്നവ പ്രായേണ ബാഹ്യപ്രക്യതിയിലൂടെ ഏതാനും മനോഹരവസ്തു ക്കളേയും സരസസന്ദര്‍ങ്ങളേയും ഒടുവിലുള്ളവ ഈശ്വരഭക്തി മുതലായ ചില ഉല്‍ക്ക്യഷ്ട മനോഭാവങ്ങളേയും പരാമര്‍ശിച്ച് എഴുതിയിട്ടുള്ളതാകുന്നു. ആദ്യഭാഗം അധികം ബാലന്മാരുടെ അഭിരുചിയെ ലാക്കാക്കിയും ഒടുവിലത്തെ ഭാഗം പ്രായമായവര്‍ക്കുകൂടി രസിക്കത്തക്കവണ്ണവും ഉള്ള ഉദ്ധരണങ്ങളുമാണ്.." മഹാകവി കുമാരനാശാന്‍ 'പുഷ്പവാടി' എന്ന തന്‍റെ കവിതാസമാഹാരത്തിന്‍റെ മുഖവുരയിലാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. മുഖവുര എഴുതിയ തീയതി 1922 ഏപ്രില്‍ 17 എന്നാണ് കാണിച്ചിട്ടുള്ളത്. 'പുഷ്പവാടി'-യിലെ പന്ത്രണ്ടാമത്തെ കവിതയാണ് കപോതപുഷ്പം. കവിതയുടെ അവസാനത്തില്‍ ചേര്‍ത്തിരിക്കുന്ന തീയതി പക്ഷേ, അല്‍പ്പം കൂടി പഴയതാണ്: 1916 ഒക്ടോബര്‍.

ശാരദാ ബുക്ക് ഡിപ്പോ, തേന്നയ്ക്കല്‍, 1969 സെപ്തംബറില്‍ നാലാം പതിപ്പായി പ്രസിദ്ധീകരിച്ച കുമരനാശാന്‍റെ പദ്യക്യതികള്‍ വാല്യം രണ്ടില്‍, 9596 പേജുകളിലായാണ്  'കപോതപുഷ്പം' എന്ന കവിത അച്ചടിച്ചിരിക്കുന്നത്. 95ാമത്തെ പേജിന്‍റെ അടിക്കുറിപ്പായി ഇങ്ങനെ ചേര്‍ത്തിട്ടുണ്ട്: ‘Dove Orchid’ എന്ന പുഷ്പത്തെപ്പറ്റി എഴുതി 'ആത്മപോഷിണി'യില്‍ പ്രസിദ്ധപ്പെടുത്തിയത്. ഡോവ് ഓര്‍ക്കിഡ് എന്ന ഇംഗ്ളീഷ്രേിലറിയപ്പെടുന്ന സസ്യം നമ്മുടെ നാട്ടുകാരിയല്ല. മധ്യ അമേരിക്കയിലെ കോസ്റ്ററിക്ക മുതല്‍ ആമസോണിയ വരേയും തെക്കേഅമേരിക്കയിലുള്‍പ്പെടുന്ന ബൊളീവിയയിലേയും ബ്രസീലിലേയും താഴ്ന്ന പ്രദേശങ്ങളിലുമാണ് ഈ ഓര്‍ക്കിഡുകള്‍ സ്വാഭാവികമായി വളരുന്നത്. ഈ ഓര്‍ക്കിഡിന്‍റെ ജനുസിനുകീഴിലായി ഏഴ് ഇനങ്ങള്‍ അഥവാ സ്പീഷീസുകള്‍ മാത്രമേയുള്ളൂ. കോസ്റ്ററിക്ക, പനാമ, വെനിസ്വല, കൊളംബിയ എന്നിവിടങ്ങളെ ഉള്‍ക്കൊള്ളുന്ന ഭൂമേഖലയാണ് ഈ ഓര്‍ക്കിഡ് സസ്യത്തിന്‍റെ ജന്‍മസ്ഥലം. എന്നാല്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഈ ഓര്‍ക്കിഡ് കേരളത്തിലും വളരുന്നുണ്ട്. മാടപ്രാവിന്‍റെ ആക്യതിയുള്ള പൂവുകളും അപൂര്‍വ്വഗന്ധവുമാണ് ഈ ഓര്‍ക്കിഡിന്‍റെ സവിശേഷത. 

'കപോതപുഷ്പം' എന്ന പേര് മലയാളത്തില്‍ ആദ്യമായി ഉപയോഗിക്കുന്നത് കുമാരനാശാന്‍ ആണെന്ന് കരുതാന്‍ തക്കവണ്ണമുള്ള തെളിവുകളാണ് ലഭിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള څഡോവ് ഓര്‍ക്കിഡിچനെത്തന്നെയാണ് കുമാരനാശാന്‍ കപോതപുഷ്പം എന്ന് വിളിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിനും മ്യഗശാലയ്ക്കും അനുബന്ധമായി പരിപാലിക്കപ്പെടുന്ന ബൊട്ടാണിക് ഗാര്‍ഡനിലാണ് കുമാരനാശാന്‍ തന്‍റെ കപോതപുഷ്പത്തെ ദര്‍ശിച്ചത്. ഒരു സിംഹപ്രസവം എന്ന കവിത എഴുതാനും അദ്ദേഹത്തിന് പ്രചോദനമായത് തിരുവനന്തപുരം മ്യൂസിയത്തിനോടനുബന്ധമായുള്ള മ്യഗശാല സന്ദര്‍ശിച്ചതാണെന്ന കാര്യം സുവിദിതമാണല്ലോ. എന്നാല്‍ കപോതപുഷ്പത്തിന്‍റെ കാര്യം അത്തരത്തില്‍ അത്ര പ്രശസ്തമല്ല. പനാമയിലേയും പെറുവിലേയും കാടുകളില്‍ കാണുന്ന മരങ്ങളില്‍ പറ്റിപ്പിടിച്ചുവളരുന്ന ഒരുതരം ചെടിയാണ് ഡോവ് ഓര്‍ക്കിഡ്. എന്നാല്‍, ഇരിപ്പിടമായി ഉപയോഗിക്കുന്നു എന്നേയുള്ളൂ. മരം അഥവാ ആതിഥേയസസ്യത്തില്‍നിന്നും ഓര്‍ക്കിഡ്സസ്യം പോഷകങ്ങളൊന്നും സ്വീകരിക്കുന്നില്ല. അതായത് അതൊരു പരാദം അല്ല. സസ്യശാസ്ത്രത്തില്‍ ഇത്തരം ജൈവബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവയെ എപ്പിഫൈറ്റുകള്‍ (Epiphytes) എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഓര്‍ക്കിഡുകളില്‍ ഭൂരിഭാഗവും എപ്പിഫൈറ്റുകള്‍ തന്നെയാണ്. കപോതപുഷ്പത്തെക്കുറിച്ചുള്ള വര്‍ണ്ണന കുമാരനാശാന്‍ ഇങ്ങനെയാണ് തുടങ്ങുന്നത്:

ഇതരസൗരഭവീചിയെ മേന്മയാല്‍
വിധുരമാക്കിയിളംകുളുര്‍വായുവില്‍
എതിരകന്നിവിടെ പ്രസരിപ്പൊരീ
മധുരഗന്ധമഹോ! മതിമോഹനം.

കപോതപുഷ്പമെന്ന് താന്‍ വിളിച്ച പൂവിന് മായികമായ ഗന്ധമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മറ്റേതെങ്കിലും പൂവില്‍നിന്നുള്ള സൗരഭം അവിടേക്കത്തെിയാല്‍പ്പോലും അതിനെ വെല്ലുന്ന തരത്തിലുള്ള സുഗന്ധം കൊണ്ട് വേറിട്ടുനില്‍ക്കുന്നവയാണ് ഡോവ് ഓര്‍ക്കിഡുകള്‍ എന്നദ്ദേഹം പറയുന്നു. സ്പാനിഷ് അധിനിവേശകാലത്തെ പനാമയുടെ ചരിത്രത്തെ പരോക്ഷമായി പരാമര്‍ശിക്കാന്‍ ശ്രമിക്കുകയാണോ കുമാരനാശാന്‍ എന്ന് സ്ശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്തെ മ്യൂസിയം സസ്യോദ്യാനത്തില്‍ക്കണ്ട പുതിയ ഓര്‍ക്കിഡ് സസ്യത്തെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിട്ടുണ്ടാവണം. അതിലൂടെ അതിന്‍റെ സ്വദേശം പനാമയാണെന്നും അദ്ദേഹം മനസിലാക്കിയിരുന്നിരിക്കണം. കപോതപുഷ്പം കവിതയുടെ തുടക്കംതന്നെ څഇതര സൗരഭവീചിയെ എന്നാണ്. തികച്ചും സ്ഥാനീയമായ പ്രക്യതിയും സസ്യജാലവും ചേര്‍ന്നൊരുക്കിയിയിരുന്ന സഹജീവനത്തിന്‍റെ ജീവശാസ്ത്രഭൂമികയിലേക്ക് അഥവാ ആധുനികശാസ്ത്രം എന്‍ഡെമിസം എന്ന് വിവക്ഷിക്കുന്ന തനത്ജൈവഇടത്തിലേക്ക് വിദേശീയമായ ഗന്ധങ്ങള്‍ കടന്നുവന്നത് ആശാന്‍ അറിഞ്ഞിരുന്നു, പനാമയെന്ന ചെറിയ കടലോരപ്രദേശത്തിന്‍റെ ചരിത്രപഠനത്തിലൂടെ എന്നുവേണം അനുമാനിക്കാന്‍. 
 
 
പനാമയുടെ ശരീരശാസ്ത്രം 
 
കടലിനെ സ്വീകരിക്കാന്‍ അനുഗുണമായ ഭൂമിശാസ്ത്രം ആയിരുന്നു പനാമയുടെ വിധേയത്വത്തിനു കാരണമായത്. സ്പെയിനിലെ കിരീടധാരികള്‍ പനാമയെ പിടിച്ചുവെയ്ക്കാന്‍ കാരണമായതും ഇസ്തുമസ് എന്ന സുഭഗത പനാമയുടെ ഭൂമിശാസ്ത്രസൗന്ദര്യത്തിന്‍റെ ഭാഗമായതുകൊണ്ടാണ്. അധികാരവും അധികാരത്തിലേക്കുള്ള പടവുകളും പെണ്ണൂടലിനെ നിശ്ചേഷ്പമായ ഒരു ഉപഭോഗവസ്തുവായി മാറ്റിയെടുക്കുന്ന പൊതുചരിത്രമാണ് പനാമയിലും നിഴലിച്ചത്. സ്റ്റാന്‍സി അലൈമോ, ഡിബോറ സ്ലൈസര്‍ തുടങ്ങിയവര്‍ The body repeats the Landscapeഎന്ന് പ്രഖ്യാപിച്ചത് ആശാനും വളരെക്കാലം കഴിഞ്ഞിട്ടാണെങ്കിലും ഇക്കോഫെമിനിസം (Ecofeminism) എന്നതിലെ തന്നെ ഏറ്റവും തീഷ്ണരോദനമായ എന്‍വയോണ്‍മെന്‍റല്‍ അപ്പാര്‍ത്തീയ്ഡി(Environmental Apartheid)നെക്കുറിച്ച് പറയുമ്പോള്‍ ഇനി ആശാനേയും പരിഗണിക്കണമെന്ന് പറയാതെ വയ്യ. 
 
 1831-ല്‍, ബെന്‍ജമിന്‍ എഫ്. ഷാവിസ്  (Benjamin F. Chavis) ആണ് എന്‍വയോണ്‍മെല്‍ റെയ്സിസം (Environmental Racism) അഥവാ പാരിസ്ഥിതികവംശീയത എന്നതിനെ നിര്‍വ്വചിക്കുന്നതിലൂടെ അതിന് ഒരു നിര്‍വ്വചനസ്വരൂപം നല്‍കിയതെങ്കിലും അതിന്‍റെ പ്രതിധ്വനികള്‍ക്ക് ആഫ്രിക്കയുടെ വിരാമങ്ങള്‍ക്കുമപ്പുറത്തേക്ക് ശേഷിപ്പുകളുണ്ടാ
യിരുന്നതായി കാണാം. മാറുന്ന ലോകക്രമം പുതിയൊരു സൗന്ദര്യദര്‍ശനത്തെ ആവശ്യപ്പെടുന്നുവെന്നും അത് ആഗോളവ്യാപാരനിബന്ധനകള്‍പോലെ അലംഘനീയമായ അനിവാര്യതകളാണെന്നും പറയുന്ന അതിജീവനയുക്തികളാണ് ഇക്കോ
-എയ്സ്തെറ്റിക്സ് (Eco-aesthetics) സ്യഷ്ടിച്ചത്. ആശാന്‍ മാല്‍ക്കം മൈല്‍സി(Malcolm Miles)നെ വായിച്ചിട്ടില്ല എന്ന് വാദിക്കുന്നവരോട് വായിക്കാതിരുന്നത് നന്ന് എന്നേ പറയാനാവൂ. 2013-ലാണ് മാല്‍ക്കം മൈല്‍സ്  Eco-Aesthetics: Art, Literature and Architecture എഴുതുന്നത്. 1970-കളിലാണ് ഫ്രഞ്ച് ഫെമിനിസ്റ്റായ ഫ്രാങ്കോയിസ് ഡി'ഈയുബോണെ (Francoise D’Eaubonne) 'ഇക്കോഫെമിനിസം' എന്ന ആശയം മുന്നോട്ട്വെയ്ക്കുന്നത്. പനാമയുടെ ഭൂപ്രക്യതിയില്‍, ഭാഷയില്‍, സംസ്ക്യതിയില്‍ സ്പെയിന്‍കാര്‍ അടിച്ചേല്‍പ്പിച്ച മാറ്റങ്ങള്‍ വംശീയമായ ഒറ്റപ്പെടുത്തലുകളേയും കടന്നുകയറ്റങ്ങളേയും ദൈവശാസ്ത്രം ഉപയോഗിച്ച് ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു. ഡോവ് ഓര്‍ക്കിഡ് എന്ന് വിളിച്ചിരുന്ന ഇതിനെ 'പരിശുദ്ധാത്മാവിന്‍റെ പുഷ്പം' (Holy Ghost Orchid/El Spirito Sancto)  എന്നു വിളിച്ചത് സ്പെയിന്‍കാരാണ് .
 
ഒരു വര്‍ഗം കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടുകയും സ്വന്തം മണ്ണില്‍ത്തന്നെ അവര്‍ അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതിന് പ്രായോഗികതലത്തില്‍ പല പ്രതിഫലനങ്ങളുമുണ്ട്. കാട്ടില്‍നിന്നും കിട്ടുന്നതെന്തും ഭക്ഷിക്കുകയും കാട്ടില്‍നിന്നും കിട്ടുന്നതുകൊണ്ട് നാണം മറയ്ക്കുകയും കാട്ടില്‍നിന്നും കിട്ടുന്നതുകൊണ്ട് കൂരകെട്ടുകയും ചെയ്യുന്ന ആദിവാസികള്‍ക്ക് അതെല്ലാം നിക്ഷേധിച്ചുകൊണ്ടാണ് നിശ്ചിതമായ ഒരു ഇതരഇടത്തിലെ ഭൂമി നല്‍കുന്നത്. ഇതിലൂടെ അവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കും ആതുരതകള്‍ക്കും ഇന്നും ക്രോഡീക്യതവും സമഗ്രവുമായ ഒരു ദത്തരൂപമില്ല. ഇന്‍ഡിജീനസ് നോളജ് എന്നതിനെ പാരമ്പര്യഅറിവ് എന്ന് പരിഭാഷപ്പെടുത്തുമ്പോള്‍ അതില്‍നിന്നും വിച്ഛേദിക്കപ്പെടുന്ന ജൈവബന്ധങ്ങള്‍, പേശീതന്തുക്കളെന്നപോലെ പ്രക്യതിയുടെ ശരീരത്തിലേക്ക് വേരുപിടിച്ചുപോയിരിക്കുന്ന ജീവനിസസ്യങ്ങളെ വേര്‍പെടുത്തുകയും അവയെ ടെസ്റ്റ്ട്യൂബില്‍ വളര്‍ത്തി സംരക്ഷിക്കുകയും ചെയ്യാമെന്നു കരുതുന്ന മൗഢ്യമാണ് നമ്മെ നയിക്കുന്നത്. 
 
 പനാമയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നു കാണാം. ഏകദേശം മൂന്നു നൂറ്റാണ്ടിലേറെക്കാലത്തോളം (1513-1821) സ്പാനിഷ് അധിനിവേശത്തിന്‍റെ കീഴിലായിരുന്നു പനാമ. 1821 നവംബര്‍ 28-നാണ് പനാമ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യാനന്തരം സൈമണ്‍ ബൊളീവറിന്‍റെ നേത്യത്ത്വത്തില്‍നടന്ന വിപ്ളവത്തിലൂടെ രൂപീകരിക്കപ്പെട്ട സതേണ്‍ ഫെഡറേഷന്‍റെ ഭാഗമാവാനായിരുന്നു പനാമയുടെ തീരുമാനമെങ്കിലും പിന്നീട് ആ പാതയില്‍ നിന്നും അവര്‍ മാറി. അമേരിക്കയില്‍നിന്നുള്ള സാങ്കേതികസഹായമാണ് പനാമാകനാല്‍ പൂര്‍ത്തീകരിക്കാന്‍ അവരെ സഹായിച്ചത്. പനാമാകനാലില്‍ നിന്നുള്ള വരുമാനം ഒന്നുകൊണ്ടുമാത്രമായിരുന്നു ലോകത്തില്‍ ഏറ്റവുമധികം ആസ്തിയുള്ള രാജ്യങ്ങളിലൊന്നായി പനാമ മാറിയത്. 1914 ഓഗസ്റ്റ് 15-നാണ് പനാമാകനാല്‍ നിലവിലെത്തുന്നത്. അതിനും രണ്ടുവര്‍ഷം കഴിഞ്ഞാണ് ആശാന്‍ കപോതപുഷ്പം (1916) എഴുതുന്നത്. പനാമ അവരുടെ ദേശീയപുഷ്പമായി 'ഡോവ് ഓര്‍ക്കിഡിچനെ അവരോധിക്കുന്നത് പിന്നേയും മൂന്ന് ദശാബ്ദങ്ങള്‍ കഴിഞ്ഞാണ്, 1936-ല്‍.  

കവിയെന്ന ക്രാന്തദര്‍ശി
 
കുമാരനാശന്‍ എന്ന കവിയിലെ ക്രാന്തദര്‍ശി തികച്ചും നൂതനമെന്നു തോന്നിക്കുന്ന ചില ശാസ്ത്രീയഅറിവുകളും സ്വായത്തമാക്കിയിരുന്നതായി കപോതപുഷ്പത്തിലെ ചില വരികള്‍ നമ്മളോട് സത്യസാക്ഷ്യം ചെയ്യുന്നു. അതിലൊന്നാണ് څഎന്‍ഡെമിസംچ എന്ന സ്ഥാനീയജൈവബന്ധപ്രതിഭാസത്തിന്‍റെ സൈദ്ധാന്തികതലങ്ങളിലേക്ക് അദ്ദേഹത്തി നുണ്ടായിരുന്നു എന്ന് കരുതാവുന്ന ഉള്‍ക്കാഴ്ച. ഡോവ് ഓര്‍ക്കിഡിന് അതിന്‍റേത് മാത്രമായ പരാഗണകാരികളുമുണ്ട്: ഓര്‍ക്കിഡീച്ചകള്‍. യൂഫ്രൈയേസിയെ കോണ്‍കേവാ
(Eufriesea concava) ആണ് മുഖ്യപരാഗകാരി. ഇതിന് സമാനമായതും ഈ ജനുസില്‍പെട്ടതുമായ പതിനാറ് സ്പീഷീസുകള്‍ പരാഗകാരികളായി വേറേയുമുണ്ടെങ്കിലും പനാമയ്ക്കും അനുബന്ധ പാരിസ്ഥിതികമേഖലകള്‍ക്കും പുറത്തായി ഇവയൊന്നുംതന്നെ കാണപ്പെടുന്നില്ല. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യയില്‍ വളര്‍ത്തപ്പെടുന്ന ഡോവ് ഓര്‍ക്കിഡ് ചെടികള്‍ക്ക് വിത്തുണ്ടാക്കാന്‍ കഴിയാറില്ല. അതുകൊണ്ട് മണ്ണിനടിയില്‍കാണുന്ന കാണ്ഡഭാഗം (ഭൂകാണ്ഡം) പകുത്തുനടുന്നതരത്തിലുള്ള കായികപ്രവര്‍ദ്ധനമാണ് ഡോവ് ഓര്‍ക്കിഡിന്‍റെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്നത്. അടുത്തിടെ മാത്രമാണ് തിരുവനന്തപുരത്തെ പാലോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ ഡോവ് ഓര്‍ക്കിഡില്‍ ക്യത്രിമപരാഗണം (Artificial Pollination) സാധ്യമാക്കുകയും വിത്തുകളെ പ്രത്യേകവളര്‍ച്ചാമാധ്യമത്തില്‍ വളര്‍ത്തിയെടുത്ത് തൈച്ചെടികളെ സ്യഷ്ടിക്കുകയും ചെയ്തത്. കറന്‍റ് സയന്‍സ് എന്ന ജേണലിലന്‍റെ 2015 വാല്യം 109ڊ(8)പതിപ്പിലാണ് ഇതു സംബന്ധമായ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. കപോതപുഷ്പത്തിന്‍റെ മണം തന്നെ ആകര്‍ഷിച്ചുവെന്നും അത് മായികമായിരുന്നു വെന്നുമുള്ള കുമാരനാശാന്‍റെ പ്രസ്താവനയും അതിശയോക്തിയല്ല. മനുഷ്യന് തിരിച്ചറിയാന്‍ കഴിയാത്ത  ഗന്ധം പുറപ്പെടുവിക്കുന്ന ഓര്‍ക്കിഡുകളുണ്ട്. ഷഡ്പദങ്ങള്‍ക്കു മാത്രമാണ് ഇവയുടെ ഗന്ധം നുകരാനാവുന്നത്. മനുഷ്യര്‍ക്ക് ഇവ ഗന്ധരഹിതമായി തോന്നും. എന്നാല്‍, ഡോവ് ഓര്‍ക്കിഡുകള്‍ അങ്ങനെയല്ല. മുപ്പതോളം സുഗന്ധവാഹികളായ ജൈവസംയുക്തങ്ങളാണ് ഡോവ് ഓര്‍ക്കിഡിന്‍റെ നറുമണത്തിന് കാരണം. ഇവയില്‍ സീനിയോള്‍ (1,8-Cineole)  എന്ന സ്വേദനത്തൈലം അഥവാ അരോമാറ്റിക് ഓയിലിന്‍റെ സാന്നിധ്യമാണ് ഡോവ് ഓര്‍ക്കിഡിനെ ഇത്രയും പ്രിയങ്കരമാക്കുന്നത്. റോസ്മേരി എന്നപേരിലറിയപ്പെടുന്ന ചെടിയുടെ പൂവിലും ഇതേ ജൈവസംയുക്തം അടങ്ങിയിട്ടുണ്ട്. റോസ്മേരിയുടെ സുഗന്ധം ഒഫീലിയ എന്ന കഥാപാത്രത്തിലൂടെ ഷേക്സ്പിയര്‍ വെളിപ്പെടുത്തുന്നതും ഇത്തരുണത്തില്‍ ഓര്‍ക്കാം: (Hamlet, Act 4, Scene 5, 199-20).  ഇതൊക്കെയും മനസിലാക്കിയിട്ടും അത്തരം വസ്തുതള്‍ തന്‍റെ അന്യമാണെന്ന ബോധത്തില്‍ നിന്നാവാം കപോതപുഷ്പത്തിലെ അവസാനവരികള്‍ ആശാന്‍ ഇങ്ങനെയാക്കിയത്:

ഭുവനതത്ത്വവുമന്തമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെന്‍ പരിശുദ്ധകപോതികേ,
ഭവതിയോരുകിലന്‍പിനോടോതണേ!

കപോതപുഷ്പത്തിന്‍റെ സസ്യശാസ്ത്രം
 
 പരിസ്റ്റേറിയ ഇലാറ്റ (Peristeria elata) എന്ന ശാസ്ത്രീയനാമമുള്ളതും പെരിസ്റ്റേറിയ (Peristeria)  എന്ന ജനുസില്‍പെട്ടതുമായ കപോതപുഷ്പം ഓര്‍ക്കിഡേസിയേ (Orchidaceae) എന്ന സസ്യകുടുംബത്തിലെ അംഗമാണ.് ഇന്ത്യയില്‍, ഇവിടുത്തെ കാലാവസ്ഥാഭേദമനുസരിച്ച് ജൂണ്‍ഒക്ടോബര്‍ മാസങ്ങളിലയാണ് ഡോവ് ഓര്‍ക്കിഡ് പൂക്കുന്നത്. സമുദ്രനിരപ്പില്‍നിന്നും ശരാശരി ഉയരത്തിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ഡോവ് ഓര്‍ക്കിഡ് കാണപ്പെടുന്നത്. തണലുള്ള സ്ഥലങ്ങളാണ് ഈ ഓര്‍ക്കിഡ്സസ്യങ്ങള്‍ അവയുടെ സ്വാഭാവിക ആവാസഇടങ്ങളായി തിരഞ്ഞെടുക്കുന്നത്. പുല്‍മേടുകളെ അതിരിടുന്ന കുറ്റിക്കാടുകളിലോ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വനാതിര്‍ത്തികളിലോ ആണ് ഇവ വളരുന്നത്. ഒരിക്കല്‍ സര്‍വ്വസാധാരണ മായിരുുവെങ്കിലും ഇന്ന് പനാമയില്‍പ്പോലും ഈ ഓര്‍ക്കിഡ് അപൂര്‍വ്വമായിരിക്കുന്നു. പുഷ്പവിപണിക്കും അലങ്കാരത്തിനുമായുള്ള അമിതചൂഷണമാണ് കാരണം.

കപോതപുഷ്പം

ഇതരസൗരഭവീചിയെ മേന്മയാല്‍
വിധുരമാക്കിയിളംകുളുര്‍വായുവില്‍
എതിരകന്നിവിടെ പ്രസരിപ്പൊരീ
മധുരഗന്ധമഹോ! മതിമോഹനം.

ഭ്രമരനീലദലാവലികള്‍ക്കു മേല്‍
വിമലമായ് മലര്‍മഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കുളത്തില്‍ നീര്‍
ക്കുമിളതന്‍ നിരപോല്‍ വിലസുന്നുതേ
!

ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമോടൊന്നു തുറന്നതോ
?
അവികലം മണിയാര്‍ന്നതിനിര്‍മ്മല
ച്ഛവിയൊടും പുതുചിപ്പി വിടര്‍ന്നതോ
?

അതിവിചിത്രമനോഹരശില്പമി
പ്പുതിയ പൂകരകൗശലശാലയില്‍
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
ക്യതികളില്ല വിധേ, വിഭു തന്നെ നീ
!

അഹഹ
! നിര്‍മ്മലലോലമനോജ്ഞമീ
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്;
ഗഹനമേ വിധിചേഷ്ടപിറാവിതില്‍
സഹജമോ, നിഴലോ, മിഴിമായയോ?

ഒരു വികാരവുമെന്നിയഹോ
! ഖഗം
മരുവിടുന്നിതു മൗനസമാധിയില്‍;
പറവയില്‍ ചിലതുണ്ടവതാരമായ്,
പറയുമങ്ങനെയാഗമവേദികള്‍.

ഭുവനതത്ത്വവുമന്തമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ
!
ഇവനതെന്‍ പരിശുദ്ധകപോതികേ,
ഭവതിയോരുകിലന്‍പിനോടോതണേ
!

(ഒക്ടോബര്‍ 1916)
 
Reference
 
1. Dressler, R. L., (1981) The Orchids Natural History and Classification, Harvard University Press, Cambridge, Massachusetts, USA, 1981.

2. Bechtel, H., Cribb, P. J. and Launert, E., (1992) The Manual of Cultivated Orchid Species, Blandford, UK, 1992, 3rd edn, pp. 464–465.

3. Cingel, N. A., van der, (1995)  An Atlas of Orchid Pollination: European Orchids. A. A. Balkema Publishers, Rotterdam, The Netherlands, pp. 1–175.

4. Saleem, M., Mukundan, Usha, Sathish Kumar, C.  (2015)  Artificial pollination of Dove Orchid (Peristeria elata Hook.) in India for multiplication, Current Science, Vol. 109, No. 8, 25. e-mail: saleemorchid1@gmail.com



ഡിസംബർ 16: ചൈനയുടെ ചാങ്ഇ-5 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി, ചന്ദ്രോപരിതലത്തിൽനിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ചു. ചന്ദ്രനിലെ മോൺസ് റംകെർ (Mons Rumker) മേഖലയിൽനിന്നുമാണ്‌ ഇവ ശേഖരിച്ചത്‌.. നവംബർ 23-നായിരുന്നു ചാങ്ഇ-5-ന്റെ വിക്ഷേപണം. സോവിയറ്റ് യൂണിയന്റെ ലൂണാദൗത്യങ്ങൾക്കും അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങൾക്കുംശേഷം ഇതാദ്യമായാണ് മറ്റൊരു രാജ്യം ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നത്.
Read more: https://www.deshabhimani.com/special/science-world-2020/916822
ഡിസംബര്‍ 23 :  കെര്‍ണോവൈറ്റ് (ഗലൃിീംശലേ) എന്ന പേരിലുള്ള പുതിയൊരുതരം ലവണം  തെക്കുപടിഞ്ഞാറന്‍ ഇംഗ്ളണ്ടില്‍ നിന്നും കണ്ടെത്തി. ഇരുമ്പിന്‍റെ സാന്നിധ്യമുള്ളതിനാല്‍ കടുംപച്ചനിറത്തില്‍ കാണപ്പെടുന്ന ഇത് കോണ്‍വാള്‍ എന്ന സ്ഥലത്തുനിന്നും ലഭിച്ചതിനാലാണ് ആ പേര് നല്‍കപ്പെട്ടത്.


ശലഭമായി മാറഡോണ

 

ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്കുമുമ്പാണ്‌ ഈ ശലഭത്തുമ്പികൾ പാറിപ്പറന്നിരുന്നത്. പാലിയോസീൻ എന്നാണ്  ഭൗമചരിത്രത്തിലെ ഏറ്റവും നിർണായകമായ ഈ കാലഘട്ടത്തിന് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്നേയ്ക്കും 56 മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക്‌ മുമ്പുള്ള കാലം. ഈ കാലഘട്ടത്തിന്റെ അവസാനമാകുമ്പോഴേക്കും ഭൂമി വലിയ തോതിലുള്ള ഒരു താപനത്തിന് വിധേയമാവുകയുണ്ടായി. അഗ്നിപർവതസ്ഫോടനങ്ങളിൽനിന്നും മറ്റുമായി കാർബൺഡൈഓക്സൈഡ് വൻതോതിൽ ഭൗമാന്തരീക്ഷത്തിലേക്ക് എത്തപ്പെട്ടതായിരുന്നു കാരണം. ഇതിലൂടെ ചൂടുപിടിച്ച ഭൂമിയിലാണ് സസ്തനികൾ ഭൂമിയിലെ അധീശജീവിവർഗമായി മാറിയത് എന്നതിനാലാണ് ഈ കാലം പ്രാധാന്യമർഹിക്കുന്നത്.  മനുഷ്യൻ അപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല എന്നതും ശ്രദ്ധയമാണ്. 

ചൂടുപിടിച്ചിരുന്ന ഒരു കാലത്തിൽ പറന്നുനടന്നിരുന്ന ഒരു ശലഭത്തുമ്പിയോടാണ് മാറഡോണയെ ശാസ്ത്രജ്ഞർ സാദ്യശ്യപ്പെടുത്തിയിരിക്കുന്നത്. ഫുട്ബോൾ കളിക്കളങ്ങളിൽ ഒരു തുമ്പിയെപ്പോലെ പാറിപ്പറന്ന് പന്തുതട്ടിയിരുന്ന മാറഡോണ ഓർമയാകുമ്പോൾ ആ ഓർമയെ  സൂക്ഷിച്ചുവയ്ക്കാൻ ഇനിയും ഈ പേരും ഉണ്ടാകും. 

ലിബ്രെലൂല മറഡോണിയാന
പഴയ സ്പാനിഷ് ഭാഷയിൽനിന്നും എടുത്തിട്ടുള്ള രണ്ട് പദങ്ങൾ ചേർത്താണ് ഈ ശലഭത്തുമ്പിയുടെ പേരുണ്ടാക്കിയിരിക്കുന്നത്. ലിബ്രെ (libre) എന്നാൽ സ്വതന്ത്രമായത് എന്നാണർഥം. ലിബ്രെലൂല എന്നാകുമ്പോൾ സ്വതന്ത്രരായ തുമ്പിവംശംഎന്നും അർഥമാകുന്നു. ശലഭത്തുമ്പികൾ ഇംഗ്ളീഷിൽ ഡാംസെൽഫ്ളൈകൾ (Damselflys) എന്നാണറിയപ്പെടുന്നത്. സൈഗോപ്റ്റെറ (Zygoptera)  എന്നതാണ് ഇവയെല്ലാം ഉൾപ്പെടുന്ന പൊതുവായ താവഴിയുടെ പേര്.

ഇവയ്ക്കിടയിലെ ആർജിയോലെസ്റ്റിഡെ (Argiolsetidae),  നന്നേ ചെറിയവ മുതൽ വലിപ്പമാർന്നവ വരെയുള്ള ശലഭത്തുമ്പികളുടെ ഒരു വലിയ കുടുംബമാണ്. ആസ്‌ട്രലേഷ്യ, ആഫ്രിക്ക, മഡഗാസ്കർ, ഏഷ്യ എന്നിവിടങ്ങളിലെല്ലാം ഒരുപോലെ വിതരണം ചെയ്യപ്പെട്ടിരുന്ന ഇവയുടെ ആദ്യപ്രതിനിധിയായി അർജന്റീനയിൽനിന്നും കണ്ടെടുക്കപ്പെട്ടതായിരുന്നു ലിബ്രെലൂല മറഡോണിയാന.

അർജന്റീനയിലെ  ബ്രൂണോസ് അരീസിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ശാസ്ത്രജ്ഞനായ ജൂലിയൻ എഫ് പെട്രുലെവീഷ്യസ്   ആയിരുന്നു ഈ ഫോസിലിനെ കണ്ടെത്തിയത്.

ലെനിനിയ സ്റ്റെല്ലൻസ്
മഹാനായ ലെനിന്റെ പേരിൽ അറിയപ്പെടുന്ന  ജീവി സ്‌പീഷീസ്‌ ഉണ്ട്‌.  ലെനിനിയ സ്റ്റെല്ലൻസ് (Leninia stellans)‌. മൺമറഞ്ഞുപോയ ഒരു ജീവീസ്പീഷീസാണിത്‌. .നക്ഷത്രശോഭയുള്ളത്’ (Brilliant as a Star) എന്നാണ് സ്റ്റെല്ലൻസ് എന്ന വാക്കിന്റെ അർഥം. ലാറ്റിനിൽനിന്നുമാണ് ഈ വാക്കിന്റെ വരവ്. ലെനിനിയ സ്റ്റെല്ലൻസ് എന്നാൽ നക്ഷത്ര ശോഭയുള്ള ലെനിൻ എന്നാകും. എക്കാലവും  പ്രകാശം പൊഴിക്കുന്നത്', 'മാർഗദർശിയാകുന്നത്', എന്നൊക്കെയും ഇതിന് അർഥമുണ്ട്. ലെനിനിയ എന്നത് ജനുസ്സിന്റെ (Genus) പേരാണ്. സ്റ്റെല്ലൻസ് എന്നതു കൂടി ചേരുമ്പോഴാണ് അത് നിശ്ചിത സ്പീഷീസിന്റെ സൂചകമായി മാറുന്നത്. റഷ്യയിലെ ഉല്ല്യാനോവ്സ്കിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ  സ്‌പീഷീസിന്റെ  ഫോസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌‌. 

ഇരുന്നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജീവിസ്പീഷിസുകളിൽ ഒന്നാണിത്. ചീങ്കണ്ണികളെപ്പോലെ നീണ്ട ശരീരമുള്ള, എന്നാൽ തിമിംഗലത്തിന്റെ വാലും ഡോൾഫിന്റെത് മാതിരി പല്ലുകളുമുള്ള ഇവ ജീവപരിണാമത്തിലെ ഇടക്കണ്ണികളിലൊന്നായാണ് പരിഗണിക്കുന്നത്‌. പൂർണമായും കടലിൽ കഴിഞ്ഞിരുന്ന ഇവ ദിനോസറുകളുടെ കാലമായി അറിയപ്പെടുന്ന ജുറാസിക് യുഗത്തിലാണ് ജീവിച്ചിരുന്നത്.

ഉരഗജീവികൾക്കും മത്സ്യങ്ങൾക്കുമിടയിലുള്ള പരിണാമപരമായ ഇടക്കണ്ണിയാണിത്‌. ഇത് നേർരേഖയിലുള്ള പരിണാമത്തിന്റെ ദിശാസൂചകമായി കാണാനുമാകില്ല.  മത്സ്യങ്ങൾ, മത്സ്യങ്ങളിൽനിന്നും ഉഭയജീവികൾ, അവയിൽനിന്നും ഉരഗങ്ങൾ, പിന്നെ പക്ഷികളും സസ്തനികളും ഇതാണ്‌ ജീവിവർഗങ്ങളുടെ പരിണാമദിശ.  ലെനിനിയ സ്റ്റെല്ലൻസ് പ്രതിനിധീകരിക്കുന്നവ, കരയിൽനിന്നും വീണ്ടും കടലിലേക്കിറങ്ങിയ ഉരഗങ്ങളാണ്.  അവയ്ക്ക് ഉരഗങ്ങളുടെ ശരീരഘടനയും മത്സ്യങ്ങളുടെ ആകൃതിയുമുണ്ടായത്‌ ഇതുമൂലമാണെന്നാണ്‌ ‌ ‌ ശാസ്‌ത്രജ്‌ഞരുടെ നിഗമനം.

മറ്റ് പ്രമുഖരുടെ പേരിലും
ഫുട്ബോൾ മാന്ത്രികനായ പെലെയുടെ പേരിലുള്ള പെലെ റാംസെയ് (Pele ramseyi) എന്ന ഒരിനം ഞണ്ട്, ബോബ് മാർളിയുടെ പേരിലുള്ള ഗ്നാത്തിയ മാർലേയി (Gnathia marleyi) എന്ന പരാദ ജീവി, ഡേവിഡ് ആറ്റെൻബെറോയുടെ പേര് വഹിക്കുന്ന നെപെന്തെസ് ആറ്റെൻബെറോഗി (Nepenthes attenboroughii)എന്ന ഒരിനം ഇരപിടിയൻ സസ്യം, അർനോൾഡ് ഷ്വാർസ്നെഗറിന്റെ പേര് നൽകപ്പെട്ട ആഗ്ര ഷ്വാർസെനെഗ്ഗേരി (Agra  Schwarzeneggeri)എന്ന ഒരിനം വണ്ട്, ഒബാമയുടെ പേരിലുള്ള ഒബാമഡോൺ ഗ്രാസിലിസ് (Obamadon gracilisഎന്ന ഒരിനം പല്ലി, ആസ്ട്രലോപിക്കസ് നെൽസൺ മണ്ടേലെയ് (Australopicus nelsonmandelai)  എന്ന ഒരിനം മരംകൊത്തി, അങ്ങനെ പോകുന്നു ആ പട്ടിക.

കേരളത്തിലെ ശലഭത്തുമ്പികളെക്കുറിച്ചറിയാം
കേരളത്തിൽ കാണുന്ന ശലഭത്തുമ്പികളെക്കുറിച്ചറിയാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അതിനുള്ള സൗകര്യം ലഭ്യമാണ്. സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്‌റ്റഡീസ് എന്ന ഗവേഷണസംഘടന പുറത്തിറക്കിയിരിക്കുന്ന ഈബുക്ക് അവരുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വായിക്കാം:(https://archive.org/details/introduction-to-odonata-2)  . കേരളത്തിലെ തുമ്പികളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്. എല്ലാ തുമ്പികൾക്കും ശലഭത്തുമ്പികൾക്കും മലയാളംപേരുകൾ നൽകിയിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. തുമ്പിനിരീക്ഷണത്തിൽ തൽപ്പരരാകുന്ന തുടക്കക്കാർക്ക് തുമ്പികളെ തിരിച്ചറിയാനുള്ള ഒരു കൈപ്പുസ്തകം എന്ന നിലയിലും ഇത് സഹായകരമാകും. വെബ്സൈറ്റ് വിലാസം: https://odonatesociety.org


Courtesy: A print edition of this was published in Kilivathil, the Science Supplement of Deshabhimani Daily. Link: https://www.deshabhimani.com


ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
Read more: https://www.deshabhimani.com/special/libellule-maradona-fossil/912670

ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
Read more: https://www.deshabhimani.com/special/libellule-maradona-fossil/912670