![]() | ||
|
Monday, May 12, 2014
ജനിതകഭക്ഷ്യവിളകള്‍ ഇന്ത്യന്‍ കൃഷിയിടങ്ങളിലേക്ക്
Saturday, May 3, 2014
ഗ്ലൂക്ക: ഇത് ഏഴാം ഡോളി
ഗ്ലൂക്ക പിറന്നിട്ട് ഇപ്പോള്‍ ആഴ്ചകളേ ആവുന്നുള്ളു എങ്കിലും ഗ്ലൂക്കയുടെ പാല്‍ കുടിച്ചാല്‍ ഒരു പ്രത്യേകതരം ജനിതകരോഗം മാറുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗൗച്ചര്‍ ഡിസീസ് (Gaucher's Disease)എന്നതാണ് ഈ ജനിതകരോഗത്തിന്റെ പേര്. 1882ല്‍ തിരിച്ചറിഞ്ഞ രോഗമാണെങ്കിലും 1965ല്‍ മാത്രമാണ് ഇതിന്റെ ജനിതകകാരണം വെളിപ്പെടുത്തപ്പെട്ടത്. ചികിത്സക്ക് ഉപയോഗിക്കാവുന്ന ആദ്യത്തെ മരുന്ന് വിപണിയിലെത്തിയതുപോലും 1994ല്‍ മാത്രമാണ്. സാധാരണ മനുഷ്യരുടെ ശരീരത്തില്‍ കാണുന്ന ഒരുതരം രാസാഗ്നി , ഈ രോഗമുള്ളവരുടെ ശരീരത്തില്‍ കാണില്ല. ഗ്ലൂക്കോ സെറിബ്രോസിഡേസ് (Glucocerebrosidase)എന്ന ഈ രാസാഗ്നി ഇല്ലാതിരിക്കുന്നത് ഗുരുതരമായ പല ശാരീരിക വിഷമതകള്‍ക്കും കാരണമാവും. കരള്‍, പ്ലീഹ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുക, അസ്ഥികള്‍ ഒടിഞ്ഞുപോവുന്ന പ്രവണത ഉണ്ടാവുക, നാഡീസംബന്ധമായ കുഴപ്പങ്ങളുണ്ടാവുക തുടങ്ങിയവയൊക്കെയാണ് കുഴപ്പങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം എന്നതു മാത്രമാണ് ഇക്കാര്യത്തിലുള്ള ഏക ആശ്വാസം.
ഗൗച്ചര്‍ രോഗമുള്ളവരുടെ ശരീരത്തില്‍ കാണപ്പെടാത്ത രാസാഗ്നി അഥവാ ഗ്ലൂക്കോ സെറിബ്രോസിഡേസ് കൃത്രിമമായി നല്‍കുക എന്നതു മാത്രമാണ് ഈ രോഗത്തിനുള്ള ചികിത്സ. എന്നാല്‍,ഇത്തരത്തിലുള്ള ചികിത്സക്ക് ചെലവ് വളരെ കൂടുതലാണ്. ബ്രസീലിലെ ഗവണ്‍മെന്റ് സ്വന്തം ഉത്തരവാദിത്തത്തില്‍ നടത്തുന്ന ചികിത്സയുടെ ചെലവ് പ്രതിവര്‍ഷം 250 ദശലക്ഷം പൗണ്ടോളം എത്തുന്നതായാണ് കണക്ക്. പൊതുജനാരോഗ്യവകുപ്പിന് ഇത് വമ്പിച്ച സാമ്പത്തികബാധ്യതയായി മാറുന്നുണ്ട്. ഇതിനു പരിഹാരമായുള്ളതായിരുന്നു ക്ലോണിങ് പരീക്ഷണം.
ഗ്ലൂക്കോ സെറിബ്രോസിഡേസ് രാസാഗ്നി ഉല്‍പ്പാദിപ്പിക്കുന്ന ജീന്‍ മനുഷ്യനില്‍നിന്ന് ആടുകളിലേക്ക് മാറ്റിവയ്ക്കാനുള്ള പരീക്ഷണസാധ്യത അങ്ങനെയാണ് ആദ്യമായി പരിഗണിക്കപ്പെട്ടത്. ഭ്രൂണകോശങ്ങളിലേക്കാണ് ഈ ജീന്‍ മാറ്റിവയ്ക്കപ്പെട്ടത്. അതിനാല്‍, ആടിന്റെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഈ ജീന്‍ ഉണ്ടായിരുന്നു. പിന്നീട്, അകിടുകോശങ്ങളില്‍ മാത്രമായി ഈ ജീനിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിപ്പിക്കുകയായിരുന്നു. ജീന്‍ പ്രവര്‍ത്തനത്തെ ഒരു 'സ്വിച്ച്' എന്നതുപോലെ നിയന്ത്രിക്കുന്ന 'പ്രൊമോട്ടര്‍' ഘടകം ഉപയോഗിച്ചാണ് ഇതു സാധിച്ചത്. ഇതിലൂടെ ഗ്ലൂക്ക ചുരത്തുന്ന പാലില്‍ മറ്റ് പ്രോട്ടീനുകള്‍ക്കൊപ്പം ഈ രാസാഗ്നിയുമുണ്ടായി- ഗൗച്ചര്‍ രോഗികള്‍ക്കു വേണ്ട ഗ്ലൂക്കോ സെറിബ്രോസിഡേസ്. ബ്രസീലിലെ ഫോര്‍ട്ടലേസാ സര്‍വകലാശാല യിലാണ് ഇതിനായുള്ള ഗവേഷണങ്ങള്‍ നടന്നതും ഗ്ലൂക്ക പിറന്നതും.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം, വെറുമൊരു ക്ലോണാട് മാത്രമല്ല ഗ്ലൂക്ക. ജനിതക പരിവര്‍ത്തനം വരുത്തപ്പെട്ട ആടിന്റെ ക്ലോണ്‍പതിപ്പാണ് ഗ്ലൂക്ക. ഇത്തരത്തില്‍ നോക്കുമ്പോള്‍, അത് ക്ലോണ്‍ സൃഷ്ടി എന്നതിനോടൊപ്പം ജനിതകപരിവര്‍ത്തനം വരുത്തിയ ക്ലോണ്‍പതിപ്പുകൂടിയാണ്. അതായത് 'ട്രാന്‍സ്ജീനിക് ക്ലോണ്‍'. "ജീന്‍ മാറ്റിവയ്ക്കപ്പെട്ട ക്ലോണ്‍" എന്നര്‍ഥം. നിലവില്‍ ഈ വിശേഷണത്തിന് അര്‍ഹമാകുന്ന തരത്തില്‍ 'ട്രാന്‍സ്ജീനിക്' ആയ ആടുകോണ്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അമേരിക്കയില്‍ മാത്രമാണ്. "മിറ" എന്നു പേരിട്ടു വിളിക്കപ്പെട്ട ഇതിനെ 'ആന്റി ത്രോംബിന്‍' എന്ന ജീവാ ഔഷധം നിര്‍മിക്കാനായാണ് 'ക്ലോണ്‍'ചെയ്യപ്പെട്ടത്. ഇതേ ലക്ഷ്യത്തോടെയുള്ള പദ്ധതിയുമായി ഇപ്പോള്‍ മുന്നോട്ടുപോവുന്ന രാജ്യം ഇറാനാണ്. വെച്ചൂര്‍ പശുവില്‍നിന്ന് പോഷകാംശം വര്‍ധിപ്പിച്ച പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി, കേരളത്തിലെ ഒരു ഗവേഷണസ്ഥാപനം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും അത് ഇനിയും പ്രായോഗികതലത്തില്‍ എത്തിയിട്ടില്ല.
ഇത് ഏഴാം ഡോളി
ലോകത്തിലെ ആദ്യ ലക്ഷണയുക്തമായ ക്ലോണ്‍ എന്ന് അറിയപ്പെടുന്നത് 'ഡോളി'യെന്ന ചെമ്മരിയാടാണല്ലോ. 1996ലായിരുന്നു സ്കോട്ട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോളിയുടെ പിറവി. (1995ല്‍, ഇതേ ഗവേഷണസ്ഥാപനം രണ്ട് ചെമ്മരിയാടുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചിരുന്നുവെങ്കിലും (മേഗനും മെറാഗും) 'ലക്ഷണയുക്തമായ ക്ലോണ്‍' എന്ന ബഹുമതി ഡോളിക്കുതന്നെയാണ്). പോളി, മോളി എന്നീ പേരുകളില്‍ അറിയപ്പെട്ട ചെമ്മരിയാടുകളായിരുന്നു ഡോളിയുടെ പിന്‍ഗാമികളായത്. 1997ലായിരുന്നു ഇവ സൃഷ്ടിക്കപ്പെട്ടത്. 1998ല്‍, അമേരിക്കയിലെ 'ജെന്‍സം'ഗവേഷണശാലയില്‍ മിറ എന്ന് പേരിട്ടുവിളിച്ച ക്ലോണാട് പിറന്നു. ലോകത്തെ അഞ്ചാമത്തെ ക്ലോണാട് ആയിരുന്നു ഹന്ന. ഇറാനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഇതിന്റെ ജനനം. ആറാമത്തെ ക്ലോണാടിനെ അവതരിപ്പിച്ചത് ഇന്ത്യയായിരുന്നു. പഷ്മിന ഇനത്തില്‍പ്പെട്ട ലോകത്തെ ആദ്യത്തെ ക്ലോണാട് ആയിരുന്നു നൂറി (2013).
Link to Original Paper published in the Journal Reproduction, Fertility and Development: http://www.publish.csiro.au
Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily dated 1st May 2014.
Friday, March 28, 2014
കാണാത്തതു കാണും കേള്‍ക്കും: ലിഗൊ
നക്ഷത്രങ്ങള്‍ക്കും മരണമുണ്ടെന്നാണ്
പറയുന്നത്. അവ പൊട്ടിത്തെറിച്ചാണ് മരിക്കുകയത്രെ! ഇങ്ങനെയൊരു നക്ഷത്രം
മരിച്ചുപോയാലും, ഒരുപക്ഷേ നമ്മള്‍ ആകാശത്ത് ആ നക്ഷത്രത്തെ അതുപോലെ
കണ്ടെന്നുവരും. നക്ഷത്രം "ജീവിച്ചിരുന്നപ്പോള്‍" അതു പൊഴിച്ചിരുന്ന പ്രകാശം
അപ്പോഴാകും ഭൂമിയിലെത്തുന്നത്. അതുകൊണ്ട്, നമ്മള്‍ നോക്കുമ്പോള്‍ നക്ഷത്രം
അങ്ങനെത്തന്നെ കാണും! ഇതൊരു ചെറിയ കാര്യമല്ല. നമ്മള്‍ വരച്ചുണ്ടാക്കുന്ന
നക്ഷത്രമാപ്പെല്ലാം ഇതുകാരണം തെറ്റിപ്പോവാം. നക്ഷത്രം അതാ നില്‍ക്കുന്നു
എന്നു പറയുന്ന ഇടങ്ങളില്‍ അത് യഥാര്‍ഥത്തില്‍ ഇല്ലായിരിക്കാം. എന്താണ്
ഇതിനു പരിഹാരം? വഴി ഒന്നേയുള്ളു. നക്ഷത്രം പൊട്ടിത്തെറിക്കുന്നത്
കേള്‍ക്കുക! കേള്‍ക്കുകയോ? അതെ! അതിനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍
പറയുന്നത്. അതിനായി ഒരു നിരീക്ഷണപദ്ധതിക്കും അവര്‍
തുടക്കമിട്ടിരിക്കുകയാണ്, 'ലിഗൊ' (LIGO) എന്ന പേരില്‍. ഇതിന്റെ ഏറ്റവും
വലിയ പ്രത്യേകത, ഇന്ത്യ ഈ പദ്ധതിയില്‍ അംഗമാവാനൊരുങ്ങുന്നു എന്നതാണ്.
എന്താണ് 'ലിഗൊ' പദ്ധതി എന്ന് അറിയുന്നതിനുമുമ്പ്, ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിലൊന്നാണ് 'ഗ്രാവിറ്റേഷണല്‍ വേവ്സ്' (Gravitational Waves) എന്നത്. 'ഗുരുത്വതരംഗങ്ങള്‍' എന്ന് ഇതിന് വിവര്‍ത്തനം പറയാം. ഗുരുത്വാകര്‍ഷണസിദ്ധാന്തം ആവിഷ്കരിച്ചത് ഐസക് ന്യൂട്ടണ്‍ ആയിരുന്നുവെങ്കിലും അദ്ദേഹം 'ഗുരുത്വതരംഗ'ങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഐന്‍സ്റ്റീനാണ് ആദ്യമായി അവയെക്കുറിച്ചു പറഞ്ഞത്- 1916ല്‍. തന്റെ പ്രശസ്തമായ 'പൊതു ആപേക്ഷികതാസിദ്ധാന്ത' (General Theory of Relativity) ത്തിന്റെ ഭാഗമായാണ് അദ്ദേഹം അതേക്കുറിച്ചു പറഞ്ഞത്.
വളരെ വലിയ വസ്തുക്കള്‍, നമുക്കു സങ്കല്‍പ്പിക്കാനാവുന്നതിനെക്കാള്‍ വലുപ്പമാര്‍ന്ന വസ്തുക്കള്‍, ഉദാഹരണമായി നക്ഷത്ര ങ്ങളെപ്പോലുള്ളവ, പെട്ടെന്ന് ചലിക്കാനിടയായാല്‍ അത് ചില തരംഗങ്ങളെ ഉണര്‍ത്തിവിടുമെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്. 'ഗ്രാവിറ്റേഷണല്‍ വേവസ്' എന്നാണ് അദ്ദേഹം അവയ്ക്ക് പേര്‍വിളിച്ചത്. എന്നാല്‍, ഇങ്ങനെയുള്ള തരംഗങ്ങളുണ്ടാവാം എന്നു പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതു കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിനായുള്ള അന്വേഷണത്തിന്റെ തുടക്കമാണ് 'ലിഗോ'പദ്ധതി. എന്തിന് നമ്മള്‍ ഈ തരംഗത്തിനു പിറകെ പോകണമെന്നതാകും ഇപ്പോള്‍ മനസ്സിലുയരുന്ന ചോദ്യം. അതിന് ഉത്തരം ഐന്‍സ്റ്റീന്‍തന്നെ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ദൂരദര്‍ശിനി ഉപയോഗിച്ച് നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തെ നോക്കുന്നു അല്ലെങ്കില്‍ വെറും കണ്ണുകൊണ്ട് നോക്കുന്നു. കാണുന്നതെന്താണോ അതാണ് യാഥാര്‍ഥ്യം എന്ന്നമ്മള്‍ വിചാരിക്കുന്നു. എന്നാല്‍, ഈ കാഴ്ച ആപേക്ഷികമാണെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്.
സ്ഥലവും കാലവും ചേര്‍ന്നൊരുക്കുന്ന ഒരു മായക്കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അത് യഥാര്‍ഥം ആവണമെന്നില്ല. 'സ്ഥല'(Space)വും 'കാല'(Time)വും ഊടുംപാവുമാവുന്ന ഒരു വലയോടാണ് അദ്ദേഹം കാര്യങ്ങളെ ഉപമിച്ചത്. ഈ വല ഇങ്ങനെ വലിഞ്ഞുനില്‍ക്കുകയാണ്- മെയ്യഭ്യാസികള്‍ താഴെവീണു പരിക്കുപറ്റാതിരിക്കാന്‍, ഒരു സര്‍ക്കസ്കൂടാരത്തിനുള്ളില്‍ വലിച്ചുകെട്ടിയിരിക്കുന്ന വലപോലെ. സ്ഥലവും കാലവും നിയതമായി വലയംപ്രാപിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ്, ഒരഭ്യാസി വലയിലേക്കു ചാടുന്നത്, അല്ലെങ്കില്‍ കാല്‍വഴുതി വീഴുന്നത്. വല ചലിക്കും. ചലിക്കുമെന്നു മാത്രമല്ല, അത് വലിഞ്ഞു താഴും. അതിന്റെ ആകൃതിക്ക് മാറ്റമുണ്ടാവും.
സ്ഥലവും കാലവുമാണല്ലോ ഈ വലയിലെ ഇഴകള്‍. അത് മാറിമറിയും. 'സ്ഥല-കാല-വക്രതകള്‍' (Ripples in Space-Time)എന്നാണ് ഐന്‍സ്റ്റീന്‍ ഇതിനെ വിളിച്ചത്. ഈ മാറ്റത്തിന്റെ, 'വിപ്ലവ'ത്തിന്റെ സന്ദേശവാഹകരാണ് 'ഗുരുത്വതരംഗ'ങ്ങള്‍. ഊര്‍ജവാഹികളാണ് ഗുരുത്വതരംഗങ്ങള്‍. അവ ആ ഊര്‍ജത്തെയുംകൊണ്ട് സങ്കല്‍പ്പാതീതമായ ദൂരങ്ങള്‍ സഞ്ചരിക്കും. എന്നാല്‍, നമ്മളിതുവരെയും ഈ ഊര്‍ജത്തെ അറിഞ്ഞിട്ടില്ല. ഈ ഊര്‍ജരൂപം പ്രകാശമായിരുന്നെങ്കില്‍ നമ്മള്‍ അതിനെ അറിഞ്ഞേനെ. കാരണം, നമ്മുടെ കൈവശം പ്രകാശം പിടിച്ചെടുക്കാന്‍ കഴിയുന്ന ദൂരദര്‍ശിനിയുണ്ട്. ആ ഊര്‍ജരൂപം റേഡിയോ തരംഗങ്ങളായിരുന്നെങ്കിലും നമ്മള്‍ അവയെ അറിഞ്ഞേനെ. കാരണം നമ്മുടെ കൈവശം 'റേഡിയോ ടെലസ്കോപ്പു'കളുണ്ട്. അത് എക്സ്റേ ആയിരുന്നെങ്കില്‍പ്പോലും നമ്മള്‍ കണ്ടെത്തിയേനെ. നമുക്ക് 'എക്സ്റേ ടെലസ്കോപ്പു'കളുണ്ട്. ഇന്‍ഫ്രാറെഡ് വികിരണങ്ങളായിരുന്നെങ്കില്‍പ്പോലും 'ഇന്‍ഫ്രാറെഡ് ടെലസ്കോപ്പ്' ഉപയോഗിച്ച് നാം അതിനെ മനസ്സിലാക്കിയേനെ. നിലവില്‍, ഇതൊക്കെയും ഉപയോഗിച്ചാണ് നമ്മള്‍ 'ദൃശ്യപ്രപഞ്ച'ത്തിന്റെ ചിത്രം വരച്ചിരിക്കുന്നത്. ഇത് ഇപ്പോഴും അപൂര്‍ണമാണെന്നു പറയേണ്ടതില്ലല്ലോ. ഈ ചിത്രം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് 'ലിഗോ'പദ്ധതി. പ്രപഞ്ചത്തെ നാം ഇന്ന് അറിയുന്നതില്‍ കൂടുതല്‍ കണ്ടറിയാനും കേട്ടറിയാനും ഈ പദ്ധതി ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
എന്താണ് ലിഗൊ?
ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി എന്ന വാക്കിന്റെ ചുരുക്കരൂപമാണ് ലിഗൊ. കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് 1992ല്‍ തുടക്കമിട്ട ഗവേഷണപദ്ധതിയാണിത്. ഇംഗീഷ് അക്ഷരമാലയിലെ ഘ ആകൃതിയിലുള്ള ഒരു കുഴലിനുള്ളില്‍ക്കൂടി തലങ്ങും വിലങ്ങും നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്ന ലേസര്‍ രശ്മികളാണ് 'ലിഗൊ' നിരീക്ഷണകേന്ദ്രത്തിന്റെ മുഖ്യഭാഗം. പല കാരണങ്ങള്‍കൊണ്ടും ലേസര്‍ രശ്മികളുടെ ഈ പ്രസരണം, പ്രാദേശികമായ സ്വാധീനങ്ങള്‍ക്കു വിധേയമാവാം. ഇത് നിരീക്ഷണങ്ങളിലെ കൃത്യതയെ ബാധിക്കുന്നതാവും. അതുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലിഗൊ പദ്ധതിയുടെ ഭാഗമായി നിരീക്ഷണോപകരണങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ചെന്നൈ, കാണ്‍പുര്‍ ഐഐടികളും തിരുവനന്തപുരം 'ഐസറും' ലിഗൊ പദ്ധതിയില്‍ പങ്കാളികളാകും.
Website: http://www.ligo.caltech.edu
Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily. Link: http://www.deshabhimani.com

Sunday, March 23, 2014
ഹിസ് ഹൈനസ് ഡി എന്‍ എ
ഒരിടത്തൊരു രാജാവുണ്ടായിരുന്നു...എല്ലാ
മുത്തശ്ശിക്കഥകളും ഇങ്ങനെയാണല്ലോ തുടങ്ങുക. ഇംഗ്ലണ്ടിലെ ജനങ്ങള്‍ ഇപ്പോള്‍
അത്തരമൊരു കഥ ഓര്‍മിക്കുകയാണ്. അവരുടെ പഴയ രാജാവിന്റെ കഥയാണ്. ഷേക്സ്പിയര്‍
ആ കഥ പറഞ്ഞിട്ടുണ്ട്, റിച്ചാര്‍ഡ് 3 എന്ന പ്രശസ്തമായ തന്റെ
നാടകത്തിലൂടെ. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആ
പേരില്‍ത്തന്നെ ഒരു രാജാവുണ്ടായിരുന്നു- റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ്.
വളരെ കുറച്ചു നാളുകളേ അദ്ദേഹം ഭരിച്ചുള്ളു- രണ്ടുവര്‍ഷത്തോളം. 1483 മുതല്‍ 1485 വരെ. അധികാരമേറ്റ നാള്‍മുതല്‍ അടക്കിപ്പിടിച്ച അമര്‍ഷം പോലെ ഒരു ആഭ്യന്തരവിപ്ളവം അദ്ദേഹത്തിന്റെ ചലനങ്ങളോട് കാതോര്‍ത്തുകൊണ്ടിരുന്നു. അതിന്റെ പരിണതിയായിരുന്നു ബോസ്വര്‍ത്ത്ഫീല്‍ഡ് യുദ്ധം. യുദ്ധത്തില്‍ റിച്ചാര്‍ഡ് മൂന്നാമന്‍ കൊല്ലപ്പെട്ടു-1485 ഓഗസ്റ്റ് 22ന്.
2012 ആഗസ്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെടുത്തു. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് തുടങ്ങിയ സങ്കേതങ്ങള്‍, അസ്ഥികൂടത്തിന്റെ പ്രായം 15-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേതെന്ന സൂചന നല്‍കി. പക്ഷേ, അസ്ഥികൂടം റിച്ചാര്‍ഡ് മൂന്നാമന്റെതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ അധിഷ്ഠിത ജനിതക പരിശോധന ആവശ്യമായിവന്നു.
ലെയ്സെസ്റ്റര്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റെ ഭൗതികാവശിഷ്ടം കണ്ടെത്തുന്നതിന് ആരംഭിച്ച 'ലുക്കിങ് ഫോര്‍ റിച്ചാര്‍ഡ്' എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ജനിതക അനാവരണം. റിച്ചാര്‍ഡ് മൂന്നാമന്റെ താവഴിയില്‍പ്പെട്ടവരായി ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ഡിഎന്‍എയുമായുള്ള താരതമ്യമാണ് ഇതിനായി ഉപയോഗിച്ചത്.
ജീവകോശങ്ങളില്‍ ജനിതകവസ്തുവായ ഡിഎന്‍എ, രണ്ടിടങ്ങളിലായാണ് കാണപ്പെടുന്നത്. മര്‍മ ത്തിനുള്ളിലും "മൈറ്റോകോണ്‍ട്രിയ" എന്നറിയപ്പെടുന്ന കോശാംഗത്തിനുള്ളിലും. ഇതില്‍, വംശപാരമ്പര്യം തെളിയിക്കുന്നതിനുള്ള പരിശോധനകളില്‍ ഉപയോഗിക്കുന്നത് 'മൈറ്റോകോണ്‍ട്രിയ'ക്കുള്ളില്‍ കാണുന്ന ഡിഎന്‍എയെയാണ്. 'മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ' (mitochondrial DNA) എന്നാണ് ഇതറിയപ്പെടുന്നത്.
റിച്ചാര്‍ഡ് മൂന്നാമന്റെ ജനിതകപരിശോധനയ്ക്കായി, അദ്ദേഹത്തിന്റെ താവഴിയില്‍പ്പെടുന്നവരുടെ 17-ാം തലമുറവരെ ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. റിച്ചാര്‍ഡ് മൂന്നാമന്റെ മാതാവായിരുന്ന സെസിലി നെവില്ലെയുടെ തലമുറയില്‍പ്പെട്ട ഒരു സ്ത്രീയെ കണ്ടുപിടിച്ചതായിരുന്നു ഇതില്‍ സുപ്രധാന വഴിത്തിരിവായത്.
ജോയ് ഇബ്സെന്‍ എന്നു പേരുള്ള ഇവര്‍, രണ്ടാം ലോകയുദ്ധകാലത്ത് കനഡയിലേക്ക് കുടിയേറി. പക്ഷേ, ഇവര്‍ 2008ല്‍ മരണപ്പെട്ടിരുന്നു. എങ്കിലും ഇവരുടെ മകനായ മിഖായേല്‍ ഇബ്സെന്‍ അന്വേഷണസംഘത്തിനായി അദ്ദേഹത്തിന്റെ 'മൈറ്റോകോണ്‍ട്രിയല്‍-ഡിഎന്‍എ' നല്‍കാന്‍ തയ്യാറായി.
ഇതില്‍നിന്ന് റിച്ചാര്‍ഡ് മൂന്നാമന്റെ കുടുംബക്കാരില്‍ 'ജെ-വണ്‍-സി-ടു-സി' (J-1-c-2-c)എന്ന സവിശേഷ ജീന്‍ക്രമം ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി. ഇതും റിച്ചാര്‍ഡ് മൂന്നാമന്റെ അസ്ഥികള്‍ക്കുള്ളില്‍നിന്നു ശേഖരിച്ച ഡിഎന്‍എയും തമ്മിലുള്ള താരതമ്യമാണ്, കുടുംബബന്ധം അനാവൃതമാക്കിയത്.
News Source: http://www.le.ac.uk Print edition of this was published in Kilivathil, Science Supplement, Deshabhmani Daily dt. 20th March 2014.

Sunday, February 23, 2014
ബോസ്-ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ്@90
1924ല്‍, ഡാക്കാ സര്‍വകലാശാലയില്‍ (ഇപ്പോള്‍ ബംഗ്ലാദേശില്‍) അധ്യാപകനായിരുന്നപ്പോഴാണ് ദ്രവ്യത്തിന്റെ അഞ്ചാം അവസ്ഥയായ ബോസ്-ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റിനെക്കുറിച്ചുള്ള സങ്കല്‍പ്പനം, സത്യേന്ദ്രനാഥ ബോസ് ആദ്യം അവതരിപ്പിച്ചത്. അടിസ്ഥാന കണങ്ങളുടെ ഊര്‍ജാവസ്ഥകളെക്കുറിച്ചും അവയുടെ നിലനില്‍പ്പിനെക്കുറിച്ചുമുള്ള പുതിയൊരു ചിന്തയാണ് സത്യേന്ദ്രനാഥ ബോസ് അവതരിപ്പിച്ചത്. എന്നാല്‍ അതിന്റെ നിര്‍ധാരണത്തിനായി അതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത ഒരു ഗണിതമാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചത്.
ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്സ് എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന ഈ
നിര്‍ധാരണരീതിയെക്കുറിച്ച് അന്നു മനസ്സിലാക്കാന്‍ കഴിയുമായിരുന്ന അപൂര്‍വം
വ്യക്തികളിലൊരാള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. ബോസ് വിഭാവനംചെയ്ത
മാര്‍ഗത്തിന്, ഗണിതശാസ്ത്രത്തെക്കാളുപരി ഭൗതികശാസ്ത്രവുമായി ഉണ്ടായിരുന്ന
ആത്മബന്ധമായിരുന്നു ഇതിനു കാരണം. അതുകൊണ്ടുതന്നെ, അന്നത്തെ ഗവേഷണ
ജേണലുകളൊന്നും അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് ബോസ്
തന്റെ പ്രബന്ധം, ഐന്‍സ്റ്റിന് അയച്ചുകൊടുക്കാന്‍ നിര്‍ബന്ധിതനായത്.
ഐന്‍സ്റ്റീന്‍ അത് ഇംഗ്ലീഷില്‍നിന്ന് ജര്‍മനിലേക്ക് വിവര്‍ത്തനം ചെയ്ത്,
ഒരു ജര്‍മന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.
ഏറ്റവും കുറഞ്ഞ ഊര്‍ജാവസ്ഥയില്‍, ദ്രവ്യത്തിന്റെ അടിസ്ഥാനകണങ്ങള്‍
അവയുടെ നിയതഘടനയും സ്വഭാവവും കൈവിട്ട് പരസ്പരം ഒന്നായിച്ചേരും (Condense
together) എന്നാണ് ബോസ് പറഞ്ഞത്. ഇങ്ങനെ ഒന്നായിച്ചേരുന്ന അവസ്ഥയെയാണ്
ബോസിന്റെയും ഐന്‍സ്റ്റീന്റെയും പേരിലുള്ള അവസ്ഥ അഥവാ കണ്ടന്‍സേറ്റ്
(Condensate) ആയി പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഈ അവസ്ഥ
സൃഷ്ടിക്കപ്പെടുന്നതു കണാന്‍ ശാസ്ത്രലോകത്തിന് വീണ്ടും 70 വര്‍ഷം
കാത്തിരിക്കേണ്ടിവന്നു. 1995 ലാണ് കൊളറാഡോ സര്‍വകലാശാലയിലെ രണ്ടു
ഗവേഷകര്‍ക്ക് അത്തരമൊരു അവസ്ഥ സൃഷ്ടിക്കാനായത്.
റൂബീഡിയം (Rubidium)
ആറ്റങ്ങളെ അതിശീതത്തിന്റെ താപനിലയിലേക്ക് താഴ്ത്തുന്നതിലൂടെയാണ് അവര്‍
അതു സാധിച്ചത്. അങ്ങനെ ബോസിന്റെ പ്രവചനം ശരിയായി. പക്ഷേ, പുതിയ
ദ്രവ്യാവസ്ഥയ്ക്ക് പേരു നല്‍കിയപ്പോള്‍ ഐന്‍സ്റ്റീനിന്റെ പേരുകൂടി ഒപ്പം
ചേര്‍ന്നു: ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്. ചുരുക്കത്തില്‍ ബിഇസി. എറിക്
കോര്‍ണല്‍, കാള്‍ വീമാന്‍ എന്നീ ഗവേഷകരാണ് ബിഇസിയെ സൃഷ്ടിച്ചത്.
രണ്ടുപേരും വുള്‍ഫ് ഗാങ് കെറ്റേര്‍ലി എന്ന മറ്റൊരു ശാസ്ത്രജ്ഞനൊപ്പം 2001ലെ
ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു.സത്യേന്ദ്രനാഥ ബോസിന്റെ പ്രബന്ധത്തിന് 90 വയസ്സാവുമ്പോഴും അദ്ദേഹം ഈ
കണ്ടെത്തലിന്റെയും അതിലേക്കു നയിച്ച പ്രവചനത്തിന്റെയും പേരില്‍
ആദരിക്കപ്പെടുന്നില്ല എന്നത് വിവേചനത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്.
അതേസമയം, ബോസിന്റെ പ്രബന്ധം പരിഭാഷപ്പെടുത്തിയ വെറുമൊരു വിവര്‍ത്തകന്‍
മാത്രമായി ഐന്‍സ്റ്റീനിനെ കണക്കാക്കുകയും സാധ്യമല്ല. അദ്ദേഹത്തിന്റെ
ചിന്തകള്‍ക്ക്, കണികാഭൗതികത്തിന്റെ ഇത്തിരച്ചെപ്പുമുതല്‍
പ്രപഞ്ചവിജ്ഞാനത്തിന്റെ വിശാലതവരെ ഇന്ന് പ്രസക്തിയുണ്ട്. എന്‍സ്റ്റീനും
ബോസും ജീവിച്ചിരുന്ന കാലത്തും അവയ്ക്ക് പ്രസക്തി ഉണ്ടായിരുന്നു- ക്വാണ്ടം
മെക്കാനിക്സ് എന്ന പേരില്‍. ആറ്റമുകളെക്കാള്‍ വലുപ്പത്തില്‍ ചെറിയ
അടിസ്ഥാനകണങ്ങളെ ബോസോണുകളെന്നും ഫെര്‍മിയോണുകളെന്നും വേര്‍തിരിക്കുന്ന
ചിന്തയൊക്കെ വന്നുചേര്‍ന്നത് ഇരുവര്‍ക്കും ശേഷമാണ്.
Monday, February 3, 2014
തുളസിയും നമുക്ക് നഷ്ടമാവുമോ...?
തുളസിയില കൈകൊണ്ടു ഞെരടിയാല്‍, ഒരുതരം ഗന്ധം പുറത്തുവരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. 'യൂജിനോള്‍' എന്ന ജൈവസംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് ഇടയാക്കുന്നത്. അതിവിശിഷ്ടമായ ഔഷധമാണ് 'യൂജിനോള്‍' എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണമായി വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദത്തെ സുഖപ്പെടുത്താന്‍ തുളസിനീരിലുള്ള 'യൂജിനോളി'നു കഴിയുമത്രെ. അതുപോലെ സ്തനാര്‍ബുദ ത്തെ ഭേദമാക്കാനും.
റബര്‍, പ്ലാസ്റ്റിക് തുടങ്ങിയവ കാലാന്തരത്തില്‍ വിണ്ടുകീറി നശിക്കുന്നതും പൊട്ടിപ്പോവുന്നതും ഒഴിവാക്കാനും 'യൂജിനോളി'നു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെയും മറ്റും ശരീരത്തിന്റെ ഭാഗമാക്കി മാറ്റപ്പെടുന്ന കൃത്രിമ അവയവങ്ങളുടെ കാര്യത്തില്‍ ഇതിന് പ്രത്യേക പ്രസക്തിയുണ്ട്. 'യൂജിനോളി'ന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനമാണ് ഇതൊക്കെയും ആവശ്യപ്പെടുന്നത്. ഇതിനായുള്ള ശ്രമത്തിന്റെ ഭാഗമാണ് തുളസിയില്‍ വരുത്താനിരിക്കുന്ന ജനിതകവ്യതികരണം.
തുളസിച്ചെടിയില്‍നിന്ന് ഇപ്പോള്‍ കിട്ടുന്നതിനെക്കാള്‍ കൂടിയ അളവില്‍ 'യൂജിനോളി'നെ പുറത്തെടുക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ഗവേഷണമാണ് കെന്‍ടക്കി സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്നത്. തുളസിച്ചെടിയില്‍ 'യൂജിനോള്‍' ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീനിനെ കണ്ടെത്തുകയും അതിന്റെ പ്രവര്‍ത്തനമികവ് കൂട്ടിയെടുക്കുകയുമാണ് ഗവേഷണപദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ പ്രാഥമിക ദശയിലാണെങ്കിലും ഗവേഷണം വിജയിച്ചാല്‍, ജനിതക പരിവര്‍ത്തനം വരുത്തിയ തുളസിയാകും സൃഷ്ടിക്കപ്പെടുക. അതായത് "ജനിതക തുളസി".
അമേരിക്കന്‍ സുപ്രീം കോടതി 2013 ജൂലൈയില്‍ പുറപ്പെടുവിച്ച വിധിന്യായം അനുസരിച്ച്, ജനിതകങ്ങളെ (ജീനോമുകളെ-) പേറ്റന്റ്ചെയ്യുക സാധ്യമല്ല. അവ മനുഷ്യനിര്‍മിതമല്ലാത്തതാണ് കാരണം.പ്രകൃതിയില്‍ നേരത്തെ ഉണ്ടായിരുന്ന ഒരു കാര്യത്തെ, ഏതെങ്കിലുമൊരാള്‍ കണ്ടെത്തി എന്നുപറഞ്ഞ് അതിനെ പേറ്റന്റ്ചെയ്യുക സാധ്യമല്ലെന്നാണ് കോടതി വിധി. എന്നാല്‍, ജനിതകവ്യവസ്ഥയില്‍ കൃത്രിമമായി മാറ്റംവരുത്തുകയാണെങ്കില്‍, അത് പേറ്റന്റ് ചെയ്യാം.
ഇതിന്റെ അടിസ്ഥാനത്തില്‍, കെന്‍ടക്കി സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക്, അവര്‍ സൃഷ്ടിക്കുന്ന "ജനിതക തുളസി"യെ പേറ്റന്റ് ചെയ്യാം. ബൗധിക സ്വത്തവകാശനിയമത്തിന്റെ പേരില്‍ ഇത് ചോദ്യംചെയ്യുക സാധ്യമല്ല. തുളസിച്ചെടി ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ വളരുന്നുണ്ട്. എങ്കിലും, തുളസിയുടെ ജന്മദേശം ഇന്ത്യയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ തുളസിച്ചെടി നമ്മുടേതാണെന്നു വാദിക്കാന്‍ നമുക്കാവില്ല.
കാരണം, നമ്മുടെ നാട്ടില്‍ ഇന്നു വളരുന്ന, കൃഷിചെയ്യുന്ന അനേകം ചെടികള്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവയല്ല. ഉദാഹരണമായി, എത്യോപ്യയാണ് കാപ്പിയുടെ ജന്മദേശം. റബര്‍ വന്നത് ബ്രസീലില്‍നിന്നാണ്. കശുവണ്ടി വന്നതും അവിടെനിന്നാണ്. ഇതൊക്കെയും നൂറ്റാണ്ടുമുമ്പ് സംഭവിച്ച കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ കശുവണ്ടിയിലോ കാപ്പിയിലോ റബറിലോ നമ്മള്‍ ജനിതകവ്യതികരണത്തിനു ശ്രമിക്കുകയാണെങ്കില്‍, അതു തടയാനോ അതിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ജനിതക ഇനത്തില്‍ അവകാശവാദം ഉന്നയിക്കാനോ ബ്രസീലിനോ എത്യോപ്യക്കോ അവകാശമില്ല.
രാജ്യാന്തരവേദികളില്‍ ഇന്ത്യ ഇക്കാര്യം പലപ്രാവശ്യം ഉന്നയിച്ചിട്ടുണ്ട്, അവകാശമുണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍, ഈ അവകാശവാദങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. "ജനിതക തുളസി" സൃഷ്ടിക്കുമ്പോള്‍, ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.
Source: http://www.wku.edu
Print Edition of this story was published in 'Kilivathil', the Science Supplement of Deshabhimani Daily dated 2nd February 2014.
Subscribe to:
Posts (Atom)