സൂര്യനസ്തമിക്കാത്ത സാമ്രാജ്യം: ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പ്രതാപകാലത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രശസ്തമായ വിശേഷണങ്ങളിലൊന്നാണല്ലോ ഇത്. 1773-ല്‍ സര്‍ ജോര്‍ജ്ജ് മക്കാര്‍ട്ട്നി (George Macartney, 1737-1806)-യാണ് അഭിമാനപൂര്‍വ്വം സ്വന്തം രാജ്യത്തിന്‍റെ സാമ്രാജ്യവിസ്ത്യതിയെ സൂചിപ്പിക്കാനായി ഇങ്ങനെ പറഞ്ഞത്. അന്ന് ശരിയായിരുന്നു അത്. ബ്രിട്ടന്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യശക്തികളിലൊന്നായിരുന്നപ്പോള്‍ ഭൂമിയിലെ കരപ്രദേശത്തിന്‍റെ അഞ്ചിലൊരു ഭാഗം ബ്രിട്ടന്‍റെ കാല്‍ച്ചുവട്ടിലായിരുന്നു. എന്നാല്‍, യാദ്യച്ഛികമെന്നോണം അതേവര്‍ഷം അതായത് 1773-ല്‍, അമേരിക്കയിലെ ബോസ്റ്റണ്‍ തുറമുഖത്ത് നടന്ന ഒരു സംഭവം വലിയൊരു സ്വാതന്ത്ര്യബോധത്തിന്‍റെ ഉയര്‍പ്പിനു കാരണമായി. തുടര്‍ന്നു നടന്ന വിപ്ളവത്തില്‍ വടക്കേ അമേരിക്കയിലെ കോളനികള്‍ ബ്രിട്ടന് നഷ്ടപ്പെട്ടു. അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് വലിയ ക്ഷീണമായി. 'ബോസ്റ്റണ്‍ ടീപാര്‍ട്ടി' എന്നാണ് ഇതിനിടയാക്കിയ ചരിത്രസംഭവം അറിയപ്പെടുന്നത്. 1773 ഡിസംബര്‍ 16-നായിരുന്നു വളരെ നിസ്സാരമെന്ന് തുടക്കത്തില്‍ കരുതപ്പെട്ട ഈ പ്രതിക്ഷേധസമരം നടന്നത്.
ചുവപ്പുപടര്‍ന്ന ബോസ്റ്റണ്‍
പതിനെട്ടാം നൂറ്റാണ്ടിൽ, ലോകത്തിലുള്ള എല്ലാവരേയുംപോലെ ചായകുടിആസ്വദിച്ചിരുന്നവരായിരുന്നു വടക്കേ അമേരിക്കക്കാര്‍. എന്നാല്‍, 1773 നവംബര്‍ 27ാം തിയതി, ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മസാച്ചുസെറ്റ്സിലെ ബോസ്റ്റണ്‍ തുമുഖത്ത് വന്നടുത്ത ഡാര്‍ട്ട്മൗത്ത് (Dartmouth) എന്ന ചരക്കുകപ്പല്‍ അതിന്‍റെ നങ്കൂരത്തോടൊപ്പം ഒരു വലിയസാമ്രാജ്യത്വമേല്‍ക്കോയ്മയേയും കൂടി കടലിലേക്ക് തള്ളിയിട്ടു. പ്രശ്നങ്ങള്‍ പതുക്കെയാണ്- തുടങ്ങിയത്. ഡാര്‍ട്ട്മൗത്ത് നിറയെ തേയിലയായിരുന്നു. 114 പെട്ടികളിലായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എലീനര്‍ (Eleanor) എന്ന മറ്റൊരുയചരക്കുകപ്പല്‍ കൂടി വന്നു. ഒപ്പം ബീവര്‍ (Beaver) എന്ന പത്തേമാരിയും. എല്ലാത്തിലും കൂടി 340 പെട്ടി തേയില. ആകെ മൂല്യം 9659 പൗണ്ട്. ഇന്നത്തെ കണക്കില്‍ 1,305,774 പൗണ്ട്. അതായത് 17,00,000 അമേരിക്കന്‍ ഡോളര്‍. എന്നാല്‍ ഇത്രയും വിലയുള്ള ഈ തേയിലച്ചരക്ക് ബോസ്റ്റണ്‍ തുറമുഖത്ത് ഇറക്കാന്‍ അനുവദിക്കില്ല എന്ന്-നഗരവാസികള്‍ കൂട്ടം ചേര്‍ന്ന് തീരുമാനിച്ചു. അവര്‍ ആ വിവരം ഡാര്‍ട്ട്മൗത്തിന്‍റേയും ബീവറിന്‍റേയും ഉടമസ്ഥനായിരുന്ന ഫ്രാന്‍സിസ് റോറ്റ്ച്ചിനെ അറിയിച്ചു. ചരക്ക് ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കണം. എന്നാല്‍ സമാധാനപരമായി എല്ലാം അവസാനിക്കും. ഇതായിരുന്നു കരാര്‍. ഫ്രാന്‍സിസ് റോറ്റ്ച് അതിന് അനുവദിക്കണം എന്ന് അപേക്ഷിക്കാനായി മസാച്ചുസെറ്റ്സിന്‍റെ റോയല്‍ ബ്രിട്ടീഷ് ഗവര്‍ണ്ണറായ തോമസ് ഹച്ചിന്‍സണ്ണിനെ കാണാന്‍ പോയി. എന്നാല്‍ ഹച്ചിന്‍സണ്‍ അത് നിക്ഷേധിച്ചു.
വിവരമറിയാന്‍ പ്രതിക്ഷേധക്കാര്‍ ഒത്തുകൂടിയിരുന്നത് ഓള്‍ഡ്-സൗത്ത് എന്ന മീറ്റിങ് ഹാളിലായിരുന്നു. പ്രതിക്ഷേധക്കാരുടെ നേതാവായിരുന്ന സാമുവല്‍ ആഡംസ് എഴുന്നേറ്റ് നിന്ന് അവിടെ കൂടിയിരുന്നവരോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “This meeting can do nothing more to save the country...”അതൊരു രഹസ്യകോഡായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടെന്ന സൂചന. ഇനി മുന്‍നിശ്ചയപ്രകാരം ചില കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. അമേരിക്കനിന്ത്യക്കാരുടെ വേഷംധരിച്ച നൂറോളം പ്രതിക്ഷേധക്കാര്‍ ബോസ്റ്റണ്‍ തുറമുഖത്ത്-നങ്കൂരമിട്ടിരുന്ന കപ്പലുകളില്‍ നിന്ന് തേയിലപ്പെട്ടികള്‍ ചാള്‍സ് നദിയിലേക്ക് വലിച്ചെറിഞ്ഞു. 340 പെട്ടി തേയില അവര്‍ അങ്ങനെ നശിപ്പിച്ചു. പക്ഷേ, എന്തിനായിരുന്നു ഈ പ്രതിക്ഷേധം? ബ്രിട്ടീഷ്-പാർലമെന്റ് പാസ്സാക്കിയ ടീ ആക്ട് (Tea Act, 1773) എന്ന പേരിലുള്ള ഒരു കരിനിയമമായിരുന്നു കാരണം. ബ്രിട്ടണില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയിലച്ചരക്കുകളിന്‍മേല്‍ അധികനികുതി ചുമത്തിക്കൊുള്ളതായിരുന്നു പ്രസ്തുത നിയമം. നികുതി പ്രഖ്യപിക്കുന്ന ഭരണസംവിധാനത്തിന്‍മേല്‍ തങ്ങള്‍ക്കു നിയന്ത്രണമോ പ്രാതിനിധ്യമോ ഇല്ലെന്നും അതുകൊണ്ടുതന്നെ നികുതി കൊടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നുമായിരുന്നു ടീ ആക്ടിനെ എതിര്‍ത്തിരുന്ന അമേരിക്കന്‍ കോളനിവാസികളുടെ വാദം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു അന്ന് അമേരിക്കയുള്‍പ്പെടെയുള്ള ബ്രിട്ടീഷ് കോളനികളിലേക്ക് തേയില ഇറക്കുമതി ചെയ്തിരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന് നല്‍കേുന്ന നികുതി, വ്യാപാരത്തില്‍ നിന്നുള്ള ലാഭത്തെ ബാധിക്കാതിരിക്കാന്‍ അവന്‍ ഇറക്കുമതിച്ചുങ്കമായി കനത്ത സംഖ്യ പിരിച്ചിരുന്നു. ഇത് തേയിലയുടെ വില അമിതമായി വര്‍ദ്ധിക്കാനിടയാക്കിയതിനാല്‍, അമേരിക്കയിലെ ജനങ്ങള്‍ നെതര്‍ലന്‍ഡില്‍ നിന്നും കള്ളക്കടത്തിലൂടെയെത്തുന്ന തേയിലയെ ആശ്രയിച്ചു. ഇതിനു തടയിടാനും തേയിലയുടെ വില കുറയ്ക്കാനും ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് ഗവണ്‍മെന്‍റില്‍ സ്വാധീനം ചെലുത്തി ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കി. അതോടൊപ്പം അമേരിക്കന്‍ കോളനികളിലെ തേയിലവ്യാപാരത്തിന്‍റെ കുത്തക ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു മാത്രമായി നിജപ്പെടുത്തി. ഇതിനെതിരായിട്ടായിരുന്നു ബോസ്റ്റണ്‍ ടീപാര്‍ട്ടി അരങ്ങേറിയത്.
തേയിലയുടെ ചരിത്രം
ബ്രിട്ടനെ ഒരു ലോകശക്തിയായി വളരാനിടയാക്കിയത് ആവിയന്ത്രത്തിന്‍റെ കണ്ടുപിടുത്തമായിരുന്നു. ആവിശക്തിയെ അടിസ്ഥാനമാക്കി അവര്‍ വലിയ ഫാക്ടറികള്‍ സ്യഷ്ടിക്കുകയും അവിടെ സവിശേഷ തൊഴില്‍പരിശീലനം സിദ്ധിച്ച തൊഴിലാളികളെ വിന്യസിക്കുകയും ചെയ്തു. ഇതാണ് ലോകചരിത്രം 'വ്യവസായവിപ്ളവം' (Industrial Revolution) എന്ന പേരില്‍ അടയാളപ്പെടുത്തിയത്. അതുകൂടാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വളർത്തിയത് തേയിലയായിരുന്നുവെന്നത് അപ്പോഴും ശ്രദ്ധേയമാണ്. ഇന്ന് തേയിലയും ചായയും ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുങ്കെിലും ഇന്ത്യയുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ഹിമാലയത്തിലെ കൊടുംകാടുകളിലായിരുന്നത്രേ ആരുമറിയാതെ തേയിലച്ചെടി വളര്‍ന്നിരുന്നത്. ചരിത്രാതീതകാലം മുതല്‍ക്കേ തേയിലച്ചെടിയുടെ ഇലകള്‍ക്കുള്ള ഔഷധഗുണങ്ങളെക്കുറിച്ച് തദ്ദേശീയജനതയ്ക്ക് അറിവുായിരുന്നു എന്നാണ് കരുതപ്പെടുന്നത്. തേയിലയുടെ ഇലകള്‍ ചവച്ചാല്‍ ഉന്‍മേഷം തോന്നുമെന്നും ഇലച്ചാറ് മുറിവുകളില്‍ വീഴ്ത്തിയാല്‍ അത് കരിയുമെന്നും അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ തേയിലച്ചെടിയുടെ ഇല തിളയ്ക്കുന്ന വെള്ളത്തിലിട്ട് തിളപ്പിച്ച് പാനീയമായി ഉപയോഗിക്കുന്ന രീതി താരതമ്യേന പുതിയതായിരുന്നു. തേയിലച്ചെടിയുടെ ഇല നുറുക്കിയത് ഇഞ്ചിയും വലിയ ഉള്ളിയും മറ്റ് ചേരുവകളും ചേര്‍ത്ത് ഭക്ഷണമായി കഴിക്കുന്ന ശീലമായിരുന്നു നിലവിലുണ്ടായിരുന്നത്.
ഇന്നും വടക്കന്‍ തെയ്‌ലാൻണ്ടിലെ ചില ആദിമഗോത്രക്കാര്‍ തേയിലയെ ആവിയില്‍ പുഴുങ്ങിയതിനോടൊപ്പം വെളുത്തുള്ളിയും ഉപ്പും എണ്ണയും ചേര്‍ത്ത് മല്‍സ്യത്തോടൊപ്പം കഴിക്കുന്ന ശീലം പിന്‍തുടരുന്നു്. തേയിലയെ പാനീയമായി ഉപയോഗിക്കുന്ന രീതി പ്രചാരത്തിലെത്തിച്ചതിനു പിന്നില്‍ പക്ഷേ ബുദ്ധസന്യാസിമാരായിരുന്നുവെന്നാണ്-കരുതപ്പെടുന്നത്. ആറാം നൂറ്റാണ്ടിൽ ഇന്ത്യയില്‍ ഉദയംചെയ്ത ബുദ്ധമതം ധ്യാനത്തിനും അതില്‍നിന്നും കരഗതമാവുന്ന ആത്മീയാനന്ദത്തിനും വലിയ വിലകല്‍പ്പിച്ചിരുന്നു. തേയിലയില്‍ നിന്നും തയ്യാറാക്കുന്ന പാനീയത്തിന് മനസിന്‍റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ കത്തെിയിരുന്നു. തേയിലച്ചെടി എങ്ങനെ നട്ടുപിടിപ്പിക്കാമെന്നും അതിനെ എങ്ങനെ പരിപാലിക്കണമെന്നും അതില്‍നിന്നും വില്‍പ്പനയ്ക്കുള്ള തേയില എങ്ങനെ തയ്യാറാക്കണമെന്നും ചൈനക്കാരെ പഠിപ്പിച്ചത് ഒരു ആത്മീയഗുരുവാണെന്നത് അതിശയമാണ്. എ.ഡി. ഒന്നാം നൂറ്റാില്‍ ജീവിച്ചിരുന്ന ലു യു (Lu Yu) എന്ന ഗുരുവാണ് ചൈനയിലെ ചായക്കച്ചവടക്കാരെ അത്-പഠിപ്പിച്ചത്. ചാ ചിങ് (Ch’a Ching) എന്ന പേരുള്ള തന്‍റെ പുസ്തകത്തിലൂടെചായ എങ്ങനെ തയ്യാറാക്കണമെന്നും അത് ആതിഥേയര്‍ക്ക് എങ്ങനെ നല്‍കണമെന്നും അദ്ദേഹം വിശദമായിത്തന്നെ വിവരിക്കുകയുായി. ബുദ്ധമതം എത്തിച്ചേരുന്നതിനുമുമ്പേ ചൈനയുടെ സംസ്കാരത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന 'ടാവോയിസം' (Taoism) എന്ന സംസ്ക്യതിയില്‍പ്പെട്ട സന്യാസിയായിരുന്നു ലു യു. അതിനാല്‍ അദ്ദേഹത്തിന്‍റെ എഴുത്തുകളും നിര്‍ദ്ദേശങ്ങളും ആചാരപരമായിത്തന്നെ പിന്‍തുടരപ്പെടുകയും വിപുലമായതും അതീവ ക്ളിപ്തവുമായുള്ള ചായസല്‍ക്കാരം ചൈനീസ് സംസ്കാരത്തിന്‍റെ ഭാഗമായി നൂറ്റാണ്ടുകളോളം നിലനില്‍ക്കുകയും ചെയ്തു.
ചായകുടി എന്ന സംസ്കാരം
തിളച്ച വെള്ളത്തില്‍ തയ്യാറാക്കുന്ന ഒരു പാനീയമാകയാല്‍ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളില്‍ നിന്ന് ചായ ചൈനീസ് ജനതയെ രക്ഷിച്ചു. കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിക് ആസിഡിന്-കഴിയുമെന്ന് ആധുനികഗവേഷണങ്ങളും തെളിയിച്ചിട്ടു്. പന്ത്രാം നൂറ്റാിന്‍റെ അവസാനകാലത്ത് ജപ്പാനിലെത്തിയ എയ്സൈ (Eisai) എന്ന ബുദ്ധസന്യാസിയാണ്ചായകുടിയുടെ ഔഷധമൂല്യത്തെക്കുറിച്ച് ജപ്പാന്‍കാരോട് പറഞ്ഞത്. ജപ്പാനിലെ ഭരണാധികാരിയായിരുന്ന മിനാമോട്ടോ സാനെറ്റോമോ (Minamoto Sanetomo) അസുഖബാധിതനായപ്പോള്‍ എയ്സൈ സ്വന്തം ബുദ്ധവിഹാരത്തില്‍ നട്ടുവളര്‍ത്തിയിരുന്ന തേയിലച്ചെടിയുപയോഗിച്ച് അദ്ദേഹത്തെ ചികിത്സിച്ചു. സുഖംപ്രാപിച്ച മിനാമോട്ടോ സാനെറ്റോമോ ചായയുടെ ഏറ്റവും വലിയ ആരാധകനും പ്രചാരകനുമായിത്തീര്‍ന്നു. പതിനാലാം നൂറ്റാാടേെ ചായ ജപ്പാനിലെ ഏറ്റവും പ്രചാരമുള്ള ജനകീയപാനീയമായി മാറി. ജപ്പാന്‍റെ കാലാവസ്ഥ തേയിലച്ചെടിയുടെ വളര്‍ച്ചയ്ക്ക് അനുഗുണമായതിനാല്‍ ഓരോ ജാപ്പനീസ്ഭവനവും ഒന്നോ രാേ തേയിലച്ചെടിയെങ്കിലും വളര്‍ത്തുകയും അതില്‍നിന്നും ചായ കുടിക്കുകയും ചെയ്യുന്ന സ്ഥിതിയായി.
മാത്രമല്ല, ചൈനാക്കാരുടേതിലും വിപുലമായ 'ചായസല്‍ക്കാരവിധിക' (Tea Ceremonies) അവര്‍ പുലര്‍ത്തിപ്പോന്നു. ആതിഥേയന്‍ നേരിട്ടുതന്നെയാണ് അതിഥിക്കായി ചായ തയ്യാറാക്കി നല്‍കിയിരുന്നതും അതിനായുള്ള വിറകും പാത്രങ്ങളുമടക്കം ആചാരപരമായി കൊുവന്നിരുന്നതും. 'ടീഹൗസ്' എന്നറിയപ്പെട്ടിരുന്നതും അതിവിശിഷ്ടമായ തരത്തില്‍ തയ്യാറാക്കപ്പെട്ടിരുന്നതുമായ ചെറിയ ഉദ്യാനഗ്യഹങ്ങളില്‍ വെച്ചാണ് ചായസല്‍ക്കാരം നിര്‍വ്വഹിച്ചിരുന്നത്. വൈകാതെ തന്നെ ജാപ്പനീസ് ചായസല്‍ക്കാരം പല കാര്യങ്ങളാലും വ്യതിരിക്തമാവുകയും അതിനായി നിയമാവലികള്‍ പോലും രൂപപ്പെടുത്തപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ യൂറോപ്പുകാര്‍ കടല്‍മാര്‍ഗം ചൈനയില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് അവര്‍ ചായ എന്ന രാജകീയപാനീയത്തെ ആദ്യമായി പരിചയപ്പെടുന്നത്.ചായകുടി മാത്രമല്ല, കാന്തികത അടിസ്ഥാനമാക്കി ദിശാനിര്‍ണ്ണയം നടത്താന്‍ സഹായിക്കുന്ന വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, വിജ്ഞാനവിസ്ഫോടനം പേനത്തുമ്പിലെത്തിച്ച പേപ്പര്‍ എന്ന വിസ്മയം എന്നിവ യൂറോപ്പുകാര്‍ പരിചയപ്പെട്ടത് ചൈനയില്‍ നിന്നായിരുന്നു. ചൈനീസ്ചക്രവര്‍ത്തിയെ പ്രീതിപ്പെടുത്താന്‍ കഴിഞ്ഞ പോര്‍ച്ചുഗീസുകാര്‍ ചൈനയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നതില്‍ വിജയിച്ചു.
ചായ യൂറോപ്പിലേക്ക്
സില്‍ക്കിനു പകരം സ്വര്‍ണ്ണവും വെള്ളിയും സ്വീകരിച്ചിരുന്ന ചൈനാക്കാര്‍ 1557-ല്‍ മക്കാവോയില്‍ഒരു വ്യാപാരതുറമുഖം സ്ഥാപിക്കാനുള്ള അനുമതി പോര്‍ച്ചുഗീസുകാര്‍ക്ക് നല്‍കി. മക്കാവോ തുറമുഖത്തുനിന്നുമാണ് തേയില ആദ്യമായി പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ് നിലേക്കെത്തുന്നതെങ്കിലും അപ്പോഴും അതൊരു വില്‍പ്പനച്ചരക്കിന്‍റെ രൂപത്തിലായിരുന്നില്ല. 1610-ല്‍ ഒരു ഡച്ച് കപ്പലാണ് ഒരു പുതുമയെന്നതരത്തില്‍ തേയിലയെന്ന വില്‍പ്പനച്ചരക്കിനെ ആദ്യമായി യൂറോപ്പിലെത്തിക്കുന്നത്. തുടര്‍ന്ന്, 1630-കളില്‍ തേയില നെതര്‍ലന്‍ഡില്‍ നിന്നും ഫ്രാന്‍സിലെത്തുകയും 1650-കളില്‍ ഇംഗ്ളിലെത്തുകയും ചെയ്തു. ചൈനാക്കാര്‍ ഗ്രീന്‍ടീ ആണ് കുടിച്ചിരുന്നതെങ്കിലും അവര്‍ യൂറോപ്യന്‍ അതിഥികള്‍ക്ക് നല്‍കിയിരുന്നത് പാകപ്പെടുത്തിയ തേയിലയില്‍ നിന്നും നിര്‍മ്മിക്കുന്ന 'ബ്ളാക്ക് ടീ' ആയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പോര്‍ച്ചുഗീസ് പാതിരിമാര്‍ക്ക് ചൈനാക്കാര്‍ ചായസല്‍ക്കാരം നടത്തിയതോടെ യൂറോപ്പുകാര്‍ അതില്‍ ആക്യഷ്ടരായി. 1650-കളില്‍ ഫ്രാന്‍സിലെ വരേണ്യവര്‍ഗം 'ബ്ളാക്ക് ടീ'യോടൊപ്പം പാല്‍ ചേര്‍ത്തുപയോഗിക്കുന്നതിലൂടെ അതിന്‍റെ ഔഷധഗുണം ഇരട്ടിക്കുമെന്ന് കരുതി. എന്നാല്‍ ഇതിനെല്ലാം ഉപരിയായി പാലൊഴിച്ച ചായയെ ബ്രിട്ടീഷുകാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത് 1662-ല്‍ ഇംഗ്ലണ്ടിലെ രാജകുടുംബത്തില്‍ നടന്ന ഒരു വിവാഹമായിരുന്നു.
പോര്‍ച്ചുഗലിലെ രാജാവായിരുന്ന ജോണ്‍ നാലാമന്‍റെ മകളായ കാതറിന്‍ ഓഫ് ബ്രഗാന്‍സായെ ആയിരുന്നു ഇംഗ്ളിലെ രാജകുമാരനായ ചാള്‍സ് രണ്ടാമൻ വധുവായി സ്വീകരിച്ചത്. ബോംബേയിലേയും ടാന്‍ഗിയറിലേയും പോര്‍ച്ചുഗീസ് തുറമുഖങ്ങള്‍ ഉപയോഗിക്കാനുള്ള അധികാരവും സ്വര്‍ണ്ണവും വെള്ളിയുമടങ്ങുന്ന അളവറ്റ സമ്പത്തുമായിരുന്നു വിവാഹസമ്മാനം. ഒപ്പം യഥേഷ്ടം ചായ കുടിക്കാനാവശ്യമായ തേയിലയുടേതായ ഒരു ഭണ്ഡാരവും! 1669ല്‍ ഇന്ന് ഇന്തോനേഷ്യ എന്നറിയപ്പെടുന്ന ബന്‍റാമില്‍ നിന്നുും ഈസ്റ്റ് ഇന്ത്യാ കമ്പനി തേയിലയെ ആദ്യമായി കപ്പല്‍മാര്‍ഗം ഇംഗ്ലണ്ടിലെത്തിച്ചു. 1718 ആയപ്പോഴേക്കും ചൈനയില്‍ നിന്നുമുള്ള കയറ്റുമതിച്ചരക്ക് ഏതാ് പൂര്‍ണ്ണമായുംതന്നെ സില്‍ക്കില്‍ നിന്നും തേയിലയിലേക്ക് മാറിയിരുന്നു. 1784-ല്‍, ഡച്ചുകാര്‍ ബ്രിട്ടീഷുകാരോട് അടിയറവുപറയുകയും 1795-ല്‍, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പിരിച്ചുവിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ലോകവിപണിയിലെ തേയിലവ്യാപാരത്തിന്‍റെ കുത്തകാവകാശം മുഴുവനും ബ്രിട്ടന്‍റെ കൈകളിലേക്കെത്തുകയും ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യശക്തിയായുള്ള അതിന്‍റെ വളര്‍ച്ചയ്ക്ക് തുടക്കമാവുകയും ചെയ്തു. എന്നാല്‍ അതേ തേയില കാരണം തന്നെ ബോസ്റ്റണില്‍ വെച്ച് ആ സാമ്രാജ്യത്വം ആദ്യമായി ഉലയുകയും ചെയ്തു.
.jpg)







