മഹാകവി കുമാരനാശാന്‍ 'പുഷ്പവാടി' എന്ന കവിതാസമാഹാരത്തില്‍ "ഇതെന്തൊരാനന്ദമിതെന്തുകൗതുകം.." എന്ന് തുടങ്ങുന്ന ഒരു ചെറുകവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. "സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ത്ഥമെന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ? വിരഞ്ഞുപോം താരാഗണങ്ങള്‍ തമ്മിലാഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?" എന്നാണ് കവി ചോദിക്കുന്നത്. മിന്നാമിനുങ്ങിനെക്കുറിച്ചുള്ളതാണ് കവിത. നമ്മളില്‍ മിക്കവരും കുട്ടിക്കാലത്ത് മിന്നാമിനുങ്ങുകളെ കണ്ടിട്ടുണ്ടാവും.. വയല്‍വരമ്പിലും തോട്ടുവക്കത്തുമൊക്കെ അവ നിത്യസാന്നിധ്യമായിരുന്നു. രാത്രിയുടെ ഇരുട്ടില്‍ മുറിയിലെ ചുമരില്‍ വന്നിരുന്നു മിന്നുന്ന ഇവയെനോക്കിഅത്ഭുതപ്പെടാത്തആരുമുണ്ടാവില്ല. തീപോലെ പ്രകാശിക്കുന്ന എന്നാല്‍ തീപിടിപ്പിക്കാത്ത ഈ പച്ചവെളിച്ചം മിന്നാമിനുങ്ങുകള്‍ക്ക് മാത്രം സ്വന്തമാണ്. ജൈവദീപ്തി എന്നറിയപ്പെടുന്ന ഈ പ്രതിഭാസം അവകാശമാക്കുന്ന ജീവികള്‍ വേറെയുമുണ്ടെങ്കിലും ജൈവദീപ്തിയെ ഇത്രകണ്ട് 'ജനകീയ'മാക്കിയത് മിന്നാമിനുങ്ങുകള്‍ മാത്രമാണ്. എന്നാല്‍ ഈ 'ജീവനുള്ള വിളക്കു'കള്‍ കൂട്ടവംശനാശത്തിലേക്കടുക്കുകയാണെന്നും ഇനി വരാനിരിക്കുന്ന തലമുറയ്ക്ക് ഇത്തരമൊരു പ്രക്യതികൗതുകം അന്യമായിത്തീരുമെന്നുമാണ് പുതിയൊരു പഠനം പറയുന്നത്. തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങള്‍ക്കരികിലുള്ള കാടുകളും നാശോന്‍മുഖമായതാണ് മിന്നാമിനുങ്ങുകളുടെ നിലനില്‍പ്പിന് ഭീഷണിയായത്. ഭൂമിയില്‍ ഉഷ്ണമേഖലയിലും മിതശീതോഷ്ണമേഖലയിലുമുള്ള ചതുപ്പുകളും നനവാര്‍ന്ന കാടുകളും വെള്ളക്കെട്ടുകളുമാണ് മിന്നാമിനുങ്ങുകളുടെ ആവാസയിടങ്ങള്‍. മണ്ണില്‍ വീണുകിടക്കുന്ന ഇലകള്‍ക്കടിയിലും മണ്‍പൊത്തുകള്‍ക്കുള്ളിലായുമൊക്കെയാണ് ഇവ കഴിയുന്നത്. ഇത്തരം ഇടങ്ങളൊക്കെയും ഇപ്പോള്‍ വന്‍തോതിലുള്ള ശോഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നഗരവല്‍ക്കരണം, ക്യഷിഭൂമിയുടെ വികസനം, വനനശീകരണം തുങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇത്തരം ആവാസവ്യവസ്ഥകള്‍ സമ്പൂര്‍ണ്ണമായിത്തന്നെ നശിക്കുന്നതിന് കാരണമാവുന്നു. ഇതിലൂടെ മിന്നാമിനുങ്ങു കള്‍ക്ക് നഷ്ടമാവുന്നത് അവയുടെ പ്രജനനഭൂമി തന്നെയാണ്. ഇണ ചേരാനും മുട്ടയിടാനുമുള്ള സാഹചര്യങ്ങള്‍ നശിക്കുന്നു. അവയുടെ ലാര്‍വകള്‍ക്ക് വളരാനും ജീവിതചക്രം പൂര്‍ത്തീകരിക്കാനും കഴിയാതെ വരുന്നു. ഫലത്തില്‍ പരിസ്ഥിതി സംതുലനത്തിന്‍റെ ഈ വിളക്കുമാടങ്ങള്‍ എന്നെന്നേക്കുമായി കണ്ണടയ്ക്കുന്നു.
ക്യത്രിമവെളിച്ചവും കീടനാശിനികളും ഇണയെ ആകര്‍ഷിക്കുന്നതിനാണ് മിന്നാമിനുങ്ങുകള്‍ പ്രകാശിക്കുന്നത്. വളരെ ദീര്‍ഘവും സങ്കീര്‍ണ്ണവുമായ പ്രക്രിയകളിലൂടെയാണ് ഇണയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നത്. പൂര്‍ണ്ണമായ ഇരുട്ട് ഉണ്ടെങ്കില്‍ മാത്രമേ മിന്നിത്തിളങ്ങുന്നതിലൂടെയുള്ള ഈ ആശയവിനിമയം സാധ്യമാവൂ. എന്നാല്‍ ക്യത്രിമവെളിച്ചത്തിന്‍റെ പ്രളയത്തില്‍ മുങ്ങുന്നതാണ് ആധുനികലോകം.രാത്രിയെ പകലാക്കി മാറ്റാന്‍ കഴിയുന്ന അതിശക്തമായ വൈദ്യുതവിളക്കുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. ഇതുകൂടാതെയുള്ളതാണ് രാത്രി മുഴുവന്‍ കത്തിനില്‍ക്കുന്ന പരസ്യബോര്‍ഡുകളിലെ വെളിച്ചം, തെരുവുവിളക്കുകളിലെ വെളിച്ചം, ഇടതടവില്ലാതെ ചീറിപ്പായുന്ന വാഹനങ്ങളിലെ വെളിച്ചം തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രകാശമലിനീകരണം ആവാസയിടങ്ങളുടെ ശോഷണത്തെക്കാള്‍ പതിന്‍മടങ്ങായി മിന്നാമിനുങ്ങുകളുടെ നിലനില്‍പ്പിനെ അപായപ്പെടുത്തുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്യഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ വെള്ളത്തില്‍ കലരുന്നതും ജലാശയങ്ങള്‍ക്ക് അനുബന്ധമായുള്ള ആവാസവ്യവസ്ഥകളെ തകര്‍ക്കുന്നു. മിന്നുമിനുങ്ങളെ കാണാതാവുന്നു എന്നത് പരിസ്ഥിതിനാശത്തിന്‍റെ ആദ്യമണിമുഴക്കമായാണ് കണക്കാക്കപ്പെടുന്നതും.
കാലാവസ്ഥാമാറ്റവും ആഗോളകാലാവസ്ഥയില്‍ വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. താപനിലയില്‍ വന്ന മാറ്റങ്ങള്‍ മിന്നാമിനുങ്ങുകളുടെ പ്രജനനകാലത്തില്‍പ്പോലും മാറ്റങ്ങളുണ്ടാക്കി. ഇതിലൂടെ ഇവയുടെ പ്രത്യുല്‍പ്പാദന പ്രക്രിയ തന്നെ തകരാറിലാവുന്നു. മഴയില്‍ വന്നുചേരുന്ന കുറവ് സ്വാഭാവിക ആവാസയിടങ്ങള്‍ വരണ്ടുപോവുന്നതിന് കാരണമാവുന്നു. പരിസ്ഥിതിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും മിന്നാമിനുങ്ങുകളെ ദോഷകരമായി ബാധിക്കുന്നു. ഇക്കോടൂറിസം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതികളും മിന്നാമിനുങ്ങുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. തിരക്കേറുന്നത് പലപ്പോഴും നിലം ചവിട്ടയുറപ്പിക്കപ്പെടുന്നതിന് കാരണമാവുന്നു. ഇതിലൂടെ ഇലകള്‍ക്കടിയിലും ഇളകിയ മണ്ണിലും ജീവിക്കുന്ന ലാര്‍വകള്‍ നശിപ്പിക്കപ്പെടുന്നു. ചിലയിനം മിന്നാമിനുങ്ങുകളിലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്ണിന് ചിറകുണ്ടാവില്ല. ഇവയും കാലടികള്‍ക്കടിയില്‍പ്പെട്ട് ചത്തുപോവാറുണ്ട്. പ്രകാശമലിനീകരണം മൂലം മിന്നാമിനുങ്ങുകളിലെ ആശയവിനിമയം അസാദ്ധ്യമാവുന്നതായും അവയുടെ കാഴ്ചശക്തി തകരാറിലാവുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്: ഇവയെക്കുറിച്ചെല്ലാം പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് മിന്നാമിനുങ്ങുകളെ വംശനാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ഏക പോംവഴി. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം, കീടനാശിനികളെ ഒഴിവാക്കിക്കൊണ്ടുള്ള ജൈവക്യഷി പ്രോത്സാഹിപ്പിക്കുകയും വേണം.
മിന്നാമിനുങ്ങുകളുടെ അത്ഭുതലോകം ലാംപൈറിഡേ (Lampyridae) എന്ന കുടുംബത്തില്‍പ്പെടുന്നതും പ്രകാശം പുറപ്പെടുവിക്കാന്‍ കഴിയുന്നതുമായ ജീവികളാണ് മിന്നാമിനുങ്ങുകള്‍ അഥവാ മിന്നാമിന്നികള്‍. ഇംഗ്ളീഷില്‍ 'ഫയര്‍ഫ്ളൈ' (Firefly) എന്ന പേരില്‍ അറിയപ്പെടുന്ന ഇവയുടെ ലാര്‍വയും ചിലപ്പോള്‍ പ്രകാശിക്കുന്നതിനാല്‍ 'ഗ്ളോവേം' (Glow-worm) എന്ന പേരിലും ഇവ അറിയപ്പെടുന്നു. മിന്നാമിനുങ്ങുകളില്‍ ഏകദേശം 2200 സ്പീഷീസുകള്‍ നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ കരുതുന്നു. അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ സ്വീകരിക്കുകയും അതിനെ ലൂസിഫെറിന്‍ (Luciferin) എന്ന ജൈവസംയുക്തവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് മിന്നാമിനുങ്ങുകള്‍ പ്രകാശം സ്യഷ്ടിക്കുന്നത്. 'ജൈവദീപ്തി' (Bioluminescence) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തിലൂടെ പ്രകാശം ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ താപം ഉണ്ടാവുന്നില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഇന്ത്യയില്‍ കാണപ്പെടുന്ന മിന്നാമിനുങ്ങുകളെക്കുറിച്ച് വളരെ കുറച്ചു പഠനങ്ങളേ നടന്നിട്ടുള്ളൂ. ആണിലും പെണ്ണിലും പ്രകാശം പുറപ്പെടുവിക്കാന്‍ വളരെ അപൂര്‍വ്വമായി മിന്നാമിനുങ്ങുകളെ ചികിത്സാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ചൈനയില്‍ പ്രചാരത്തിലുള്ള പരമ്പരാഗതചികിത്സാവിധികളിലാണ് ഇതേക്കുറിച്ചുള്ള വിവരണമുള്ളത്. ഉദാഹരണമായി, ലൂസിയോള വിറ്റികോല്ലിസ് (Luciola vitticollis) എന്ന മിന്നാമിനുങ്ങിനത്തെ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്നു. ചൈനീസ് ഭാഷയില്‍ 'യിങ് ഹുവൊ' (Ying Huo) വിളിക്കപ്പെടുന്ന ഇതിന് നിശാന്ധത, മങ്ങിയ കാഴ്ച, കണ്ണിലെ മുറിവുകള്‍, തീപ്പൊള്ളല്‍ എന്നിവയെ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അക്വാട്ടിക്ക ലാറ്റെറാലിസ് (Aquatica lateralis) എന്ന പേരില്‍ പുനര്‍വര്‍ഗീകരിക്കപ്പെട്ടിരിക്കുന്ന ഈ മിന്നാമിനുങ്ങിന്‍റെ സമ്പൂര്‍ണ്ണജനിതകം വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും ചികിത്സാപരമായ ഗുണങ്ങള്‍ക്ക് കാരണമാവുന്ന സ്വഭാവങ്ങള്‍ക്കുള്ള ശാസ്ത്രീയമായ വിശദീകരണം നല്‍കാന്‍ ആധുനികശാസ്ത്ര ത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
അന്‍റാര്‍ട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മിന്നാമിനുങ്ങുകളെ കാണാം. ഹിന്ദിയില്‍ 'ജുഗ്നു' എന്നും ബംഗാളിയില്‍ 'ജോനകിപൊക' എന്നും ആസാമീസ് ഭാഷയില്‍ 'ജോനകിപറുവ' എന്നും അറിയപ്പെടുന്ന മിന്നാമിനുങ്ങുകളെ ചികിത്സാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ചൈനയില്‍ പ്രചാരത്തിലുള്ള പരമ്പരാഗതചികിത്സാവിധികളിലാണ് ഇതേക്കുറിച്ചുള്ള വിവരണമുള്ളത്. കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായാണ് മിന്നാമിനുങ്ങുകളെ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ കാണപ്പെടുന്ന മിന്നാമിനുങ്ങുകളെക്കുറിച്ച് വളരെ കുറച്ചു പഠനങ്ങളേ നടന്നിട്ടുള്ളൂ. ലൂസിയോലിനെ (Luciolinae) എന്ന ഉപകുടുംബത്തില്‍പ്പെടുന്ന മിന്നാമിനുങ്ങുകളാണ് ഇന്ത്യയില്‍ സാധാരണം എന്ന് കരുതപ്പെടുന്നു.
മുപ്പത് ജനുസുകളിലായി 235 സ്പീഷീസുകള്‍ ലൂസിയോലിനെ ഉപകുടുംബത്തില്‍ ഉള്‍പ്പെടുന്നവയായി ലോകത്തിലുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും ആകെ 27 സ്പീഷീസുകള്‍ മാത്രമേ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളൂ. ഇവ തന്നെ ആകെ 7 ജനുസുകളെ മാത്രം പ്രതിനിധീകരിക്കുന്നവയാണ്. ആന്‍ഡമാന്‍നിക്കോബാര്‍, കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലായാണ് ഇവ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. പൈഗോലൂസിയോല ഇന്‍സുലാരിസ് (Pygoluciola insularis) എന്ന ഇനം ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുമാത്രമേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളൂ. ടെറോപ്റ്റിക്സ് മലാക്കേ (Pteroptyx malaccae) ചെന്നൈയില്‍ കാണപ്പെടുന്നതായി ഒരു പഠനം പറയുന്നു. ഇന്ത്യയില്‍ കാണുന്ന മിന്നാമിനുങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും സമഗ്രമായിട്ടില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്.ജൈവദീപ്തി
മിന്നാമിനുങ്ങിന്‍റെ ഉദരഭാഗത്തുള്ള ഒരു പ്രത്യേക അവയവത്തിനുള്ളിലാണ് ജൈവദീപ്തി പുറപ്പെടുവിക്കുന്നതിനാവശ്യമായ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജൈവദീപ്തി പ്രകടിപ്പിക്കുന്ന ഇതരജീവികളില്‍ നിന്നും വ്യത്യസ്തഘടനയോടുകൂടിയ ലൂസിഫെറിന്‍ (C11H8N2O3S2) ആണ് മിന്നാമിനുങ്ങുകളില്‍ കാണുന്നത്. കാര്‍ബോക്സിലിക് ആസിഡ് അടിസ്ഥാനമാവുന്നതും സങ്കീര്‍ണ്ണഘടനയുള്ളതുമായ ഇത് ഫയര്‍ഫ്ളൈ ലൂസിഫെറിന്‍ (Firefly Luciferin/Beetle Luciferin) എന്നാണ് അറിയപ്പെടുന്നത്. ശ്വസനനാളികള്‍ (Trachae) വഴി ഉള്ളിലേക്കെത്തുന്ന ഓക്സിജന്‍റെ സാന്നിധ്യത്തില്‍ ലൂസിഫെറേസ് (Luciferase) എന്ന രാസാഗ്നി ലൂസിഫെറിനില്‍ പ്രവര്‍ത്തിക്കുകയും അത് ഉയര്‍ന്ന ഊര്‍ജ്ജാവസ്ഥയിലുള്ള 'ഓക്സിലൂസിഫെറിന്‍' (1,2-dioxetane) ആയി പരിവര്‍ത്തനപ്പെടുകയും ചെയ്യുന്നു. മെഗ്നീഷ്യവും എ.റ്റി.പി. (ATP) എന്ന ഊര്‍ജ്ജതന്‍മാത്രയും ഈ പരിവര്‍ത്തനത്തിന് ആവശ്യമാണ്.ഉയര്‍ന്ന ഊര്‍ജ്ജാവസ്ഥഅസ്ഥിരമാകയാല്‍ അത് ഒരു കാര്‍ബണ്‍ ആറ്റത്തെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ രൂപത്തില്‍ പുറന്തള്ളി താഴ്ന്ന ഊര്‍ജ്ജാവസ്ഥയിലേക്കെത്താന്‍ ശ്രമിക്കുന്നു. പുറത്തുവിടപ്പെടുന്ന ഊര്‍ജ്ജം ആണ് ദ്യശ്യപ്രകാശം ആയി പ്രകടമാവുന്നത്. ഈ പ്രകാശം അള്‍ട്രാവയലറ്റോ ഇന്‍ഫ്രാറെഡോ ആയ തരംഗദൈര്‍ഘ്യപരിധിയില്‍ വരുന്നതല്ല. 510 മുതല്‍ 670 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യം വരെയെത്തുന്ന ഇത് മഞ്ഞയോ തിളങ്ങുന്ന പച്ചയോ മങ്ങിയ ചുവപ്പോ ആയിട്ടാവും പ്രകടമാവുന്നത്. "സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ത്ഥമെന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ? വിരഞ്ഞുപോം താരാഗണങ്ങള്‍ തമ്മിലാഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?" എന്നാണ് കവി ചോദിക്കുന്നത്. എന്ന് കുമാരനാശാന്‍ ചോദിച്ചുപോയത് അതുകൊണ്ടാണ്. അദ്ദേഹത്തിന്‍റെ കാലത്ത് ഇതിന് ഉത്തരം പറയാന്‍ തക്കവണ്ണം ജൈവരസതന്ത്രം അത്രകണ്ട് പുരോഗതി പ്രാപിച്ചിരുന്നില്ല.വിവിധ സ്പീഷീസുകളില്‍പ്പെട്ട മിന്നാമിനുങ്ങുകളും ഒരേ ലൂസിഫെറിന്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും അവയില്‍ നിന്നും പുറത്തുവരുന്ന പ്രകാശത്തിന്‍റെ തരംഗദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. ഉദാഹരണമായി, ഫോട്ടൂണിസ് പെന്‍സില്‍വാനിക്ക (Photunis pennsylvanica) യില്‍ അത് 552 നാനോമീറ്റര്‍ ആയിരിക്കും. അതായത് പച്ചകലര്‍ന്ന മഞ്ഞനിറം. എന്നാല്‍ മറ്റൊരു സ്പീഷീസില്‍ അത് ഓറഞ്ച് നിറം (582 നാനോമീറ്റര്‍) ആയാണ് കാണപ്പെടുന്നത്. ലൂസിഫെറേസ് എന്ന രാസാഗ്നിയുടെ ഘടനയില്‍ വരുന്ന മാറ്റങ്ങളോ കോശാന്തരസ്ഥലത്തെ പിഎഛ് (pH) മൂല്യത്തില്‍ വന്നുചേരുന്ന വ്യത്യാസങ്ങളോ ആണ് ഇതിന് കാരണമാവുന്നതെന്ന് കരുതപ്പെടുന്നു. മിന്നാമിനുങ്ങുകളിലെ ജൈവദീപ്തിക്കു കാരണമാവുന്ന ജീനുകളെ വേര്‍തിരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജൈവസാങ്കേതികവിദ്യ ഉപയോഗിച്ച് ക്യാന്‍സര്‍ബാധിച്ച കോശങ്ങളെ തിളക്കമുള്ളവയാക്കുകയും അതിലൂടെ അവയെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയും ഇതിലൂടെ സാധ്യമായിട്ടുണ്ട്. കുറ്റാന്വേഷണത്തിന്‍റെ ഭാഗമായുള്ള ചിലതരം ഫോറന്‍സിക് പരിശോധനകളിലും ലൂസിഫെറിന്‍റെ രസതന്ത്രത്തെ ഉപയോഗിക്കുന്നു.ഔഷധമൂല്യം
ഇന്ത്യയില്‍ കാണപ്പെടുന്ന മിന്നാമിനുങ്ങുകളെക്കുറിച്ച് വളരെ കുറച്ചു പഠനങ്ങളേ നടന്നിട്ടുള്ളൂ. ആണിലും പെണ്ണിലും പ്രകാശം പുറപ്പെടുവിക്കാന്‍ വളരെ അപൂര്‍വ്വമായി മിന്നാമിനുങ്ങുകളെ ചികിത്സാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ചൈനയില്‍ പ്രചാരത്തിലുള്ള പരമ്പരാഗതചികിത്സാവിധികളിലാണ് ഇതേക്കുറിച്ചുള്ള വിവരണമുള്ളത്. ഉദാഹരണമായി, ലൂസിയോള വിറ്റികോല്ലിസ് (Luciola vitticollis) എന്ന മിന്നാമിനുങ്ങിനത്തെ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്നു. ചൈനീസ് ഭാഷയില്‍ 'യിങ് ഹുവൊ' (Ying Huo) വിളിക്കപ്പെടുന്ന ഇതിന് നിശാന്ധത, മങ്ങിയ കാഴ്ച, കണ്ണിലെ മുറിവുകള്‍, തീപ്പൊള്ളല്‍ എന്നിവയെ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അക്വാട്ടിക്ക ലാറ്റെറാലിസ് (Aquatica lateralis) എന്ന പേരില്‍ പുനര്‍വര്‍ഗീകരിക്കപ്പെട്ടിരിക്കുന്ന ഈ മിന്നാമിനുങ്ങിന്‍റെ സമ്പൂര്‍ണ്ണജനിതകം വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും ചികിത്സാപരമായ ഗുണങ്ങള്‍ക്ക് കാരണമാവുന്ന സ്വഭാവങ്ങള്‍ക്കുള്ള ശാസ്ത്രീയമായ വിശദീകരണം നല്‍കാന്‍ ആധുനികശാസ്ത്ര ത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
വിനോദസഞ്ചാരം
മിന്നാമിനുങ്ങുകളെ കാണുന്നതിനായി മാത്രം രാജ്യാന്തരമായ യാത്രയിലേര്‍പ്പെടുക എന്നത് ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ഒരു പുതുമയായി കണക്കാക്കപ്പെടുന്നു ണ്ടെങ്കിലും ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള സാംസ്കാരിക പരിസരങ്ങളില്‍ അത്തരം ശീലങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും പഴമ അവകാശമാക്കുന്നത് ജാപ്പനീസ് ജനതയാണ്. മിന്നാമിനുങ്ങുകള്‍ക്ക് തങ്ങാനായി പ്രത്യേകം പൂന്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന രീതി ജപ്പാനില്‍ പണ്ടു മുതല്‍ക്കേ നിലവിലുണ്ടായിരുന്നു. ഇന്ത്യയിലും മിന്നാമിനുങ്ങുകളെ കണ്ടാസ്വദിക്കുന്നതിനായി ജനങ്ങള്‍ ആഘോഷപൂര്‍വ്വം ഒത്തുകൂടാറുണ്ട്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമാവുന്നതും മഹാരാഷ്ട്രയില്‍ പെടുന്നതുമായ പുരുഷ്വാഡി, ഭണ്ഡാര്‍ദാര, രാജ്മഛി എന്നീ ഗ്രാമങ്ങളില്‍ മെയ്ജൂണ്‍ മാസങ്ങളില്‍ വിദൂരങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ എത്താറുണ്ട്. കൊറിയ, തെയ്വാന്‍, മലേഷ്യ, ഇന്ത്യ, മെക്സിക്കോ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളും ഇന്ന് ഫയര്‍ഫ്ളൈ ടൂറിസത്തിന്‍റെ പേരില്‍ പ്രശസ്തമായിക്കഴിഞ്ഞു.Reference
- Lewis, S. M., Jusoh, W. F. A., Walker, A. C., Fallon, C. E., Joyce, R., & Yiu, V. (2024). Illuminating Firefly Diversity: Trends, Threats and Conservation Strategies. Insects, 15(1), 71. https://doi.org/10.3390/insects15010071
- Ghosh S et al., Two newrecords of the subfamily Luciolinae Lacordaire,1857 (Coleoptera: Lampyridae) with a checklist of genus Abscondita from India, Journal of Asia-Pacific Biodiversity, https://doi.org/10.1016/j.japb.2020.10.004
- Deyrup, Stephen T. et al., (2021) Drug Discovery Insights from Medicinal Beetles in Traditional Chinese Medicine, Reiew Article, Biomolecules and Therapeutics, 29(2), 105-126. https://doi.org/10.4062/biomolther.2020.229
- Lewis SM. 2016. Silent sparks: The wondrous world of fireflies. Princeton University Press, Princeton, NJ











