Friday, June 18, 2010

മൊബൈല്‍ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ?


മൊബൈല്‍േഫാ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇതാ ഒരു സന്തോഷവാര്‍ത്ത! ദീര്‍ഘകാലമായി നിലനിന്ന ആശങ്കയ്‌ക്ക്‌ വിരാമമി`്‌ പുതിയ പഠനം. മൊബൈല്‍േഫാ ഉപയോഗം തലച്ചോറിലെ ക്യാന്‍സറിന്‌ കാരണമാകുന്നില്ലെന്ന്‌. ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ ഗവേഷണകേന്ദ്രം നടത്തിയ പഠനമാണ്‌ ഇത്തരമൊരു അനുമാനത്തിലെത്തിയത്‌. മൊബൈല്‍േഫാണിലൂടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെ` ഏറ്റവും സുദീര്‍ഘമായ പഠനമെന്നത്‌ ഈ കണ്ടെത്തലിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. `ഇന്റര്‍ഫോ' എന്ന പേരില്‍, 1998 മുതല്‍ തുടക്കമായ ഗവേഷണപദ്ധതിയുടെ അന്തിമ ഫലങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌. 13 രാജ്യങ്ങളിലെ 13,000 മൊബൈല്‍ഫോ ഉപയോക്താക്കളെ പഠനവിധേയമാക്കിയ ബൃഹദ്‌പദ്ധതിയായിരുന്നു ഇത്‌. മസ്‌തിഷ്‌ക ക്യാന്‍സറിനു മാത്രമല്ല, നാഡീവ്യവസ്ഥയുമായി ബന്ധപ്പെ` അല്‍ഷിമേഴ്‌സ്‌ തുടങ്ങിയ രോഗങ്ങള്‍ക്കും മൊബൈല്‍ഫോ ഉപയോഗവുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞി`ില്ലെന്ന്‌ പഠനം പറയുന്നു.



അതേസമയം, മൊബൈല്‍ഫോ ഉപയോഗം പൂര്‍ണമായും സുരക്ഷിതമാണെന്ന്‌ ഉറപ്പിച്ചുപറയാനും കഴിഞ്ഞി`ില്ല. വളരെയധികം സമയം മൊബൈല്‍ഫോ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ അപകടപരിധിയില്‍ത്തന്നെയാണെന്ന്‌ പഠനം അടിവരയി`ുപറയുന്നു. ഒരുദിവസത്തെ ശരാശരി മൊബൈല്‍ഫോ ഉപയോഗം അരമണിക്കൂര്‍ ആയി`ുള്ളവരില്‍പ്പോലും ഉപയോഗത്തിന്റെ രീതി, സാഹചര്യം എന്നിവയ്‌ക്കനുസരിച്ച്‌ അപകടസാധ്യത ഏറുന്നതായി ഗവേഷണം തെളിയിക്കുന്നു. ഉപയോഗത്തിന്റെ `സാഹചര്യം' എന്നതില്‍ ഹാന്‍ഡ്‌സെറ്റില്‍നിന്നുള്ള വികിരണത്തിന്റെ തോത്‌, മൊബൈല്‍ടവറില്‍നിന്നുള്ള വികിരണത്തിന്റെ തോത്‌ എന്നിവ ഘടകങ്ങളാവുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.

എന്താണ്‌ എസ്‌എആര്‍


ജീവകോശങ്ങള്‍ എത്രത്തോളം വികിരണോര്‍ജം വലിച്ചെടുക്കും എന്നതുമായി ബന്ധപ്പെ`്‌ ഒരു അന്തര്‍ദേശീയ ഏകകം നിലവിലുണ്ട്‌. `സ്‌പെസിഫിക്‌ എനര്‍ജി അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌' (ടഅഞ) എന്നാണ്‌ ഇതിന്റെ പേര്‌. ഈ നിരക്കില്‍ കൂടുതല്‍ വികിരണോര്‍ജം വലിച്ചെടുത്താല്‍ ശരീര കോശങ്ങള്‍ക്ക്‌ ഹാനികരമാകും എന്നാണര്‍ഥം. മൊബൈല്‍ഫോ പുറത്തുവിടുന്ന വികിരണോര്‍ജം ഈ നിരക്കില്‍ താഴെയാകണം എന്നാണ്‌ വ്യവസ്ഥ. എന്നാല്‍ പല രാജ്യങ്ങളും നിശ്‌ചയിച്ചി`ുള്ള എസ്‌എആര്‍ നിരക്ക്‌ വ്യത്യസ്‌തമാണ്‌. അമേരിക്കയില്‍ 1.6 വാട്‌സാണെങ്കില്‍ യൂറാപ്യന്‍ രാജ്യങ്ങളില്‍ 2 വാട്‌സാണ്‌. എന്നാല്‍, ലോകമെമ്പാടുമായി (ഇന്ത്യയിലും) വിറ്റഴിക്കപ്പെടുന്ന ചില മൊബൈല്‍േഫാണുകളുടെ `എസ്‌ എ ആര്‍ പരിധി' 1.92 വാട്‌സ്‌ വരെ എത്തുന്നതായി കണ്ടെത്തിയി`ുണ്ട്‌. പല കമ്പനികളും പറയുന്ന എസ്‌എആര്‍ തന്നെയാണോ ആ ഫോണിലേതെന്ന്‌ പരിശോധിക്കാന്‍ സാധാരണക്കാര്‍ക്ക്‌ മാര്‍ഗവുമില്ല. ടവറില്‍നിന്ന്‌ അകലെയാവുന്തോറും എസ്‌ എ ആര്‍ നിരക്ക്‌ കൂടുതലായി ഉയരുകയും ചെയ്യും. ടവറുമായി ബന്ധംസ്ഥാപിക്കാന്‍ മൊബൈല്‍ഫോ കൂടുതലായി ഊര്‍ജം ഉപയോഗിക്കുന്നതാണ്‌ കാരണം. ഇക്കാര്യത്തിലുള്ള ആരോഗ്യസുരക്ഷാപരിധി ലംഘിക്കപ്പെടുന്നതു തടയാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യക്‌തമായ നിയമങ്ങളില്ല എന്നത്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.

ഇന്റര്‍ഫോ പഠനത്തിന്റെ കണ്ടെത്തലുകള്‍

$ പത്തുവര്‍ഷമായി തുടര്‍ച്ചയായി മൊബൈല്‍ഫോ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചതില്‍നിന്ന്‌ മസ്‌തിഷ്‌ക ക്യാന്‍സറും മൊബൈല്‍ഫോ ഉപയോഗവും തമ്മിലുള്ള ബന്ധം വ്യക്തമായി തെളിയിക്കാനായില്ല.

$ അതേസമയം, ചെവിയോടു ചേര്‍ത്തുപിടിച്ചും എല്ലായ്‌പ്പോഴും തലയുടെ ഒരേവശത്ത്‌ വികിരണങ്ങള്‍ ഏല്‍ക്കുന്ന തരത്തിലും മൊബൈല്‍ഫോ ഉപയോഗിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന്‌ പഠനത്തില്‍ കണ്ടെത്തി.

$ തലയോ`ിയെ ബാധിക്കുന്ന ക്യാന്‍സറി (Meningioma)നേക്കാള്‍ തലച്ചോറിനെ ബാധിക്കുന്ന ക്യാന്‍സറി(Glioma)നാണ്‌ ഇത്തരക്കാരില്‍ ഏറെ സാധ്യത കണ്ടെത്തിയത്‌.

$ ദിവസവും അരമണിക്കൂര്‍ മൊബൈല്‍ഫോ ഉപയോഗിക്കുന്നവരെ അടിസ്ഥാനമാക്കിയ നിരീക്ഷണങ്ങളാണ്‌ ഇത്തവണ `ഇന്റര്‍ഫോ'പഠനത്തില്‍ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ ഇന്ന്‌ മൊബൈല്‍ഫോ ഉപയോഗം അതിലേറെ വര്‍ധിച്ചിരിക്കുന്നതിനാല്‍ ക്യാന്‍സര്‍സാധ്യതയും ഏറാനിടയുണ്ട്‌.

$ അനുവദനീയമായ അളവില്‍ മാത്രം വികിരണം പുറപ്പെടുവിക്കുന്ന ഹാന്‍ഡ്‌സെറ്റ്‌, ചെവിയോടു ചേര്‍ത്തുപിടിക്കാതെയുള്ള ഉപയോഗം സാധ്യമാക്കുന്ന `ഹാന്‍ഡ്‌സ്‌ഫ്രീ' സംവിധാനം എന്നിവ ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സര്‍സാധ്യത കുറയ്‌ക്കാമെന്നും പഠനം പറയുന്നു.

[`ഇന്റര്‍ഫോ' പദ്ധതി: ലോകാരോഗ്യസംഘടനയ്‌ക്കു കീഴിലെ `ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓ ക്യാന്‍സര്‍' തുടക്കമി` പദ്ധതിയാണിത്‌. 12 വര്‍ഷത്തെ മൊബൈല്‍ഫോ ഉപയോഗവും ആരോഗ്യപ്രത്യാഘാതങ്ങളും ഇത്‌ പഠനവിധേയമാക്കിയി`ുണ്ട്‌. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ്‌ എപ്പിഡെമിയോളജിയുടെ മെയ്‌ 18ലെ പതിപ്പിലാണ്‌ ഇതിന്റെ പഠനറിപ്പോര്‍`്‌ പ്രസിദ്ധീകൃതമായത്‌. എന്നാല്‍ കു`ികളെയും ചെറുപ്പക്കാരെയും നിരീക്ഷണവിധേയമാക്കിയില്ല എന്ന ന്യൂനത പഠനത്തിനുണ്ട്‌. 19.2 ദശലക്ഷം യൂറോചെലവായ പഠനത്തില്‍, 5.5 ദശലക്ഷം സംഭാവനചെയ്‌തത്‌ മൊബൈല്‍ഫോ കമ്പനികളാണെന്നതും പഠനത്തിന്റെ പൂര്‍ണവിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.]

Sunday, June 13, 2010

പന്നിപ്പനിക്കെതിരെ ഇന്ത്യന്‍ പ്രതിരോധമരുന്ന്‌



പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്‌1 എന്‍1 രോഗത്തിനെതിരെ ഇന്ത്യക്ക്‌ ഇനി സ്വന്തമായ പ്രതിരോധമരുന്ന്‌. ഇതുവരെ ഇറക്കുമതിചെയ്‌ത വാക്‌സിന്‌ പകരമായാണ്‌ തദ്ദേശീയ വാക്‌സിന്റെ രംഗപ്രവേശം. വിപണിവിലയില്‍ വലിയ മാറ്റം സൃഷ്ടിച്ചാണ്‌ പുതിയ വാക്‌സിന്റെ കടന്നുവരവ്‌. ഇറക്കുമതിചെയ്യുന്ന വാക്‌സിനുകള്‍ക്ക്‌ 900 മുതല്‍ 1000 രൂപവരെ വിലവരുമ്പോള്‍, ഇന്ത്യയുടെ സ്വന്തം വാക്‌സിന്‌ 350 രൂപമാത്രമാണ്‌ വില. `വാക്‌സിഫ്‌ളൂ-എസ്‌' (Vaxiflu-S) എന്നാണ്‌ ഇതിന്റെ പേര്‌. ഇന്‍ഫ്‌ളുവന്‍സാ ഇനത്തില്‍പ്പെടുന്ന രോഗങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്‌സിനാണിത്‌. അഹമ്മദാബാദ്‌ ആസ്ഥാനമായുള്ള `കാഡിലാ ഹെല്‍ത്ത്‌ കെയറാ' (Cadila Healthcare) ണ്‌ നിര്‍മാതാക്കള്‍.

കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ പകുതിയോടെയാണ്‌ ലോകമെമ്പാടുമായി പന്നിപ്പനി പടര്‍ന്നുപിടിച്ചത്‌. എച്ച്‌1 എന്‍1 ഇനത്തില്‍പ്പെടുന്ന ഇന്‍ഫ്‌ളൂവന്‍സ വൈറസായിരുന്നു ഇതിനു കാരണം. ഗുജറാത്ത്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയില്‍ ആക്രമണം ഏറെ രൂക്ഷം. ജൂലൈ-ഡിസംബര്‍ ഇടയില്‍ 7,000 പേരെ രോഗലക്ഷണമുള്ളവരായും കണ്ടെത്തി. ഇറക്കുമതിചെയ്‌ത 15 ലക്ഷം വാക്‌സിനുകള്‍കൊണ്ടാണ്‌ ബാക്കിയുള്ളവരില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. എന്നാല്‍, മുഴുവന്‍ ജനങ്ങളെയും രോഗബാധയില്‍നിന്നു രക്ഷിക്കാന്‍ ഇതു മതിയാവില്ലെന്നു കണ്ടതിനെത്തുടര്‍ന്നാണ്‌ ലോകാരോഗ്യസംഘടന ഇന്ത്യന്‍ മരുന്നുകമ്പനികളെ വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കാളികളാക്കിയത്‌.

`കാഡിലാ ഹെല്‍ത്ത്‌ കെയറി'നെ കൂടാതെ, ഹൈദരാബാദ്‌ ആസ്ഥാനമായുള്ള `ഭാരത്‌ ബയോടെക്‌', ഡല്‍ഹിയിലെ `പനീഷ്യ ബയോടെക്‌', പുണെയിലെ `സെറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ' എന്നിവയായിരുന്നു അവരവരുടെ പാതയില്‍ വാക്‌സിനായി ഗവേഷണം തുടര്‍ന്നത്‌. ഇതില്‍ `സ്‌പ്രേ' രൂപത്തിലുള്ള മരുന്നുമായി ആദ്യം എത്തിയത്‌ `സെറം ഇന്‍സ്‌റ്റിറ്റിയൂട്ടാ'യിരുന്നുവെങ്കിലും അത്‌ അത്ര ഫലപ്രദമായില്ല. തുടര്‍ന്നാണ്‌ `കാഡിലാ'യുടെ കുത്തിവയ്‌പു വാക്‌സിന്റെ കണ്ടുപിടിത്തം. ജനുവരിമുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങിയ ഇതിന്റെ നാലരലക്ഷം സാമ്പിളാണ്‌ ഇപ്പോള്‍ വില്‍പ്പനയ്‌ക്ക്‌ തയ്യാറായിരിക്കുന്നത്‌. 20 ലക്ഷം വാക്‌സിനുകള്‍കൂടി ആവശ്യാനുസരണം ലഭ്യമാക്കാനാവുമെന്ന്‌ `കാഡിലാ' പറയുന്നു.


മണ്‍സൂണ്‍കാലം പനികളുടേതുകൂടിയായതിനാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഊര്‍ജിതമായ മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്‌. മഴസമയത്താണ്‌ മഹാരാഷ്ട്രയില്‍ പന്നിപ്പനി അതിവേഗം പടര്‍ന്നത്‌. ജൂലൈയിലും ആഗസ്‌തിലുമായിരുന്നു ആക്രമണം തീവ്രമായത്‌. എന്നാല്‍, ഡല്‍ഹി മേഖലയില്‍ തണുപ്പുകാലത്താണ്‌ ഏറെ വ്യാപകമായത്‌. വര്‍ഷത്തിലുടനീളം അതിന്റെ പകര്‍ച്ചാസാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യമാണ്‌ വാക്‌സിനുകളെ പ്രസക്തമാക്കുന്നത്‌. ഭാരത്‌ ബയോടെക്‌ തുടങ്ങിയ മറ്റു കമ്പനികളും പന്നിപ്പനിവാക്‌സിന്റെ തനതു പതിപ്പുകള്‍ വൈകാതെ വിപണിയിലെത്തിക്കുമെന്നാണ്‌ പ്രതീക്ഷ. അങ്ങനെയെങ്കില്‍, `വാക്‌സിഫ്‌ളൂ-എസ്‌' അടക്കമുള്ളവയുടെ മത്സരാധിഷ്‌ഠിത വില 150 രൂപയോളം താഴുമെന്നാണ്‌ സൂചന. ആഭ്യന്തര ഉപയോഗം കഴിഞ്ഞുള്ള വാക്‌സിന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്യാനും ഇന്ത്യക്കു പരിപാടിയുണ്ട്‌.

പനി, ശരീരവേദന തുടങ്ങി താല്‍ക്കാലികമായ ചില അസ്വാസ്ഥ്യങ്ങള്‍ `വാക്‌സിഫ്‌ളൂ-എസി'ന്റെ പാര്‍ശ്വഫലങ്ങളാണ്‌. ജൂണ്‍ നാലുമുതല്‍ `വാക്‌സിഫ്‌ളൂ-എസ്‌' വിപണിയില്‍ ലഭ്യമാണെങ്കിലും ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകടയില്‍നിന്ന്‌ ഇത്‌ വാങ്ങുക സാധ്യമല്ല.

Friday, May 28, 2010

കാറ്റുകള്‍ക്കുമുണ്ട്‌ പേരിടല്‍

                                                                        
ചുഴലിക്കാറ്റുകള്‍ക്ക്‌ പേരിടുന്ന രീതിക്ക്‌ നൂറ്റാണ്ടുകളോളം പഴക്കമുണ്ട്‌. പുതിയ തീരങ്ങള്‍ തേടി യൂറോപ്പുകാര്‍ കപ്പല്‍യാത്രകള്‍ നടത്തിയിരുന്ന കാലംമുതല്‍ക്കേ അതിനും തുടക്കമായി. ആദ്യകാലങ്ങളില്‍ ചുഴലിക്കാറ്റുകള്‍ പുണ്യാളന്മാരുടെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ഇതിനു മാറ്റമുണ്ടായത്‌. കാലാവസ്ഥാ ശാസ്‌ത്രജ്ഞനായ ക്ലെമെന്റ്‌ ലിന്‍ഡ്‌ലി വ്രാഗ്‌ (Clement Lindley Wragg) ആണ്‌ വ്യക്തികളുടെ പേര്‌ കാറ്റുകള്‍ക്ക്‌ നല്‍കിത്തുടങ്ങിയത്‌.


രണ്ടാം ലോകമഹായുദ്ധകാലത്താണ്‌, ചുഴലിക്കാറ്റുകളുടെ പേരുകള്‍ വ്യക്തമായി വിനിമയംചെയ്യുന്നതിലെ പ്രാധാന്യം മനസ്സിലാക്കപ്പെട്ടത്‌. വാര്‍ത്താവിനിമയബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതിലൂടെ ചുഴലിക്കാറ്റുകളുടെ വരവും സംഹാരപാതയും പ്രവചിക്കാമെന്നായതും പേരിടലിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. കപ്പലുകളെ സാധാരണയായി ഇംഗ്ലീഷുകാര്‍ `സ്‌ത്രീലിംഗ'മായാണ്‌ പ്രയോഗിച്ചിരുന്നത്‌. അതിനാല്‍ ചുഴലിക്കാറ്റുകളും പെണ്‍പേരുകളിലാണ്‌ അറിയപ്പെട്ടിരുന്നത്‌. 1979ല്‍ ലോക കാലാവസ്ഥാ സംഘടന(World Meteorological Organisation) യാണ്‌ ഈ കീഴ്‌വഴക്കത്തിനു മാറ്റംവരുത്തി, ആണ്‍പേരുകളും പെണ്‍പേരുകളും ഇടകലര്‍ത്തി ഉപയോഗിച്ചുതുടങ്ങിയത്‌.


ചുഴലിക്കാറ്റുകളുടെ പേരിടല്‍ സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ വസ്‌തുത ഉറവിടത്തെ അടിസ്ഥാനമാക്കിയല്ല, ഏതു ഭൂമേഖലയെയാണോ അതു ബാധിക്കുന്നത്‌, അവിടുത്തെ ഔദ്യോഗിക സംവിധാനമാണ്‌ അതിനു പേരു നല്‍കേണ്ടത്‌. ഇതിന്റെ അടിസ്ഥാനത്തില്‍, ലോക കാലാവസ്ഥാ സംഘടനയ്‌ക്കു കീഴില്‍ മേഖലാധിഷ്‌ഠിത പേരിടല്‍ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ടൈഫൂണ്‍ കമ്മിറ്റി, പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സ്‌, ട്രോപ്പിക്കല്‍ സൈക്ലോണ്‍ കമ്മിറ്റി, ഹരികേയ്‌ന്‍ കമ്മിറ്റി, എന്നിവയാണവ. ഇതിന്‌ ഉപസമിതികളുമുണ്ട്‌.


ഇതില്‍ പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സിന്റെ 27-ാം സമ്മേളന ( ഒമാന്‍ 2000)ത്തിലെ തീരുമാനപ്രകാരമാണ്‌ ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റുകളുടെ പേരിടല്‍ സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനമായത്‌. ബംഗ്ലാദേശ്‌, ഇന്ത്യ, മാലദ്വീപ്‌, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്‌ എന്നിവയായിരുന്നു പാനലിലെ അംഗരാജ്യങ്ങള്‍. 2004 സെപ്‌തംബര്‍മുതലാണ്‌ ഈ പട്ടിക അടിസ്ഥാനമാക്കി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക്‌ പേരിട്ടു തുടങ്ങിയത്‌. പട്ടികയിലെ പേരുകള്‍ തീര്‍ന്നുപോയാല്‍, പുതിയവ കൂട്ടിച്ചേര്‍ക്കുകയോ തുടക്കംമുതല്‍ പഴയ പേരുകള്‍ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുകയോ ചെയ്യും. എന്നാല്‍ വന്‍കിട നാശനഷ്ടങ്ങള്‍ വരുത്തുന്ന ചുഴലിക്കാറ്റുകളെ `വിരമിച്ച'തായി കണക്കാക്കുകയാണ്‌ പതിവ്‌. ഇവയുടെ പേരുകള്‍ പിന്നീട്‌ ആവര്‍ത്തിക്കില്ല.


അടുത്തിടെ നാശംവിതച്ച ചുഴലിക്കാറ്റായ `ലൈല'യ്‌ക്ക്‌ `കറുത്ത തലമുടിയുള്ള സുന്ദരി' എന്നാണര്‍ഥം. അന്താരാഷ്‌ട്ര കീഴ്‌വഴക്കമനുസരിച്ച്‌, ചുഴലിക്കാറ്റിനാല്‍ ബാധിതമാവുന്ന രാഷ്‌ട്രത്തിലെ ഔദ്യോഗിക സംവിധാനത്തിനാണ്‌ അതിനു പേരുനല്‍കേണ്ട ചുമതല. അതിനാലാണ്‌ പേരിടല്‍ കര്‍മം ഇന്ത്യയില്‍ നിക്ഷിപ്‌തമായത്‌. എങ്കിലും ഈ പേരു നിര്‍ദേശിച്ചത്‌ പാകിസ്ഥാനാണ്‌.

 ഇതു കൂടാതെ വരുംകാലങ്ങളിലേക്ക്‌ മാലദ്വീപ്‌, മ്യാന്‍മര്‍, ഒമാന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക, തായ്‌ലന്‍ഡ്‌ എന്നിവയും പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അടുത്ത ചുഴലിക്കാറ്റിന്റെ പേരായ `ബന്ധു' നിര്‍ദേശിച്ചിരിക്കുന്നത്‌ ശ്രീലങ്കയാണ്‌. അതിനടുത്തത്‌ `െഫറ്റ്‌' എന്ന വിളിപ്പേരിലാണ്‌ അറിയപ്പെടുക. തായ്‌ലന്‍ഡാണ്‌ ഇതു നിര്‍ദേശിച്ചിരിക്കുന്നത്‌. 2015വരെയുള്ള ചുഴലിക്കാറ്റുകള്‍ക്കുള്ള പേരുകള്‍ ഇങ്ങനെ പട്ടികയായി സൂക്ഷിച്ചിട്ടുണ്ട്‌.





Saturday, May 15, 2010

ഓസോണ്‍ വിള്ളലിന്‌ 25

                                                                                
ഓസോണ്‍ പാളിയിലെ `വിള്ളല്‍' കണ്ടെത്തിയിട്ട്‌ 25 വര്‍ഷം തികയുന്നു. 1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ്‌ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. അന്റാര്‍ട്ടിക്‌ മേഖലയിലാണ്‌ ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ അന്റാര്‍ട്ടിക്‌ സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ്‌ ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അതു കണ്ടെത്തിയത്‌.


ഓസോണ്‍പാളിയുടെ നാശത്തിനു കാരണമാവുന്ന പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നുണ്ടെന്ന്‌ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിലും അത്‌ പ്രതീക്ഷിച്ചതിലേറെ ഭീകരമായ ആക്രമണമാണെന്നു തെളിയിച്ചത്‌ നേച്ചറിലെ പഠനപ്രബന്ധമായിരുന്നു. ശാസ്‌ത്രലോകത്തും പുറത്തും ഇതു സൃഷ്ടിച്ച പ്രതികരണങ്ങളായിരുന്നു 1987ലെ `മോണ്‍ട്രിയല്‍ ഉടമ്പടി'യിലേക്കുനയിച്ചത്‌. ഓസോണ്‍പാളിയെ നശിപ്പിക്കുന്ന വസ്‌തുക്കളുടെ ഉല്‍പ്പാദനവും വിപണനവും നിയന്ത്രിക്കുന്നതിനുള്ള അന്തര്‍ദേശീയ ഉടമ്പടിയായിരുന്നു `മോണ്‍ട്രിയല്‍'.

ഭൂമിയുടെ ബാഹ്യാന്തരീക്ഷത്തിലാണ്‌ ഓസോണ്‍കവചമുള്ളത്‌. സ്‌ട്രാറ്റോസ്‌ഫിയര്‍ എന്നാണ്‌ ഈ മേഖലയുടെ പേര്‌. ഇവിടെയുള്ള ഓക്‌സിജന്‍ തന്മാത്രകള്‍ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ പ്രേരണയാല്‍ രണ്ട്‌ ഓക്‌സിജന്‍ ആറ്റങ്ങളായി വേര്‍തിരിയും. ഇവയിലൊന്ന്‌ മറ്റൊരു ഓക്‌സിജന്‍ തന്മാത്രയുമായി ഒത്തുചേരാനിടയായാല്‍, അതിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്‌ 03 എന്ന `ഓസോണ്‍'. ഇവ ഭൗമാന്തരീക്ഷത്തില്‍ ഒരു ആവരണമായി നിലനില്‍ക്കുന്നുവെന്നത്‌ ആദ്യമായി കണ്ടെത്തിയത്‌ സിഡ്‌നി ചാപ്‌മാന്‍ എന്ന ശാസ്‌ത്രജ്ഞനായിരുന്നു- 1930ല്‍. തുടര്‍ന്നു നടന്ന പഠനങ്ങളില്‍, ഓക്‌സിജനില്‍നിന്ന്‌ ഓസോണ്‍ രൂപമെടുക്കുന്നതിന്‌ തടസ്സംനില്‍ക്കുന്ന ചില രാസഘടകങ്ങളും അവിടെത്തന്നെ ഉള്ളതായി കണ്ടെത്തുകയുണ്ടായി. ഓസോണിനെ തിരിച്ച്‌ ഓക്‌സിജനായി മാറ്റുന്നതിലൂടെ ഓസോണ്‍പാളിയുടെ കട്ടി കൂടാതെ നോക്കുകയാണ്‌ ഇവയുടെ ജോലി. അല്ലെങ്കില്‍, കടന്നെത്തുന്ന സൂര്യപ്രകാശത്തിലെ ഊര്‍ജാംശത്തെ മുഴുവന്‍ വലിച്ചെടുത്ത്‌ ഓസോണ്‍പാളി ഭൂമിയിലെ ജീവനെ കഷ്ടത്തിലാക്കിയേനെ.

മേല്‍പ്പറഞ്ഞ തരത്തില്‍, ഓസോണ്‍-ഓക്‌സിജന്‍ സന്തുലനം നിലനിര്‍ത്തുന്നതിനായി ബാഹ്യാന്തരീക്ഷത്തിലുള്ളത്‌ ഹൈഡ്രോക്‌സില്‍ അയോണു(OH)കളും നൈട്രിക്‌ ഓക്‌സൈഡു(NO)മാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍മൂലം അവിടെ എത്തുന്നവയല്ല ഇവ . എന്നാല്‍, പില്‍ക്കാലത്ത്‌ നൈട്രജന്‍വളങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇവ സൃഷ്ടിക്കപ്പെടാമെന്ന്‌ കണ്ടെത്തുകയുണ്ടായി. പക്ഷേ, ഇവയല്ല ഓസോണിന്റെ യഥാര്‍ഥ ശത്രുക്കളെന്നു മനസ്സിലാക്കാനായത്‌ 1974ല്‍ മാത്രമാണ്‌. `ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍' ആണ്‌ പുതിയ വില്ലനായത്‌. സ്‌ട്രാറ്റോസ്‌ഫിയര്‍ എന്ന ഓസോണ്‍മേഖലയിലെത്തുമ്പോള്‍ ഇവ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ സ്വാധീനത്താല്‍ ക്ലോറിനെ പുറത്തുവിടും. ക്ലോറിന്‍ ഓസോണിനെ നശിപ്പിച്ചുതുടങ്ങുകയും ചെയ്യും. ഇതിലൂടെ കട്ടികുറയുന്ന ഓസോണ്‍പാളിയിലൂടെ അള്‍ട്രാവയലറ്റ്‌ വികിരണങ്ങള്‍ വന്‍തോതില്‍ അകത്തുകടക്കും. തൊലിപ്പുറത്തെ ക്യാന്‍സര്‍, തിമിരം എന്നിവ ഇതിലൂടെ ഉണ്ടാവും. സസ്യങ്ങളുടെ വളര്‍ച്ചയെയും ദോഷകരമായി ബാധിക്കാം.

Monday, May 3, 2010

ക്ഷയരോഗാണുവിന്റെ സമ്പൂര്‍ണ ജനിതകം

ക്ഷയരോഗത്തിനു കാരണമാവുന്ന ബാക്ടീരിയയുടെ സമ്പൂര്‍ണ ജനിതകം വെളിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ വിജയിച്ചു. സര്‍വകലാശാല വിദ്യാര്‍ഥികളും ശാസ്‌ത്രജ്ഞരും ഒത്തുചേര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ്‌ ജനിതകഘടന അനാവരണം ചെയ്യപ്പെട്ടത്‌. ലോകമെങ്ങുമുള്ള ഗവേഷകര്‍ക്ക്‌ പ്രയോജനപ്പെടുന്ന തരത്തില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നതും ഈ രംഗത്തെ മാതൃകാപരമായ ചുവടുവയ്‌പാണ്‌. വിപണനമൂല്യമുള്ള വിവരങ്ങള്‍, പണം നല്‍കാതെ ആര്‍ക്കും ഉപയോഗിക്കാവുന്നതരത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്ന ആദ്യ രാജ്യമായി മാറുകയാണ്‌ ഇതിലൂടെ ഇന്ത്യ.


വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളിലെ നാനൂറോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള `കണക്ട്‌ ടു ഡീകോഡ്‌' പദ്ധതിക്ക്‌ പശ്‌ചാത്തലമൊരുക്കിയത്‌ ഡല്‍ഹി ആസ്ഥാനമായുള്ള `ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ജീനോമിക്‌സ്‌ ആന്‍ഡ്‌ ഇന്റഗ്രേറ്റീവ്‌ ബയോളജി' (IGIB) യാണ്‌. ക്ഷയരോഗത്തിനു കാരണമാവുന്ന ``മൈക്കോബാക്ടീരിയം ടുബെര്‍കുലോസിസ്‌' (Mycobacterium tuberculosis) എന്ന ബാക്ടീരിയയുടെ ജനിതകം 1998ല്‍ വെളിപ്പെട്ടിരുന്നു. നാലു ദശലക്ഷം അക്ഷരങ്ങളുള്ള ഒരു പുസ്‌തകമായാണ്‌ അതു വിവക്ഷിക്കപ്പെട്ടത്‌. ഇവയ്‌ക്കിടയില്‍ അവിടവിടങ്ങളിലായി ഒളിച്ചിരിക്കുന്നതരത്തിലായിരുന്നു നാലായിരത്തോളം ജീനുകള്‍. അഞ്ചു സംഘങ്ങളായിത്തിരിഞ്ഞ്‌ ഇവയിലോരോന്നിന്റെയും പ്രവര്‍ത്തനധര്‍മം കണ്ടെത്തുകയായിരുന്നു വിദ്യാര്‍ഥികള്‍ ചെയ്‌തത്‌.

ലോകത്തില്‍ ഓരോ വര്‍ഷവും 17 കോടി പേര്‍ ക്ഷയരോഗബാധയാല്‍ മരിക്കുന്നുവെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്ക്‌. ഓരോ മൂന്നുമിനിറ്റിലും രണ്ടുപേരെന്ന നിരക്കില്‍ അത്‌ ഇന്ത്യയിലുമെത്തുന്നു. അടുത്തകാലത്തായി വാക്‌സിനുകളെ അതിജീവിച്ച്‌ ക്ഷയരോഗം കൂടുതല്‍ ശക്തവുമായിരുന്നു. ഔഷധങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കാനാവുന്നതരത്തില്‍ ക്ഷയരോഗാണുക്കള്‍ പ്രതിരോധശേഷി നേടിയതായിരുന്നു കാരണം. പരിണാമത്തിലൂടെ മാറിമറഞ്ഞ രോഗാണുജനിതകം അജ്ഞാതമായത്‌ ഈ രംഗത്തെ ഗവേഷണപ്രവൃത്തികള്‍ക്ക്‌ തടസ്സംസൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവസരോചിതമായ കൈത്താങ്ങാണ്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍. ഇതിലേക്കുള്ള കര്‍മോത്സുകതയെ മുന്‍നിര്‍ത്തി, ഹേമന്ത്‌വര്‍മ, ഗീതികമേത്ത എന്നീ രണ്ടു വിദ്യാര്‍ഥികളെ സിഎസ്‌ഐആര്‍ ആദരിക്കുകയും ചെയ്‌തിട്ടുണ്ട്‌.


മൈക്കോബാക്ടീരിയം ടുബെര്‍കുലോസിസ്‌



1882-ല്‍ റോബര്‍ട്ട്‌കോച്ച്‌ എന്ന ശാസ്‌ത്രജ്ഞനായിരുന്നു ക്ഷയരോഗത്തിനു കാരണമാകുന്ന ബാക്ടീരിയയായ `ട്യൂബെര്‍ക്കിള്‍ ബാസിലസ്‌' (Tubercle bacillus) കണ്ടെത്തിയത്‌. ഓക്‌സിജന്റെ യഥേഷ്ടമായ സാന്നിധ്യത്തില്‍ മാത്രം ജീവിക്കാനാവുന്ന ഇത്‌ മനുഷ്യനിലെ ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളാണ്‌ ആവാസത്തിനായി തെരഞ്ഞെടുക്കുന്നത്‌. സവിശേഷമായ ഒരുതരം കൊഴുപ്പുകൊണ്ടു നിര്‍മിച്ച കട്ടിയായ ആവരണം ഉള്ളതിനാല്‍, ശരീരത്തിന്റെ സ്വാഭാവികമായ രോഗാണുനശീകരണ സംവിധാനത്തിന്‌ ഇവയെ നശിപ്പിക്കാന്‍ കഴിയില്ല. കൃത്രിമമായ രോഗാണുനാശകങ്ങളെയും വരണ്ട കാലാവസ്ഥയെയും അതിജീവിക്കാനും ഇവയ്‌ക്കു കഴിയും. ഇതാണ്‌ ക്ഷയരോഗത്തെ ഏറെ മാരകമാക്കുന്നത്‌. 1998-ലാണ്‌ ക്ഷയരോഗാണുവിന്റെ ജനിതകം ആദ്യമായി വിശകലനം ചെയ്യപ്പെട്ടത്‌. H37Rv എന്ന ഇനത്തിന്റെ ജനിതകശ്രേണിയായിരുന്നു വെളിപ്പെടുത്തപ്പെട്ടത്‌.


വിവരസാങ്കേതിക വിദ്യയുടെ വീഥിയിലൂടെ എല്ലാവര്‍ക്കും


വിവരസാങ്കേതികവിദ്യയുമായി കൈകോര്‍ക്കുന്നതിലൂടെ ഗവേഷണ നേട്ടങ്ങളെ എങ്ങനെ സ്വതന്ത്രവും സംവേദനക്ഷമവുമാക്കാമെന്നതിന്റെ പ്രായോഗിക വിജയംകൂടിയാണ്‌ ഇന്ത്യയുടെ ഈ നേട്ടം. ക്ഷയരോഗത്തിനെതിരെയുള്ള ഔഷധ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാള്‍ക്കും ഒരു പാഠപുസ്‌തകംപോലെ പ്രയോജനപ്പെടുന്നതരത്തിലാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ വിന്യസിച്ചിരിക്കുന്നത്‌.(http://www.osdd.net/) ലഭ്യമാകുന്ന മുറയ്‌ക്ക്‌ കൂട്ടിച്ചേര്‍ക്കാനും പരിഷ്‌കരിക്കാനും അവസരമൊരുക്കുന്നതരത്തിലാണ്‌ വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന. ഏറ്റവും പുതിയ `വെബ്‌ 3.0' സങ്കേതമാണ്‌ ഇതിന്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഔഷധഗവേഷണരംഗത്തെ വിവരവിനിമയം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ശ്രമം `ഓപ്പണ്‍ സോഴ്‌സ്‌ ഡ്രഗ്‌ ഡിസ്‌കവറി' (Open Source Drug Discovery) എന്ന പദ്ധതിയിലൂടെയാണ്‌ അവതരിപ്പിക്കുന്നത്‌. ഇന്ത്യയിലെ ശാസ്‌ത്ര ഗവേഷണങ്ങളുടെ ഏകോപനസമിതിയായ `കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചാ(CSIR) ണ്‌ ഇതിനു ചുക്കാന്‍പിടിക്കുന്നത്‌. ക്ഷയരോഗം അടക്കമുള്ള മാരകരോഗങ്ങള്‍ക്കു കാരണമാവുന്ന സൂക്ഷ്‌മ ജീവികളുടെ ജനിതകം വെളിപ്പെടുത്താനുള്ള ഒരു അനുബന്ധപദ്ധതിയിലൂടെയാണ്‌ ഇതിനാവശ്യമായ വിവരങ്ങള്‍ സ്വരൂപിക്കപ്പെടുന്നത്‌. `കണക്ട്‌ ടു ഡീകോഡ്‌' (Connect-to-Decode) എന്നാണ്‌ ഇതിന്റെ പേര്‌.

Wednesday, April 7, 2010

ആഴങ്ങളില്‍ ടൈറ്റാനിക്‌ ഇന്നും അത്ഭുതം


ഏപ്രില്‍ 15 വീണ്ടുമെത്തുകയാണ്‌. ലോകം എന്നുമോര്‍ക്കുന്ന ടൈറ്റാനിക്‌ ദുരന്തത്തിന്റെ ഓര്‍മയുമായി. മഞ്ഞുകട്ടയുടെ രൂപമാര്‍ജിച്ചു നിന്ന മരണത്തിനു കീഴടങ്ങി ആയിരത്തഞ്ഞൂറിലേറെ ജീവിതങ്ങളുമായി ആഴിയുടെ അഗാധതയിലേക്ക്‌ ടൈറ്റാനിക്‌ വിടവാങ്ങിയത്‌ 1912 ലെ ഈ ദിവസമായിരുന്നു. ഒരു നൂറ്റാണ്ടിന്റെ പഴമയ്‌ക്ക്‌ ഇനിയും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഒരു ചരിത്രസ്‌മാരകമായി അറ്റ്‌ലാന്റിക്കിനു താഴെ ഇന്നും നിലനിന്നുകൊണ്ട്‌ ടൈറ്റാനിക്‌ ആ കഥ തുടരുകയാണ്‌. ഏപ്രില്‍ 15 ന്‌ യൂറോപ്പിലെവിടെയും ടൈറ്റാനിക്കിന്റെ ദുഃഖസ്‌മൃതികളുമായി ആയിരങ്ങള്‍ ഒത്തുചേരും.

`ഒരിക്കലും മുങ്ങാത്ത കപ്പല്‍' എന്ന്‌ നിര്‍മാതാക്കള്‍ നല്‍കിയ വിശേഷണവുമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി കന്നിയാത്രയില്‍തന്നെ സ്വയമൊടുങ്ങിയെന്നതുമാണ്‌ ടൈറ്റാനിക്കിനെ സംബന്ധിക്കുന്ന ഏറ്റവും പ്രശസ്‌തമായ കേട്ടുകേള്‍വി. ടൈറ്റാനിക്കിന്റെ നിര്‍മ്മാതാക്കളായ `വൈറ്റ്‌ സ്റ്റാര്‍'  കമ്പനിയെപ്പോലും ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും പിന്‍തുടരുന്ന മറ്റൊരു അപഖ്യാതിയില്ല. ബെല്‍ഫാസ്റ്റിലെ ഹാര്‍ലന്‍ഡ്‌ ആന്‍ഡ്‌ വോള്‍ഫ്‌ ഷിപ്യാര്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട ആര്‍ എം എസ്‌ ടൈറ്റാനിക്‌ അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്നുവെങ്കിലും സാങ്കേതികമായി അതൊരു കാലഹരണപ്പെട്ട മാതൃകയായിരുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. മുന്നില്‍ക്കണ്ട മഞ്ഞുകട്ടയിലിടിക്കാതിരിക്കാന്‍ തക്കവണ്ണം പെട്ടെന്ന്‌ ഗതിമാറ്റാന്‍ ടൈറ്റാനിക്കിന്‌ കഴിയാതിരുന്നത്‌ സമകാലീനമായിരുന്ന ചെറിയ യന്ത്രസംവിധാനം  (Counter and Rudder System) ആയിരുന്നുവെന്ന കാര്യം പിന്നീടാണ്‌ വെളിപ്പെടുത്തപ്പെട്ടത്‌. 



അമിതവേഗമായിരുന്നു ടൈറ്റാനിക്കിനെ ദുരന്തത്തിലേക്കു നയിച്ചത്‌ എന്നതായിരുന്നു ടൈറ്റാനിക്കിനെ സംബന്ധിച്ച്‌ ഏറെക്കാലം നിലനിന്ന മറ്റൊരു കെട്ടുകഥ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ അറ്റ്‌ലാന്റിക്‌ മുറിച്ചുകടക്കുന്ന ഏറ്റവും വലിയ കപ്പല്‍ എന്ന റെക്കോഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ ടൈറ്റാനിക്‌ അപകടത്തില്‍പ്പെട്ടത്‌ എന്നതായിരുന്നു വിലയിരുത്തല്‍. ന്യൂഫൗണ്ട്‌ ലാന്‍ഡ്‌ എന്ന ദ്വീപിനു തെക്കുകിഴക്കായി നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ മഞ്ഞുകട്ടയിലിടിക്കുന്ന നിമിഷംവരെയും ടൈറ്റാനിക്കിലെ എല്ലാ ആവി എന്‍ജിനുകളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കപ്പെട്ടിരുന്നില്ല. ഒരു റെക്കോഡ്‌ ലക്ഷ്യവുമായി അവ ഒന്നിച്ച്‌ പ്രവര്‍ത്തിക്കപ്പെട്ടിരുന്നെങ്കില്‍പോലും 21 നോട്ടിക്കല്‍ മൈലിനുമപ്പുറമുള്ള വേഗമാര്‍ജിക്കാന്‍ ടൈറ്റാനിക്കിന്‌ കഴിയുമായിരുന്നുമില്ല. 

വേഗം ഒരു മല്‍സരലക്ഷ്യവുമായി ടൈറ്റാനിക്‌ നിര്‍മാതാക്കാളായ വൈറ്റ്‌ സ്റ്റാര്‍കമ്പനിക്കു മുന്നിലുണ്ടാകാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു. 1899 ല്‍ ഇക്കാര്യത്തില്‍ അക്കാലത്തുള്ള മറ്റൊരു പ്രധാന കപ്പല്‍നിര്‍മാണകമ്പനി The Cunarders) യുമായി മല്‍സരിച്ചുകൊണ്ട്‌ വൈറ്റ്‌ സ്റ്റാര്‍ പുറത്തിറക്കിയ `ഒളിമ്പിക്‌' ഭാരിച്ച സാമ്പത്തികബാധ്യത എന്നതൊഴികെ ഒരു പരാജയമായിരുന്നു. അതുകൊണ്ടു തന്നെ താരതമ്യേന ചെലവ്‌ കുറഞ്ഞതും ശക്തി കുറഞ്ഞതുമായ ആവിയന്ത്രങ്ങളാണ്‌ ടൈറ്റാനിക്കിനായി നിശ്ചയിക്കപ്പെട്ടത്‌.


ചെറിയ സാങ്കേതികപ്പിഴവുകള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാവുന്നതിനുള്ള ആദ്യ ഉദാഹരണമായിരുന്നു ടൈറ്റാനിക്‌. ഡോ. റോബര്‍ട്ട്‌ ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം 1985 ല്‍ അറ്റ്‌ലാന്റിക്കിനിടയില്‍ അത്‌ കണ്ടെത്താനിടയാക്കിയ ശ്രമങ്ങള്‍ക്കും ഒരടിസ്ഥാനം കപ്പല്‍ സാങ്കേതികതയില്‍ വന്നു പോയേക്കാവുന്ന അത്തരം പിഴവുകളെക്കുറിച്ചുള്ള ശ്രദ്ധയും പഠനവുമായിരുന്നു. 1987 ല്‍ തുടങ്ങി ആറു പര്യവേക്ഷണദൗത്യങ്ങള്‍ നാളിതുവരെയായി ടൈറ്റാനിക്‌ ലക്ഷ്യമായി നടത്തപ്പെട്ടിട്ടുണ്ട്‌. അമേരിക്കന്‍ ഗവേഷണസ്ഥാപനമായ നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റമോസ്‌ഫെറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ 2004 മെയ്‌ 27 മുതല്‍ ജൂണ്‍ 12 വരെ നടത്തിയ ഗവേഷണങ്ങളായിരുന്നു ഇവയില്‍ ഒടുവിലത്തേത്‌.

Thursday, April 1, 2010

കണിയൊരുക്കുന്ന രസതന്ത്രം




വറുതിയുടെ വിളനിലമാണ്‌ വേനല്‍. അകലുന്ന മേഘങ്ങളും വറ്റുന്ന പുഴകളും ദുരിതത്തിന്റെ തീയലകള്‍ പടര്‍ത്തുന്ന കാലം. മണ്‍തരികള്‍ക്കിടയിലെ ജലാംശം പോലും വലിച്ചൂറ്റുന്ന വേനല്‍ ചെടികള്‍ക്കും അതിജീവനത്തിന്റെ സമയമാണ്‌. പക്ഷേ, ആ വറുതിയിലും മഞ്ഞപ്പൂങ്കുലകളായി പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകള്‍ അതിശയകരമായ കാഴ്‌ചയാണ്‌. ഗ്രീഷ്‌മത്തെ വസന്തമാക്കുന്ന ഈ കണിക്കാഴ്‌ചയ്‌ക്കു പിന്നില്‍ രസകരമായ രസതന്ത്രമുണ്ട്‌.

പയറുവര്‍ഗ്ഗസസ്യകുടുംബത്തില്‍പ്പെടുന്ന വനവൃക്ഷമായ കണിക്കൊന്ന (Cassia fistula) വര്‍ഷത്തില്‍ രണ്ടുതവണ പൂക്കാറുണ്ട്‌. മാര്‍ച്ച്‌-ഏപ്രിലിലാണ്‌ ഒന്നാമത്തെ പൂക്കാലം. രണ്ടാമത്തേത്‌ ഒക്‌ടോബറിലും. ചില സ്ഥലങ്ങളില്‍ വര്‍ഷം മുഴുവനും പൂവിടുന്നതായി പറയാറുണ്ടെങ്കിലും കണിക്കൊന്നയുടെ ഏറ്റവും സമൃദ്ധമായ പൂക്കാലം വിഷുക്കാലത്താണ്‌. ഇലകളെ നാമമാത്രമായി ശേഷിപ്പിച്ചുകൊണ്ട്‌ പൂങ്കുലകള്‍ തിങ്ങിനിറയുന്ന പൂരമായി കണിക്കൊന്ന മാറുന്നതും മീനച്ചൂടിന്റെ കാലത്തുതന്നെ. പുഷ്‌പിക്കലിനെ സംബന്ധിക്കുന്ന കാലനിബദ്ധസിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായ കണിക്കൊന്നയുടെ ഈ സവിശേഷത, വേനലിനെതിരെയുള്ള അതിജീവനതന്ത്രമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. സൂര്യതാപം, ജലലഭ്യത, ലവണാംശം എന്നിവയാണ്‌ സസ്യവളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന പാരിസ്ഥിതിക ഘടകങ്ങള്‍ ദൈനംദിന ജീവപ്രവര്‍ത്തനങ്ങളില്‍പ്പോലും ഒരു ചെടിയെ സമഗ്രമായി സ്വാധീനിക്കുന്ന ഘടകങ്ങളാണിവ.



അതികഠിനമായ സൂര്യതാപവും തീരെയില്ലാതാവുന്ന ജലവും ചെടികളെ ആകെ ഉലയ്‌ക്കുന്ന സമയമാണ്‌ വേനല്‍. ഉള്ളിലേക്കെടുക്കുന്ന ജലത്തിന്റെ പരമാവധിയുള്ള സംരക്ഷണം ചെടികളുടെ വേനല്‍ക്കാല അതിജീവനത്തിന്റെ മുഖ്യോപാധിയാവുന്നതും അതിനാലാണ്‌. ചെടികള്‍ വലിച്ചെടുക്കുന്ന ജലത്തിന്റെ ഭൂരിഭാഗവും നഷ്‌ടമാവുന്നത്‌ ഇലകളിലെ സുഷിരങ്ങള്‍ (Stomata) വഴിയാണ്‌. സ്വേദനം (Transpiration) എന്നറിയപ്പെടുന്ന ഒഴിച്ചുകൂടാനാവാത്ത ഈ പ്രവര്‍ത്തനം ഒരു ചെടിയെ സംബന്ധിച്ചിടത്തോളം വേനലിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്‌. ഇത്തരത്തിലുള്ള ജലനഷ്‌ടത്തിന്റെ മുഖ്യവാതായനങ്ങളാവുന്ന ഇലകളുടെ സ്ഥാനത്ത്‌ കഴിയുന്നത്ര പൂക്കളെ അണിനിരത്തിക്കൊണ്ടാണ്‌ കണിക്കൊന്ന ഇതിനു പോംവഴി കാണുന്നത്‌. തനതായ ഒരു ജനിതക സംവിധാനത്തിലൂടെയാണ്‌ കണിക്കൊന്ന മരം ഈ കഴിവ്‌ ആര്‍ജ്ജിക്കുന്നത്‌. യു എഫ്‌ ഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂണിഫോളിയേറ്റ (Unifoliata) എന്ന ജീനാണ്‌ ഇലമുകുളങ്ങളെ പുഷ്‌പമുകുളങ്ങളാക്കിക്കൊണ്ട്‌ ഇത്‌ സാധിക്കുന്നതെന്നാണ്‌ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌.

ഇലയില്‍നിന്ന്‌ പൂവിലേക്കുള്ള ഈ മാറ്റം പ്രത്യക്ഷമായി ലളിതമെന്നു തോന്നാമെങ്കിലും ഇതിനനുബന്ധമായി ഉടലെടുക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്‌. പ്രകാശസംശ്ലേഷണം നടത്തുന്നതുവഴി ചെടികളെ ജീവപരമായി നിലനിറുത്തുന്ന ആഹാരോല്‍പാദനകേന്ദ്രങ്ങളാണ്‌ ഇലകള്‍. ഇവയിലുള്ള ഹരിതകമാണ്‌ സൗരോര്‍ജ്ജത്തെ അണുബന്ധഊര്‍ജ്ജമായി സംഭരിച്ച്‌ അന്നജത്തില്‍ നിറച്ചുവെക്കുന്നത്‌. പൂക്കളിലെ ദളങ്ങളും ഇതരഭാഗങ്ങളും ഇലകളില്‍നിന്ന്‌ രൂപമാര്‍ജിക്കുന്നവയാണെങ്കിലും അവയില്‍ ഹരിതകത്തിന്റെ അളവ്‌ തീരെ കുറവാണ്‌. അധികമായുള്ള കരോട്ടിനോയ്‌ഡ്‌ വര്‍ണവസ്‌തുക്കള്‍ക്ക്‌ സൗരോര്‍ജ്ജത്തെ സ്വീകരിക്കാനാവുമെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. മണ്ണിലെ ജലാംശവും കുറവായിരിക്കുന്ന വേനല്‍ക്കാലത്ത്‌ തുച്ഛമായ ഇലകളും അല്‍പമായ സംഭൃതാഹാരവുമായി മുന്നോട്ടുപോവുക അസാധ്യമാണ്‌. പക്ഷേ ഇവിടെയാണ്‌ രസപരമായ ചില കരുനീക്കങ്ങളിലൂടെ കണിക്കൊന്ന സ്വയരക്ഷ ഉറപ്പുവരുത്തുന്നത്‌.

സമൃദ്ധമായി വിടരുന്ന കണിപ്പൂവുകള്‍ക്ക്‌ നിറം പകരാന്‍ കരോട്ടീനോയ്‌ഡുകല്‍ ഏറെയുണ്ടാവണം. ജൈവരസതന്ത്രപരമായി `ടെര്‍പിനോയ്‌ഡുകള്‍' (Terpenoids) എന്ന വിഭാഗത്തില്‍പ്പെടുന്ന കരോട്ടീനോയ്‌ഡുകള്‍ക്ക്‌ സങ്കീര്‍ണമായ രാസഘടനയാണുള്ളത്‌. ജെറാനൈല്‍ ജെറാനൈല്‍ പൈറോഫോസ്‌ഫേറ്റ്‌ എന്ന്‌ പേര്‍വിളിക്കുന്ന രണ്ട്‌ തന്മാത്രകള്‍ പരസ്‌പരം ചേരുന്നതില്‍നിന്നാണ്‌ ഇവ ജന്മമെടുക്കുന്നത്‌. പൂവുകള്‍ക്കും കായ്‌കള്‍ക്കും വിവിധനിറങ്ങള്‍ പകരാന്‍ കഴിയുന്ന ഏതാണ്ട്‌ അറുന്നൂറോളം വര്‍ണവസ്‌തുക്കള്‍ കരോട്ടീനോയ്‌ഡുകളായുണ്ട്‌. ഇവയില്‍ കാര്‍ബണും ഹൈഡ്രജനും മാത്രമടങ്ങുന്നവ കരോട്ടിനുകളെന്നും ഓക്‌സിജന്‍ ഗ്രൂപ്പുകള്‍ പ്രത്യേകമായുള്ളവയെ സന്തോഫില്ലു കളെന്നുമാണ്‌ സാധാരണയായി അറിയപ്പെടുന്നത്‌.


മഞ്ഞനിറത്തിനു പ്രാമുഖ്യമുള്ള സന്തോഫില്ലുകളുടെ കൂട്ടത്തില്‍തന്നെയുള്ള വയോളാസാന്തിനാണ്‌ കണിക്കൊന്നപ്പൂക്കളിലെ മുഖ്യ കരോട്ടീനോയ്‌ഡ്‌. വര്‍ധിച്ച സൗരതാപം സൃഷ്‌ടിക്കുന്ന പ്രേരിതോര്‍ജ്ജമാണ്‌ സിയാസാന്തിന്‍ എന്ന അനുബന്ധ ഘടകത്തില്‍ നിന്നും വയോളാസാന്തിന്‍ നിര്‍മിക്കുന്നത്‌. ഡെമിങ്‌ആഡംസ്‌ എന്ന ശാസ്‌ത്രജ്ഞന്‍ 1992 ല്‍ കണ്ടെത്തിയെങ്കിലും ഇന്നും പൂര്‍ണമായും വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ രാസമാറ്റം കണിക്കൊന്നയുടെ വേനല്‍ക്കാലാതിജീവനത്തില്‍ മുഖ്യപങ്കാണ്‌ വഹിക്കുന്നത്‌. ഇലകളിലെ സുഷിരങ്ങളെ താല്‍ക്കാലികമായി അടച്ചുവെക്കാന്‍ സഹായിക്കുന്ന അബ്‌സിസിക്‌ ആസിഡ്‌ എന്ന ഹോര്‍മോണ്‍ നിര്‍മിക്കാനുള്ള ആദ്യഘടകമാണ്‌ വയോളാസാന്തിന്‍. പൂവിതളുകളില്‍ ശേഖരിച്ചിരിക്കുന്ന വയോളാസാന്തിനെ പടിപടിയായി വിഭജിച്ചുണ്ടാക്കുന്ന അബ്‌സിസിക്‌ ആസിഡിന്‌ ശേഷിക്കുന്ന ഇലകളില്‍നിന്നുള്ള ജലനഷ്‌ടത്തെ ഫലപ്രദമായി തടയാനാകും. ഈ ഇലകള്‍ തന്നെയാണ്‌ വേനലിലും കണിക്കൊന്നയ്‌ക്ക്‌ ആഹാരം നല്‍കുന്നത്‌.

കണിക്കൊന്നയുടെ പൂക്കളില്‍ കാണുന്ന മറ്റൊരു വര്‍ണവസ്‌തുവാണ്‌ ആന്തോസയാനിന്‍. ഇതിന്റെ സാന്നിധ്യമാണ്‌ കണിപ്പൂകളുടെ മഞ്ഞനിറത്തിന്‌ സ്വര്‍ണതുല്യമായ ചാരുത നല്‍കുന്നത്‌. ജലത്തില്‍ ലയിക്കാനാവുന്ന ഇവയെ കോശങ്ങള്‍ക്കുള്ളിലെ ഫേനങ്ങള്‍ (Vacuoles) എന്ന അറകള്‍ക്കുള്ളിലാണ്‌ നിറച്ചുവെച്ചിരിക്കുന്നത്‌. ഘടനാപരമായി ഫ്‌ളാവനോയ്‌ഡുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ആന്തോസയാനിന്‌ കരോട്ടീനുമായി ചേര്‍ന്നുകൊണ്ട്‌ ഉജ്വലമായ ചായക്കൂട്ടുകള്‍ തീര്‍ക്കാനാവും. അതിസങ്കീര്‍ണമായ രാസമാറ്റങ്ങളുള്‍ക്കൊള്ളുന്ന ഷിക്‌മിക്‌ ആസിഡ്‌ പ്രക്രിയയിലൂടെയാണ്‌ ആന്തോസയാനിനുകള്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളാണ്‌ ആന്തോസയാനിനുകളുടെ നിര്‍മിതിക്ക്‌ കാരണമാവുന്നത്‌. ഈ വികിരണങ്ങളുടെ ദോഷവശങ്ങളില്‍ നിന്ന്‌ സസ്യത്തെ മൊത്തമായി സംരക്ഷിക്കുന്ന ഇവ മറ്റൊരു പ്രധാനധര്‍മവും നിര്‍വഹിക്കുന്നുണ്ട്‌. പ്രകാശസംശ്ലേഷണത്തിലൂടെ ഇലകളിലുണ്ടാവുന്ന ഗ്ലൂക്കോസ്‌ തുടങ്ങിയ ലേയപഞ്ചസാരകളെ സംയോജിതതന്മാത്രകളാക്കി ഫേനങ്ങളിലൊളിപ്പിക്കുന്നതാണത്‌. ഗ്ലൂക്കോസിന്റെയും മറ്റും തനതുരൂപത്തിലുള്ള സാന്നിധ്യം ഇലകളിലെ സുഷിരങ്ങള്‍ തുറന്നുവെയ്‌ക്കാനും അതുവഴി ജലം നഷ്‌ടപ്പെടാനും ഇടയാക്കും എന്നതിനാലാണിത്‌.

ചുരുക്കത്തില്‍ എണ്ണമറ്റ രാസസംയുക്തങ്ങള്‍ സമഞ്‌ജസമായിത്തീര്‍ക്കുന്ന വര്‍ണോല്‍സവമാണ്‌ ഓരോ കണിക്കാഴ്‌ചയും. പ്രകൃതിയുടെ പ്രചണ്‌ഡതയ്‌ക്കുമുമ്പില്‍ ഒരു ചെടി സ്വയം തീര്‍ത്തുവെക്കുന്ന പ്രതിരോധത്തിന്റെ പടയണിയുമാണ്‌ ഓരോ കണിപ്പൂവും. സ്വര്‍ണം ചാര്‍ത്തിയ ഒരു പുസ്‌തകവും ഒരു പിടി കൊന്നപ്പൂവും കണിയായൊരുക്കിയ നമ്മുടെ പൂര്‍വികര്‍ പറയാതെ പറയുന്നതും അതുതന്നെയാവണം. നല്ലൊരു നാളെയിലേക്ക്‌, പുതിയ പ്രഭാതത്തിലേക്ക്‌, കരുത്തോടെ.