Wednesday, March 22, 2017

ഏറ്റവും പഴക്കംചെന്ന സസ്യഫോസില് ഇന്ത്യയില് നിന്ന്

ലോകത്തെ ഏറ്റവും പഴക്കംചെന്നതെന്നു കരുതപ്പെടുന്ന സസ്യഫോസിലിനെ ഇന്ത്യയില്‍നിന്നു കണ്ടെത്തി. സ്വീഡിഷ് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍നിന്നുള്ള ഗവേഷകരാണ് പുരാണ പ്രസിദ്ധമായ ചിത്രകൂട പര്‍വതമേഖലയില്‍നിന്ന് ഈ കണ്ടെത്തല്‍ നടത്തിയത്. നിലവില്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി വിജിക്കപ്പെട്ട  ചിത്രകൂട മേഖലയില്‍നിന്നുള്ള ഈ ഫോസിലിന് 160 കോടി വര്‍ഷത്തെ പഴക്കമുണ്ട്. റഫത്സ്മിയ ചിത്രകൂടെന്‍സിസ് (Rafatazmia chtirakootensis), രാമാതാലസ് ലൊബേറ്റസ് (Ramathallus lobatus) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. കറന്റ് ബയോളജി എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

ഇത്രയും പഴക്കമുള്ള ഒരു സസ്യം ജീവിച്ചിരുന്നു എന്നതിന്റെ തെളിവായ ഈ ഫോസിലിന്റെ കണ്ടെത്തല്‍ ജീവപരിണാമം സംബന്ധിച്ച ഒരു മുന്‍ധാരണയെ തെറ്റാണെന്നു തെളിയിക്കുന്നുണ്ട്. ഒരൊറ്റ കോശം മാത്രം ശരീരമാവുന്ന ജീവികള്‍ അഥവാ ഏകകോശ ജീവികളുടെ രൂപത്തില്‍ ‘ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത് 350 കോടി വര്‍ഷം മുമ്പാണെന്ന് കരുതപ്പെടുന്നത്. പിന്നീട് അവ ഒന്നിലധികം കോശങ്ങള്‍ കൂടിച്ചേരുന്ന ബഹുകോശജീവികളായി പരിണമിച്ചു. സസ്യങ്ങളായിരുന്നു ആദ്യത്തെ ബഹുകോശജീവികള്‍. ഇവയെല്ലാം ഫോസിലുകളായി പ്രതിനിധീകരിക്കപ്പെട്ടിട്ടില്ല. ലഭ്യമായ ഫോസിലിന്റെ കാലപ്പഴക്കം നോക്കിയപ്പോള്‍ ഏറ്റവും പഴക്കമുള്ളതായി കണ്ടത് ആല്‍ഗകളാണ്. 120 കോടി വര്‍ഷം പഴക്കമുള്ള ഒരു ആല്‍ഗാഫോസിലാണ് ഈ കണക്കുകൂട്ടലിന് അടിസ്ഥാനമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തപ്പെട്ട ഇന്ത്യന്‍ ഫോസിലിന് അതിലും 160 കോടി വര്‍ഷത്തെ പഴക്കമുണ്ട്. 
പുതിയ ഫോസില്‍ കണ്ടെത്തപ്പെട്ട കാലത്തെ ‘ഭൂമി നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായ ഒന്നായിരുന്നു. ജീവന്‍ തളിരിടുന്ന ഭൂമി എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍വരുന്നത് പച്ചപ്പാണെങ്കിലും അങ്ങനെ ‘ഹരിതാഭമായിരുന്നില്ല ജീവനുള്ള ആദിമഭൂമി. ജീവനുണ്ടായത് ജലത്തിലായിരുന്നുവെങ്കിലും കരയിലും കടലിലും അതിനെ നിലനിര്‍ത്തിയത് പ്രകാശസംശ്ളേഷണമായിരുന്നു. എന്നാല്‍ ഇന്നത്തെ സസ്യങ്ങളില്‍ കാണുന്ന തരത്തിലുള്ള പ്രകാശസംശ്ളേഷണം ആയിരുന്നില്ല അത്. സൂര്യനില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് ഭക്ഷ്യവസ്തുക്കളാക്കി മാറ്റാന്‍ കഴിയുന്ന ഒരു രാസപ്രക്രിയയുടെ ഏറ്റവും ലളിതമായ രൂപം മാത്രമായിരുന്നു അന്ന് ആവിര്‍ഭവിച്ചിരുന്നത്. ഇക്കാരണത്താല്‍ ഹരിതകത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകളുള്ള, മറ്റ് വര്‍ണവസ്തുക്കള്‍ക്ക് ആധിക്യമുള്ള സസ്യങ്ങളും അന്ന് ഭൂമിയാകെ പടര്‍ന്നിരുന്നു. ഇവയിലൊന്നാണ് റോഡോഫൈറ്റ (Rhodophyta) എന്നറിയപ്പെടുന്ന ‘ചുവന്ന ആല്‍ഗകള്‍ (Red Algae). കടലിലും ഈര്‍പ്പമുള്ള എന്തിലും, മഞ്ഞില്‍പ്പോലും ചുവന്ന ആല്‍ഗകള്‍ വളര്‍ന്നു. അങ്ങനെ ചിത്രകൂടമേഖലയും ആദ്യം ആല്‍ഗകളാല്‍ ചുവക്കുകയായിരുന്നു ആദ്യം. പിന്നീടാണ് മറ്റു നിറങ്ങള്‍ വന്നത്. ഇങ്ങനെ ഉടനീളം ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഒരു ഭൂതകാലത്തുനിന്നുമായിരുന്നു  പച്ചയും മഞ്ഞയും ചോപ്പും ഇടകലര്‍ന്ന ഒരു പുതിയ കാലത്തിലേക്ക് ഇന്ത്യന്‍ഭൂമി പരിണമിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍ പറയുന്നത്.
പുതുതായി കണ്ടെത്തിയ ഫോസില്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു കാര്യം ആദ്യകാലങ്ങളില്‍ സസ്യജീവന്‍ ഒറ്റയ്ക്കായിരുന്നില്ല എന്നാണ്. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ അത് മറ്റൊന്നിനെ ആശ്രയിച്ചിരുന്നു എന്നതാണ്. ഈ ആശ്രയിക്കല്‍ പക്ഷേ ചൂഷണം ആയിരുന്നില്ല. പരസ്പരമുള്ള കുറവുകള്‍ പരിഹരിച്ചുകൊണ്ടുള്ള ഒരു സഹകരണപദ്ധതിയായിരുന്നു (Symbiosis) അത്. സയനോബാക്ടീരിയ (Cyanobacteria)എന്നു വിളിക്കപ്പെടുന്ന സൂക്ഷ്മജീവികള്‍ക്ക് ഈര്‍പ്പമുള്ള പാറയെ ദ്രവിപ്പിച്ച് അതില്‍ ജീവിക്കാനുള്ള കഴിവുണ്ട്. ദ്രവിച്ചുപൊടിഞ്ഞ ഈ പാറപ്പുറത്ത് ആല്‍ഗകള്‍ക്ക് പറ്റിപ്പിടിക്കാന്‍ എളുപ്പമാണ്. അവ അതില്‍ വളരും. ആല്‍ഗയുടെ ശരീരം കഠിനമായ സൂര്യതാപത്തെപ്പോലും ചെറുക്കുന്നതും പൊള്ളുന്ന പാറയെപ്പോലും സഹിക്കാന്‍കഴിയുന്നതുമാണ്. ഈ ശരീരത്തിന്റെ തണലും കുളിര്‍മയും അത് സഹിക്കാന്‍കഴിയാത്ത സയനോബാക്ടീരിയക്ക് തുണയാവും. ബാക്ടീരിയക്ക് അതിന്റേതായ രീതിയിലുള്ള ഒരുതരം പ്രകാശസംശ്ളേഷണമുണ്ട്. അതിലൂടെയുണ്ടാക്കുന്ന ആഹാരം അല്‍പ്പം ആല്‍ഗയ്ക്കും കൊടുക്കും സയനോബാക്ടീരിയ. മാത്രമല്ല, പാറയെ വീണ്ടും ദ്രവിപ്പിച്ച് ആല്‍ഗയ്ക്ക് ലവണങ്ങള്‍ ആഗിരണംചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യും. ഇവ്വിധമുള്ള അതിജീവനത്തിലൂടെയാണ് ആല്‍ഗകള്‍ വെള്ളത്തില്‍നിന്നും കരയിലേക്ക് പിച്ചവച്ചു കയറിയത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ നടന്ന ഈ പരിണാമ മഹാരഥ്യയുടെ നേര്‍ചിത്രങ്ങളുമാണ് ചിത്രകൂടത്തില്‍ ഇപ്പോള്‍ കണ്ടെടുക്കപ്പെട്ട ഫോസിലുകള്‍. ലോകമെമ്പാടും അത് 120 കോടി വര്‍ഷംകൊണ്ട് സംഭവിച്ചത് ഇവിടെ മാത്രം എന്തുകൊണ്ട് 40 കോടിവര്‍ഷം നേരത്തെയായി എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

സ്ഥാനം നഷ്ടമായത് കനഡയ്ക്ക്

ചിത്രകൂടത്തില്‍നിന്ന് ഇങ്ങനെയൊരു ഫോസില്‍ കണ്ടെടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും പഴക്കമേറിയ സസ്യഫോസില്‍ ഉള്‍ക്കൊള്ളുന്ന രാജ്യം എന്ന പദവി നഷ്ടമാവുന്നത് കനഡയ്ക്കാണ്. കനഡയിലെ സോമര്‍സെറ്റ് ദ്വീപില്‍നിന്നു കണ്ടെടുത്ത ചുവന്ന ആല്‍ഗയ്ക്കായിരുന്നു ലോകത്തെ ഏറ്റവും പഴക്കംചെന്ന ബഹുകോശജീവി ഫോസില്‍ എന്ന ബഹുമതി.
ബാങ്കിയോമോര്‍ഫാപ്യൂബെസെന്‍സ് എന്നു പേരുള്ള ഇത് ചുവന്ന ആല്‍ഗകളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ സ്ഥാനം ഇനിമേല്‍ കൈയടക്കുന്നത് റഫത്സ്മിയ ചിത്രകൂടെന്‍സിസും രാമാതാലസ് ലൊബേറ്റസും ആകും. എങ്കിലും പുതുതായി കണ്ടെത്തിയ ഫോസില്‍ ചുവന്ന ആല്‍ഗയുടേതാണെന്ന് ഉറപ്പിക്കുന്നതിനാവശ്യമായ അന്തിമ തെളിവ് അഥവാ ഡിഎന്‍എ പക്ഷേ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടില്ല. ബാഹ്യഘടനയുടെയും ചുവന്ന ആല്‍ഗകളുടേതിനു സമാനമായ ആന്തരഘടനയുടെയും അടിസ്ഥാനത്തിലാണ് ഇതിനെ അങ്ങനെ കണക്കാക്കുന്നത്.
എക്സ്റേ ടോമോഗ്രാഫിക് മൈക്രോസ്കോപ്പി (X-ray Tomographic Microscopy) എന്ന സങ്കേതമാണ് ആല്‍ഗാഫോസിലിന്റെ ആന്തരഘടനാ പഠനത്തിനായി ഉപയോഗിച്ചത്.

Link to original paper: http://journals.plos.org

Tuesday, January 12, 2016

പയറുകള്ക്കായി ഒരു വര്‍ഷം


ഐക്യരാഷ്ട്രസഭ,  2016നെ പയറുവര്‍ഗങ്ങളുടെ വര്‍ഷ (International Year of Pulses) മായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ടവന്റെ മാംസ്യം’എന്ന പേരില്‍ പേരുകേട്ടവയാണ് പയറുവര്‍ഗങ്ങള്‍. വിലകൂടിയ മാംസം വരേണ്യവര്‍ഗത്തിന്റെ ഭക്ഷണമായപ്പോള്‍ പാവപ്പെട്ടവര്‍, പ്രത്യേകിച്ചും കൃഷിപ്പണിചെയ്തു ജീവിച്ചിരുന്നവര്‍ക്ക് പോഷകാംശങ്ങള്‍ ഉറപ്പുവരുത്തിയത് പയറുചെടികളായിരുന്നു. പയറുചെടികളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ ഒരുതരം ബാക്ടീരിയകള്‍ വളരുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷവായുവിലെ നൈട്രജനെ ചെടികള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ പാകത്തിലുള്ള നൈട്രേറ്റാക്കി മാറ്റാന്‍ കഴിയും. ഇതിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറവുചെയ്യാനും അതിലൂടെ പരിസ്ഥിതിയിലുണ്ടാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ ഒഴിവാക്കാനും ഇവയ്ക്ക് കഴിയും. ഇടവിളയായി പയറുവര്‍ഗങ്ങള്‍ ക്യഷിചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടതയെ സംരക്ഷിക്കുകയും ചെയ്യും. നൈട്രജന്‍ അടങ്ങിയ രാസവളങ്ങളെ ഒഴിവാക്കുന്നത് കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനും സഹായകമാവും. ഇത്തരം കാര്യങ്ങളെക്കുറിച്ചും ഭക്ഷ്യോല്‍പ്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള പങ്കിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.

പയറുവര്‍ഗങ്ങളെ ഏറ്റവും സുരക്ഷിതമായ മാംസ്യസ്രോതസ്സായി ഉപയോഗിക്കാനും വര്‍ഷാചരണം ലോകജനതയെ ആഹ്വാനംചെയ്യുന്നു. ലോക ഭക്ഷ്യകാര്‍ഷിക സംഘടനയെയാണ് വര്‍ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഐക്യരാഷ്ട്രസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സംസ്കൃതികളില്‍ ദാരിദ്യ്രത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ടാണ് പയറുകൃഷി വികസിച്ചത്. അതേസമയം പ്രോട്ടീന്‍ സമൃദ്ധമാണെങ്കിലും പയറുവര്‍ഗങ്ങള്‍ സമീകൃതാഹാരമായി കണക്കാക്കാവുന്ന ഒരു ഭക്ഷണവുമല്ല. ശരീരത്തിനാവശ്യമായ പ്രധാന അമിനോ അമ്ളങ്ങളില്‍ രണ്ടെണ്ണം പയറുകളിലില്ല. പയറുമാത്രം കഴിക്കുന്നവര്‍ക്ക് ഇവ കിട്ടില്ല. എങ്കിലും പയറിന്റെ ഏറ്റവും വലിയ ഗുണം, അവയില്‍ അടങ്ങിയിരിക്കുന്ന ധാന്യകങ്ങള്‍ സങ്കീര്‍ണഘടനയുള്ളതാണ് എന്നതത്രെ. ഇവയെ ലഘുഘടനയുള്ളവയാക്കി മാറ്റിയാലേ അവയില്‍നിന്നുള്ള ഊര്‍ജത്തിന്റെ വേര്‍പെടുത്തല്‍ സാധ്യമാവൂ. ഇക്കാരണത്താല്‍ത്തന്നെ, പയറുവര്‍ഗങ്ങള്‍ കഴിച്ച ഉടനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാറില്ല. ഇതുമൂലം പ്രമേഹരോഗികള്‍ക്കുപോലും സുരക്ഷിതമായ ഭക്ഷണമൊരുക്കാന്‍ പയറിനു കഴിയും.
പയറുകഴിച്ചിട്ട് ജോലിചെയ്യാന്‍ ശ്രമിക്കുന്ന ഒരാള്‍ പെട്ടെന്ന് ക്ഷീണിക്കുകയില്ല. മാത്രമല്ല, വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് തുടങ്ങിയ ജീവകങ്ങള്‍ അനുയോജ്യമായ അളവില്‍ പയറില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളും. നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണവുമാണ് പയറുവര്‍ഗങ്ങള്‍. ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. സോയാബീനില്‍ ലിന്‍ഒലീനിക് ആസിഡ്  (Linolenic acid) എന്ന കെഴുപ്പമ്ളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതത്തെ തടയുന്ന ഒമേഗാ–3 ഘടനയോടുകൂടിയ കെഴുപ്പമ്ളമാണിത്. കൊളസ്ട്രോളുമായി കൂടിച്ചേരുന്നതിലൂടെ രക്തത്തിലെ ദോഷകാരിയായ കൊഴുപ്പിന്റെ സാന്നിധ്യം കുറയ്ക്കാനും പയറിനു കഴിയും. പയറില്‍ അടങ്ങിയ പഞ്ചസാരകളായ റാഫിനോസ്, സ്റ്റാക്കിയോസ്, വെര്‍ബാസ്കോസ് (Raffinose, Stachyose, Verbascose)  എന്നിവ വന്‍കുടലിലെ ക്യാന്‍സറിനെ തടയുമെന്ന് ജപ്പാനില്‍ നടന്ന ഗവേഷണം തെളിയിച്ചിട്ടുണ്ട്. കരിമ്പിന്‍ പഞ്ചസാരയ്ക്കു പകരം ഇവയെ ഉപയോഗിക്കാനുള്ള ഗവേഷണം അവിടെ നടന്നുവരികയാണ്.

വ്യാവസായിക പ്രാധാന്യമുള്ള ‘എന്‍ജിന്‍ ഓയില്‍’പോലെയുള്ള എണ്ണകള്‍ നിര്‍മിക്കുന്നതിനായും പയറുവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. പയറുവര്‍ഗത്തില്‍പ്പെട്ട എല്ലാ ചെടികളും ലെഗൂമിനോസെ  (Leguminosae) എന്ന ഒരൊറ്റ സസ്യകുടുംബത്തിലെ അംഗങ്ങളാണെങ്കിലും അതിലെ അംഗങ്ങള്‍ പരസ്പരം വ്യത്യാസപ്പെടുന്നുണ്ട്. ഉദാഹരണമായി, ലെഗൂമിനോസെ എന്ന കുടുംബത്തിലെ അംഗങ്ങളെല്ലാം ലെഗ്യൂമുകള്‍ (Legumes) എന്നാണ് അറിയപ്പെടുന്നതെങ്കിലും അവയൊന്നുംതന്നെ പള്‍സസ് (Pulses) എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്ന പയറുവര്‍ഗസസ്യങ്ങളില്‍ പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാംസ്യത്തിന്റെയും നാരുകളുടെയും അംശം വളരെ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്ന, എന്നാല്‍ കൊഴുപ്പിന്റെ അംശം വളരെ കുറവായ, പയറുവര്‍ഗ ഭക്ഷ്യവിളകളെ മാത്രമാണ് പള്‍സസ് ആയി കണക്കാക്കുന്നത്. ഔദ്യോഗികമായി ഇയര്‍ ഓഫ് പള്‍സസ് (Year of Pulses) ആണ് 2016.
ലോകത്ത് ഏറ്റവുമധികം പയറുവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബിസി 3300നുമുമ്പേ, സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി പഞ്ചാബിലെ രവി നദിയുടെ തടങ്ങളില്‍ ഇന്ത്യയില്‍ പയര്‍ കൃഷിചെയ്തിരുന്നു. രാജ്യത്തെ മൊത്തം ഭക്ഷ്യോല്‍പ്പാദനത്തിന്റെ 710  ശതമാനം പയറുവര്‍ഗങ്ങളാണ്. ഭക്ഷ്യവിളകളുടെ മൊത്തം കൃഷിഭൂമിയുടെ 20 ശതമാനം പയറുവര്‍ഗങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. 1950–51 കാലത്ത് 19 ദശലക്ഷം ഹെക്ടറായിരുന്ന പയര്‍കൃഷി 2013–14ല്‍ 25 ദശലക്ഷം ഹെക്ടറായി വര്‍ധിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടകം എന്നിവയാണ് ഏറ്റവുമധികം പയര്‍ കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍. ചിലതരം അര്‍ബുദങ്ങളെ നിയന്ത്രിക്കാനും പ്രമേഹം, മസ്തിഷ്കാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യതയെ ലഘൂകരിക്കാനും പയറുവര്‍ഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് കഴിയുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

പയറുവര്‍ഗങ്ങളുടെ സസ്യശാസ്ത്രം
                                                       
  എല്ലാ പയര്‍ചെടികളും ലെഗൂമിനോസെ (Leguminosae) അഥവാ ഫാബേസിയേ (Fabaceae) എന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഒരുവര്‍ഷംകൊണ്ട് ജീവിതചക്രം പൂര്‍ത്തിയാക്കുന്നവയാണ് പയറുചെടികള്‍. പയറുവര്‍ഗ സസ്യങ്ങളുടെ ഫലം ശാസ്ത്രീയമായി പോഡ്  (Pod) എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണത്തിനായി വളര്‍ത്തപ്പെടുന്ന പയറുവര്‍ഗ സസ്യങ്ങള്‍ക്ക് പൊതുവേയുള്ള പേരാണ് പള്‍സസ് (Pulses). എണ്ണക്കുരുക്കളായി വളര്‍ത്തപ്പെടുന്നവ പള്‍സസ് ആയി കണക്കാക്കപ്പെടുന്നില്ല. പയറുവര്‍ഗ സസ്യങ്ങളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ നൈട്രജന്‍ സ്ഥിരീകരണ ബാക്ടീരിയകളെ കാണാം. ഉദാ: റൈസോബിയം (Rhizobium).

Courtesy: Print edition of this was published in the Science Supplement of Deshabhimani Daily dt 7th January 2016. http://www.deshabhimani.com
ഐക്യരാഷ്ട്രസഭ,  2016നെ പയറുവര്‍ഗങ്ങളുടെ വര്‍ഷ (International Year of Pulses) മായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ടവന്റെ മാംസ്യം’എന്ന പേരില്‍ പേരുകേട്ടവയാണ് പയറുവര്‍ഗങ്ങള്‍. വിലകൂടിയ മാംസം വരേണ്യവര്‍ഗത്തിന്റെ ഭക്ഷണമായപ്പോള്‍ പാവപ്പെട്ടവര്‍, പ്രത്യേകിച്ചും കൃഷിപ്പണിചെയ്തു ജീവിച്ചിരുന്നവര്‍ക്ക് പോഷകാംശങ്ങള്‍ ഉറപ്പുവരുത്തിയത് പയറുചെടികളായിരുന്നു. പയറുചെടികളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ ഒരുതരം ബാക്ടീരിയകള്‍ വളരുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷവായുവിലെ നൈട്രജനെ ചെടികള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ പാകത്തിലുള്ള നൈട്രേറ്റാക്കി മാറ്റാന്‍ കഴിയും. ഇതിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറവുചെയ്യാനും അതിലൂടെ പരിസ്ഥിതിയിലുണ്ടാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ ഒഴിവാക്കാനും ഇവയ്ക്ക് കഴിയും. ഇടവിളയായി പയറുവര്‍ഗങ്ങള്‍ ക്യഷിചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടതയെ സംരക്ഷിക്കുകയും ചെയ്യും. നൈട്രജന്‍ അടങ്ങിയ രാസവളങ്ങളെ ഒഴിവാക്കുന്നത് കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനും സഹായകമാവും. ഇത്തരം കാര്യങ്ങളെക്കുറിച്ചും ഭക്ഷ്യോല്‍പ്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള പങ്കിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. പയറുവര്‍ഗങ്ങളെ ഏറ്റവും സുരക്ഷിതമായ മാംസ്യസ്രോതസ്സായി ഉപയോഗിക്കാനും വര്‍ഷാചരണം ലോകജനതയെ ആഹ്വാനംചെയ്യുന്നു. ലോക ഭക്ഷ്യകാര്‍ഷിക സംഘടനയെയാണ് വര്‍ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഐക്യരാഷ്ട്രസഭ‘ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള സംസ്കൃതികളില്‍ ദാരിദ്യ്രത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ടാണ് പയറുകൃഷി വികസിച്ചത്. അതേസമയം പ്രോട്ടീന്‍ സമൃദ്ധമാണെങ്കിലും പയറുവര്‍ഗങ്ങള്‍ സമീകൃതാഹാരമായി കണക്കാക്കാവുന്ന ഒരു ഭക്ഷണവുമല്ല. ശരീരത്തിനാവശ്യമായ പ്രധാന അമിനോ അമ്ളങ്ങളില്‍ രണ്ടെണ്ണം പയറുകളിലില്ല. പയറുമാത്രം കഴിക്കുന്നവര്‍ക്ക് ഇവ കിട്ടില്ല. എങ്കിലും പയറിന്റെ ഏറ്റവും വലിയ ഗുണം, അവയില്‍ അടങ്ങിയിരിക്കുന്ന ധാന്യകങ്ങള്‍ സങ്കീര്‍ണഘടനയുള്ളതാണ് എന്നതത്രെ. ഇവയെ ലഘുഘടനയുള്ളവയാക്കി മാറ്റിയാലേ അവയില്‍നിന്നുള്ള ഊര്‍ജത്തിന്റെ വേര്‍പെടുത്തല്‍ സാധ്യമാവൂ. ഇക്കാരണത്താല്‍ത്തന്നെ, പയറുവര്‍ഗങ്ങള്‍ കഴിച്ച ഉടനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാറില്ല. ഇതുമൂലം പ്രമേഹരോഗികള്‍ക്കുപോലും സുരക്ഷിതമായ ഭക്ഷണമൊരുക്കാന്‍ പയറിനു കഴിയും. പയറുകഴിച്ചിട്ട് ജോലിചെയ്യാന്‍ ശ്രമിക്കുന്ന ഒരാള്‍ പെട്ടെന്ന് ക്ഷീണിക്കുകയില്ല.
മാത്രമല്ല, വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് തുടങ്ങിയ ജീവകങ്ങള്‍ അനുയോജ്യമായ അളവില്‍ പയറില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളും. നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണവുമാണ് പയറുവര്‍ഗങ്ങള്‍. ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. സോയാബീനില്‍ ലിന്‍ഒലീനിക് ആസിഡ്  (Linolenic acid) എന്ന കെഴുപ്പമ്ളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതത്തെ തടയുന്ന ഒമേഗാ–3 ഘടനയോടുകൂടിയ കെഴുപ്പമ്ളമാണിത്. കൊളസ്ട്രോളുമായി കൂടിച്ചേരുന്നതിലൂടെ രക്തത്തിലെ ദോഷകാരിയായ കൊഴുപ്പിന്റെ സാന്നിധ്യം കുറയ്ക്കാനും പയറിനു കഴിയും. പയറില്‍ അടങ്ങിയ പഞ്ചസാരകളായ റാഫിനോസ്, സ്റ്റാക്കിയോസ്, വെര്‍ബാസ്കോസ് (Raffinose, Stachyose, Verbascose)  എന്നിവ വന്‍കുടലിലെ ക്യാന്‍സറിനെ തടയുമെന്ന് ജപ്പാനില്‍ നടന്ന ഗവേഷണം തെളിയിച്ചിട്ടുണ്ട്. കരിമ്പിന്‍ പഞ്ചസാരയ്ക്കു പകരം ഇവയെ ഉപയോഗിക്കാനുള്ള ഗവേഷണം അവിടെ നടന്നുവരികയാണ്.
വ്യാവസായിക പ്രാധാന്യമുള്ള ‘എന്‍ജിന്‍ ഓയില്‍’പോലെയുള്ള എണ്ണകള്‍ നിര്‍മിക്കുന്നതിനായും പയറുവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. പയറുവര്‍ഗത്തില്‍പ്പെട്ട എല്ലാ ചെടികളും ലെഗൂമിനോസെ  (Leguminosae) എന്ന ഒരൊറ്റ സസ്യകുടുംബത്തിലെ അംഗങ്ങളാണെങ്കിലും അതിലെ അംഗങ്ങള്‍ പരസ്പരം വ്യത്യാസപ്പെടുന്നുണ്ട്. ഉദാഹരണമായി, ലെഗൂമിനോസെ എന്ന കുടുംബത്തിലെ അംഗങ്ങളെല്ലാം ലെഗ്യൂമുകള്‍ (Legumes) എന്നാണ് അറിയപ്പെടുന്നതെങ്കിലും അവയൊന്നുംതന്നെ പള്‍സസ് (Pulses) എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്ന പയറുവര്‍ഗസസ്യങ്ങളില്‍ പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാംസ്യത്തിന്റെയും നാരുകളുടെയും അംശം വളരെ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്ന, എന്നാല്‍ കൊഴുപ്പിന്റെ അംശം വളരെ കുറവായ, പയറുവര്‍ഗ ഭക്ഷ്യവിളകളെ മാത്രമാണ് പള്‍സസ് ആയി കണക്കാക്കുന്നത്. ഔദ്യോഗികമായി ഇയര്‍ ഓഫ് പള്‍സസ് (Year of Pulses) ആണ് 2016.
ലോകത്ത് ഏറ്റവുമധികം പയറുവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബിസി 3300നുമുമ്പേ, സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി പഞ്ചാബിലെ രവി നദിയുടെ തടങ്ങളില്‍ ഇന്ത്യയില്‍ പയര്‍ കൃഷിചെയ്തിരുന്നു. രാജ്യത്തെ മൊത്തം ഭക്ഷ്യോല്‍പ്പാദനത്തിന്റെ 710  ശതമാനം പയറുവര്‍ഗങ്ങളാണ്. ഭക്ഷ്യവിളകളുടെ മൊത്തം കൃഷിഭൂമിയുടെ 20 ശതമാനം പയറുവര്‍ഗങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. 1950–51 കാലത്ത് 19 ദശലക്ഷം ഹെക്ടറായിരുന്ന പയര്‍കൃഷി 2013–14ല്‍ 25 ദശലക്ഷം ഹെക്ടറായി വര്‍ധിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടകം എന്നിവയാണ് ഏറ്റവുമധികം പയര്‍ കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍.
ചിലതരം അര്‍ബുദങ്ങളെ നിയന്ത്രിക്കാനും പ്രമേഹം, മസ്തിഷ്കാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യതയെ ലഘൂകരിക്കാനും പയറുവര്‍ഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് കഴിയുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.
പയറുവര്‍ഗങ്ങളുടെ സസ്യശാസ്ത്രം
എല്ലാ പയര്‍ചെടികളും ലെഗൂമിനോസെ (Leguminosae) അഥവാ ഫാബേസിയേ (Fabaceae) എന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഒരുവര്‍ഷംകൊണ്ട് ജീവിതചക്രം പൂര്‍ത്തിയാക്കുന്നവയാണ് പയറുചെടികള്‍. പയറുവര്‍ഗ സസ്യങ്ങളുടെ ഫലം ശാസ്ത്രീയമായി പോഡ്  (Pod) എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണത്തിനായി വളര്‍ത്തപ്പെടുന്ന പയറുവര്‍ഗ സസ്യങ്ങള്‍ക്ക് പൊതുവേയുള്ള പേരാണ് പള്‍സസ് (Pulses). എണ്ണക്കുരുക്കളായി വളര്‍ത്തപ്പെടുന്നവ പള്‍സസ് ആയി കണക്കാക്കപ്പെടുന്നില്ല. പയറുവര്‍ഗ സസ്യങ്ങളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ നൈട്രജന്‍ സ്ഥിരീകരണ ബാക്ടീരിയകളെ കാണാം. ഉദാ: റൈസോബിയം (Rhizobium).

Read more: http://www.deshabhimani.com/index.php/special/news-kilivathilspecial-07-01-2016/529430

Friday, August 28, 2015

അറിയപ്പെടേണ്ട ഓണസംസ്ക്യതി

                                                                                     
ആസാമില്‍, രാജാവിന്റെ അഭിഷേകച്ചടങ്ങില്‍ സപ്തസ്വരങ്ങളെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ഏഴു പൂവുകള്‍ അര്‍ച്ചിക്കുന്ന ഒരു ചടങ്ങുണ്ട്. ഓരോ പൂവിനും ഓരോ രാഗം. അതിന്റെ പശ്ചാത്തലത്തിലാണ് പട്ടാഭിഷേകം. എന്നാല്‍ പൂവുകളെ ഉള്‍ക്കൊള്ളിക്കുന്ന ഉത്സവങ്ങള്‍ക്കിടയില്‍, നിലത്ത് പൂവിരിക്കുന്ന, പൂക്കളമൊരുക്കുന്ന ചടങ്ങുകള്‍ നമ്മുടെ പൊന്നോണത്ത്  മാത്രമേയുള്ളൂ. കൊയ്ത്തുല്‍സവമായ ഓണത്തിന്റെ സംസ്ക്യതിമുറ്റത്തേക്ക് പൂക്കളങ്ങള്‍ കടന്നുവന്നത് അതിശയമായി തോന്നാം. എങ്കിലും പൂവുകളെ ഉപയോഗപ്പെടുത്തുന്ന രീതി, അവയുടെ നിറം എന്നിവയുടെ കാര്യത്തില്‍ ലോകത്തിന്റെ വിദൂരമായ കോണുകളില്‍ ഓണത്ത്ിന്  ചാര്‍ച്ചക്കാരുണ്ട്. ഉദാഹരണമായി ആസ്ടെക് സംസ്ക്യതിയുടെ ഭാഗമായി മെക്സിക്കോയില്‍ ഇന്നും നിലനിന്നുപോരുന്ന ഒരാഘോഷം.ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലുള്ള ഒരു ദിവസമാണ് അവര്‍ ഇതിനായി തിരഞ്ഞെടുക്കുന്നത്. പ്രിയപ്പെട്ടവര്‍, ഈ ലോകം വിട്ടുപോയവര്‍ വീണ്ടുമെത്തുന്ന ദിവസമായാണ് അവര്‍ ഇതി കണക്കാക്കുന്നത്. വരവേല്‍പ്പ്ിന്  പൂക്കളൊരുക്കി അവര്‍ കാത്തിരിക്കുന്നു. 
അങ്ങനയാൈരു ദിവസം, അതാ അവര്‍ എത്തിയിരിക്കുന്നു എന്ന സൂചന നല്‍കാന്‍ ചില ദൂതന്‍മാര്‍ വരുമെന്നും അവര്‍ വിശ്വസിക്കുന്നു. കാരണം മടങ്ങിവരാാഗ്രഹിച്ചവര്‍ ഒരു പക്ഷേ മരിച്ചുപോയിരിക്കും. പക്ഷേ അവരുടെ ആത്മാക്കള്‍ വരും. ആത്മാക്കളെ നമുക്ക് കാണാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് അവര്‍ വരവറിയിക്കുന്ന ചില ദൂതുകാരെ ആശ്രയിക്കുന്നത്. രാത്രിയാണ് അവര്‍ വരുന്നത്. ഒരൊറ്റ രാത്രികൊണ്ട് ആയിരങ്ങളോ പതിായിരങ്ങളോ അണിയണിയായ് വരും. രേം വെളുക്കുമ്പോള്‍ മരങ്ങളായ മരങ്ങളാകെ ഇലകള്‍ക്കു പകരം അവയായിരിക്കും! ശലഭങ്ങള്‍! മൊണാര്‍ക്ക് ശലഭങ്ങള്‍! മൈലുകള്‍ താണ്ടിയാണ് മെക്സിക്കോയിലെ മിച്ചൌകാന്‍ കുന്നുകളിലെ ഫിര്‍മരക്കാടുകള്‍തേടി അവര്‍ വരുന്നത്. ദേശാടം പൂര്‍ത്തീകരിച്ചെത്തുന്ന ഇവ വന്നെത്തുന്ന ദിവസമാണ് ആഘോഷത്തിന്റെ തുടക്കം. ഡിയാ ഡീ മ്യൂര്‍ടോസ് (Día de Muertos)  എന്നാണ് മെക്സിക്കോക്കാരുടെ ഭാഷയില്‍ ഈ ദിവസത്തിന്റെ പേര്. അന്നു മുതല്‍ മുപ്പതുദിവസം പിന്നീട് പൂവുകള്‍കൊണ്ടുള്ള ഉത്സവമാണ് മെക്സിക്കോക്കാര്‍ക്ക്. 
നമുക്ക് തുമ്പയെന്നതുപോലെ മെക്സിക്കോക്കാര്‍ ഒരു പ്രത്യേകപൂവി ഈ ആഘോഷങ്ങളില്‍ മുഖ്യസ്ഥാം കല്‍പ്പിക്കുന്നുണ്ട്. അതാണ് സെംപാസുചില്‍ (Cempasúchil)  എന്ന് അവര്‍ വിളിച്ചിരുന്നതും ഇന്ന് ആസ്ടെക് മാരിഗോള്‍ഡ് എന്നറിയപ്പെടുന്നതുമായ പൂവ്. ടജേറ്റസ് എറക്റ്റാ (Tagetus erecta) എന്ന ശാസ്ത്രീയാമമുള്ള ഇതാണ് നമുക്ക് സുപരിചിതമായ ജമന്തി(ചെണ്ടുമല്ലി)യാണെന്നറിയുന്നത് അതിശയമായിരിക്കും! സെംപാസുചില്‍ എന്ന വാക്ക്ി മെക്സിക്കോക്കാരുടെ ഭാഷയില്‍ ‘ഇരുപതു പൂവുകള്‍’ എന്നാണര്‍ത്ഥം. ജമന്തിയുടെ പ്രത്യേകമായ ഇതളുകള്‍ അത്ന്ന്  ഒന്നിലേറെ പൂവുകളുടെ രൂപം പകരുന്നതുകൊണ്ടാവാം ഈ പേര്. അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ ദശപുഷ്പം എന്നറിയപ്പെടുന്നതു പോലെയുള്ള ഒരു കൂട്ടം വിശിഷ്ടസസ്യങ്ങളിലൊന്നായിരുന്നിരിക്കാം ജമന്തി എന്നുമൂഹിക്കാം. ജമന്തിയുടെ തിരഞ്ഞെടുപ്പ്ിന്  മറ്റൊരു കാരണമായി പറയുന്നത് അത് ദേവലോകത്തി എതിര്‍ക്കുന്ന മിക്റ്റിയന്‍ (Mictian) എന്ന മറ്റൊരു ലോകത്തില്‍ വസിക്കുന്ന മിക്ലാന്റെകുഹ്റ്റിലി (Mictlantecuhtli) ദേവിയ്ക്കുള്ള സമര്‍പ്പണമായാണ്. 
                                                                     

മാവേലി എന്ന മഹാബലി പാതാളത്തില്‍ വസിക്കുന്നു എന്നത്ിന്  സമാന്തരമായ സങ്കല്‍പ്പമാണിത്. മിക്റ്റിയന്‍ ദേവിയാണ് അവരുടെ പാതാളലോകത്തെ യിക്കുന്നത്. യാദ്യശ്ചികമെന്നോണം ഇതിലും തുമ്പയുടെ സാന്നിധ്യം ഒരു ചാര്‍ച്ചപ്പെടലായി നില്‍ക്കുന്നുണ്ട്. കാരണം ശിവപൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങളില്‍ പ്രധാമായതാണ് തുമ്പപ്പൂവ്. ഉത്തരമലബാര്‍ ഭാഗങ്ങളില്‍ കാമനെ  അഥവാ ശിവനെ  പൂജിക്കുന്ന ചടങ്ങായ കാമപൂജയിലും തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. കാമപൂജയില്‍ ഉപയോഗിക്കുന്ന മിക്ക പൂവുകള്‍ക്കും ഓണപ്പൂക്കളത്തിലും സ്ഥാനമുണ്ട്. ഓണപ്പൂക്കളങ്ങളില്‍ ഒന്നാം ദിവസം തുമ്പപ്പൂ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്കര്‍ഷയുണ്ട്. മൂന്നാം ദിവസം മുതലേ ഓണപ്പൂക്കളത്തില്‍ നിറമുള്ള പൂവുകളെ ഉള്‍പ്പെടുത്തൂ. ഇത് ചെമ്പരത്തിയാവണം എന്ന് ഉത്തരകേരളത്തില്‍ നിര്‍ബ്ധമുണ്ട്. ഭദ്രകാളിക്ക് പ്രിയപ്പെട്ടതാണ് ചെമ്പരത്തി. കാളീപൂജയ്ക്ക് ചെമ്പരത്തി വേണം. അതുപോലെ ഗണപതിയുടെ പ്രീതിക്കായി ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതാണ് മത്തന്റെ പൂവ്. മഞ്ഞയാണ് മത്തപ്പൂവിന്റെ നിറം. ഇന്നത്തെ പൂക്കളങ്ങളില്‍ യാദ്യശ്ചികമെന്നോണം ഈ നിറം അപഹരിക്കുന്നത് മഞ്ഞിറമുള്ള ചെണ്ടുമല്ലിപ്പൂവുകളാണ്.
ഇനി നോക്കൂ.. ആസ്ടെക് ആഘോഷത്തിന്റെ സന്ദേശവാഹകരായ  മൊണാര്‍ക്ക് ശലഭങ്ങളെപ്പോലെ, നമ്മുടെ ഓണത്തിന്റെ കാര്യത്തിലും മാവേലിയുടെ വരവറിയിക്കുന്ന ചിലരുണ്ട്. അവര് നരേത്തേ എത്തും. വ്യക്ഷത്തലപ്പുകളിലും മറ്റുമായി മറഞ്ഞിരുന്നുകൊണ്ട് ശബ്ദമുണ്ടാക്കുന്ന ഇവയെ കാണുമ്പോള്‍ പ്രായമായവര്‍ പറയും: ഹാ! ഓണമിങ്ങെത്തിയല്ലോ..ദാ മാവേലിത്തമ്പുരാന്‍ യാത്ര തുടങ്ങിക്കഴിഞ്ഞൂന്ന്..ഓണക്കിളി വന്നിരിക്കുന്നതു കണ്ടില്ലേ..? എന്ന്. പണ്ടുകാലത്ത് ഓണക്കിളിയെ കാണുന്നത് ഭാഗ്യമായി കരുതിയിരുന്നു. കാരണം, ഓണക്കാലത്താണ്, പഞ്ഞകാലം മാറി ഒരു രേമെങ്കിലും വയറുനിറച്ചുണ്ണാന്‍ മലയാളക്കരയിലുള്ളവര്‍ക്ക കഴിഞ്ഞിരുന്നത്. വിസിലടിക്കുന്നതുപോലെയുള്ള ശബ്ദമുണ്ടാക്കുന്ന ഇവ സ്വന്തം സാന്നിധ്യം വിളിച്ചറിയിക്കുന്നതുപോലെ തോന്നിക്കുന്നവുമാണ്. പക്ഷിനിരീക്ഷകരോട് ചോദിക്കുകയാണെങ്കില്‍ അവര്‍ ഇതിന്റെ ശാസ്തീയാമം പറഞ്ഞുതരും: ഓറിയോളസ് ചൈന്‍സിസ് ഡിഫ്യൂസസ് (Oriolus chinensis diffusus)  പേരു സൂചിപ്പിക്കുന്നതുപോലെ വിദൂരപൌരസ്ത്യദേശങ്ങളില്‍നിന്നുമാണ് ഇവയെത്തുന്നത്. മഞ്ഞിറമാണ് മൊത്തത്തിലെങ്കിലും കണ്‍തടങ്ങള്‍ക്കു മുകളിലും താഴെയുമായി കഥകളിനടന്‍മാര്‍ നീട്ടിവരച്ചതുപോലെയുള്ള വീതിയുള്ള കറുത്ത വരകാണാം. പ്രജനനംകഴിഞ്ഞ് സെപ്റ്റംബര്‍ മാസാവസാനത്തോടെ ഇവ തിരിച്ചുപോവും. അതുപോലെ വയലേലകളിലും മറ്റും ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് സാധാരണമാവുന്നതാണ് ഓണത്തുമ്പി. ഒറ്റനോട്ടത്തില്‍ ശലഭമെന്നു തോന്നിക്കുന്നതും ഓഗസ്റ്റുമാസം മുതല്‍ കണ്ടുതുടങ്ങുന്നതുമായ ഇതിന്റെ ശാസ്ത്രീയാമമാണ് റിയോതെമിസ് വേരിഗേറ്റ (Ryothemis variegata).
പൂക്കളത്തിായി പൂവുകള്‍ ശേഖരിക്കുന്നതും കാടും മേടും മറിഞ്ഞ് അവ കണ്ടെത്തുന്നതും കുട്ടികളാണ്. ഓരോ പൂവിയുേം ഓരോ ചെടിയേയും അടുത്തറിയാന്‍ പ്രക്യതിയെ അറിയാുള്ള അസുലഭാവസരങ്ങളാണ് ഇതിലൂടെ കൈവരുന്നത്. നാട്ടുചെടികള്‍, അവയുടെ ഔഷധഗുണങ്ങള്‍, മറ്റുപയോഗങ്ങള്‍ തുടങ്ങിയവ സംബ്ധിച്ചുള്ള അറിവുകള്‍ പുതിയ തലമുറയിലേക്ക് പകരുവാുള്ള അലിഖിതപാഠ്യപദ്ധതികള്‍ പോലെയാണ് പൂക്കളമൊരുക്കല്‍ പോലെയുള്ള ആചാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതപാരിസ്ഥിതികവിജ്ഞാം (Traditional Ecological Knowledge)  എന്ന പേരിലാണ് ഐക്യരാഷ്ട്രസംഘടയ്ക്കുകീഴിലുള്ള യുണെസ്കോ ഇതി തിരിച്ചറിയുന്നത്. ലോകമെമ്പാടുമായും നാട്ടറിവുകളുടെ വീണ്ടെടുപ്പുശ്രമങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. മെക്സിക്കോക്കാരുടെ പൂവുത്സവത്തെ നഷ്ടപ്പെട്ടുകൂടാത്ത പൈത്യകസംസ്ക്യതിയുടെ പട്ടിക(Representative List of the Intangible Cultural Heritage of Humanity)യില്‍പ്പെടുത്തി യുണെസ്കോ അംഗീകരിച്ചിട്ടുണ്ട്. ഓണപ്പൂക്കളുമായി ബ്ധനപ്പെട്ട ആചാരങ്ങള്‍ ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്നതിനാവശ്യമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലാ എന്നത് ദുഃഖകരമായ സത്യമാണ്.

Thursday, July 23, 2015

പെന്റാക്വാര്‍ക്: പുതുകണം

പരമാണു എന്നാല്‍ വീണ്ടും വിഭജിച്ച് ചെറുതാക്കാന്‍ കഴിയാത്ത അടിസ്ഥാനകണം എന്നായിരുന്നല്ലോ പഴയ സങ്കല്‍പ്പം. പരമാണു എന്നാല്‍ ആറ്റം. ഇന്നത്തെപ്പോലെ ശാസ്ത്രമോ ശാസ്ത്രസങ്കേതങ്ങളോ വികാസംപ്രാപിച്ചിട്ടില്ലാത്ത കാലത്താണ് ഇങ്ങനെ കരുതിയത്. എന്നാല്‍, ആധുനികശാസ്ത്രം അതു തിരുത്തി. ആറ്റത്തിനെയും പിളര്‍ക്കാന്‍ കഴിയുമെന്നും അതിനുള്ളില്‍ ചെറിയ ചെറിയ കണങ്ങളുണ്ടെന്നും പിന്നീട് കണ്ടെത്തി. പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നീ പേരുകളില്‍ ഇവ പിന്നീട് പ്രശസ്തമായി. ഏറെക്കാലം, ഇവയെയും വിഭജിക്കാന്‍കഴിയില്ലെന്ന് ശാസ്ത്രലോകം വിശ്വസിച്ചിരുന്നു. അതായത്, പരമാണു എന്നാല്‍ പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണുമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്നാല്‍ ഇതും വെറും സങ്കല്‍പ്പം മാത്രമാണെന്ന് വൈകാതെ തെളിഞ്ഞു.
ന്യൂട്രോണുകള്‍ എന്നാല്‍ ഒരു കുടുക്കപോലെയാണെന്നും അതിനകത്ത് അതിനെക്കാള്‍ ചെറിയ കണങ്ങളുണ്ടെന്നും രണ്ട് ശാസ്ത്രജ്ഞര്‍ പറഞ്ഞു. അവയ്ക്ക് പുതിയൊരു പേരും അവര്‍ നല്‍കി: ക്വാര്‍ക്കുകള്‍ (Quarks). 1964ലാണ്, മുറൈ ഗെല്‍മാന്‍ (Murray Gell-Mann), ജോര്‍ജ് സ്വേഗ് (George Zweig) എന്നീ പേരുകളുള്ള ഇവര്‍ ക്വാര്‍ക്കുകളുടെ സാന്നിധ്യത്തെക്കുറിച്ചു പറഞ്ഞത്. എന്നാല്‍ കാലമേറെക്കഴിഞ്ഞിട്ടും ക്വാര്‍ക്കുകളുടെ സാന്നിധ്യത്തിന് വ്യക്തമായ തെളിവു കണ്ടെത്താന്‍ ശാസ്ത്രസമൂഹത്തിനു കഴിഞ്ഞില്ല. ഇതിനുള്ള മറുപടിയെന്നതരത്തിലാണ് ദൈവകണത്തിന്റെ കണ്ടെത്തലിലൂടെ ആഗോളപ്രശസ്തി നേടിയ സേണ്‍ പരീക്ഷണശാല, പുതിയൊരു കണത്തെ കണ്ടെത്തിയിരിക്കുന്നത്. പെന്റാക്വാര്‍ക് (Pentaquark) എന്നാണ് ഈ പുതുകണത്തിന്റെ പേര്. അഞ്ച് ക്വാര്‍ക്കുകള്‍ ഒരുമിച്ച് ചേര്‍ന്നതാണ് ഈ പേര്‍വിളിക്കലിനു കാരണം. സൂചകരൂപത്തില്‍ അതിനെ ഇങ്ങിനെ എഴുതാം"qqqqq; (q എന്നാല്‍ ക്വാര്‍ക്ക്).

മുറൈ ഗെല്‍മാനും ജോര്‍ജ് സ്വേഗും ചേര്‍ന്നു പറഞ്ഞത് ക്വാര്‍ക്കുകളുടെ സാന്നിധ്യത്തെക്കുറിച്ചു മാത്രമായിരുന്നില്ല. ക്വാര്‍ക്കുകള്‍ ചേര്‍ന്നുണ്ടാവുന്ന എല്ലാത്തരം അടിസ്ഥാനകണങ്ങളെയും വ്യക്തമായും കൃത്യമായും വര്‍ഗീകരിക്കാനും കഴിയുമെന്നും അവര്‍ പറഞ്ഞു. ക്വാര്‍ക്കുകള്‍ ചേര്‍ന്നുണ്ടാവുന്ന വ്യത്യസ്തതരം അടിസ്ഥാനകണങ്ങള്‍ക്ക് പൊതുവായ ഒരു പേരു നിശ്ചയിക്കുകയായിരുന്നു അവര്‍ ആദ്യമായി ചെയ്തത്. ഹാഡ്രോണ്‍  എന്നതായിരുന്നു ഈ പേര്. ഉദാഹരണമായി, പ്രോട്ടോണ്‍ ഒരു ഹാഡ്രോണാണ്. ന്യൂട്രോണ്‍ ഒരു ഹാഡ്രോണാണ്. ഹാഡ്രോണുകള്‍ക്കിടയില്‍ ഏറ്റവും സ്ഥിരതയുള്ളവയാണ് ഇവ രണ്ടും. ഇതുപോലെ അനേകം ഹാഡ്രോണുകള്‍ വേറെയുമുണ്ട്. ഹാഡ്രോണുകള്‍ക്കുള്ളില്‍ എന്താണെന്ന് അറിയണമെങ്കില്‍ അവയെ പിളര്‍ത്തണം. അതിനാണ്, ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണസംവിധാനമെന്ന് അറിയപ്പെടുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍  എന്ന ഉപകരണം, സ്വിറ്റ്സര്‍ലന്‍ഡിലെ സേണ്‍ പരീക്ഷണശാലയില്‍ സ്ഥാപിച്ചിരിക്കുന്നത്.

നമ്മള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന പ്രതിബിംബമെന്നതുപോലെ ക്വാര്‍ക്കുകള്‍ക്കും പ്രതിരൂപമുണ്ട്. ആന്റിക്വാര്‍ക്കുകള്‍  എന്നാണ് ഇവ അറിയപ്പെടുന്നത്. ഉള്ളിലിരിക്കുന്നത് ഇവയിലേതാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഹാഡ്രോണുകളെ വീണ്ടും വേര്‍തിരിച്ചിട്ടുണ്ട്. ബാരിയോണുകളെന്നും മീസോണുകളെന്നും. ക്വര്‍ക്കുകള്‍ മാത്രം ഉള്ളിലുള്ളവയാണ് ബാരിയോണുകള്‍ . ക്വാര്‍ക്കും ആന്റിക്വാര്‍ക്കും ചേര്‍ന്നുണ്ടാവുന്നവയാണ് മീസോണുകള്‍ . പുതുതായി കണ്ടെത്തപ്പെട്ട കണം ഈ രണ്ടിലും പെടുന്നതെന്നും പെടാത്തതെന്നും ഒരേസമയം പറയാനാവുന്നതാണ്. ഒരു മുറിയില്‍ ചിതറിക്കിടന്ന അനേകം പുസ്കങ്ങളെ, അവയുടെ പേരു വായിച്ചുനോക്കി, ഉള്ളടക്കം നോക്കി, ഒരു വലിയ അലമാരയുടെ തട്ടുകളില്‍ വേര്‍തിരിച്ച് അടുക്കിവയ്ക്കുന്നതുപോലെയുള്ള ജോലിയാണ് മുറൈ ഗെല്‍മാനും ജോര്‍ജ് സ്വേഗും ചെയ്തത്. ഓരോ പുസ്തകത്തിനും അതിന്റേതായ തട്ട്. ഓരോ തട്ടിനും അതിന്റേതായ പേര്. മൊത്തത്തില്‍ കാണാനൊരു ഭഭംഗി. അതു കണ്ടവരെല്ലാം പറഞ്ഞു, കൊള്ളാം, നന്നായിട്ടുണ്ട്. ഇനി, ഇതിന്മേല്‍ വല്ല പരിഷ്കാരങ്ങളും വരുത്തണമെങ്കില്‍ക്കൂടി അടിസ്ഥാനക്രമം ഇതുതന്നെ മതി. അങ്ങിനെ എല്ലാവരും ചേര്‍ന്ന് അതിനൊരു പേരുമിട്ടു: സ്റ്റാന്‍ഡേഡ് മോഡല്‍ (Standard Model)!
എണ്ണമറ്റ അടിസ്ഥാനകണങ്ങള്‍ക്ക് ഈ മോഡല്‍ അതിന്റേതായ ഇടം നല്‍കി. അങ്ങിനെ കണികാഭൗതികം എന്ന ന്യൂക്ലിയാര്‍ ഫിസിക്സിന് അതിന്റേതായ അടിയുറച്ച ഒരു അടിത്തറയുണ്ടായി. അതിന്റെ മുകളില്‍ ഇളക്കംതട്ടാതെ കാലങ്ങളോളമെന്നോണം ആധുനികഭഭൗതികത്തിനും ഇരിക്കാമെന്നായി. കാരണം, നക്ഷത്രങ്ങളുടെ ജനവും മരണവും നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്നുള്ള ഗ്യാലക്സികളുടെ പിറവിയെടുക്കലുമൊക്കെ വ്യാഖ്യാനിക്കാന്‍ ഈയൊരു അടിസ്ഥാനമുറപ്പുള്ള ചട്ടക്കൂടിനുകഴിഞ്ഞു. എന്നാല്‍ അതോടൊപ്പം മറ്റൊരു കാര്യംകൂടി പാലിക്കേണ്ടിവന്നു. ഈ ചട്ടക്കൂട് ഇളക്കമില്ലാതെ നിലനിര്‍ത്താന്‍ ഇതിന്റെ തട്ടുകളില്‍ ഇപ്പോള്‍ വച്ചിരിക്കുന്നതായി പറയുന്ന അടിസ്ഥാനകണങ്ങളെല്ലാം യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നവയാണെന്ന് തെളിയിക്കപ്പെടണം. വിപരീതമായ കണ്ടെത്തലുകള്‍ ഉണ്ടാവരുത്. ഉണ്ടായാല്‍, സ്റ്റാന്‍ഡേര്‍ഡ് മോഡലെന്ന ഈ ചട്ടക്കൂട് തകരും. ആധുനികഭഭൗതികശാസ്ത്രം നിലംപൊത്തും! അതുകൊണ്ട്, പല ശാസ്ത്രജ്ഞരും പലപ്പോഴുമായി പ്രവചിച്ച അടിസ്ഥാനകണ സാന്നിധ്യങ്ങള്‍ ഒന്നൊന്നായി തെളിയിക്കപ്പെടേണ്ടത് ആവശ്യമാണ്. അതിനാണ് സേണ്‍ പരീക്ഷണശാല, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ പരീക്ഷണ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ പരിശ്രമിക്കുന്നത്. 

പക്ഷേ, സ്റ്റാന്‍ഡേര്‍ഡ് മോഡലിന് ഇളക്കമുണ്ടാക്കുന്ന കണ്ടെത്തലുകള്‍ പിന്നീടുമുണ്ടായി എന്നതാണ് സത്യം.അടിസ്ഥാനകണങ്ങളെ പരസ്പരം കൂട്ടിയിടിപ്പിച്ച്, അപ്പോള്‍ പുറത്തുചാടുന്ന കണങ്ങളുടെ സ്വഭാവങ്ങള്‍ പഠിക്കാനുള്ള ശ്രമങ്ങള്‍ 1960കള്‍ മുതല്‍ക്കേ നടന്നുവന്നിരുന്നു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഉപയോഗിക്കുന്ന കണികാത്വരകയന്ത്രം (Particle Accelerator) പോലുള്ള ഉപകരണങ്ങളുടെ ചെറിയ പതിപ്പുകളാണ് ഇതിനായി ഉപയോഗിക്കപ്പെട്ടിരുന്നത്. സ്റ്റാന്‍ഡേര്‍ഡ് സര്‍വകലാശാലയില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ഇത്തരമൊരു പരീക്ഷണ ഉപകരണം 1969ല്‍ ഒരു പുതിയതരം ക്വാര്‍ക്കിനെ കണ്ടെത്തിയതായി പ്രഖ്യപിച്ചു. എന്നാല്‍ പലരും അത് ക്വാര്‍ക്ക്തന്നെയാണോ എന്നുപോലും സംശയം തോന്നത്തക്കവിധം വ്യത്യസ്തമായിരുന്നു അതിന്റെ ഗുണവിശേഷങ്ങള്‍. എന്നാല്‍, വൈകാതെ അത് ക്വാര്‍ക്കിന്റെതന്നെ ഒരു വകഭേദമാണെന്നും അത്തരം വകഭേദങ്ങള്‍ ഇനിയുമുണ്ടാവാമെന്നും പ്രവചിച്ചു. ഈ പ്രവചനങ്ങള്‍ സത്യമാണോ എന്ന് അറിയാനായി വിവിധ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണങ്ങള്‍ ക്വാര്‍ക്കുകള്‍ക്ക് ആറു വകഭേദങ്ങള്‍ നിലനില്‍ക്കുന്നതായി സ്ഥിരീകരിച്ചു.
സര്‍ക്കസ്സില്‍ വിവിധ നിറത്തിലുള്ള പന്തുകള്‍കൊണ്ട് അമ്മാനമാടുന്ന ഒരാളെ നോക്കുമ്പോള്‍ നമുക്ക് അയാളുടെ കൈയില്‍ എത്ര പന്തുകള്‍ ഉണ്ടെന്നോ ഏതൊക്കെ മുകളിലേക്കോ താഴേക്കോ പോയിട്ടുണ്ടെന്നോ പറയാനാവാത്ത തരത്തിലാണ് ഇവയുടെ സ്ഥിതി. എങ്കിലും ഇവയ്ക്കായി ചില പേരുകള്‍ ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്. അപ് (up), ഡൗണ്‍ (down), സ്ട്രെയ്ഞ്ച് (strange), ചാം (charm), ടോപ്പ് (top), ബോട്ടം (bottom) എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. പുതുതായി കണ്ടെത്തപ്പെട്ട കണത്തില്‍, അഥവാ പെന്റാക്വാര്‍ക്കില്‍ രണ്ട് അപ് ക്വാര്‍ക്കും ഒരു ഡൗണ്‍ ക്വാര്‍ക്കും ഒരു ചാം ക്വാര്‍ക്കും ഒരു ആന്റിചാം ക്വാര്‍ക്കുമാണുള്ളത്. അതായത്,ഭഭൂരിപക്ഷം ക്വാര്‍ക്കുകള്‍ക്കും ഒരു ന്യൂനപക്ഷമായി ആന്റികാര്‍ക്കുകളുടെ പ്രതിനിധിയായി ഒരു കണവും (Anti-Charm Quark).
പെന്റാക്വാര്‍ക് എന്ന തീപ്പൊരി
എന്തുകൊണ്ട് പെന്റാക്വാര്‍ക്ക് പ്രസക്തമാവുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതാണ്. ഒന്നാമതായി, ഇതൊരു ഭീമന്‍കണത്തിന്റെ നിലനില്‍പ്പിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നാലു ക്വാര്‍ക്കുകളും ഒരു ആന്റി ക്വാര്‍ക്കും ചേരുന്നതാണ് പെന്റാക്വാര്‍ക്ക്. അതായത്, ഒരു പ്രോട്ടോണിന്റെ ഒന്നര ഇരട്ടിയോളം ഭഭാരമുണ്ടിതിന്. ഇത് നമ്മള്‍ ഇതുവരെ കാണാത്ത, നമ്മുടെ ചിന്തകള്‍ക്കും അപ്പുറമായ ഒരു ലോകത്തിന്റെ നിര്‍മാണഘടകമാണോ എന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. ഒരുപക്ഷേ, നമ്മുടെ ഏറ്റവും ശക്തമായ ലോഹങ്ങളെക്കാള്‍ പദാര്‍ഥങ്ങളെക്കാള്‍ ശക്തിയും കരുത്തുമുള്ള നിര്‍മിതികള്‍ അതില്‍നിന്ന് രൂപമെടുത്തിട്ടുണ്ടെന്നു വരാം. നമ്മുടേതിനെക്കാളും വലിയ ലോകങ്ങള്‍! പെന്റാക്വാര്‍ക്കിനെ പ്രസക്തമാക്കുന്ന മറ്റൊരു വസ്തുത, ഇത് ഒരിക്കല്‍ കണ്ടെത്തി. അംഗീകരിക്കപ്പെടാതെപോയ ഒന്നാണെന്നതാണ്. 2002ല്‍, ജപ്പാനിലെ ശാസ്ത്രജ്ഞരാണ് സ്പ്രിങ് 8 എന്ന പേരില്‍ പ്രശസ്തമായ പരീക്ഷണത്തിലൂടെ പെന്റാക്വാര്‍ക്കിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ചത്. എന്നാല്‍, സേണ്‍ പരീക്ഷണശാലയിലേതുപോലെയുള്ള പടുകൂറ്റന്‍ പരീക്ഷണസാമഗ്രികളൊന്നും സ്വന്തമായിട്ടില്ലാത്ത ജപ്പാന്റെ ഈ കണ്ടെത്തല്‍ അംഗീകരിക്കപ്പെട്ടില്ല. യൂറോപ്പിലും അമേരിക്കയിലുമുള്ള പരീക്ഷണശാലകളും ശാസ്ത്രജ്ഞരും ആ പരീക്ഷണത്തിന്റെ ഫലപ്രാപ്തിയെ ആവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടതായിരുന്നു കാരണം. അങ്ങനെ 2005ല്‍ നിരുപാധികം തള്ളിക്കളഞ്ഞ കണ്ടെത്തലാണ്, സേണ്‍ പരീക്ഷണശാലയിലെ പരീക്ഷണത്തിലൂടെ ശരിയെന്ന് അംഗീകരിക്കപ്പെട്ടത്.

News Source: http://home.web.cern.ch

A Print Edition of this is published in Kilivathil, the Science Supplement of Deshabhimani Daily dt. 24th July 2015. Link: http://www.deshabhimani.com