Saturday, July 6, 2019

ആഗോളതാപനം : മഞ്ഞുരുകുന്നത്‌ ഭീതിയിലേക്ക്‌

ആഗോളതാപനംമൂലം, ധ്രുവപ്രദേശങ്ങളിലും അനുബന്ധമേഖലകളിലും സഹസ്രാബ്-ദങ്ങളായി ഉരുകാതെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളികൾ ഉരുകാൻ  തുടങ്ങുന്നു എന്ന വാർത്ത പുതിയതല്ല. എന്നാൽ, പോയവാരത്തിൽ പുറത്തുവന്ന വാർത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. പെർമാഫ്രോസ്-റ്റ് (Permafrost) എന്ന പേരിൽ അനേകായിരം നൂറ്റാണ്ടുകളായി ധ്രുവമേഖലകളിൽ ഉറഞ്ഞിരുന്ന മഞ്ഞുപാളികൾ ഉരുകുന്നത്, മൺമറഞ്ഞുപോയി എന്ന് നമ്മൾ കരുതുന്ന പല രോഗങ്ങളും തിരിച്ചുവരാൻ കാരണമാവുമെന്നാണ് ശാസ്-ത്രജ്ഞർ കരുതുന്നത്. 

2016 ആഗസ്‌തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നെങ്കിലും ജനശ്രദ്ധ നേടിയില്ല. ആർട്ടിക്- മേഖലയ്-ക്കടുത്തുള്ള സൈബീരിയൻ തുന്ദ്രാ പ്രദേശത്ത്‌ വളരെ ഒറ്റപ്പെട്ടുകിടക്കുന്ന യമാൽ ഉപദ്വീപിൽ പന്ത്രണ്ടുകാരൻ ആന്ത്രാക്-സ്- ബാധിതനായി. മാത്രമല്ല, ഇരുപതോളം പേർ ആന്ത്രാക്-സ്- ബാധിതരായി ആശുപത്രിയിലുമായി. 2016-ൽ, ആ മേഖലയിൽ ഉഷ്-ണതരംഗം ഉണ്ടായി. കാലങ്ങളായി കട്ടിപിടിച്ചുറച്ചിരുന്ന മഞ്ഞുപാളികൾ അന്ന്‌ ഉരുകാൻ തുടങ്ങിയിരുന്നു.  പല കാരണങ്ങളാലും ചത്ത ജീവികളുടെ മൃതാവശിഷ്-ടങ്ങൾ മഞ്ഞുപാളികൾക്കിടയിൽ അപ്പോഴും കേടാവാതെ കിടപ്പുണ്ടായിരുന്നു. അവയ്-ക്കിടയിൽ, ക്രിസ്-മസ്- അപ്പൂപ്പന്റെ തെന്നുവണ്ടി വലിക്കുന്നവയെന്ന് വിശ്വസിക്കപ്പെടുന്ന റെയ്-ൻഡീർ ഇനത്തിൽപ്പെട്ട മാനുകളിലൊന്നിന്റെ മൃതശരീരവും ഉണ്ടായിരുന്നു. ആന്ത്രാക്-സ്- ബാധിച്ചായിരുന്നു അത്- ചത്തത്-. അതിന്റെ ശവശരീരത്തെ പൊതിഞ്ഞിരുന്ന മഞ്ഞുരുകിയപ്പോൾ ആ വെള്ളത്തിലൂടെ അത്- സമീപത്തെ ജലസ്രോതസുകളിലേക്കെത്തി. അതിലൂടെ 2,000- ത്തിലേറെ റെയ്-ൻഡീറുകൾക്ക്- ആന്ത്രാക്-സ്- ബാധയുണ്ടായി. അവയിൽ നിന്നും അത്- മനുഷ്യരിലേക്ക്- പടർന്നുതുടങ്ങിയപ്പോൾ മാത്രമാണ് അത്- വാർത്തയായത്-. അതിനിടെ രോഗബാധിതനായ കുട്ടി മരിച്ചു.  

എല്ലാ വേനൽക്കാലത്തും തുന്ദ്രാ മേഖലയിലെ മഞ്ഞുരുക്കം പരമാവധി 50 സെന്റീമീറ്റർ ആഴത്തിലേക്കേ എത്താറുള്ളൂ. എന്നാൽ, അടുത്തിടെയായി, വർഷങ്ങൾ കഴിയുന്തോറും പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികളുടെ ഉരുക്കം കൂടുതൽ ആഴങ്ങളിലേക്ക്- ചെന്നെത്തുന്നു.  സാധാരണതാപനിലയിൽ ചത്തുപോവുന്ന ബാക്-ടീരിയ പോലുള്ള രോഗാണുക്കൾക്ക്- പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികൾക്കടിയിലെ കൊടുംതണുപ്പിൽ സുഖമായിരിക്കാൻ കഴിയും. പുറമെ ഒരു സംരക്ഷണകവചം സ്യഷ്-ടിച്ച്- ‘സ്-പോറു’(Spore)കൾ എന്നുവിളിക്കപ്പെടുന്ന സുഷുപ്-താവസ്ഥയിൽ കഴിയുന്ന ഇവയ്-ക്ക്- ദശലക്ഷക്കണക്കിന് വർഷങ്ങളോളം അങ്ങനെതന്നെ കഴിയാനാവും. ഓക്-സിജന്റെ അസാന്നിധ്യവും സൂര്യപ്രകാശത്തിന്റെ അഭാവവും ഇവയുടെ നിദ്രാവസ്ഥയ്-ക്ക്- അനുഗുണമാവും. മഞ്ഞുരുകുന്നതോടെ, ഓക്-സിജനും സൂര്യപ്രകാശവും കിട്ടുന്ന കൊടുംശൈത്യമകന്ന പുതിയൊരു കാലാവസ്ഥയാകും. അനുകൂലമായ ഈ ജീവൽസാഹചര്യം പ്രയോജനപ്പെടുത്തുന്ന അവ പഴയ മഹാമാരികളുടെ പുതിയ പടപ്പുറപ്പാടുമായി മനുഷ്യരിലേക്കെത്തും. പിന്നീടുണ്ടാവുന്നത്- പകർച്ചവ്യാധികളുടെ കാലം.

ഫ്രാൻസിലെ ഐക്-സ്- മാർസെയില്ലെ സർവ്വകലാശാലയിലെ ഴാങ്- മൈക്കേൽ ക്-ളെവേരി (Jean Michel Claverie) പറയുതനുസരിച്ച്-, ഭൂഖണ്ഡങ്ങളെത്തന്നെ കീഴടക്കാൻ കഴിയുന്ന പകർച്ചവ്യാധികൾ പരത്താനാകുന്ന വൈറസുകൾ മഞ്ഞുപാളികൾക്കടിയിലുണ്ട്-. വടക്കൻ റഷ്യയിൽ റെയ്-ൻഡീറുകളെ കൂട്ടത്തോടെ കുഴിച്ചുമൂടിയ 7,000  സ്-ഥലങ്ങളുണ്ട്-. മഞ്ഞുപാളിയുടെ കട്ടി കാരണം ആഴത്തിൽ കുഴിയെടുത്തല്ല ഇവ മറവുചെയ്‌തിരിക്കുന്നത്-. സൈബീരിയയിലെ സെമിത്തേരികളിലെ രേഖകൾ പ്രകാരവും ‘കറുത്തമരണം’ (Black Death) എന്നറിയപ്പെടുന്ന ബ്യുബോണിക്-പ്-ളേഗും വസൂരിയെന്ന സ്-മോൾപോക്-സും ബാധിച്ച്- മരിച്ചവരുടെ ശവക്കല്ലറകൾ ഏറെയാണ്. ഇവയ്-ക്കുള്ളിലെല്ലാം രോഗാണുക്കൾ സുഷുപ്-താവസ്-ഥയിൽ കഴിയുകയാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലായി മാരകമായ പകർച്ചവ്യാധികൾ ബാധിച്ച്- മരിച്ചവരുടെ ശവക്കല്ലറകളിൽപ്പോലും രോഗകാരികളായ വൈറസുകളും ബാക്-ടീരിയകളും പെർമാഫ്രോസ്-റ്റിൽനിന്നുള്ള അതിശൈത്യത്തിന് വിധേയരായി ജീവിച്ചിരിപ്പുണ്ടാവാമെന്ന് ബോറിസ്- ലെവിച്ച്-, മറീനാ പേഡോഴ്-നിയ എന്നീ ഗവേഷകർ ചേർന്ന് പ്രസിദ്-ധീകരിച്ച പഠനത്തിൽ പറയുന്നു. 

ആർട്ടിക്കിൽ മാത്രമല്ല
ആഗോളതാപനം സൃഷ്-ടിക്കുന്ന രോഗാക്രമണഭീഷണി ആർട്ടിക്ക്- മേഖലയിൽ കൂടുതലാണ്‌. അന്റാർട്ടിക്- മേഖലയും ഇത്തരം ഭീഷണികളിൽനിന്നും വിമുക്-തമല്ല. 2007-ൽ അന്റാർട്ടിക്കയിലെ ബീക്കൺ എന്നും മുള്ളിസ്- എന്നും പേരുള്ള താഴ്-വര(Beacon and Mullins)കളിൽനിന്നും 8 ദശലക്ഷം വർഷം പഴക്കമുള്ള ബാക്-ടീരിയയയെ കണ്ടെത്തി അതിനെ നിദ്രാവസ്-ഥയിൽ നിന്നും വേർപെടുത്തുന്നതിൽ ഗവേഷകർ വിജയിക്കുകയും ചെയ്-തു. ഇതേ  സംഘം കണ്ടെത്തിയ മറ്റൊരു ബാക്-ടീരിയ ഒരു ലക്ഷം വർഷത്തോളം പഴക്കമുള്ളതായിരുന്നു. 2017 ഫെബ്രുവരിയിൽ, മെക്-സിക്കോയിലെ ഖനിയിൽനിന്നും കണ്ടെടുത്ത ബാക്-ടീരിയയ്-ക്ക്- 50,000-ലേറെ വർഷത്തെ പഴക്കമുണ്ടായിരുന്നു. പീനിബാസിലസ്-  എന്ന പേരിൽ ഇന്ന് ഭൂമുഖത്തുള്ള ബാക്-ടീരിയയുടെ  പ്രത്യേക വകഭേദമായിരുന്നു അത്-. ഇന്ന് പ്രചാരത്തിലിരിക്കുന്നതും വിവിധതരം ബാക്-ടീരിയകളെ നശിപ്പിക്കുന്നതിൽ പ്രവർത്തനക്ഷമമെന്ന് കരുതപ്പെടുന്നതുമായ 18 ആന്റിബയോട്ടിക്കുകൾക്കും ഒന്നും ചെയ്യാനാവാത്തതാണ് ഈ ബാക്-ടീരിയ. നിലവിലുള്ള ആന്റിബയോട്ടിക്- ഔഷധങ്ങളിൽ 70 ശതമാനവും ഇതിനെതിരെ തോറ്റ്തുന്നംപാടുകയായിരുന്നു.

മനുഷ്യപരിണാമത്തിന്റെ ചരിത്രത്തിൽ പ്രത്യേക പ്രാധാന്യമുള്ളതാണ് ആർട്ടിക്- മേഖല. സൈബീരിയ ഈ മേഖലയിലാണ്. ഇവിടെയുള്ള ഗുഹയിൽനിന്നുമാണ് നിയാണ്ടെർതാൽ മനുഷ്യനോടൊപ്പം കഴിഞ്ഞിരുന്ന സവിശേഷമായ മറ്റൊരു മനുഷ്യപൂർവസ്-പീഷീസിന്റെ ഫോസിൽ ലഭിക്കുന്നത്-. ഹോമോ സാപിയെൻസ്- ഡെനിസോവ (Homo sapiens denisova) എന്ന പേരുള്ള ഈ മനുഷ്യപൂർവ്വികൻ നിയാണ്ടെർതാൽ മനുഷ്യരോടൊപ്പം സഹവസിച്ചു എന്നാണ് കരുതപ്പെടുന്നത്. നിയാണ്ടെർതാൽ  മനുഷ്യരുടേയും ഡെനിസോവൻ മനുഷ്യരുടേയും വംശനാശത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന രോഗങ്ങൾക്ക്- ആധുനികമനുഷ്യനും പ്രക്യത്യാതന്നെ വിധേയരാണ്. അത്തരം രോഗങ്ങൾക്ക്- കാരണക്കാരായ രോഗാണുക്കൾ ഇപ്പോഴും ആർട്ടിക്-മേഖലയിലെ പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികൾക്കടിയിൽ കഴിയുന്നുണ്ട്-. കൊടുംതണുപ്പിന്റെ സാന്നിധ്യവും മഞ്ഞുപാളിക്കടിയിൽ പ്രാണവായുവായ ഓക്-സിജൻ ഇല്ലാതിരിക്കുന്നതും കാരണമാണ് അവ സുഷുപ്-താവസ്-ഥയിൽ കഴിയാൻ നിർബന്ധിതമായിരിക്കുന്നത്-. എന്നാൽ, ആർട്ടിക്- മേഖലയിലെ മഞ്ഞുരുക്കം ഈ രോഗാണുക്കളെയെല്ലാം വീണ്ടും ആധുനികലോകത്തേക്ക്- തിരിച്ചെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.
 
Courtesy: A Print Edition of this article was published in Kiliathil Science Supplement, Deshabhimani Daily dated 4th July 2019. 

Link: https://www.deshabhimani.com

ആഗോളതാപനംമൂലം, ധ്രുവപ്രദേശങ്ങളിലും അനുബന്ധമേഖലകളിലും സഹസ്രാബ്-ദങ്ങളായി ഉരുകാതെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളികൾ ഉരുകാൻ  തുടങ്ങുന്നു എന്ന വാർത്ത പുതിയതല്ല. എന്നാൽ, പോയവാരത്തിൽ പുറത്തുവന്ന വാർത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. പെർമാഫ്രോസ്-റ്റ് (Permafrost) എന്ന പേരിൽ അനേകായിരം നൂറ്റാണ്ടുകളായി ധ്രുവമേഖലകളിൽ ഉറഞ്ഞിരുന്ന മഞ്ഞുപാളികൾ ഉരുകുന്നത്-, മൺമറഞ്ഞുപോയി എന്ന് നമ്മൾ കരുതുന്ന പല രോഗങ്ങളും തിരിച്ചുവരാൻ കാരണമാവുമെന്നാണ് ശാസ്-ത്രജ്ഞർ കരുതുന്നത്-.
2016 ആഗസ്‌തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നെങ്കിലും ജനശ്രദ്ധ നേടിയില്ല. ആർട്ടിക്- മേഖലയ്-ക്കടുത്തുള്ള സൈബീരിയൻ തുന്ദ്രാ പ്രദേശത്ത്‌ വളരെ ഒറ്റപ്പെട്ടുകിടക്കുന്ന യമാൽ ഉപദ്വീപിൽ പന്ത്രണ്ടുകാരൻ ആന്ത്രാക്-സ്- ബാധിതനായി. മാത്രമല്ല, ഇരുപതോളം പേർ ആന്ത്രാക്-സ്- ബാധിതരായി ആശുപത്രിയിലുമായി. 2016-ൽ, ആ മേഖലയിൽ ഉഷ്-ണതരംഗം ഉണ്ടായി. കാലങ്ങളായി കട്ടിപിടിച്ചുറച്ചിരുന്ന മഞ്ഞുപാളികൾ അന്ന്‌ ഉരുകാൻ തുടങ്ങിയിരുന്നു.  പല കാരണങ്ങളാലും ചത്ത ജീവികളുടെ മൃതാവശിഷ്-ടങ്ങൾ മഞ്ഞുപാളികൾക്കിടയിൽ അപ്പോഴും കേടാവാതെ കിടപ്പുണ്ടായിരുന്നു. അവയ്-ക്കിടയിൽ, ക്രിസ്-മസ്- അപ്പൂപ്പന്റെ തെന്നുവണ്ടി വലിക്കുന്നവയെന്ന് വിശ്വസിക്കപ്പെടുന്ന റെയ്-ൻഡീർ ഇനത്തിൽപ്പെട്ട മാനുകളിലൊന്നിന്റെ മൃതശരീരവും ഉണ്ടായിരുന്നു. ആന്ത്രാക്-സ്- ബാധിച്ചായിരുന്നു അത്- ചത്തത്-. അതിന്റെ ശവശരീരത്തെ പൊതിഞ്ഞിരുന്ന മഞ്ഞുരുകിയപ്പോൾ ആ വെള്ളത്തിലൂടെ അത്- സമീപത്തെ ജലസ്രോതസുകളിലേക്കെത്തി. അതിലൂടെ 2,000- ത്തിലേറെ റെയ്-ൻഡീറുകൾക്ക്- ആന്ത്രാക്-സ്- ബാധയുണ്ടായി. അവയിൽ നിന്നും അത്- മനുഷ്യരിലേക്ക്- പടർന്നുതുടങ്ങിയപ്പോൾ മാത്രമാണ് അത്- വാർത്തയായത്-. അതിനിടെ രോഗബാധിതനായ കുട്ടി മരിച്ചു. 
എല്ലാ വേനൽക്കാലത്തും തുന്ദ്രാ മേഖലയിലെ മഞ്ഞുരുക്കം പരമാവധി 50 സെന്റീമീറ്റർ ആഴത്തിലേക്കേ എത്താറുള്ളൂ. എന്നാൽ, അടുത്തിടെയായി, വർഷങ്ങൾ കഴിയുന്തോറും പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികളുടെ ഉരുക്കം കൂടുതൽ ആഴങ്ങളിലേക്ക്- ചെന്നെത്തുന്നു.  സാധാരണതാപനിലയിൽ ചത്തുപോവുന്ന ബാക്-ടീരിയ പോലുള്ള രോഗാണുക്കൾക്ക്- പെർമാഫ്രോസ്-റ്റ് മഞ്ഞുപാളികൾക്കടിയിലെ കൊടുംതണുപ്പിൽ സുഖമായിരിക്കാൻ കഴിയും. പുറമെ ഒരു സംരക്ഷണകവചം സ്യഷ്-ടിച്ച്- ‘സ്-പോറു’(Spore)കൾ എന്നുവിളിക്കപ്പെടുന്ന സുഷുപ്-താവസ്ഥയിൽ കഴിയുന്ന ഇവയ്-ക്ക്- ദശലക്ഷക്കണക്കിന് വർഷങ്ങളോളം അങ്ങനെതന്നെ കഴിയാനാവും. ഓക്-സിജന്റെ അസാന്നിധ്യവും സൂര്യപ്രകാശത്തിന്റെ അഭാവവും ഇവയുടെ നിദ്രാവസ്ഥയ്-ക്ക്- അനുഗുണമാവും. മഞ്ഞുരുകുന്നതോടെ, ഓക്-സിജനും സൂര്യപ്രകാശവും കിട്ടുന്ന കൊടുംശൈത്യമകന്ന പുതിയൊരു കാലാവസ്ഥയാകും. അനുകൂലമായ ഈ ജീവൽസാഹചര്യം പ്രയോജനപ്പെടുത്തുന്ന അവ പഴയ മഹാമാരികളുടെ പുതിയ പടപ്പുറപ്പാടുമായി മനുഷ്യരിലേക്കെത്തും. പിന്നീടുണ്ടാവുന്നത്- പകർച്ചവ്യാധികളുടെ കാലം.
ഫ്രാൻസിലെ ഐക്-സ്- മാർസെയില്ലെ സർവ്വകലാശാലയിലെ ഴാങ്- മൈക്കേൽ ക്-ളെവേരി (Jean Michel Claverie) പറയുതനുസരിച്ച്-, ഭൂഖണ്ഡങ്ങളെത്തന്നെ കീഴടക്കാൻ കഴിയുന്ന പകർച്ചവ്യാധികൾ പരത്താനാകുന്ന വൈറസുകൾ മഞ്ഞുപാളികൾക്കടിയിലുണ്ട്-. വടക്കൻ റഷ്യയിൽ റെയ്-ൻഡീറുകളെ കൂട്ടത്തോടെ കുഴിച്ചുമൂടിയ 7,000  സ്-ഥലങ്ങളുണ്ട്-. മഞ്ഞുപാളിയുടെ കട്ടി കാരണം ആഴത്തിൽ കുഴിയെടുത്തല്ല ഇവ മറവുചെയ്‌തിരിക്കുന്നത്-. സൈബീരിയയിലെ സെമിത്തേരികളിലെ രേഖകൾ പ്രകാരവും ‘കറുത്തമരണം’ (Black Death) എന്നറിയപ്പെടുന്ന ബ്യുബോണിക്-പ്-ളേഗും വസൂരിയെന്ന സ്-മോൾപോക്-സും ബാധിച്ച്- മരിച്ചവരുടെ ശവക്കല്ലറകൾ ഏറെയാണ്. ഇവയ്-ക്കുള്ളിലെല്ലാം രോഗാണുക്കൾ സുഷുപ്-താവസ്-ഥയിൽ കഴിയുകയാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലായി മാരകമായ പകർച്ചവ്യാധികൾ ബാധിച്ച്- മരിച്ചവരുടെ ശവക്കല്ലറകളിൽപ്പോലും രോഗകാരികളായ വൈറസുകളും ബാക്-ടീരിയകളും പെർമാഫ്രോസ്-റ്റിൽനിന്നുള്ള അതിശൈത്യത്തിന് വിധേയരായി ജീവിച്ചിരിപ്പുണ്ടാവാമെന്ന് ബോറിസ്- ലെവിച്ച്-, മറീനാ പേഡോഴ്-നിയ എന്നീ ഗവേഷകർ ചേർന്ന് പ്രസിദ്-ധീകരിച്ച പഠനത്തിൽ പറയുന്നു.

Read more: https://www.deshabhimani.com/special/news-kilivathilspecial-04-07-2019/808715

Saturday, December 23, 2017

കടല്‍ദിനോസറിന്‍റെ ഫോസില്‍ ഇന്ത്യയില്‍നിന്നും

കരയില്‍ ദിനോസറുകളെന്നപോലെ, ജുറാസിക് കല്പകാലത്ത് കടലിനെ വിറപ്പിച്ചവയാണ് ഇക്ത്തിയോസോറുകള്‍ (Icthyosaurs).
ഇക്ത്തിയോസോറുകള്‍ (Icthyosaurs)...
Read more: http://www.deshabhimani.com/special/news-kilivathil-special-30-11-2017/689506
ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ഇംഗ്ളണ്ട് എന്നി വിടങ്ങളില്‍ നിന്നുമാണ് ഇതിനുമുമ്പ് ഇക്ത്തിയോസോര്‍ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഏഷ്യയില്‍ ഇന്‍ഡോനേഷ്യയില്‍ നിന്നും. എന്നാല്‍ ഇതാദ്യമായാണ് ഇന്ത്യയില്‍നിന്നും ഇക്ത്തിയോസോറിന്‍റേതായ ഒരു ഫോസില്‍ കണ്ടെടുക്കപ്പെടുന്നത്. അതേസമയം പുരാണങ്ങളില്‍ 'മകരമത്സ്യം' എന്ന പേരില്‍ ഇത്തരമൊരു കടല്‍സത്വത്തെക്കുറിച്ചുള്ള പരാമര്‍ശവുമുണ്ട്. ഗുജറാത്തിലെ കച്ച് മേഖലയിപ്പെടുന്ന ഭുജ് പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ലോഡെയ് (Lodai) എന്ന ഗ്രാമത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ട ഇതിന് 250-290 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ട്.
ഹിമാലയമേഖലയില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ മുനമ്പിനോടടുത്ത പ്രദേശങ്ങളില്‍ നിന്നും ഇതിനുമുമ്പ് ദിനോസറുകളുടേതായ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇക്ത്തിയോസോര്‍ വിഭാഗത്തില്‍പ്പെട്ട ത്തും സമ്പൂര്‍ണ്ണവുമായ ഫോസില്‍ കണ്ടെത്തപ്പെടുന്നത്.
ദിനോസറുകള്‍ കരയില്‍ വിഹരിച്ചിരുന്ന കാലത്ത്, കടലില്‍ അവയുടെ സമകാലികരായിരുന്ന ഭീമാകാരജീവികളാണ് പതിനാറടിയോളം നീളമുണ്ടായിരുന്ന ഇക്ത്തിയോസോറുകള്‍. നേര്‍ത്തുനീണ്ട താടിയും കൂര്‍ത്ത പല്ലുകളും വലിയ കണ്ണുകളുമുള്ള ഇവ പൂര്‍ണ്ണമായും മാംസഭോജികളായിരുന്നു. മത്സ്യങ്ങളായിരുന്നു ഇവയുടെ ആഹാരം. ഇക്ത്തൈസ് (ichthys) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് എന്ന വിളിപ്പേരിന്‍റെ ഉത്ഭവം. 'പല്ലിമത്സ്യം' എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. എന്നാല്‍ ഇച്ത്തിയോസോറുകളെ ഇങ്ങനെ വിളിക്കുന്നതില്‍ ശാസ്ത്രീയമായ ഒരു പിഴവ് ഒളിഞ്ഞിരിപ്പുണ്ട്. കാരണം, ജീവശാസ്ത്രപരമായി ഇവ മത്സ്യങ്ങളല്ല, ഉരഗങ്ങളാണ്. അതേ! ദിനോസറുകളുടെ വിഭാഗമായ റെപ്റ്റീലിയയിലെ അംഗങ്ങള്‍ തന്നെ. അതുകൊണ്ടുതന്നെ 'കടല്‍ ദിനോസറുകള്‍' എന്ന് ഇവയെ വിളിക്കുന്നതാണ് കൂടുതല്‍ ശരി.

കാഴ്ചശക്തിയെ അടിസ്ഥാനമാക്കിയാണ് ഇക്ത്തിയോസോറുകള്‍ ഇരതേടിയിരുന്നത്.  പ്രകാശം തീരെ കുറഞ്ഞ ആഴക്കടലിന്‍റെ അടിത്തട്ടില്‍ പോലും ഇരപിടിക്കാന്‍ തക്കവണ്ണം ശക്തമായിരുന്നു ഇവയുടെ കാഴ്ചശക്തി. ആഴക്കടലിലെ ജലത്തിലൂടെയെത്തുന്ന കമ്പനങ്ങളെ ആന്തരകര്‍ണ്ണ ത്തിലെത്തിക്കുന്നതിലൂടെയും ഇവ പരിസരങ്ങളെ സൂക്ഷ്മമായി അറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ, ആഴക്കടല്‍ പരിസ്ഥിതി വിട്ട് അവ ഒരിക്കലും മുകളിലേക്കോ തീരക്കടലിലേക്കോ വന്നിരുന്നില്ല. മുട്ടയിടാനായി ഇക്ത്തിയോസോറുകള്‍ കടല്‍ത്തീരത്തേക്ക് വന്നിരുന്നുവെന്നാണ് മുമ്പ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവ യാണെന്നാണ് ഇന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നത്. ഇക്ത്തിയോസോറുകളുടെ ഫോസിലുകള്‍ കണ്ടെടുക്കപ്പെട്ട ഇടങ്ങളെല്ലാം ഒരു കാലത്ത് ആഴക്കടലിന് അടിയിലായിരുന്നവയാണെന്ന സൂചനയും ഇതിലുണ്ട്. പടിഞ്ഞാറേ ഇന്ത്യയും മഡഗാസ്കറും തെക്കേ അമേരിക്കയുമായി ഗ്വാണ്ടാനോലാന്‍ഡ് എന്ന മഹാഭൂഖണ്ഡം പിളര്‍ന്നുപോയപ്പോള്‍  അവയ്ക്കിടയിലേക്കു കടന്നുകയറിയ കടല്‍ഞരമ്പു കളിലൂടെയാണ് ഇക്ത്തിയോസോറുകള്‍ ഇത്രയും ഉള്‍നാടന്‍കരകളിലേക്കെത്തിയത്.
ഇപ്പോള്‍ കണ്ടെത്തിയ ഇക്ത്തിയോസോറസിന്‍റെ ഫോസില്‍, ഓപ്താല്‍മോസോറസ് (Ophthalmosaurus)  എന്ന ജനുസില്‍ ഉള്‍പ്പെടുന്നതായാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. എന്നാല്‍ സ്പീഷീസ് ഏതാണെന്ന് ക്യത്യമായി തിരിച്ചറിയാനായിട്ടില്ല. മുന്‍ വര്‍ഷങ്ങളിലൊരിക്കല്‍, കാവേരിതീരത്തുനിന്നും ഇക്ത്തിയോസോറിന്‍റേതായ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തപ്പെട്ടിരുന്നു. ഇക്ത്തിയോസോറസ് ഇന്‍ഡിക്കസ്
(Icthyosaurus indicus) ...
Read more: http://www.deshabhimani.com/special/news-kilivathil-special-30-11-2017/689506
(Icthyosaurus indicus) എന്നാണ് ഈ ഫോസിലിന് പേരുനല്‍കപ്പെട്ടത്. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ (എതാനും ചില  കശേരുക്കളും പല്ലുകളും മാത്രാണ് അന്ന് ലഭ്യമായിരുന്നത്), പിന്നീട് ഈ പേര് പിന്‍വലിക്കുക യായിരുന്നു.  അതുകൊണ്ട്, ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധത്തിലെ വിവരങ്ങള്‍ ശാസ്ത്രസമൂഹം വിശകലനം ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ഫോസിലിന് എന്ന പേര് കൈമാറിവന്നേക്കാം എന്ന് കരുതപ്പെടുന്നു. മ്യൂസിയത്തിലാണ് പുതിയ ഫോസിലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ജെ.സി.ബോസ് നാഷണല്‍ ഫെലോഷിപ്പിന്‍റെ ധനസഹായത്തോടെ ഡല്‍ഹി സര്‍വ്വകലാശാല യുടേയും ഗുജറാത്തിലെ ക്രാന്തിഗുരു ശ്യംജി ക്യഷ്ണവര്‍മ്മാ കച്ച് സര്‍വ്വകലാശാലയുടേയും കീഴിലുള്ള ഭൗമശാസ്ത്രഗവേഷകരാണ് ഈ കണ്ടെത്തല്‍ യാാര്‍ത്ഥ്യമാക്കിയത്. പ്ളോസ് (PLOS One: പബ്ളിക് ലൈബ്രറി ഓഫ് സയന്‍സ് -വണ്‍)എന്ന ജേണലിലിലാണ് പഠനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.

മേരി അന്നിങ് എന്ന പെണ്‍കുട്ടിയുടെ കണ്ടെത്തല്‍
ലോകത്തില്‍ ആദ്യമായി പൂര്‍ണ്ണരൂപത്തില്‍ ലഭിക്കുന്ന ഫോസില്‍ എന്ന ബഹുമതിയും ഇക്ത്തിയോസോറിനാണ്. 1812ല്‍ ഇംഗ്ളണ്ടിലെ ഡോര്‍സെറ്റ് കൗണ്ടിയിലെ കടലോരത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. ആധുനികമായ സാങ്കേതികസൗകര്യങ്ങളെല്ലാം അപ്രാപ്യമായിരുന്ന കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലായിരുന്നു ലോകത്തിലെ ആദ്യ ഇക്ത്തിയോസോറസ് ഫോസില്‍ കണ്ടെത്തപ്പെട്ടത്. അതും അന്ന് വെറും പന്ത്രണ്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന മേരി അന്നിങ് (Mary Anning) എന്ന പെണ്‍കുട്ടി ! വെറുമൊരു മരപ്പണിക്കാരന്‍റെ മകളായിരുന്നു മേരി. പിതാവിന്‍റെ മരണവും കടുത്ത ദാരിദ്ര്യവും അടിച്ചേല്‍പ്പിച്ച കഷ്ടതകളില്‍ നിന്നും രക്ഷനേടാനായാണ് മേരി യും അനുജനായ ജോസഫ് അന്നിങും കടല്‍ത്തീരത്ത് ഫോസിലുകളെ അന്വേഷിച്ചിറങ്ങിയത്. കണ്ടുകിട്ടുന്നവ തുച്ഛായ വിലയ്ക്ക് ശാസ്ത്രജ്ഞര്‍ക്ക് വില്‍ക്കുകയായിരുന്നു അവരുടെ ജോലി. അങ്ങനെയാണ് 1812ല്‍ ആദ്യത്തെ ഇക്ത്തിയോസോറസ് ഫോസില്‍ അവര്‍ കണ്ടെടുക്കുന്നത്. അതിനുശേഷവും അനവധി ഫോസിലുകളെ മേരി അന്നിങ് കണ്ടെത്തിയെങ്കിലും ഒരു സ്ത്രീയെന്ന നിലയിലുള്ള വിവേചനം അന്നിങിന്‍റെ അവ്വിധമുള്ള പ്രശസ്തിക്ക് തടസമായി നിന്നു. മരിച്ചതിനുശേഷമാണ് ഒരു ഫോസില്‍പഠനവിദഗ്ധ(പാലിയന്‍റോളജിസ്റ്റ്) എന്ന നിലയില്‍ മേരി അന്നിങ് അറിയപ്പെടുന്നതുതന്നെ.

Reference: Prasad GVR, Pandey DK, Alberti M, Fürsich FT, Thakkar MG, Chauhan GD (2017) Discovery of the first ichthyosaur from the Jurassic of India: Implications for Gondwanan palaeobiogeography. PLoS ONE 12(10): e0185851. http://doi.org/10.1371/journal.pone.0185851

Courtesy: A print edition of this article as published in Kilivathil Science Supplement of Deshabbhimani Daily, dt 30th November 2017. Link: http://www.deshabhimani.com