Tuesday, December 16, 2025

അഗതാക്രിസ്റ്റി: മരണദൂതികയുടെ ഒരു നൂറ്റാണ്ട്

ന്നാം ലോകമഹായുദ്ധത്തിന്‍റെ കാലത്താണ്. ഇംഗ്ളണ്ടിലെ ഒരു എഴുത്തുകാരിയെ ഒരാള്‍ വെല്ലുവിളിച്ചു: കഥാവസാനംവരെ ഘാതകനാരെന്ന് ഒരൂഹവും നടത്തുവാനാവാത്തതരത്തിലുള്ള ഒരു കഥയെഴുതാമോ? വെല്ലുവിളിച്ചത് മറ്റാരുമായിരുന്നില്ല, എഴുത്തുകാരിയുടെ സഹോദരി തന്നെ. എന്തായാലും ആ വെല്ലുവിളി ഏറ്റെടുത്ത അവര്‍ ഒരു കഥയെഴുതി: ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സ് (The Mysterious Affair at Styles). ഒരു കൊലപാതകത്തിന്‍റെ കഥ. അതന്വേഷിക്കാന്‍വരുന്ന ഹെര്‍ക്യൂള്‍ പൊയ്റോട്ട് എന്ന ഡിറ്റക്ടീവ്. വര്‍ഷങ്ങള്‍ ശതാബ്ദി തികയ്ക്കാനൊരുങ്ങുമ്പോഴും ഈ കഥയും കഥാപാത്രവും ഇന്നും വായനക്കാരുടെ ശ്വാസഗതിയെ നിയന്ത്രിക്കുന്നു. ഉറക്കത്തെവിട്ട് വായനയെ ആശ്ഷേിക്കാന്‍ പറയുന്നു. അതാണ് അഗതാക്രിസ്റ്റി എന്ന കുറ്റാന്വേഷണകഥാകാരിയുടെ കഥ. പഴയകാലത്തിന്‍റെ  പകര്‍പ്പുപോലെയല്ല, ഇന്നലെ വായിച്ചുകേട്ട ഒരു സമകാലികസംഭവത്തിന്‍റെ തുടര്‍ച്ചപോലെയാണ് ലോകം എന്നും അഗതാക്രിസ്റ്റിയെ വായിച്ചത്. 1976-ല്‍ മരിക്കുന്നതിനുമുമ്പ് 65 നോവലുകളും 14 കഥാസമാഹാരങ്ങളും ഒരു നാടകവും അഗതാ ക്രിസ്റ്റിയുടേതായി പുറത്തുവന്നിരുന്നു. ഇവയില്‍ പലതും ശതകോടിയില്‍പ്പരം കോപ്പികളാണ് വിറ്റഴിഞ്ഞത്. 

അഗതാക്രിസ്റ്റിയുടെ കഥാപാത്രങ്ങളുടെ മരണത്തിലെല്ലാം വളരെ നീണ്ട അവതരണഗാനത്തിന്‍റെ പശ്ചാത്തലത്തിലാവതരിക്കുന്ന അതീവതന്ത്രശാലിയായ ഒരു മരണദൂതന്‍റെ കരസ്പര്‍ശം എന്നുമുണ്ടായിരുന്നു. ലോകം ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ വിഷങ്ങളെയാണ് തന്‍റെ പ്രിയപ്പെട്ടവരുടെ ഘാതകരായി അഗതാക്രിസ്റ്റി നിയോഗിച്ചത്. ഇതിനായി വിവിധതരം വിഷങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള വിപുലമായ അന്വേഷണം അവര്‍ നടത്തിയതായി കാണാം. ഇവയുടെ പ്രയോഗം, അവയുടെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ചുള്ള വിവരണത്തില്‍ ശാസ്ത്രീയതയുടെ കിറുക്യത്യത കണിശമായി പാലിക്കുന്നതില്‍ അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നതായും കാണാന്‍കഴിയും. ഇക്കാര്യത്തില്‍ അഗതാക്രിസ്റ്റിയോട് കിടപിടിക്കുന്നത് കുറ്റാന്വേഷണകഥാചരിത്രത്തിലെ ആചാര്യനായ ഷെര്‍ലക്ഹോംസ് മാത്രമാണ്. ആള്‍ക്കാരെ കൊല്ലുന്നതിനു മാത്രമല്ല, മയക്കുന്നതിനും ബോധംകെടുത്തുന്നതിനും എങ്ങനെ ഉപയോഗിക്കാമെന്നും അഗതയുടെ നോവലുകളില്‍ യഥാതഥമായ വിവരണമുണ്ട്. തികച്ചും ശാസ്ത്രീയമായ ഗവേഷണത്തിന്‍റെ പിന്‍തുടര്‍ച്ചകളായാണ് ഈ രചനകള്‍ ഉണ്ടായിരിക്കുന്നതെന്ന് നിസംശയം പറയാനാവുന്നതരത്തിലാണ് ഇവയുടെയെല്ലാം സൂക്ഷ്മാംശങ്ങള്‍ വിലയം ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ശാസ്ത്രീയമായ ഏതൊരുതരം പശ്ചാലവുമില്ലാത്ത വായനക്കാര്‍ക്കുപോലും വായിച്ചുമനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നതും. ടെക്സാസ് സര്‍വ്വകലാശാലയിലെ ഫാര്‍മക്കോളജി വിഭാഗത്തിലെ ഒരു പ്രൊഫസര്‍ ഇതേക്കുറിച്ച് ഒരു പുസ്തകംപോലും എഴുതുകയുണ്ടായിട്ടുണ്ട്: ദ പോയിസണസ് പെന്‍ ഓഫ് അഗതാക്രിസ്റ്റി (The Poisonous Pen of Agatha Christie). തന്‍റെ 66 കഥാസന്ദര്‍ഭങ്ങളിലായി വിഷപ്രയോഗത്തിലൂടെ മരണപ്പെട്ട കഥാപാത്രങ്ങളേയും അവയുടെ മരണകാരണമായ വിഷങ്ങളുടെ ശാസ്ത്രീയമായ വിശകലനവുമാണ് ഈ പുസ്കത്തിലുള്ളത്. വൈദ്യശാസ്ത്രം ഇതുവരെ പരിചയപ്പെട്ടിട്ടുള്ള വിഷചികിത്സയുടെ പരിധിയില്‍പ്പോലുംപെടാത്ത വിഷങ്ങളുടെ ഒരു പട്ടിക അനുബന്ധമാവുന്ന ഈ പുസ്തകം അതിനായി 76 പേജുകള്‍ മാറ്റിവെയ്ക്കുന്നുമുണ്ട്. ആര്‍സെനിക് മുതല്‍ താലിയം വരെയുള്ള വിഷങ്ങളെക്കുറിച്ചും അവയോടുള്ള ശാരീരിക പ്രതികരണങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ദ പോയിസണേഴ്സ് ഹാന്‍ഡ്ബുക്ക് (ഠവല ജീശീിലെൃچെ ഒമിറയീീസ) എന്ന പുസ്തകവും, 1920കളിലേയും 30കളിലേയും ക്രൈംഫിക്ഷന്‍ എഴുത്തുകാരെ ചരിത്രവല്‍ക്കരിക്കുന്നതിനിടെ അഗതാക്രിസ്റ്റിയുടെ രചനകളെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. വിഷങ്ങളെ പ്രമേയവല്‍ക്കരിക്കുന്നതില്‍ തനിക്കുള്ള അഭിനിവേശം അഗതാക്രിസ്റ്റി തന്നെ പലപ്പോഴായി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലും പരിശീലനവും പകര്‍ന്നുനല്‍കിയ പശ്ചാത്തലഅറിവുകളാണ് കഥാകഥനത്തിലെ ശാസ്ത്രീയക്യത്യതകളുമായി ഒപ്പത്തിനൊപ്പമായി മുന്നോട്ടുപോകുവാന്‍ അഗതാക്രിസ്റ്റിക്ക് സഹായകമായത്. ഒന്നാംലോകമഹായുദ്ധകാലത്ത് പട്ടാളആശുപത്രിയില്‍ നഴ്സ് ആയി ജോലിചെയ്ത പരിചയവും പിന്നീട് അപ്പോതെക്കരികളുടെ സൊസൈറ്റിയില്‍ അംഗത്വമെടുക്കാനായി പാസാകേണ്ടിയിരുന്ന പരീക്ഷയ്ക്കായി നടത്തിയ തയ്യാറെടുപ്പുകളും ശാസ്ത്രീയകുറ്റാന്വേഷണ സാഹിത്യത്തിലെ തന്‍റെ ചുവടുകളെ ഉറപ്പുള്ളതാക്കാന്‍ അവരെ സഹായിച്ചു.

വിജനതയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു വീട്ടില്‍ കഴിയുന്ന ധനാഢ്യയായ ഒരു വനിത കൊല്ലപ്പെടുന്ന കഥയായ ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സാണ് അഗതാ ക്രിസ്റ്റിയുടെ ആദ്യ ഡിറ്റക്ടീവ് നോവല്‍. സ്വന്തം ആത്മാംശത്തില്‍നിന്നാണോ ഈ കഥാപാത്രത്തെ ക്രിസ്റ്റി കണ്ടെടുത്തതെന്ന് അവരുടെ ജീവിതകഥയെക്കുറിച്ചറിയാവുന്നവര്‍ ന്യായമായും സംശയിക്കും. ഇംഗ്ളണ്ടിലെ ഡെവോന്‍ഷെയറിലുള്ള ഒരു ധനാഢ്യകുടുംബത്തിലായിരുന്നു, 1890 സെപ്തംബര്‍ 15ന്, അഗതാ ക്രിസ്റ്റിയുടെ ജനനം. ഒരു അമേരിക്കന്‍ ബിസിനസുകാരനായിരുന്നു അഗതയുടെ പിതാവ്. സമ്പത്തിന്‍റെ മടിത്തട്ടില്‍, ഇംഗ്ളീവ് ജീവിതശൈലിയുടെ എല്ലാ സുഖസൗകര്യങ്ങളോടുംകൂടിയ കുട്ടിക്കാലമായിരുന്നു ക്രിസ്റ്റിയുടേത്. എന്നാല്‍ പിതാവിന്‍റെ മരണം എല്ലാത്തിനേയും കീഴ്മേല്‍ മറിച്ചു. അപ്പോള്‍ പതിനൊന്നുവയസു മാത്രമായിരുു അഗതയ്ക്ക്. പിതാവിന്‍റെ മരണം തന്‍റെ കുട്ടിക്കാലത്തിന്‍റേയും അവസാനമായിരുന്നുവെന്നാണ് അഗതാ ക്രിസ്റ്റി തന്‍റെ ആത്മകഥയില്‍ പറയുന്നത്. അവിചാരിതമായി വന്നുചേര്‍ന്ന, അടിച്ചേല്‍പ്പിക്കപ്പെട്ട ഈ ഒറ്റപ്പെടലിന്‍റെ വേദനയെ താളുകളിലേക്ക് പകര്‍ത്തുന്നതായ ഒരു നോവല്‍ അഗത പിന്നീട് എഴുതിയിട്ടുണ്ട്: ആന്‍ഡ് ദെന്‍ ദെയര്‍ വെയര്‍ നണ്‍ (And Then There Were None)അതുവരെ സ്വകാര്യട്യൂഷനിലൂടെ വിദ്യാഭ്യാസംനേടിയിരുന്ന അഗത ആദ്യമായി സ്കൂളിലേക്കയയ്ക്കപ്പെട്ടു. എന്നാല്‍ അവിടുത്തെ കര്‍ശനമായ അച്ചടക്കത്തോടു പൊരുത്തപ്പെടാനാവാതെ അതുപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് പാരീസിലേക്കയയ്ക്കപ്പെട്ട അഗത അവിടെ വെച്ചാണ് തന്‍റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇംഗ്ളണ്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ് ആദ്യമായി തൂലിക കൈയിലെടുക്കുന്നതെങ്കിലും മരണത്തിന്‍റെ മണമുള്ള കഥകള്‍ പിറക്കുന്നത് വിവാഹത്തിനുശേഷമായിരുന്നു. ബ്രിട്ടീഷ് മിലിട്ടറിയില്‍ ഉദ്യോഗസ്ഥനായ ആര്‍ച്ചിബാള്‍ഡ് ക്രിസ്റ്റി ആയിരുന്നു ഭര്‍ത്താവ്. 1914ല്‍, ഒന്നാം ലോകമഹായുദ്ധകാലത്തെ ആദ്യത്തെ ക്രിസ്മസ് രാത്രിയിലാണ് അവര്‍ വിവാഹിതരായത്. പ്രണയവിഹാഹമായിരുവെങ്കിലും 1926ല്‍, ആര്‍ച്ചിബാള്‍ഡ് അഗതയോട് വിവാഹമോചനം ആവശ്യപ്പെട്ടു. സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ആദ്യദാമ്പത്യം അങ്ങനെ അവസാനിക്കുമ്പോള്‍ ഒരു അമ്മയായിക്കഴിഞ്ഞിരുന്നു അഗത. റോസലിന്‍ഡ് മാര്‍ഗരറ്റ് ആയിരുന്നു ക്രിസ്റ്റീദമ്പതിമാരുടെ ഏകമകള്‍. വിവാഹം വേര്‍പെടുത്താനുള്ള ആര്‍ച്ചിബാള്‍ഡിന്‍റെ അഭ്യര്‍ത്ഥനയ്ക്കുപിന്നില്‍ ഒരു പ്രണയമുണ്ടായിരുന്നു. നാന്‍സി നീല്‍ എന്ന സ്ത്രീയുമായുള്ള അടുപ്പമാണ് ആര്‍ച്ചിബാള്‍ഡിനെ അഗതയില്‍നിന്നും അകറ്റിയത്. എന്തായാലും ഇത് അഗതയെ മാനസികമായി തകര്‍ക്കുന്നതായിരുന്നുവെന്നാണ് ജീവചരിത്രകാരന്‍മാര്‍ പറയുന്നത്. ഉറക്കമില്ലായ്മയും വിഹ്വലതകളും നിറഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കിയ അഗതാ ആരോടും പറയാതെ വീടിട്ടുപോയ സംഭവവുമുണ്ടായി. കുടുംബജീവിതത്തിലുണ്ടായ ഈ തകര്‍ച്ച സ്വയംഉള്‍വലിയുന്ന വലിയൊരു ഒറ്റപ്പെടലിലേക്കാണ് അഗതയെ നയിച്ചത്. ഇത്തരമൊരു ജീവിതം നയിക്കുന്ന സ്ത്രീ തന്നെയാണ് ''ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സി'ലേയും മുഖ്യകഥാപാത്രം.

എമിലി ഇംഗിള്‍തോര്‍പ് എന്ന ഇവരുടെ വൈകിയുള്ള വിവാഹം അവരുടെ രണ്ടു സീമന്തപുത്രന്മാരുടെ പൈത്യകസ്വത്തുമോഹങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നു. ഇവരിലൊരാള്‍ ഒരു ആശുപത്രിയിലെ ഡിസ്പെന്സറിയുമായി ബന്ധമുള്ളയാളാണ്. അങ്ങനെയിരിക്കേയാണ് എമിലി ഇംഗിള്‍തോര്‍പ് കൊല്ലപ്പെടുന്നത്. ആരായിരിക്കും ഈ മരണത്തിനുത്തരവാദി? വളരെ സങ്കീര്‍ണ്ണമായ കഥാപശ്ചാത്തലമൊരുക്കിക്കൊണ്ടാണ് അഗതാ ക്രിസ്റ്റി ഇതേക്കുറിച്ചുള്ള നമ്മുടെ ഊഹങ്ങളെ വഴിതെറ്റിക്കുന്നത്. വിരലടയാളങ്ങള്‍, കാല്‍പ്പാടുകള്‍, സന്ദര്‍ശകര്‍..ആരേയും ഒഴിവാക്കാനാവാത്ത സ്ഥിതി. എമിലി ഇംഗിള്‍തോര്‍പ്പിന്‍റെ പൂട്ടിക്കിടക്കുന്ന കിടപ്പുമുറിയില്‍നിന്നും ഉയരുന്ന നിലവിളിയോടെയാണ് കഥാഗതി മാറുന്നത്. മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുന്നവര്‍ കാണുന്നത് കിടക്കയില്‍ പ്രാണവേദനയോടെ ഞെരിപിരികൊള്ളുന്ന ഇംഗിള്‍തോര്‍പ്പിനേയാണ്. തുടര്‍ന്ന് ഉപ്പൂറ്റികള്‍ക്കിടയിലേക്ക് തലതിരുകിവെയ്ക്കുന്നതരത്തില്‍ കുനിഞ്ഞുവളഞ്ഞ അവസ്ഥയില്‍ അവര്‍ ജീവന്‍ വെടിയുന്നു. മരണത്തിലെ ഈ അസ്വാഭാവികതയാണ് ഒരു കുറ്റാന്വേഷകനെ രംഗത്തെത്തിക്കുന്നത്. പക്ഷേ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വായനക്കാരോട് പറയുന്നത് ഒരു പട്ടാളക്കാരനാണ്. ആര്‍തര്‍ ഹേസ്റ്റിങ്സ് എന്നു പേരുള്ള ഇയാള്‍ ഇംഗിള്‍തോര്‍പ്പിന്‍റെ വസതിയില്‍ത്തന്നെയാണ് താമസിക്കുന്നത്. ഷെര്‍ലക്ഹോംസ് കഥയിലെ ഡോ. വാട്സണിന്‍റെ പ്രതിരൂപമായാണ് അഗതാക്രിസ്റ്റി ആര്‍തര്‍ ഹേസ്റ്റിങ്സിനെ അവതരിപ്പിക്കുന്നത്. ഹേസ്റ്റിങ്സാണ്  കേസന്വേഷണത്തില്‍ ഡിറ്റക്ടീവായ ഹെര്‍ക്യൂള്‍ പൊയ്റോട്ടിന്‍റെ സഹായിയായി മാറുന്നത്. ക്രിസ്റ്റിയുടെ മറ്റ് നോവലുകളിലും ഈ ബന്ധം ഇവര്‍ തുടരുന്നുണ്ട്. മരണം വിഷപ്രയോഗത്തിലൂടെയാണെന്ന് ഉറപ്പിക്കപ്പെടുന്നു. അതോടൊപ്പം മരണത്തിനു മുമ്പുള്ള പ്രത്യേകമായ ശാരീരികചേഷ്ടകള്‍ വിഷം സ്ട്രൈയ്ക്നിന്‍ (Strychnine) ആയിരിക്കാനുള്ള സാധ്യതയിലേക്കും വിരല്‍ചൂണ്ടുന്നു. പ്രക്യതിയില്‍ കാണുന്ന ഉഗ്രവിഷങ്ങളിലൊന്നായ ഇത് സ്ട്രൈയ്ക്നോസ് നക്സ്വൊമിക്ക (Strychnos nux-vomica) എന്ന ശാസ്ത്രീയനാമമുള്ള മരത്തിന്‍റെ വിത്തുകളിലാണ് കാണപ്പെടുന്നത്. 'വൊമിറ്റ് ബട്ടണുകള്‍' എന്നറിയപ്പെടുന്ന ഈ വിത്തുകള്‍ക്കുള്ളിലെ സ്ട്രൈയ്ക്നിന്‍വിഷം, ആല്‍ക്കലോയിഡ് എന്ന സസ്യജന്യരാസസംയുക്തങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതും പരല്‍ഘടനയുള്ളതുമാണ്. څകടുത്ത കയ്പ്പുരസത്തിലൂടെ ഓക്കാനം വരുത്തുന്നത്چ എന്ന സൂചനനല്‍കുന്നതാണ് ഈ പേരെങ്കിലും  സ്ട്രൈയ്ക്നിന്‍വിഷത്തിന്‍റെ യഥാര്‍ത്ഥസ്വരൂപം ഇതിലും ഭീകരമാണ്. നാഡീവിഷമായ ഇത് ചലനപേശികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന നാഡി കളെയാണ് ബാധിക്കുന്നത്. ഒരു നാഡീകോശത്തില്‍നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ കടന്നുപോകാന്‍ സഹായിക്കുന്ന സവിശേഷരാസസംയുക്തങ്ങളേയും അതു ബാധിക്കും അതായത് ന്യൂറോട്രാന്‍സ്മിറ്ററുകളെ. ഉയര്‍ന്ന ഡോസുകളില്‍ അത് പേശീചലനങ്ങളെ അനിയന്ത്രിതമാക്കും. അതായിരുന്നു ഇംഗിള്‍തോര്‍പ്പിന്‍റെ മരണലക്ഷണങ്ങളായിക്കണ്ടത്. എന്നാല്‍, അഗതാ ക്രിസ്റ്റി ഈ നോവല്‍ എഴുതുന്ന സമയത്ത് സ്ട്രൈയ്ക്നിന്‍വിഷം അത്ര പ്രശസ്തമായിരുന്നില്ല. 1954ല്‍ റോബേര്‍ട്ട് വുഡ്വേര്‍ഡ് (Robert Woodward) എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അത് ക്യത്രിമമായി സ്യഷ്ടിക്കുന്നതുവരെ അതിന്‍റെ വിഷസ്വഭാവത്തെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. പതിനേഴാം നൂറ്റാണ്ടുമുതല്‍ വിരയെ കൊല്ലാനുള്ള മരുന്നായാണ് യൂറോപ്പിലുടനീളം അത് ഉപയോഗിക്കപ്പെട്ടിരുന്നത്. നാഡീവ്യവസ്ഥയെ ചെറിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം അറിയാമായിരുന്നതുകൊണ്ട് ഉത്തേജക ഔഷധങ്ങളുടെ കൂട്ടത്തിലാണ് അതിനെ പെടുത്തിയിരുന്നതുപോലും.

ഇംഗിള്‍തോര്‍പ്പിന്‍റെ കാര്യത്തില്‍ കുറ്റവാളിക്ക് രക്ഷപ്പെടാന്‍ പക്ഷേ പിന്നേയും പഴുതുകളുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പുള്ള ഒരാഴ്ചയായി ഇംഗിള്‍തോര്‍ പ്പ് സ്ട്രൈയ്ക്നിന്‍ കലര്‍ന്ന ഒരു ടോണിക്ക് കഴിക്കുന്നുണ്ടായിരുന്നു. കാപ്പിയിലൂടെ അവര്‍ക്ക് വിഷം നല്‍കിയിരിക്കാം എന്നാണ് പോലീസ് സംശയിച്ചത്. പക്ഷേ, കാപ്പിപ്പാത്രം എല്ലാവര്‍ക്കും കാണാവുന്ന ഒരിടത്താണു വെച്ചിരുന്നത്. അതുകൊണ്ട് ആരെങ്കിലുമൊരാള്‍ കാണാതെ അതില്‍ വിഷംകലര്‍ത്തുക അസാധ്യമായിരുന്നു. മറ്റൊന്നുകൂടിയുണ്ടായിരുന്നു. വളരെ പെട്ട്ന്നെു പ്രവര്‍ത്തിക്കുന്ന ഒരു വിഷമാണ് സ്ട്രൈയ്ക്നിന്‍. മ്യഗങ്ങളില്‍ 30 മിനിട്ടുകള്‍ക്കുള്ളില്‍ അതിന്‍റെ ഫലം കാണും. മനുഷ്യരില്‍ 15 മിനിട്ടിനുള്ളിലും. പക്ഷേ, ക്രിസ്റ്റിയുടെ കഥയില്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കാപ്പി കുടിച്ച് അഞ്ചോ ആറോ മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ മരണലക്ഷണങ്ങള്‍ കാണിക്കുന്നത്. അതുപോലെതന്നെ അത്ര രഹസ്യമായി പ്രയോഗിക്കാവുന്ന ഒരു വിഷവുമായിരുന്നില്ല സ്ട്രൈയ്ക്നിന്‍. മരണം സംഭവിക്കുന്നതിനുമുമ്പ് കാണിക്കുന്ന ഭയാനകമായ ശാരീരികചലനങ്ങള്‍ ഏതൊരാളിലും വിഷപ്രയോഗത്തെക്കുറിച്ച് സംശയമുണര്‍ത്തുന്നതായിരുന്നു. എങ്കിലും, വേശ്യകളെ വിഷംകൊടുത്ത് കൊല്ലാനായി സ്ട്രൈയ്ക്നിന്‍ ഉപയോഗിച്ച ഒരാള്‍ യഥാര്‍ത്ഥത്തില്‍ ലണ്ടന്‍നഗരത്തില്‍ ജീവിച്ചിരുന്നു. തോമസ് നെയില്‍ ക്രീം എന്നു പേരുള്ള ഇയാള്‍ 1890 കളിലായിരുന്നു ഈ കൊലപാതകങ്ങള്‍ നടത്തിയത്. അതുപോലെ ശിക്ഷ ഏറ്റുവാങ്ങിയ മറ്റൊരാളായിരുന്നു വില്ല്യം പാമര്‍. സ്ട്രൈയ്ക്നിന്‍ ഉപയോഗിച്ചായിരുന്നു തന്‍റെ നാലു മക്കളേയും സുഹ്യത്തിനേയും ഇയാള്‍ കൊലപ്പെടുത്തിയത്. ഇതില്‍ പാമറുടെ കേസില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ക്രിസ്റ്റി തന്‍റെ കഥയെഴുതിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കിലും സ്ട്രൈയ്ക്നിന്‍വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടിവരുന്ന സമയം നീട്ടിയെടുക്കുന്ന കാര്യത്തില്‍ പ്രവര്‍ത്തിച്ചത് ക്രിസ്റ്റിയുടെ സ്വന്തം ബുദ്ധിയും രസതന്ത്രജ്ഞാനവുമായിരുന്നു. ഡിറ്റക്ടീവായ ഹെര്‍ക്യൂള്‍ പൊയ്റോട്ടിന്‍റെ മുന്നിലേക്ക് പൊട്ടാസ്യം ബ്രോമൈഡിന്‍റെ ഒരു ഒഴിഞ്ഞ കുപ്പി വലിച്ചെറിഞ്ഞുകൊണ്ടാണ് ക്രിസ്റ്റി ഇത് സാധിക്കുന്നത്. ഉറക്കംവരുത്തുന്നതിനുള്ള മരുന്നായി അക്കാലങ്ങളില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു പൊട്ടാസ്യം ബ്രോമൈഡ്. ഇംഗിള്‍തോര്‍പ്പ് കഴിച്ചിരുന്ന ടോണിക്കില്‍, അത് എന്തുചെയ്യുമെന്ന് അറിയാമായിരുന്ന ആരോ അത് കലര്‍ത്തിവച്ചു. സ്ട്രൈയ്ക്നിന്‍ അടങ്ങിയിരിക്കുന്ന ഒരു ലായനിയില്‍നിന്നും അതിനെ മാത്രമായി അടിയിപ്പിക്കാന്‍ കഴിയുന്നതായിരുന്നു പൊട്ടാസ്യം ബ്രോമൈഡ്. അതിലൂടെ കഴിച്ചിരുന്ന ടോണിക്കില്‍ വളരെ കുറഞ്ഞ അളവില്‍ വിലയംചെയ്യപ്പെട്ടിരുന്ന സ്ട്രൈയ്ക്നിന്‍ മുഴുവന്‍ ടോണിക്ക്ടിന്നിന്‍റെ അടിയിലായി ഉറഞ്ഞുകൂടി. അവസാനത്തെ ഡോസ് എന്ന നിലയില്‍ ടിന്‍ കാലിയാക്കിക്കഴിച്ച ദിവസം അടിയിലടിഞ്ഞ വിഷം മുഴുവന്‍ ഒറ്റ മാത്രയായി ഇംഗിള്‍തോര്‍പ്പിന്‍റെ ശരീരത്തിലേക്കെത്തി. അവര്‍ മരിച്ചു. തീര്‍ച്ചയായും പൊട്ടാസ്യം ബ്രോമൈഡിന്‍റെ ഈ സ്വഭാവവിശേഷത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഒരാളായിരിക്കും ഇത് ചെയ്തതെന്നത് വ്യക്തമാണല്ലോ. ക്രിസ്റ്റി പറഞ്ഞുകൊടുത്ത പ്ളാനനുസരിച്ച് അതു ചെയ്തത് ആരാണെന്ന് നോവല്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്. അപ്പോത്തിക്കരി സൊസൈറ്റിയില്‍ അംഗത്വമെടുക്കാനുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഒരാള്‍ തന്‍റെ മേശപ്പുറത്തും വീട്ടിലുമായി ഉപേക്ഷിച്ചുപോയ കുറിപ്പുകളില്‍നിന്നുമാണ് തനിക്ക് ഈ വിഷതന്ത്രം രൂപപ്പെടുത്താനായതെന്ന് അഗതാ ക്രിസ്റ്റി പിന്നീടൊരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായിട്ടുണ്ട്. എന്തായാലും ഒരു അഗതാക്രിസ്റ്റി നോവെല്ലയ്ക്കാവശ്യമായ  എല്ലാ ചേരുവകളുമുള്ള സ്യഷ്ടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുതന്നെ ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സ്-പത്രങ്ങളില്‍പ്പോലും വാര്‍ത്തയാവുകയുണ്ടായി. ഔഷധശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ജേണലില്‍പ്പോലും അതേക്കുറിച്ച് പരാമര്‍ശമുണ്ടായിട്ടുണ്ട്. ഒരു എഴുത്തുകാരി എന്ന നിലയ്ക്കുള്ള ഏറ്റവും ചിരസ്ഥായിയായുള്ള ഒരു അവസ്ഥയിലേക്ക് സ്വയം അവരോധിക്കപ്പെടാനും ആദ്യ പുസ്തകത്തിന്‍റെ വിജയം അഗതയെ സഹായിച്ചു.

1928-ലാണ് അര്‍ച്ചിബാള്‍ഡ് വിഹാഹമോചനംനേടി പിരിഞ്ഞത്. കുഞ്ഞിന്‍റെ സംരക്ഷണം അഗതയ്ക്ക് വിട്ടുകൊണ്ടാണ് അയാള്‍ പോയത്. അഗതാ ക്രിസ്റ്റിയുടേതായി തുടര്‍ന്നു പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചു നോവലുകള്‍ ആടിയുലഞ്ഞുകൊണ്ടിരുന്ന ദാമ്പത്യകാലത്താണ് അവര്‍ എഴുതിയത്. ചില കഥാസമാഹാരങ്ങളും. ഇതൊക്കെയും വായനാലോകത്ത് വലിയ കോളിളക്കങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടാണ് ഇതൊക്കെയും വായിക്കപ്പെട്ടത്. ഒരു അഗതാ ക്രിസ്റ്റി നോവല്‍ എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതില്‍നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാമെന്നതിന് വായനക്കാരുടെ മനസില്‍ത്തന്നെ ചില മാനദണ്ഢങ്ങള്‍ സ്യഷടിക്കപ്പെടാന്‍ ഈ ആദ്യകാല രചനകള്‍ക്കു കഴിഞ്ഞു. മുമ്പ്, അമ്മയോടൊപ്പം ഒഴിവുകാലം ചിലവഴിച്ച ഒരോര്‍മ്മയില്‍ കെയ്റോ നിറഞ്ഞുനിന്നിരുന്നു. മരിച്ചവര്‍ക്കുവേണ്ടി, അവര്‍ എന്നെങ്കിലും തിരിച്ചുവന്നാല്‍ തങ്ങാനുള്ള താല്‍ക്കാലികഇടങ്ങളായി മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന പിരമിഡുകള്‍. അവിടേയ്ക്കു പോകുവാന്‍, അവയെ ഒന്നുകൂടി കാണുവാന്‍ മനസുതുടിച്ച അഗത അങ്ങോട്ടേയ്ക്കു പോയി. അവിടെവച്ച് ആര്‍ക്കിയോളജിയിലെ താല്‍പ്പര്യം ഒരാളെ അഗതയുടെ മുന്നിലെത്തിച്ചു. സര്‍ മാക്സ് മല്ലോവന്‍ (Sir Max Mallowan).  ആര്‍ക്കിയോളജിസ്റ്റായിരുന്ന ഇദ്ദേഹത്തെക്കുറിച്ച് പിന്നീടൊരിക്കല്‍ അഗത ഇങ്ങനെ പറഞ്ഞിട്ടുണ്ട്: നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭര്‍ത്താവ് ഒരു ആര്‍ക്കിയോളജിസ്റ്റായിരിക്കും. കാരണം അയാള്‍ക്ക് പുരാവസ്തുക്കളോടാണ് താല്‍പ്പര്യം. നിങ്ങള്‍ക്ക് പ്രായമേറുന്നതനുസരിച്ച് അയാള്‍ക്ക് നിങ്ങളോടുള്ള താല്‍പ്പര്യം കൂടിവരും! 1930ല്‍ അഗത സര്‍ മാക്സ് മല്ലോവനെ വിവാഹം കഴിച്ചു. തന്നെ വൈന്‍ കുടിക്കാന്‍ പഠിപ്പിച്ചതും എഴുത്തിന്‍റെ ചെറിയ ഇടവേളകളില്‍ അല്‍പ്പം പുകയെടുക്കാന്‍ പഠിപ്പിച്ചതും മാക്സ് ആയിരുന്നുവെന്ന് തന്‍റെ ആത്മകഥയില്‍ അഗതാ പറയുന്നുണ്ട്. മാക്സുമൊരുമിച്ച് നടത്തിയ ദീര്‍ഘയാത്രകള്‍ക്കിടയില്‍നിന്നാണ് മധ്യപൂര്‍വ്വദേശം പശ്ചാത്തലമായുള്ള ചില നോവലുകള്‍ അവര്‍ എഴുതിയത്. ഉദാഹരണമായി മര്‍ഡര്‍ ഓണ്‍ ദ ഓറിയന്‍റ് എക്സ്പ്രസ് (Murder on the Orient Express).  ഇസ്താംബുള്ളിലെ സതേണ്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പെരാ പാലസ് ഹോട്ടലിലെ ഒരു മുറിയില്‍ താമസിക്കുന്നതിനിടെയാണ് അവര്‍ ഇതെഴുതിയത്.

ക്രിസ്റ്റിയുടെ നോവലുകളില്‍ ദുരൂഹതയുണര്‍ത്തുന്ന പുകക്കുഴലുകളും ഇഴപിരിയുന്ന ഇടനാളികളും ഇരുട്ടുമുറികളുമായി നിറയുന്ന ഗ്യഹചിത്രണങ്ങള്‍ ഉപജീവിക്കുന്നത് 1938 മുതല്‍ ഡെവോനിലെ ഗ്രീന്‍വേ എസ്സ്റ്റേറ്റില്‍ അവര്‍ താമസത്തിനായി വാങ്ങിയ ബംഗ്ളാവിനെയാണ്. ഈ കെട്ടിടം ഇപ്പോള്‍ ഒരു ദേശീയസ്മാരകമാണ്. ചെഷയറിലുള്ള ഒരു ചെറിയ വീട്ടിലെ താല്‍ക്കാലികതാമസവും ചില കഥകളില്‍ തനിയാവര്‍ത്തനമാവുന്നുണ്ട്. ദ അഡ്വഞ്ചര്‍ ഓഫ് ദ ക്രിസ്മസ് പുഡി (Adventure of the Christmas Pudding)ങും ആഫ്റ്റര്‍ ദ ഫുനെറ (After the Funeral)ലും. അതുപോലെ, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കടന്നുപോക്ക് അഗതയുടെ ജീവിതത്തിലെന്നപോലെ ക്യതികളിലും പ്രതിഫലിച്ചുകാണാം. ലണ്ടനിലെ ഒരു ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റ് ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന സമയത്താണ് താലിയം എന്ന വിഷത്തെക്കുറിച്ച് അവര്‍ അറിയുന്നത്. താലിയം ഉള്ളില്‍ച്ചെല്ലുന്ന ഒരാള്‍ സ്വാഭാവികമായ രോഗലക്ഷണങ്ങളോടെയാണ് മരിക്കുകയെങ്കിലും തലയില്‍നിന്നും അമിതമായി പൊഴിഞ്ഞുപോവന്ന മുടി അത് വെളിപ്പെടുത്തുമെന്ന് അഗത മനസിലാക്കുന്നത് ഇവിടെ വെച്ചാണ്. ഹോസ്പിറ്റലിലെ ചീഫ് ഫാര്‍മസിസ്റ്റ് ആയിരുന്ന ഹരോള്‍ഡ് ഡേവിസ് രഹസ്യമായി വെളിപ്പെടുത്തിയ ഈ വസ്തുത പ്രമേയമായി വരുന്നതാണ് 1961ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും അതിപ്രശസ്തി നേടകയും ചെയ്ത ദ പെയില്‍ ഹൗസ് (The Pale House).  എന്നാല്‍, യുദ്ധകാലജീവിതംമൂലം ചെറുതല്ലാത്ത ഒരു അപവാദത്തിലേക്കും അഗതാ ക്രിസ്റ്റി വലിച്ചിഴയ്ക്കപ്പെടുകയുണ്ടായിട്ടുണ്ട്. 1941ലെഴുതിയ എന്‍ ഓര്‍ എം (N or Mഎന്ന കഥയാണ് കുഴപ്പമായത്. യുദ്ധസന്ദേശങ്ങളിലെ കോഡുരൂപങ്ങളെ വേര്‍തിരിച്ചെഴുതുന്നതും അതീവരഹസ്യമായി പ്രവര്‍ത്തിച്ചിരുന്നതുമായ   ബ്ളെറ്റ്ചിലി പാര്‍ക്കി (Bletchley Park)ല്‍ അഗതാ ക്രിസ്റ്റിക്കുവേണ്ടി രഹസ്യംചോര്‍ത്താന്‍ ആളുണ്ടായിരുന്നു എന്ന ആരോപണമായിരുന്നു അത്. ബ്രിട്ടീഷ് ഇന്‍റലിജെന്‍സ് ഏജന്‍സിയായ എം15 ഒരു വര്‍ഷത്തോളം ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. പിന്നീട് കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപെയര്‍ അടക്കമുള്ള ഔദ്യോഗികമുദ്രകള്‍ അഗതാ ക്രിസ്റ്റിയെ തേടിയെത്തിയെങ്കിലും ഭാവനയുടെ അപഥസഞ്ചാരങ്ങളുടെ പേരില്‍ ഒരു കഥാകാരി മുറിപ്പെടുന്നത് വേദനിപ്പിക്കുന്നതായിരുന്നു. വായനക്കാര്‍ അതുമറന്നുവെങ്കിലും അഗതാ ക്രിസ്റ്റിയുടെ പിന്നീടുള്ള എഴുത്തുകാലം അത്ര പുഷ്കലമായി മുന്നോട്ടുപോയില്ല. അവസാനകാലങ്ങളില്‍ അല്‍ഷിമേഴ്സെന്നോ മറ്റോ വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഓര്‍മ്മത്തെറ്റുകള്‍ അഗതാ ക്രിസ്റ്റിയെ ബാധിച്ചിരുന്നതായി ചില മെഡിക്കല്‍രേഖകള്‍ പറയുന്നു. 1976 ജനുവരി 12ന്  അവര്‍ മരിച്ചു.

റിവേഴ്സ് മോഡേണിസം

അഗതാ ക്രിസ്റ്റിയുടെ കഥാലോകം, ജടിലമെന്നു തോന്നിച്ചേക്കാവുന്ന അതിന്‍റെ കഥനരീതിയ്ക്കുപരിയായി സാഹിത്യവിമര്‍ശകരുടെ പ്രത്യേകപരാമര്‍ശത്തിന് വിധേയമായിട്ടുള്ളത് മോഡേണിസം (Medernism) എന്ന സാഹിതീസരണിയുമായി ഇഴചേര്‍ന്നുള്ള അതിന്‍റെ ആവിഷ്കരണപുതുക്കങ്ങളിലൂടെയാണ്. മോഡേണിസത്തിന്‍റേതായ ചില രീതിശാസ്ത്രങ്ങള്‍ കടമെടുക്കുന്നതിലൂടെ ജനപ്രിയതയുടെ  പൊതുഇടങ്ങളില്‍മാത്രം പരസ്പരം സംവദിക്കുന്ന ഈ സമാന്തരതകള്‍ക്ക് അതിന്‍റേതായ വ്യക്തിത്വഭാവങ്ങള്‍ പകരാന്‍ അഗതാ ക്രിസ്റ്റിക്ക് കഴിഞ്ഞു. മോഡേണിസം, സൗവര്‍ണ്ണമെന്നു കരുതപ്പെടുന്ന അതിന്‍റെ തുടര്‍കാലങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന കാലത്താണ് അഗതാക്രിസ്റ്റി 'പോയിസണേഴ്സ് പെന്' എന്ന പേരില്‍ പ്രശസ്തമായ തന്‍റെ തൂലികയുമായി എഴുതാനിരിക്കുന്നത്. എനിക്ക് ഒരു ചെറിയ പളുങ്കുപാത്രത്തില്‍ അല്‍പ്പം വിഷദ്രാവകം തരൂ..ഞാന്‍ അതിനെ ഒരു കഥയാക്കിമാറ്റാം എന്നുള്ള വാക്കുകളിലൂടെ സ്വയംവിമര്‍ശിക്കാനും ഒരുവേള അവര്‍ തയ്യാറായിരുന്നു. ഏറ്റവും മടുപ്പിക്കുന്നതായ എന്‍റെ ഏകാന്തതയും മരണമെന്ന ഒളിനോട്ടക്കാരനുനേരെ ഒരുക്കിവെച്ച ഒരു കോപ്പ വിഷവുമായിരുന്നു തന്‍റെ എഴുത്തുകളില്‍ അവര്‍ നിറച്ചുവെച്ചത്. ലോകം മുഴുവന്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുവാനും ജീവിതത്തിന്‍റെ ചലനങ്ങള്‍ക്ക് മരണവേദനയുടെ ചടുലതകള്‍കൊണ്ട് പ്രതിരൂപമുണ്ടാക്കാനും അഗതാക്രിസ്റ്റിക്ക് കഴിഞ്ഞു. സ്വന്തം മുറിയില്‍ ഏകനായിരിക്കുന്ന എഴുത്തുകാരന്‍ തന്‍റെ സ്വപ്നങ്ങളുടെ ഘാതകര്‍ക്കുവേണ്ടിയുള്ള ലോകമാണ് സ്യഷ്ടിക്കുന്നതെന്ന പറച്ചിലിന് അഗതാക്രിസ്റ്റിയുടെ തൂലികാചിത്രങ്ങളില്‍ അതിന്‍റേതായ വീണ്ടെടുക്കലുകള്‍ കാണാം. ഒറ്റയൊറ്റയായി ചിതറിപ്പോവുന്ന ലോകങ്ങളെക്കുറിച്ചു പറയുവാനും പരിതപിക്കുവാനും ശ്രമിച്ച ഇലിയറ്റ് (T. S. Eliot), വിര്‍ജീനിയ വുള്‍ഫ് (Virginia Woolf) തുടങ്ങിയവരുടെ സര്‍ഗലോകങ്ങള്‍ക്ക് സമാന്തരമായി തനതു മാത്യകകളുടേതായ തന്‍പോരിമ സ്യഷ്ടിക്കാന്‍ അഗതാ ക്രിസ്റ്റിക്ക് കഴിഞ്ഞു. വേറിട്ടുനില്‍ക്കുക, അല്ലെങ്കില്‍ ഒറ്റപ്പെടുക എന്നതിന് ഫ്രോയിഡിന്‍റേതായ മനോവിശകലനസൂക്തങ്ങളില്‍ നിബന്ധിച്ച വിശദീകരണക്കുറിപ്പുകളുമായാണ് മോഡേണിസ്റ്റുകള്‍ വന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, മനുഷ്യനെ ഇത്രമേല്‍ യന്ത്രസമാനനാക്കി മാറ്റിയ ഘടികാരവടിവിന്‍റെ കാലത്താണ് മോഡേണിസ്റ്റുകള്‍ തന്നിലേക്കുതന്നെ തിരിഞ്ഞുനോക്കിക്കൊണ്ട് യാഥാര്‍ത്ഥ്യമെന്ന തുരുത്തുകളിലേക്ക് സ്വയം നടന്നുപോയത്. എന്നാല്‍, കലാപവും വെളിച്ചവും കൊലയും സ്വാര്‍ത്ഥതയുമുള്ള കുറ്റാന്വേഷണകഥകള്‍ക്ക് വെറുംനേരംകൊല്ലികളെന്ന ആത്മാലാപത്തില്‍നിന്നുവേറിട്ട സ്വത്വം സ്യഷ്ടിച്ച എഡ്ഗാര്‍ അലന്‍ പോ (Edgar Allan Poe)യുടേയും മറ്റും അരങ്ങുവാഴലിന് അതിനേക്കാള്‍ പഴക്കമുണ്ടായിരുന്നു. 1862ല്‍ പ്രസിദ്ധീക്യതമായ ദ മര്‍ഡേര്‍ഴ്സ് ഇന്‍ റ്യൂമോര്‍ഗ് (The Murders in Rue Morgueഎന്ന കഥയിലാണ് തന്‍റെ ഡിറ്റക്ടീവായ അഗസ്റ്റ് ഡ്യൂപിനെ (Auguste Dupin) അലന്‍പോ ആദ്യമായി അവതരിപ്പിക്കുന്നത്. ഇതുകഴിഞ്ഞ് എകദേശം 50 വര്‍ഷത്തിനുശേഷമാണ് വിപരീതവ്യക്തിത്വങ്ങള്‍ സംബന്ധമായ തന്‍റെ പ്രശസ്തമായ പ്രബന്ധം സിഗ്മണ്‍ട് ഫ്രോയിഡ് അവതരിപ്പിക്കുന്നത്. ഏകാന്തതയും ഒറ്റപ്പെടലും മുഖ്യവിഷയങ്ങളാവുന്ന ആ പ്രമേയത്തിന്‍റെ പരിണാമസ്വരൂപങ്ങളുമായി ഇലിയറ്റും വിര്‍ജീനിയ വുള്‍ഫും ഏറെ മുന്നോട്ടുപോകുന്നതിനിടെ അതിന്‍റെ മധ്യകാലത്തുനിന്നുകൊണ്ട് വീണ്ടും അലന്‍പോയിലേക്ക് യാത്രചെയ്യാനാണ് അഗതാ ക്രിസ്റ്റി ശ്രമിച്ചത്. ഇതിലൂടെ ഫ്റോയിഡ്വാദികളുടെ ആധുനികതയ്ക്ക് കാലികമായ ഒരു വിപര്യയം (“Reverse Modernism”) സ്യഷ്ടിക്കുകയായിരുന്നു അഗതാക്രിസ്റ്റിയെന്ന് പാശ്ചാത്യവിമര്‍ശകര്‍ പറയുന്നു.

ഷീ ഡിറ്റക്ടീവ്

സാഹിത്യലോകത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള ഡിറ്റക്ടീവുകളില്‍വച്ച് ഒരു വലിയ പ്രത്യേകത അവകാശപ്പെടാനാവുന്ന ഒരു ഡിറ്റക്ടീവിനേയും അഗതാ ക്രിസ്റ്റി  സ്യഷ്ടിച്ചിട്ടുണ്ട്. മിസ് മേപ്പിള്‍ (Miss Marple)! പേരു സൂചിപ്പിക്കുന്നതുപോലെ ഒരു വനിതയായിരുന്ന ഇവരെ പുരുഷന്‍മാര്‍ അവരുടേതെന്നു മാത്രമായി കരുതിയിരുന്ന മേഖലകളിലൊന്നിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിലൊന്നായിത്തന്നെയാണ് അഗതാ ക്രിസ്റ്റി അവതരിപ്പിച്ചത്. 1930ല്‍ പുറത്തുവന്ന മര്‍ഡര്‍ അറ്റ് വികാരേജ് (The Murder at the Vicarageഎന്ന കഥയിലാണ് മിസ് മേപ്പിള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. നല്ല ഉയരമുള്ള, ആകാരത്തിന്‍റെ അളവുകോലന്നെപോലെ ബുദ്ധിവൈഭവവമുള്ള, നീലക്കണ്ണുകളുള്ള ഒരു സുന്ദരിയായാണ് മിസ് മേപ്പിള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മുഖത്തേക്ക് വാര്‍ന്നുവീഴുന്ന വെളുത്ത മുടിച്ചുരുളുകളാണ് പരിചയസമ്പന്നതയുടെ നിദാനങ്ങളെന്നപോലെ ഒരു ഡിറ്റക്ടീവിന്‍റെ പ്രൗഡിയും അപ്രമാദിത്വവും അവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഒരു ഗ്രാമത്തില്‍ ജനിച്ച, ഗ്രാമീണസ്ത്രീകളുടെ എല്ലാ കുശാഗ്രബുദധിയും ഒത്തൊരുമിക്കുന്ന, പലകാരണങ്ങളാലും വിവാഹം നീണ്ടുപോയ ഒരു അവിവാഹിതയാണ്, അഗതാ ക്രിസ്റ്റി നല്‍കുന്ന ഫിക്ഷണല്‍ ബയോഗ്രാഫിയനുസരിച്ച് മിസ് മേപ്പിള്‍. ഏറ്റവും അസ്വാഭാവികമായത് വിശ്വസിക്കുകയെന്ന ഗ്രാമ്യകുതൂഹലംകൂടി മിസ് മേപ്പിളില്‍ അന്തര്‍ലീനമായിട്ടുണ്ട്. ഷെര്‍ലക്ഹോംസ് തന്‍റെ ഒഴിവുസമയങ്ങളില്‍ ചിത്രശലഭങ്ങളേയും വണ്ടുകളേയും ശേഖരിച്ചതുപോലെ മിസ് മേപ്പിളിനായി കല്‍പ്പിച്ച്നല്‍കപ്പെട്ടിരിക്കുന്ന ഹോബിയാണ് പക്ഷിനിരീക്ഷണം. അഗതാക്രിസ്റ്റിയുടെതന്നെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍: She had an almost frightening accuracy, usually proved right. ദ മര്‍ഡര്‍ ഓഫ് റോജര്‍ ആര്‍ക്ക്യോര്‍ഡ്  (The Murder of Roger Arkroyd), .എ മര്‍ഡര്‍ ഈസ് അനൗണ്‍സ്ഡ് (A murder Is Announced), എ പോക്കറ്റ് ഫുള്‍ ഓഫ് റൈ (A Pocket Full of Rye) എന്നിവയാണ് മിസ് മേപ്പിള്‍ പ്രത്യക്ഷപ്പെടുന്ന പ്രശസ്തമായ മറ്റു ക്യതികള്‍..


Monday, December 15, 2025

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്@160

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാലസാഹിത്യക്യതികളിലൊന്നായ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ 160ാം വാർഷികമായിരുന്നു 2025.  സാധാരണയായി ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്നാണ് നമ്മള്‍ പറയാറുള്ളതെങ്കിലും  Alice’s Adventures in Wonderland  എന്നതായിരുന്നു പുസ്തകത്തിന്‍റെ യഥാര്‍ത്ഥ പേര്. 1865ലാണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ ഔട്ട് ഓഫ് പ്രിന്‍റ്ആ യിട്ടില്ല എന്നതാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ലൂയിസ് കാരൊള്‍ (Lewis Carroll) എന്ന ഗണിതശാസ്ത്രജ്ഞന്‍ ആണ് ഇതെഴുതിയത് എന്നതാണ് മറ്റൊരു അതിശയം! കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെയില്‍ 170 ഭാഷകളിലേക്ക് ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് വിവര്‍ത്തനം ചെയ്യപ്പെട്ടു. എത്ര നാടകരൂപാന്തരങ്ങള്‍ ഇതിനുണ്ടായി എന്നതിന് കണക്കില്ല! വെള്ളിത്തിരയില്‍ത്തന്നെ അനവധി പതിപ്പുകള്‍ വന്നു. ടെലിവിഷനുവേണ്ടിയുള്ള രൂപപ്പെടുത്തലുകള്‍ വേറേയും! മനുഷ്യസംസ്ക്യതിയുടേയും സംസ്കാരത്തിന്‍റേയും പ്രതിരൂപമായിത്തന്നെ കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെട്ട ഈ ലഘുനോവല്‍ മാറി എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം ഇത് “non-sense genre”- യില്‍ പെടുന്ന ഒരു പുസ്തകമാണ്. സാഹിത്യക്യതിയാണ്. എന്നാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അതിരില്ലാത്ത, വിലക്കുകളില്ലാത്ത ഭാവനാലോകമാണ്. അതേസമയം, ലോകമെമ്പാടുമുള്ള അനവധി എഴുത്തുകാരന്‍മാരേയും ചിത്രകാരന്‍മാരേയും തത്ത്വചിന്തകരേയും ഈ ചെറുനോവല്‍ സ്വാധീനിച്ചിട്ടുണ്ട്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ ഏറ്റവും വലിയ ആരാധകന്‍മാരിലൊരാളാ യിരുന്നു ബെര്‍ട്രന്‍ഡ് റസല്‍ (Bertrand Russell). 

ഒരു നദീയാത്ര


1862ജൂലൈ 4നായിരുന്നു ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ കഥ താന്‍ ആദ്യമായി പറയുന്നതെന്നാണ് ലൂയിസ് കാരൊള്‍ ആ പുസ്തകത്തിന്‍റെ തന്നെ ആമുഖത്തില്‍ പറയുന്നത്. അന്ന് ഉച്ചകഴിഞ്ഞ് കാരൊള്‍ തന്‍റെ സുഹ്യത്തായ ഹെന്‍റി ലിഡെലിന്‍റെ മൂന്ന് ചെറിയ പെണ്‍കുട്ടികളുമൊന്നിച്ച് ഐസിസ് നദി(തെംസ് നദിയുടെ പഴയ പേര്)യില്‍ തുഴയാന്‍ പോയി. ഇതേക്കുറിച്ച് ഈ മൂന്നു പെണ്‍കുട്ടികളുടേയും പേരിനെക്കുറിച്ചുള്ള സൂചനയുമായി ഒരു കവിതയും കാരൊള്‍ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. "All in the golden afternoon..."  എന്നാണ് ഈ കവിതയ്ക്ക് തലക്കെട്ട് നല്‍കിയിരുന്നത്. ഫോളി ബ്രിഡ്ജില്‍ നിന്നും തുടങ്ങി, അഞ്ചുമൈലുകളോളം അകലെയുള്ള ഓക്സ്ഫോര്‍ഡ്ഷെയര്‍ വരെ അവര്‍ തുഴഞ്ഞു. അതിനിടെയാണ് ആലീസിന്‍റെ കഥ കാരൊള്‍ പറയുന്നത്. തന്‍റെ നോട്ടുപുസ്തകത്തില്‍ നേരത്തേ കുറിച്ചുവെച്ചിരുന്ന ആ കഥ കുട്ടികള്‍ക്കായി കാരൊള്‍ പറയുകയായിരുന്നു. ആലീസ് എന്ന ഒരു ചെറിയ പെണ്‍കുട്ടി ഒരു മുയലിന്‍റെ മാളത്തിലൂടെ സഞ്ചരിച്ച് ഒരു അത്ഭുതലോകത്തില്‍ എത്തുന്നതായിരുന്നു കഥ. അന്ന് ആ കഥ കേട്ട പെണ്‍കുട്ടികളില്‍ ഒരാളിന്‍റെ പേരും ആലീസ് എന്നുതന്നെ ആയിരുന്നു: ആലീസ് പ്ളെസന്‍സ്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ അത് എഴുതി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്ന് അവള്‍ കാരൊളിനോട് പറഞ്ഞു. തന്‍റെ പ്രിയപ്പെട്ട കഥാപുസ്തകങ്ങളിലൊന്നായി അത് സൂക്ഷിച്ചുവെക്കാന്‍ അവള്‍ ആഗ്രഹിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ കാരൊള്‍ ആ ആഗ്രഹം നിറവേറ്റി. ആലീസ് പ്ളെസന്‍സിന് ചിത്രങ്ങള്‍ സഹിതമുള്ള പുസ്തകത്തിന്‍റെ കൈയ്യെഴുത്തുപ്രതി സമ്മാനിച്ചു. ലൂയിസ് കാരൊളിന്‍റെ ജീവചരിത്രം എഴുതിയ  റോബര്‍ട്ട് ഡഗ്ളസ്ഫെയര്‍ഹേസ്റ്റ് (Robert Douglas-Fairhurst)  ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

        1862 ജൂലൈ 4ലെ ബോട്ടുയാത്രക്ക് പിറ്റേദിവസം തന്നെ കാരൊള്‍ ആലീസിന്‍റെ കഥ പുതുതായി എഴുതാനാരംഭിച്ചു. എന്നാല്‍ ആ കൈയ്യെഴുത്ത് നഷ്ടമായി എന്നാണ് പറയുന്നത്. ഒരു മാസത്തിനുശേഷം ഓഗസ്റ്റില്‍ കാരൊള്‍ വീണ്ടും അതേ കുട്ടികളുമൊന്നിച്ച് ഒരു നദീയാത്ര കൂടി നടത്തി. കുട്ടികളോട് പഴയ കഥ പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ച കാര്യങ്ങളേയും ഉള്‍ക്കൊള്ളിച്ച് പുതിയൊരു പതിപ്പ് തയ്യാറാക്കാന്‍ തീരുമാനിച്ചു. നവംബറില്‍ നോവല്‍ എഴുതാന്‍ തുടങ്ങി. മ്യഗങ്ങള്‍ കഥാപാത്രങ്ങളായി വരുന്നതുകൊണ്ട് തനിക്ക് മുന്‍പരിചയമില്ലാത്ത നാച്വറല്‍ ഹിസ്റ്ററിയുടെ മേഖലയില്‍ അല്‍പ്പം വായനയും ഗവേഷണവും വേണമെന്നു തോന്നി. ലിഡെലിന്‍റെ പെണ്‍മക്കളെക്കൂടാതെ മറ്റു ചില കുട്ടികളേയും നോവലിന്‍റെ പ്രാഥമികരൂപം അദ്ദേഹം കാണിച്ചിരുന്നു എന്നാണ് പറയുന്നത്. കൈയ്യെഴുത്തുപ്രതിയില്‍ സ്വന്തമായി വരച്ച ചിത്രങ്ങളും കാരൊള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അച്ചടിയിലേക്ക് പോയപ്പോള്‍ ഒരു പ്രൊഫഷണല്‍ ചിത്രകാരനെ ഏല്‍പ്പിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നതാവും നല്ലതെന്ന് പ്രസാധകര്‍ ഉപദേശിച്ചു. തുടര്‍ന്നാണ് കാരൊള്‍ തന്നെ ജോണ്‍ ടാനിയേല്‍ (John Tenniel) എന്ന ചിത്രകാരനെ സമീപിച്ച് തന്‍റെ ഭാവനകള്‍ പകര്‍ത്താനാവശ്യപ്പെട്ടത്.  കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള രൂപങ്ങള്‍ സ്യഷ്ടിക്കാനാണ് അദ്ദേഹം പറഞ്ഞത്. 

        1864 നവംബര്‍ 26ന് Alice’s Adventures in Wonderland  എന്ന തലക്കെട്ടോടുകൂടിയ കൈയ്യെഴുത്തു പ്രതി കാരൊള്‍ ബോട്ടുയാത്രയിലെ പെണ്‍കുട്ടികളിലൊരാളായ ആലീസ് പ്ളെസന്‍സിന് സമ്മാനിച്ചു. "A Christmas Gift to a Dear Child in Memory of a Summer's Day" എന്നാണ് അതില്‍ എഴുതിയിരുന്നത്. കാരൊള്‍ വരച്ച ചിത്രങ്ങളും കഥയിലുടനീളം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിനുമുമ്പേ പുസ്തകം അച്ചടിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ കാരൊള്‍ പൂര്‍ത്തിയാക്കിയിരുന്നു. 1863 ഒക്ടോബര്‍ 19ന് അദ്ദേഹം ലണ്ടനിലെ പ്രശസ്ത പ്രസാധകനായ അലക്സാണ്ടര്‍  മാക്മില്ലനെ കണ്ടുമുട്ടുകയും തന്‍റെ ആഗ്രഹം അദ്ദേഹത്തോട് പറയുകയും ചെയ്തു. തുടര്‍ന്ന് മാക്മില്ലന്‍ പബ്ളിഷേഴ്സ് 1864 ല്‍ത്തന്നെ അത് അച്ചടിച്ച് പ്രസിദ്ധീകരിക്കാനുള്ള സമ്മതം അറിയിച്ചു. പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് സ്വന്തം ചെലവില്‍ത്തന്നെ അച്ചടിപ്പിച്ചുകൊള്ളാം എന്നതായിരുന്നു കാരൊളിന്‍റെ നിലപാട്. മറ്റുള്ളവരെ ആശ്രയിച്ചാല്‍ നോവലിന്‍റെ ഉള്ളടക്കത്തില്‍ കൈവെക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടതായിരുന്നു കാരണം. ചിത്രകാരന്‍മാരുമായുള്ള ഇടപെടലുകളും അദ്ദേഹം സ്വയമാണ് നിര്‍വ്വഹിച്ചത്. 1865 മേയില്‍ പുസ്തകത്തിന്‍റെ ഒരു സാമ്പ്വള്‍പേജ് കാരൊളിന് കിട്ടി. 1865 ജൂലൈയില്‍ 2,000  കോപ്പികളുമായി ആദ്യ എഡിഷന്‍ പുറത്തിറങ്ങി. റിച്ചാര്‍ഡ് ക്ളെ എന്ന കമ്പനിയായിരുന്നു മാക്മില്ലനുവേണ്ടി പുസ്തകം അച്ചടിച്ചത്.

      ആദ്യപതിപ്പിന്‍റെ കുറച്ചു കോപ്പികള്‍ മാക്മില്ലന്‍ നേരിട്ടായിരുന്നു അച്ചടിച്ചത്. എന്നാല്‍ ഇതിലെ ചിത്രങ്ങള്‍ അച്ചടിക്കപ്പെട്ടതില്‍ പോരായ്മകളുണ്ടെന്ന് ചിത്രംവരച്ച ജോണ്‍ ടാനിയേല്‍ പരാതി പറഞ്ഞു. തുടര്‍ന്ന് അച്ചടി നിറുത്തിവെക്കുകയും കാരൊള്‍ തന്നെ പുതിയൊരു അച്ചടിക്കാരെ കണ്ടെത്തുകയും ചെയ്തു. 600 പൗണ്ട് ആയിരുന്നു റിച്ചാര്‍ഡ് ക്ളെ എന്ന കമ്പനി അച്ചടിച്ചെലവായി പറഞ്ഞത്. അത് മുഴുവനായിത്തന്നെ കാരൊള്‍ സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കി. 1865 നവംബര്‍ 9ന് റിച്ചാര്‍ഡ് ക്ളെ അച്ചടിച്ച മനോഹരമായ കോപ്പി കാരൊള്‍ കൈപ്പറ്റി. കാരൊളിന്‍റെ നിര്‍ദ്ദേശപ്രകാരം ചുവന്ന പുറഞ്ചട്ടയായിരുന്നു അതിനുണ്ടായിരുന്നത്. അത് കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടമാവും എന്ന് കാരൊള്‍ കരുതി. അച്ചടിച്ച് പുറത്തുവന്ന പുസ്തകം കാരൊള്‍ ആലീസിന് സമ്മാനിച്ച കൈയ്യെഴുത്തുപ്രതിയുടെ ഇരട്ടിവലിപ്പം ഉള്ളതായിരുന്നു. 'ഭ്രാന്തമായ ഒരു ചായസല്‍ക്കാരം' (Mad Tea Party) എന്ന ഭാഗം പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു.  1865 ഡിസംബറില്‍ ക്രിസ്മസ് വിപണി ലക്ഷ്യമാക്കി പുതിയ പതിപ്പ് പുറത്തിറക്കി. അമേരിക്കന്‍ പ്രസാധകരായ ഡി. ആപ്പിള്‍ടണ്‍ ആന്‍റ് കമ്പനി (D. Appleton & Company) പുറഞ്ചട്ട മാത്രം മാറ്റി പുതിയ  എഡിഷനും പുറത്തിറക്കി. എന്നാല്‍ ആലീസിന്‍റെ രൂപത്തില്‍ മാറ്റമൊന്നും വരുത്തിയില്ല.

      അച്ചടിക്കപ്പെട്ട മുഴുവന്‍ കോപ്പികളും ഉടനടി വിറ്റുപോയി. 1886ല്‍ മാക്മില്ലന്‍ പുസ്തകത്തിന്‍റെ ഒരു ഫാക്സിമിലി പ്രസിദ്ധീകരിക്കുകയുണ്ടായി. കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെട്ട പുതിയൊരു പുസ്തകം വില്‍പ്പനയില്‍ പുതിയ തരംഗമാവുന്നു എന്നത് വലിയ വാര്‍ത്തയായി. ഓസ്കാര്‍ വൈല്‍ഡിനെപ്പോലുള്ള സാഹിത്യകാരന്‍മാര്‍ ആലീസിന്‍റെ ആരാധകരായി മാറി. “No story in English literature has intrigued me more than Lewis Carroll's Alice in Wonderland”  എന്നാണ് വാള്‍ട്ട് ഡിസ്നി ഇതേക്കുറിച്ച് പറഞ്ഞത്. സ്ക്കൂള്‍കുട്ടി ആയിരിക്കുമ്പോഴേ ഞാന്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് വായിച്ചിരുന്നു എന്നും അദ്ദഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. വിക്ടോറിയ മഹാരാജ്ഞി പോലും പുസ്തകം വായിക്കുകയും കാരൊളിനെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടികള്‍ക്കുവേണ്ടി ഇത്രയും നന്നായി എഴുതുന്ന താങ്കള്‍ ഗണിതശാസ്ത്രത്തില്‍ പുതിയൊരു പ്രബന്ധം തയ്യാറാക്കണം എന്നൊരു നിര്‍ദ്ദേശവും രാജ്ഞി മുന്നോട്ടുവെച്ചു. എന്നാല്‍ കാരൊള്‍ ആ നിര്‍ദ്ദേശം സ്നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്. നോവലിന്‍റെ ആദ്യകാല വിവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനാവശ്യമായ പരിഭാഷകരെ കാരൊള്‍ തന്നെയാണ് കണ്ടെത്തിയത്. പുസ്തകത്തിന്‍റെ മൂലരൂപം ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ മാത്രമാണ് ഇപ്പോഴുള്ളത്. 

കഥാസാരം


ആലീസ് എന്ന ചെറിയ പെണ്‍കുട്ടി, ഒരു പുഴക്കരയില്‍ വെച്ച് ഒരു വെളുത്ത മുയലിനെ കണ്ടുമുട്ടുന്നു. കൈയ്യില്‍ ഒരു പോക്കറ്റ് വാച്ചുമായി അവന്‍ ധ്യതിപിടിച്ച് ഓടുകയായിരുന്നു, വൈകിപ്പോയി, വൈകിപ്പോയി എന്ന് പറഞ്ഞുകൊണ്ട്. മുയലിനെ പിന്‍തുടരാന്‍ തീരുമാനിക്കുന്ന ആലീസ് ഒരു മുയല്‍മാളത്തില്‍ പെട്ട് താഴേക്ക് വീഴുന്നു. ഒരു മുറിയിലേക്കാണ് അവള്‍ എത്തിച്ചേര്‍ന്നത്. അതിന്‍റെ നടുവില്‍ ഒരു മേശയും മേശപ്പുറത്ത് ഒരു താക്കോലും ഉണ്ടായിരുന്നു. പുറത്തുള്ള പൂന്തോട്ടത്തിലേക്ക് തുറക്കുന്ന വളരെ ചെറിയ ഒരു വാതിലിന്‍റെ താക്കോല്‍ ആയിരുന്നു അത്. വാതില്‍ തുറന്നുവെങ്കിലും അതിലൂടെ കടക്കാന്‍ ആലീസിന് കഴിയുമായിരുന്നില്ല. അപ്പോഴാണ് ഏതോ ദ്രാവകം നിറഞ്ഞ ഒരു കുപ്പി ആലീസിന്‍റെ കണ്ണില്‍പ്പെട്ടത്. "Drink me" എന്ന് ആ കുപ്പിയില്‍ എഴുതിയിട്ടുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ അത് കുടിച്ച ആലീസ് ആ വാതിലിലൂടെ പുറത്തുകടക്കാന്‍ കഴിയുന്ന തരത്തില്‍ ചെറുതായി. പക്ഷേ, അപ്പോഴേക്കും മേശപ്പുറത്തിരിക്കുന്ന താക്കോല്‍ എടുക്കാന്‍ അവള്‍ക്ക് പറ്റാതായി. അപ്പോഴാണ് "Eat me" എന്ന് എഴുതിയിരിക്കുന്ന ഒരു കേക്ക് അവളുടെ കണ്ണില്‍പ്പെട്ടത്. അത് കഴിച്ച ഉടനേ അവള്‍ വളരാന്‍ തുടങ്ങി. എന്നാല്‍ താന്‍ വളരെയേറെ വളര്‍ന്നിരിക്കുന്നതു കണ്ട് ആലീസിന് കരച്ചില്‍ വന്നു.

     അപ്പോള്‍ വീണ്ടും വെള്ള മുയല്‍ അതുവഴി ഓടുന്നതു കണ്ടു. ധ്യതിയില്‍ മുയലിന്‍റെ കൈയ്യില്‍ നിന്നും ഒരു വീശറിയും രണ്ട് കൈയ്യുറകളും നിലത്തുവീണു. പക്ഷേ, മുയല്‍ ഇതറിയാതെ ഓടിക്കൊണ്ടിരുന്നു. വിശറിയെടുത്ത് വീശാന്‍ തുടങ്ങിയ ആലീസ് വീണ്ടും വളരെ ചെറുതായി. സ്വന്തം കണ്ണീരില്‍ത്തന്നെ നീന്തിനടക്കാന്‍ കഴിയുന്ന തരത്തില്‍ ചെറുതായിപ്പോയിരുന്നു അവള്‍. തുടര്‍ന്നുള്ള സഞ്ചാരത്തിനിടെ ആലീസ് പല മ്യഗങ്ങളേയും പക്ഷികളേയും പരിചയപ്പെട്ടു.  അപ്പോള്‍ വീണ്ടും വെള്ള മുയല്‍ അവിടേക്ക് വന്നു. തന്‍റെ കളഞ്ഞുപോയ വീശറിയും കൈയ്യുറകളും തിരയുകയായിരുന്ന മുയല്‍ ആലീസിനെ കണ്ടപ്പോള്‍ തന്‍റെ വീട്ടുവേലക്കാരി യാണോ എന്ന് തെറ്റിദ്ധരിക്കുകയും തന്‍റെ വീട്ടില്‍പ്പോയി അവ കണ്ടെത്താന്‍ പറഞ്ഞു. മുയലിന്‍റെ വീട്ടിലെത്തിയ ആലീസ് വീണ്ടും ദ്രാവകം നിറഞ്ഞ ഒരു കുപ്പി കാണുകയും അത് കുടിക്കുകയും ചെയ്തു. അതോടെ പിന്നേയും വളരാന്‍ തുടങ്ങിയ ആലീസ് ആ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയി. ഇതറിഞ്ഞ മുയലും സമീപവാസികളും ചേര്‍ന്ന് അവളെ രക്ഷിക്കാന്‍ ശ്രമിച്ചു. അവര്‍ എറിഞ്ഞുകൊടുത്ത കേക്കിന്‍റെ കഷണങ്ങളിലൊന്നിനെ കഴിച്ചപ്പോള്‍ ആലീസ് വീണ്ടും പഴയ രൂപത്തിലായി. പക്ഷേ, വീടിനു പുറത്തുകടന്ന അവള്‍ കാട്ടിലേക്ക് ഓടിപ്പോവുകയാണ് ചെയ്തത്.

      കാട്ടില്‍ അവള്‍ ഒരു ശലഭപ്പുഴുവിനെ കണ്ടുമുട്ടി. ഒരു കുമിളിന്‍റെ മുകളിലിരുന്ന് ഹുക്ക വലിക്കുകയായിരുന്ന ശലഭപ്പുഴു ആലീസിനോട് പല കാര്യങ്ങളും ചോദിച്ചു. തനിക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്ന് ആലീസിന് അപ്പോഴാണ് മനസിലായത്. അറിയാമായിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല! പിരിയുംമുമ്പ് ശലഭപ്പുഴു ആലീസിനോട് ഒരു രഹസ്യം വെളിപ്പെടുത്തി. അവന്‍ ഇരുന്നിരുന്ന കുമിളിന്‍റെ ഒരുവശം കഴിച്ചാല്‍ വലിപ്പം വയ്ക്കും. മറുവശം കഴിച്ചാല്‍ ചെറുതാവും. അതുകേട്ട് കുമിളിനെ തിന്നാന്‍ തുടങ്ങിയ ആലീസിന് ശരിയായ വലിപ്പത്തിലെത്താന്‍ ആലീസിന് പലതവണ ശ്രമിക്കേണ്ടി വന്നു. ഇടയ്ക്കെപ്പൊഴോ അവളുടെ കഴുത്തിന്‍റെ നീളം മാത്രം കൂടിപ്പോയി. വ്യക്ഷത്തലപ്പുകള്‍ക്കിടയിലൂടെ ആലീസിന്‍റെ തല നീണ്ടുവരുന്നതു കണ്ട് ഒരു പ്രാവ് ആകെ പേടിച്ചു! ഒരു പാമ്പ് തന്നെ ആക്രമിക്കാന്‍ വരുന്നു എന്നാണ് പ്രാവ് കരുതിയത്. എങ്കിലും കുമിള്‍ കഴിക്കുന്നതിലൂടെത്തന്നെ അവസാനം ആലീസിന് ശരിയായ വലിപ്പത്തിലെത്താന്‍ കഴിഞ്ഞു. 

     കാട്ടിലൂടെ നടക്കുന്നതിനിടെ അവള്‍ ഒരു പ്രഭ്വിയുടെ വീട്ടില്‍ എത്തപ്പെട്ടു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നതും ചെഷയര്‍ ഇനത്തില്‍പ്പെട്ടതുമായ ഒരു പൂച്ച അവിടെ ഉണ്ടായിരുന്നു. പ്രഭ്വി യുടെ കുട്ടിയെ പൂച്ച ആലീസിന് നല്‍കി. എന്നാല്‍ അപ്പോള്‍ അതൊരു പന്നിക്കുട്ടിയായി മാറി. ആലീസ് അതിനെ കാട്ടിലേക്ക് ഓടിരക്ഷപ്പെടാന്‍ അനുവദിച്ചു. ചെഷയര്‍ പൂച്ച വീണ്ടും പ്രത്യക്ഷപ്പെടുകയും ആലീസിനെ ഒരു ചായസല്‍ക്കാരം നടക്കുന്ന മരച്ചുവട്ടിലേക്ക് നയിക്കുകയും ചെയ്തു. മൂന്നുപേരാണ് അവിടെ ഉണ്ടായിരുന്നത്. ഒരു തൊപ്പിക്കാരന്‍ ചായക്കപ്പ് ഉയര്‍ത്തിക്കൊണ്ട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. പിന്നെയുള്ളത് ഒരുകാട്ടുമുയലും ഉറങ്ങിക്കൊണ്ടിരുന്ന  ഒരു ചുണ്ടെലിയുമായിരുന്നു. അവിടെ എപ്പോഴും ആറുമണിയാണെന്നും അതിനാലാണ് അവര്‍ വൈകുന്നേരത്തെ ചായ ആസ്വദിക്കുന്നതെന്നുമാണ് തൊപ്പിക്കാരന്‍ ആലീസിനോട് പറഞ്ഞത്. അവര്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല എന്ന് തോന്നി. ഉദാഹരണത്തിന് 'ഒരു കാക്ക എന്തുകൊണ്ടാണ് ഒരു എഴുത്തുമേശ ഇഷ്ടപ്പെടുന്നത്? ' അവര്‍ വെറുതേ പ്രാന്തുപറയുകയാണെന്ന് പറഞ്ഞ് ആലീസ് വേഗത്തില്‍ അവിടെ നിന്നും പോയി.

        കാട്ടില്‍ അലയുന്നതിനിടെ ആലീസ് ഒരു മരത്തിന്‍റെ തടിയില്‍ ഒരു ചെറിയ വാതില്‍ കണ്ടു. അതിലൂടെ അകത്തുകടന്ന  അവള്‍ വീണ്ടും താന്‍ മേശയുള്ള പഴയ മുറിയില്‍ എത്തിയിരിക്കുന്ന തായി കണ്ടു. മേശപ്പുറത്ത് ആ താക്കോല്‍ അപ്പോഴുമുണ്ടായിരുന്നു. അവള്‍ അതെടുത്ത് പൂന്തോട്ടത്തിലേക്ക് തുറക്കുന്ന ചെറിയ വാതില്‍ തുറന്നു. അപ്പോഴാണ് അതൊരു രാജ്ഞിയുടെ സദസ് ആണെന്ന് ആലീസിന് മനസിലായത്. ജീവനുള്ള ചീട്ടുകള്‍ ആയിരുന്നു രാജ്ഞിയുടെ അംഗരക്ഷകരായി നിന്നിരുന്നത.് അവിടെ ഒരു ക്രോക്കെ (Croquet) കളി നടക്കുന്നുണ്ടായിരുന്നു. മുള്ളന്‍പന്നിയെ ആണ് അവര്‍ പന്ത് ആയി ഉപയോഗിച്ചിരുന്നത്. ഫ്ളെമിംഗോ പക്ഷികളെ അടിച്ചുതെറിപ്പിക്കാനുള്ള നീളന്‍ ചുറ്റികയായും ഉപയോഗിക്കുന്നു. പടയാളികള്‍ ആയിരുന്നു വിക്കറ്റുകള്‍ (ഹൂപ്പുകള്‍). പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരിയായ രാജ്ഞി കളിയില്‍ തോല്‍ക്കുന്നവരുടെ തലവെട്ടാന്‍ തുടരെത്തുടരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അപ്പോള്‍ ചെഷയര്‍ പൂച്ച അവിടെ പ്രത്യക്ഷപ്പെട്ടു. പക്ഷേ, തല അവളുടെ തല മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്ഞി ഉടനടി പൂച്ചയുടെ തലവെട്ടാന്‍ ആജ്ഞാപിച്ചു. 

     പക്ഷേ, തല മാത്രമേ ഉള്ളൂ എന്നതിനാല്‍ വീണ്ടും തലവെട്ടുക അസാധ്യമാണെന്ന് ആരോ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി പൂച്ചയുടെ ഉടമസ്ഥയെ വിളിച്ചുവരുത്താന്‍ തീരുമാനമായി. പക്ഷേ, ഉടമസ്ഥയായ പ്രഭ്വി തടവറയില്‍ ആയിരുന്നു. പ്രഭ്വിയെ മോചിപ്പിച്ചാല്‍ പരിഹാരം അവര്‍ നിര്‍ദ്ദേശിക്കും എന്ന് ആലീസ് രാജ്ഞിയോട് പറഞ്ഞു. പ്രഭ്വി മേചിപ്പിക്കപ്പെട്ടുവെങ്കിലും അവര്‍ എല്ലാ കാര്യങ്ങളിലും നീതിയേത്, നീതിയല്ലാത്തതേത് എന്ന് ചൂണ്ടിക്കാട്ടാന്‍ തുടങ്ങി. അവസാനം തലവെട്ടും എന്ന ശാസനയോടെ രാജ്ഞി അവരെ പോകാനനുവദിക്കുകയായിരുന്നു. ആലീസ് പിന്നീട് പാട്ടുപാടി ന്യത്തംചെയ്യുന്ന രണ്ടുപേരെ കണ്ടെത്തി. അതിലൊരാള്‍ മോക്ക് ടര്‍ട്ടില്‍ എന്ന കടലാമ ആയിരുന്നു. മറ്റേത് ഗ്രിഫോണ്‍ എന്ന ചിറകുള്ള സിംഹരൂപിയും. ആലീസ് അവര്‍ക്ക് ന്യത്തംചെയ്യാനായി ഒരു കവിത പാടിക്കൊടുത്തു. 

     കവിതാലാപനം നടക്കുന്നതിനിടെ സിംഹരൂപി ആലീസിനെ പതുക്കെ അവിടെ നിന്നും മാറ്റിനിറുത്തി. കാരണം, അവിടെ അപ്പോള്‍ ഒരു കുറ്റവിചാരണ നടക്കുകയായിരുന്നു. രാജ്ഞിയുടെ വിശിഷ്ടഭോജ്യമായിരുന്ന ടാര്‍ട്ടുകള്‍ ആരോ മോഷ്ടിച്ചു. വെള്ള മുയല്‍ ആയിരുന്നു കുറ്റപത്രം വായിച്ചിരുന്നത്. കാട്ടുമുയലും ചുണ്ടെലിയുമായിരുന്നു സാക്ഷികള്‍. പക്ഷേ, യഥാര്‍ത്ഥ മോഷ്ടാവിലേക്കെത്താതെ കുറ്റം ആലീസിലേക്ക് തിരിഞ്ഞു. രാജ്ഞി ആലീസിന്‍റെ തലവെട്ടാന്‍ ആജ്ഞാപിച്ചു. എന്നാല്‍ തന്‍റെ നേരെ നീങ്ങിയ ഭടന്‍മാരോട് കയര്‍ത്തുകൊണ്ട് അവര്‍ വെറും ചീട്ടുപട്ടാളക്കാരാണെന്ന് ആലീസ് വിളിച്ചുപറഞ്ഞു. പക്ഷേ, അവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. അവര്‍ ആലീസിനെ നാലുപാടു നിന്നും വളയാനാരംഭിച്ചു. അപ്പോള്‍ ആലീസിനെ ആരോ കുലുക്കിവിളിച്ചു. നദീതീരത്തിരുന്ന് പകല്‍ക്കിനാവ് കണ്ട ആലീസ് ഉറങ്ങിപ്പോയതായിരുന്നു. സഹോദരിയാണ് അവളെ ഉണര്‍ത്തിയത്. മരത്തില്‍ നിന്നും പൊഴിയുന്ന ഇലകള്‍ മുഖത്തേക്ക് വീണിട്ടും അവള്‍ അറിയുന്നുണ്ടായിരുന്നില്ല. സഹോദരിയെ അതുപോലെ അവിടെയിരുന്ന് സ്വപ്നം കാണാന്‍വിട്ടിട്ട് ആലീസ് അവിടെ നിന്നും പോയി.

കാരൊളിന്‍റെ കഥ

1832-ല്‍ ബ്രിട്ടണിലെ ചെഷെയറില്‍ ആയിരുന്നു ലൂയിസ് കാരൊള്‍ എന്ന തൂലികാനാമത്തി ലറിയപ്പെടുന്ന  ചാള്‍സ് ലുട്വിഡ്ഗ് ഡോഡ്ഗ്സണ്‍ (Charles Lutwidge Dodgson, 1832-1898)   ജനിച്ചത്. ആംഗ്ളിക്കന്‍ ചര്‍ച്ച് വിശ്വാസികളായിരുന്നു കുടുംബം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു പഠിതാവും പിന്നീട് അവിടെ ഗണിതശാസ്ത്രത്തില്‍ പ്രൊഫസറും ആയിരുന്നു കാരൊള്‍. അതോടൊപ്പം അറിയപ്പെടുന്ന ഒരു സാഹിത്യവിമര്‍ശകനും കവിയും ഫോട്ടോഗ്രാഫറും കൂടി ആയിരുന്നു അദ്ദേഹം. ഗണിതശാസ്ത്രസംബന്ധിയായ 14 പുസ്തകങ്ങള്‍ കാരൊള്‍ എഴുതുകയുണ്ടായി.  എന്നാല്‍ Alice’s Adventures in Wonderland  ആയിരുന്നു ആദ്യ ബാലസാഹിത്യക്യതി. Through the Looking-Glass എന്ന പേരില്‍ അതിന് ഒരു തുടര്‍ച്ചയും 1871ല്‍ കാരൊള്‍ രചിക്കുകയുണ്ടായി. ഓക്സ്ഫോര്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ ഡീന്‍ ആയിരുന്ന ഹെന്‍റി ലിഡെലിന്‍റെ മകള്‍ ആയിരുന്ന ആലീസ് ലിഡെലിനെ ചെറിയ കുട്ടിയായിരിക്കുമ്പോഴേ കാരൊളിന് അറിയാമായിരുന്നു. ഈ ആലീസ് ആയിരുന്നു കഥയിലെ ആലീസിന് പ്രചോദനമായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 

      വൈദികന്‍മാരുടേയും പട്ടാളഉദ്യോഗസ്ഥരുടേയും കുടുംബമായിരുന്നു കാരൊളിന്‍റേത്. മിലിട്ടറി ക്യാപ്റ്റണ്‍ ആയിരുന്ന മുത്തച്ഛന്‍ 1832ലെ ഐറിഷ് വിപ്ളത്തില്‍ കൊല്ലപ്പെടുകയായിരുന്നു. 1832 ജനുവരി 27ന്, ചെഷയറിലെ ഡെയേര്‍സ്ബെറിയിലുള്ള ഓള്‍ സെയിന്‍റ്സ് പള്ളിമേടയിലായിരുന്നു കാരൊളിന്‍റെ ജനനം. പതിനൊന്ന് മക്കളില്‍ ഏറ്റവും മുതിര്‍ന്ന ആണ്‍കുട്ടിയായിരുന്നു കാരൊള്‍. പിതാവിന്‍റെ സ്ഥാനക്കയറ്റം കാരണം  കാരൊളിന്‍റെ ബാല്യകാലം പൂര്‍ത്തിയാവുംമുമ്പ് കുടുംബം യോക്ക്ഷെയറിലേക്ക് താമസംമാറ്റി. പള്ളിയിലെ ഉയര്‍ന്ന ജീവനക്കാരനായിരുന്ന പിതാവിന്‍റെ വിശ്വാസധാരകള്‍ കാരൊളിനേയും സ്വാധീനിച്ചിരുന്നു വെങ്കിലും ഏറെക്കുറെ ഒരു സ്വതന്ത്രചിന്താഗതിക്കാരനായിരുന്നു കാരൊള്‍. കുട്ടിയായിരിക്കുമ്പോള്‍ തന്നെ നല്ല വായനക്കാരന്‍ ആയിരുന്ന കാരൊളിന് വിക്ക് ഒരു പ്രശ്നമായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ സാമൂഹ്യജീവിതത്തെ സ്വാധീനിച്ചിരുന്നു. തന്‍റെ പേരിന്‍റെ അവസാനഭാഗം പറയുന്നതില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. څഡോഡ്ഗ്സണ്‍چഎന്നത് പറയുമ്പോള്‍ വിക്കുള്ള കാരണം څഡോഡോഡ്ഗ്സണ്‍چ എന്ന് ആയിപ്പോവുമായിരുന്നു. ഇക്കാരണത്താലാണത്രേ, തന്‍റെ പ്രതിനിധി എന്ന നിലയില്‍ ഒരു ഡോഡോപ്പക്ഷിയെ  അദ്ദേഹം ആലീസിന്‍റെ കഥയില്‍ ഉള്‍ക്കൊള്ളിച്ചത്.

     പന്ത്രണ്ടാം വയസില്‍ കാരൊളിനെ റിച്ച്മോണ്ട് സ്ക്കൂളിലേക്കയച്ചു. 1850ല്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മെട്രിക്കുലേഷന്‍ പാസായി. 1852ല്‍, ഗണിതശാസ്ത്രത്തില്‍ ഹോണേഴ്സ് പാസായി. 1854ല്‍ ബിരുദവും നേടി. 1855 മുതല്‍ ഓക്സ്ഫോര്‍ഡ് ക്രൈസ്റ്റ് കോളേജില്‍ ഗണിതശാസ്ത്ര അധ്യാപകനായി. തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ടുകാലത്തോളം അദ്ദേഹം അവിടെത്തന്നെയാണ് ചിലവഴിച്ചത്‌. 1856ല്‍ ഹെന്‍റി ലിഡെലും അദ്ദേഹത്തിന്‍റെ കുടുംബവും ക്രൈസ്റ്റ് കോളേജിലേക്ക് വന്നു. ഡീന്‍ ആയിരുന്നു ഹെന്‍റി ലിഡെല്‍. അതിനാല്‍ അദ്ഹേം കുടുംബസമേതം കോളേില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. കാരൊള്‍ അവരുമായി സൗഹ്യദത്തിലായി, പ്രത്യേകിച്ചും ലിഡെലിന്‍റെ മൂന്ന് പെണ്‍മക്കളുമായി. ലോറിന, എഡിത്, ആലീസ് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. കുട്ടികളുമൊത്ത് നദിയില്‍ തുഴയാന്‍ പോവുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഒഴിവുസമയ വിനോദം. അത്തരമൊരു നദീയാത്രയ്ക്കിടെ ആയിരുന്നല്ലോ അദ്ദേഹം ആദ്യമായി ആലീസിന്‍റെ കഥ പറയുന്നത്. 1898 ജനുവരി 14ന്, ന്യുമോണിയ ബാധിതനായതിനെത്തുടര്‍ന്ന് ലൂയിസ് കാരൊള്‍ മരിച്ചു. തന്‍റെ 66ാം ജന്‍മദിനത്തിന് രണ്ടാഴ്ച മുമ്പായിരുന്നു അദ്ദേഹത്തിന്‍റെ മരണം. നാലു ദിവസത്തിനുശേഷം ഹെന്‍റി ലിഡെലും മരിച്ചു. ഗില്‍ഡ്ഫോര്‍ഡിലുള്ള മൗണ്ട് സെമിത്തേരിയിലായിരുന്നു അദ്ദേഹത്തിന്‍റെ ഭൗതികശരീരം അടക്കംചെയ്തത്.

സ്മാരകങ്ങള്‍

ലൂയിസ് കാരൊള്‍ ജനിച്ച ഇംഗ്ളണ്ടിലെ ചെഷയര്‍ എന്ന സ്ഥലത്തെ ആള്‍ സെയിന്‍റ്സ് ചര്‍ച്ചിലെ ജനാലച്ചില്ലുകളില്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ചെഷയറില്‍ ത്തന്നെ Mad Tea Party-യെ സൂചിപ്പിക്കുന്ന ഒരു ശില്പവുമുണ്ട്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലും ഓസ്ട്രേലിയയിലെ അഡെലെയ്ഡിലുള്ള റൈമില്‍ പാര്‍ക്കിലും ആലീസ് ഇന്‍ വണ്ടര്‍ലാൻഡിലെ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന ശില്പങ്ങളുണ്ട്. 2015ല്‍, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ 150ാം വാര്‍ഷികത്തിനോടനുബന്ധിച്ച് ബ്രിട്ടണില്‍ പോസ്റ്റേജ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു. 2021ല്‍, ആലീസിന്‍റേയും ചെഷയര്‍ ക്യാറ്റിന്‍റേയും രൂപം ആലേഖനം ചെയ്ത നാണയവും ബ്രിട്ടണ്‍ പുറത്തിറക്കുകയുണ്ടായി. 


ആര്യഭട്ട@50


ഹിരാകാശഗവേഷണത്തിലെ സാധ്യതകളെ ദേശീയവികസനത്തിനായി പ്രയോജന പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സ്വന്തമായി ക്യത്രിമോപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇവയുടെ രൂപകല്‍പ്പനയും  പ്രവര്‍ത്തന പരീണങ്ങളും തദ്ദേശീയമായിത്തന്നെ നിര്‍വ്വഹിക്കപ്പെടണം എന്നതിലും ഇന്ത്യയിലെ ശാസ്ത്രസമൂഹ ത്തിനും രാഷ്ട്രീയനേത്യത്വത്തിനം സവിശേഷമായ ഒരു നിഷ്കര്‍ഷ ഉണ്‍ായിരുന്നു. എന്നാല്‍ വിക്ഷേപണത്തിനായി സോവിയറ്റ് യൂണിയനെ ആശ്രയിക്കാനായിരുന്നു തീരുമാനം. ഇതേത്തുടര്‍ന്ന്, 1972ല്‍ സോവിയറ്റ് അക്കാദമി ഓഫ് സയന്‍സസുമായി ഒരു ധാരണാപത്രം ഒപ്പുവെക്കുകയുണ്‍ായി. രണ്‍ോ മൂന്നോ വര്‍ഷം കൊണ്‍് ഒരു ക്യത്രിമോപഗ്രഹം രൂപകല്‍പ്പന ചെയ്യാമെന്നും അതിന്‍റെ വിക്ഷേപണം സാധ്യമാക്കണം എന്നുമായിരുന്നു കരാര്‍. സമയപരിധിയുള്ള കരാര്‍ ആയതിനാല്‍ 200റോളം ശാസ്ത്രജ്ഞരെ പങ്കാളികളാക്കിക്കൊണ്‍് ഉടന്‍തന്നെ ഉപഗ്രഹനിര്‍മ്മാണത്തിനായി മാത്രം ഒരു ഗവേഷണപദ്ധതിക്ക് തുടക്കമിടപ്പെട്ടു. ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സിസ്റ്റംസ് പ്രോജക്ട് (ISRO Satellite Systems Project) എന്നാണ് ഇതിന് പേരുനല്‍കപ്പെട്ടത്. ബാംഗ്ളൂര്‍ നഗരപ്രാന്തത്തിലുള്ള പീന്‍യ എന്ന ഗ്രാമത്തിലാണ് ഇതിനായുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടത്. 1975 ഏപ്രില്‍ 19ന് സ്വന്തമായ ക്യത്രിമോപഗ്രഹം എന്ന സ്വപ്നം ഇന്ത്യ നേടി: 'ആര്യഭട്ട' (Aryabhata)  വിക്ഷേപിക്കപ്പെട്ടു. വിക്ഷേപണം എന്നതുപോലെ, ആര്യഭട്ടയുടെ പ്രവര്‍ത്തനവും ഒരു വിജയമായിരുന്നു. ഇതില്‍നിന്നുള്ള ആത്മവിശ്വാസവും പ്രവര്‍ത്തനപരിചയവും ഉൾക്കൊണ്ടിട്ടാണ്‌  300400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ ത്തിലേക്ക് ഇന്ത്യ നീങ്ങിയത്. 1963ല്‍ ആയിരുന്നു ക്യത്രിമോപഗ്രഹം രൂപകല്‍പ്പന ചെയ്യുന്ന ആശയം ആദ്യമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുന്നിലേക്കെത്തുന്നത്. പന്ത്രുവര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സാധ്യമാക്കാനായി എന്നത് ലോകശക്തികള്‍ പോലും അതിശയത്തോടെ നോക്കിക്കണ്ട  ഒന്നായിരുന്നു.

ഗവേഷണഉപഗ്രഹം

പല കാര്യങ്ങള്‍ക്കും ഒരു മുന്‍മാത്യക ഒരുക്കുകയായിരുന്നു ആര്യഭട്ടയുടെ ലക്ഷ്യം. ഇവ വളരെ അടിസ്ഥാനപരമായ കാര്യങ്ങളായിരുന്നു: ഭൂമിയെ ചുറ്റുമ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാവുക, അത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാവുക, ഉപഗ്രഹം അയയ്ക്കുന്ന സന്ദേശങ്ങള്‍ ഭൗമകേന്ദ്രത്തില്‍ സ്വീകരിക്കാന്‍ കഴിയുക, ഇത്തരം കാര്യങ്ങള്‍ സാധ്യമാക്കുന്നതിനുള്ള ഉപകരണ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുക തുടങ്ങിയവയായിരുന്നു അവ. എന്നാല്‍ അതോടൊപ്പം ബഹിരാകാശഗവേഷണരംഗത്തേക്ക് തുടര്‍ന്നുള്ള ചുവടുവെയ്പ്പുകള്‍ സാധ്യമാക്കുന്ന തരത്തിലുള്ള ചില പരീക്ഷണങ്ങള്‍ക്കും ആര്യഭട്ടയെ പ്രയോജന പ്പെടുത്തിയിരുന്നു. ഇന്നത്തെ ലോകത്തില്‍പ്പോലും വിദൂരസാധ്യതകളുടെ പുതിയ ആകാശങ്ങളിലേക്കുള്ള കിളിവാതിലുകള്‍ തുറക്കാന്‍ കഴിയുമെന്ന് വിശ്വസിക്ക പ്പെടുന്ന ഏക്സ്റേ അടിസ്ഥാനമായുള്ള ബാഹ്യാകാശനിരീക്ഷണം സാധ്യമാക്കുന്ന ഉപകരണങ്ങള്‍ പോലും ആര്യഭട്ടയില്‍ ഉണ്‍ായിരുന്നു. ഒപ്പം സൂര്യനില്‍ നിന്നുള്ള ന്യൂട്രോണ്‍പ്രവാഹം, ഗാമാകിരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം സാധ്യമാക്കുന്ന ഉപകരണങ്ങളും.

     26 പരന്ന പ്രതലങ്ങള്‍ ചേര്‍ത്തുവെച്ചതിലൂടെയുള്ള ഏകദേശമായ ഗോളാക്യതി യായിരുന്നു ആര്യഭട്ടക്ക്. ആകെ ഭാരം 358 കിലോഗ്രാം. മധ്യഭാഗത്തെ വ്യാസം 1.59 മീറ്റര്‍ ആയിരുന്നു. പൊക്കം 1.19 മീറ്ററും. പ്രത്യേകതാപനിയന്ത്രണസംവിധാനം ഒന്നും ഇല്ലാതിരുന്നുവെങ്കിലും ആന്തരികതാപനില 0 ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിലനിറുത്തുന്ന തരത്തില്‍ പെയിന്‍റ് ഉപയോഗിച്ചുള്ള താപരോധകസംവിധാനം ഒരുക്കിയിരുന്നു. സിലിക്കണ്‍ അധിഷ്ഠിതമായുള്ള സോളാര്‍പാനലുകളായിരുന്നു ഊര്‍ജ്ജസ്രോതസ്. പരമാവധി സോളാര്‍പാനലുകള്‍ നിരത്താവുന്ന തരത്തിലായിരുന്നു ഉപഗ്രഹത്തിന്‍റെ ആക്യതി നിശ്ചയിക്കപ്പെട്ടത്. 36,800 ചതുരശ്ര സെന്‍റീമീറ്റര്‍ ആയിരുന്നു സൗരോര്‍ജ്ജപാനലുകളുടെ ആകെ വിസ്തീര്‍ണ്ണം. 10 ആമ്പിയര്‍ശേഷിയുള്ള നിക്കല്‍കാഡ്മിയം (Ni-Ca) ബാറ്ററികള്‍ ആയിരുന്നു ഊര്‍ജ്ജം സംഭരിക്കാനായി ഉപയോഗിച്ചിരുന്നത്. 46 വാട്സിന്‍റെ പവര്‍ ആയിരുന്നു ഇവ ഉത്പാദിപ്പിച്ചിരുന്നത്. ഇതില്‍ 46 വാട്സ് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനും  മറ്റുള്ളവ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുമാണ് വിനിയോഗിച്ചിരുന്നത്. ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ 137.44 മെഗാ ഹേര്‍ട്സ് ഫ്രീക്വന്‍സി ഉള്ള വാഹകതരംഗങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഉപഗ്രഹ ത്തിലേക്ക് നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാന്‍ 148.25 മെഗാ ഹേര്‍ട്സ് ഫ്രീക്വന്‍സിയും.

പരീക്ഷണവും വിക്ഷേപണവും

ആര്യഭട്ടയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉപകരണങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെങ്കിലും  പരീക്ഷണഘട്ടത്തില്‍ വിദേശനിര്‍മ്മിത ഉപകരണങ്ങളും ഇടകലര്‍ത്തി ഉപയോഗിച്ചിരുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച ഉപകരണങ്ങളുടെ കാര്യക്ഷമത തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്തത്. സന്ദേശവിനിമയം സാധ്യമാക്കുന്ന ഉപകരണസംവിധാനങ്ങള്‍ 25 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ബലൂണിനോ ടൊപ്പം വിക്ഷേപിച്ചാണ് പരീക്ഷിച്ചത്. 1973 മേയ് 5നാണ് ഈ ബലൂണ്‍ പരീക്ഷണം നടന്നത്. 400 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയില്‍ സന്ദേശവിനിമയം സാധ്യമാണെന്ന് ഈ പരീക്ഷണം തെളിയിച്ചു. തുടര്‍ന്ന്, ഉപഗ്രഹത്തിന്‍റെ അതേ ഘടനയും വലിപ്പവുമുള്ള മാത്യകയെ ഉപയോഗിച്ച് ബലവും കടുപ്പവും തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തി. 1974 ഫെബ്രുവരി ആയപ്പോഴേക്കും ഈ അവസാനഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായി. 1974 ഏപ്രില്‍ മാസത്തോടെ ആദ്യമാത്യകയെ റഷ്യയിലേക്ക് കൊുപോയി. അവിടെയുള്ള വിക്ഷേപണ റോക്കറ്റിനുള്ളില്‍ ഉപഗ്രഹം പ്രതിഷ്ഠിക്കുന്ന പ്രവ്യത്തികളാണ് പിന്നീട് നടന്നത്. ഇതിന് സമാന്തരമായി, വൈദ്യുതവിതരണസംവിധാനങ്ങളും ഉപകരണങ്ങളും അടങ്ങുന്ന മറ്റൊരു മാത്യക നിര്‍മ്മിക്കുകയും അതിന്‍റെ പരീക്ഷണം ഇന്ത്യയില്‍ തുടരുകയും ചെയ്തു.

    1974 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലം, അന്തിമ മാത്യകകളുടെ പരിഷ്കരണമായിരുന്നു നടത്തപ്പെട്ടത്. ഇവയെല്ലാംതന്നെ ബാംഗ്ളൂരിനടുത്തുള്ള  പീന്‍യായിലാണ് നടത്തപ്പെട്ടത്. എന്നാല്‍ വാര്‍ത്താവിനിമയം സംബന്ധമായ പരീക്ഷണങ്ങള്‍ ശ്രീഹരിക്കോട്ടയിലാണ് നടത്തപ്പെട്ടത്. 1975 ജനുവരിയില്‍ ഉപഗ്രഹമാത്യകയെ ഹെലികോപ്റ്റര്‍ മാര്‍ഗം ശ്രീഹരിക്കോട്ടയിലെത്തിക്കുകയും ഭൗമോപരിതലത്തില്‍ നിന്നുള്ള വിവിധ ഉയരങ്ങളില്‍ ടെലിമെട്രി സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരീക്ഷിക്കുകയും ചെയ്തു. 1975 മാര്‍ച്ചോടെ എല്ലാത്തരം പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഗുണമേന്‍മ പ്രത്യേകമായി പരീക്ഷിക്കപ്പെട്ടിരുന്നു. ബാംഗ്ളൂര്‍ ആസ്ഥാനമായുള്ള 'സില്' (Controllerate of Inspection Electronics) ആണ് ഇതിന് മേല്‍നോട്ടം വഹിച്ചത്. ഉപഗ്രഹവുമായുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഭൗമകേന്ദ്രം സജ്ജമാക്കിയത് 'ഷാര്‍' (SHAR)  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'ശ്രീഹരിക്കോട്ട റേഞ്ചി'ല്‍ ഇത് 2002ല്‍ 'സതീഷ്ധവാന്‍ സ്പേസ് സെന്‍റര്‍' എന്ന് നാമകരണം ചെയ്യപ്പെട്ടു. 

    ഇതുകൂടാതെ, മോസ്കോയില്‍ സോവിയറ്റ് അക്കാദമി ഓഫ് സയന്‍സസിന്‍റെ കീഴിലും ഒരു ഭൗമകേന്ദ്രം സജ്ജമാക്കിയിരുന്നു. ഉപഗ്രഹത്തിനുവേണ്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കലും മോസ്കോയ്ക്കടുത്തുള്ള ബിയര്‍ ലേക്സ് (Bear Lakes) എന്ന സ്ഥലത്തു നിന്നും സാധ്യമായിരുന്നു. എന്നാല്‍ ഇതിനായുള്ള ഉപകരണങ്ങള്‍ ഇന്ത്യയിലായിരുന്നു നിര്‍മ്മിച്ചത്. ബാംഗ്ളൂരിലുള്ള ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്‍ററില്‍ നിന്നായിരുന്നു ഈ ഉപകരണങ്ങള്‍ മോസ്കോയില്‍ എത്തിച്ചത്. ഇത് കൂടാതെ, ഫ്രഞ്ച് സ്പേസ് ഏജന്‍സിയും ആര്യഭട്ടയില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ സജ്ജമായിരുന്നു. ഇപ്പോള്‍ ഉത്തരാഖണ്ഡിന്‍റെ ഭാഗമായ നൈനിറ്റാളിലുള്ള ദൂരദര്‍ശിനി ഇതിനെ നിരീക്ഷിക്കാന്‍ തയ്യാറാക്കിയിരുന്നു (ഇക്കാരണത്താല്‍, ഈ ദൂരര്‍ശിനി ഉള്‍ക്കൊള്ളുന്ന വാനനിരീക്ഷണകേന്ദ്രത്തെ 2004  മാര്‍ച്ച് 22ന് څആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സര്‍വേഷണല്‍ സയന്‍സസ്چഎന്ന് പുനര്‍നാമകരണം ചെയ്യുകയുണ്‍ായി. സമുദ്രനിരപ്പില്‍ നിന്നും 6401 അടി ഉയരത്തിലുള്ള മനോരാ പീക്ക്ലാണ് ഇത് സ്ഥിതിചെയ്യുന്നത്).

വിക്ഷേപണം

റഷ്യയിലെ കോസ്മോഡ്രോമിലേക്ക് എത്തിക്കപ്പെട്ട ഉപഗ്രഹത്തെ വിക്ഷേപണ റോക്കറ്റില്‍ ഘടിപ്പിക്കുകയും ഉപകരണസംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തുകയും ചെയ്തു. വിക്ഷേപണത്തീയതിയും സമയവും തീരുമാനിക്കുന്നതിനു മുമ്പ് രൂപീകരിക്കപ്പെട്ടിരുന്ന څലോഞ്ച് കമ്മിഷന്‍چ ആണ് ഇവയൊക്കെയും പരിശോധനക്ക് വിധേയമാക്കിയത്. തുടര്‍ന്ന്, 1975 ഏപ്രില്‍ 19ന് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 13.00ന് ആര്യഭട്ട വിക്ഷേപിക്കപ്പെട്ടു. മ്രമണപഥത്തി ലെത്തിയ ഉപഗ്രഹം 620 കിലോമീറ്റര്‍ അപ്പോജി(ഭൂമിയില്‍ നിന്നും ഏറ്റവും അകലെ എത്തുമ്പോളുള്ള ദൂരം)യും 562 കിലോമീറ്റര്‍ പെരിജി(ഭൂമിയോട് ഏറ്റവും അടുക്കു മ്പോഴുള്ള ദൂരം)യും യും കൈവരിച്ചതായി നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായി. ഉപഗ്രഹത്തിലെ താപരോധകസംവിധാനം ശരിയായി പ്രവര്‍ത്തിച്ചതിനാല്‍ ഉപകരണങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുണ്‍ായിരുന്നു. ശ്രീഹരിക്കോട്ടയിലെ ഭൗമകേന്ദ്രത്തിലേക്ക് സിഗ്നലുകള്‍ എത്തിത്തുടങ്ങുകയും ബാംഗ്ളൂര്‍ കേന്ദ്രവുമായുള്ള ആശയവിനിമയം തടസമില്ലാതെ തുടരുകയും ചെയ്തു.

    എന്നാല്‍ നാലു ദിവസങ്ങള്‍ക്കുശേഷം സിഗ്നലുകളില്‍ ചില കുഴപ്പങ്ങള്‍ കുതുടങ്ങി. ശാസ്ത്രപരീക്ഷണങ്ങള്‍ക്കായി ഉള്‍ക്കൊള്ളിക്കപ്പെട്ടിരുന്ന മൂന്ന് ഉപകരണങ്ങള്‍ നിശബ്ദമായതായി കണ്‍ു. ഇവയിലേക്കുള്ള വൈദ്യുതിപ്രവാഹം തടസപ്പെട്ടതാ യിരുന്നു കാരണം. ഈ ഉപകരണങ്ങളെ പിന്നീട് ഭൗമകേന്ദ്രത്തില്‍ നിന്നും അയച്ച കമാന്‍ഡുകളിലൂടെ സ്വിച്ച്ഓഫ് ചെയ്തു. ഉപഗ്രഹത്തിലേക്ക് ഒരു ശബ്ദസന്ദേശം അയച്ചശേഷം അത് തിരിച്ച് ഭൂമിയിലേക്കയയ്ക്കുന്നതിലും സ്വീകരിക്കുന്നതിലും വിജയിക്കാനായത് വലിയ നേട്ടമായി. ശ്രീഹരിക്കോട്ടയില്‍ നിന്നും അയച്ച ശബ്ദസന്ദേശം ബാഗ്ളൂരിലെ ഭൗമകേന്ദ്രത്തിലാണ് സ്വീകരിച്ചത്. ചില ഇ.സി.ജി. (Electrocardiogram, ECG) സിഗ്നലുകളും സമാനരീതിയില്‍ അയയ്ക്കുകയും ബാംഗ്ളൂര്‍ കേന്ദ്രത്തില്‍ സ്വീകരിക്കുകയുമുണ്‍ായി. ഇന്ന് വളരെ പ്രചാരത്തിലെത്തിയിരിക്കുന്ന ടെലിമെഡിസിന്‍ എന്ന ഓണ്‍ലൈന്‍ ചികിത്സാരീതി സാധ്യമാക്കുന്നത് സംബന്ധിച്ചുള്ള ആദ്യപരീക്ഷണമായിരുന്നു ഇത്.

    ഉപഗ്രഹം ഉപയോഗിച്ചുള്ള കാലാവസ്ഥാനിരീക്ഷണം സാധ്യമാണോ എന്നറിയുന്നതി നായിരുന്നു മൂന്നാമത്തെ പരീക്ഷണം. അന്തരീക്ഷതാപനില, കാറ്റിന്‍റെ ഗതി, അതിന്‍റെ വേഗം എന്നിവ നിരീക്ഷിക്കാന്‍ ഉപഗ്രഹത്തിനാവുമോ എന്നാണ് പരീക്ഷിക്കപ്പെട്ടത്. ഇതിനായി ശ്രീഹരിക്കോട്ടയില്‍ പ്രത്യേകമായ സിഗ്നല്‍സ്വീകരണികള്‍ സ്ഥാപിക്ക പ്പെട്ടിരുന്നു. പൂനയിലെ കാലാവസ്ഥാഗവേഷണ കേന്ദ്ര ((India Meteorological Department, IMD) വുമായി സഹകരിച്ചുകൊണ്‍ായിരുന്നു ഇത്. ഈ പരീക്ഷണവും ഒരു വിജയമായിരുന്നു. ഇന്ത്യയിലെ ഏതൊരു കോണിലുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഏകോപിപ്പിക്കുവാനും കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടുതല്‍ കുറ്റമറ്റതാക്കാനും ഉപഗ്രഹസാങ്കേതികവിദ്യയ്ക്ക് കഴിയും എന്ന് ഇത് തെളിയിച്ചു. ഇത് കാര്‍ഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥയുള്ള ഇന്ത്യയുടെ പുരോഗതിയെ സഹായിക്കും എന്നത് ആര്യഭട്ടയെ കൂടുതല്‍ ശ്രദ്ധേയമാക്കി.

ആര്യഭട്ടയുടെ പിന്‍ഗാമി

ബഹിരാകാശത്ത് എത്തിയശേഷവും പ്രവര്‍ത്തനക്ഷമമാവുന്ന തരത്തിലുള്ള നിരീക്ഷണ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും അവ ശേഖരിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിലും ആദ്യ ഉപഗ്രഹം ആയിരിക്കവേതന്നെ ആര്യഭട്ട ഒരു വിജയമായത് ലോകശ്രദ്ധ നേടുന്നതായിരുന്നു. അതോടൊപ്പം, ഉപഗ്രഹത്തിന്‍റെ ട്രാക്കിങ് സംബന്ധമായ കാര്യങ്ങളിലും വിപുലമായ നെറ്റ്വര്‍ക്ക് ഒരുക്കുന്നതിലും അത് പ്രവര്‍ത്തനക്ഷമമാക്കുന്നതിലും ആര്യഭട്ട ഒരു നിമിത്തമായി. ഉപഗ്രഹത്തിന്‍റെ സ്ഥാനം, ഭ്രമണവേഗം എന്നിവ ക്യത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുക എന്നത് സാങ്കേതിക വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമായിരുന്നു. ഇതിനുള്ള കഴിവാര്‍ജ്ജിക്കുക എന്നത് ഐ.എസ്.ആര്‍.ഒ. ഇനിയും ഉയരങ്ങളിലേക്കെത്തും എന്നതിന്‍റെ ശുഭസൂചന നല്‍കുന്നതായിരുന്നു. ഇക്കാരണങ്ങളാല്‍, ആര്യഭട്ട വിക്ഷേപിച്ച് രണ്ട്  ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രാമതൊരു ഉപഗ്രഹം കൂടി വിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ള  കരാര്‍ സോവിയറ്റ് യൂണിയനുമായി ഒപ്പുവെക്കുകയുണ്‍ായി.

     ‘SEO’ അഥവാ څസാറ്റലൈറ്റ് ഫോര്‍ എര്‍ത്ത് ഒബ്സര്‍വേഷന്‍സ് (Satellite for Earth Observations)  എന്ന് പേരിട്ടിരുന്ന ഉപഗ്രഹം 1978 അവസാനത്തോടെ വിക്ഷേപിക്കുക യായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ ഭൂദ്യശ്യം പകര്‍ത്തുക എന്നതായിരുന്നു SEO-യുടെ മുഖ്യലക്ഷ്യം. ഇതിനായി രണ്ട് ടെലിവിഷന്‍ ക്യാമറകള്‍ ഉപഗ്രഹത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചിരുന്നു. ഒപ്പം, മൂന്ന് മൈക്രോവേവ് റേഡിയോമീറ്ററു കളും. ടെലിവിഷന്‍ ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലുള്ള ദ്യശ്യങ്ങള്‍ വ്യക്തതയോടെ നല്‍കാന്‍ കഴിയുമായിരുന്നു. ഒരൊറ്റ ഉപഗ്രഹഫോട്ടോ 340 ചതുരശ്രകിലോമീറ്റര്‍ വിസ്ത്യതിയിലുള്ള ഭൂപ്രദേശം ദ്യശ്യപരിധിയിലെത്തിക്കാന്‍ പര്യാപ്തമായിരുന്നു. ദ്യശ്യപ്രകാശത്തിലും നിയര്‍ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലും രണ്ട്  ഫോട്ടോകള്‍ ഒരേ സമയം പകര്‍ത്താ നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 

   ഇതുകൂടാതെ, സമുദ്രോപരിതലത്തിന്‍റെ താപനില നിരീക്ഷിക്കാനായി ‘SAMIR’  എന്ന ഉപകരണവും സജ്ജമാക്കുകയുണ്‍ായി. 'Microwave Radiometer System' എന്നതായിരുന്നു ഇതിന്‍റെ പൂര്‍ണ്ണരൂപം. കോസ്മിക് കിരണങ്ങളെക്കുറിച്ചുള്ള പഠനവും SEO-യുടെ ലക്ഷ്യങ്ങളിലൊന്നായി നിശ്ചയിക്കപ്പെടുകയുണ്‍ായി. 1979 ജൂണ്‍ 7ന് ഭാസ്കര1 (Bhaskara-1) എന്ന പേരില്‍ ഇത് വിക്ഷേപിക്കപ്പെട്ടു. 444 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം പരീക്ഷണാടിസ്ഥാനത്തിലുള്ളതും ഭൗമ നിരീക്ഷണത്തിനുള്ളതുമായ ഒരു വിദൂരസംവദന ഉപഗ്രഹം ആയിരുന്നു. ആര്യഭട്ട വിക്ഷേപിച്ച കാപൂസ്റ്റിന്‍ യാര്‍ (Kapustin Yar) എന്ന അതേ വിക്ഷേപണസ്ഥലത്തു നിന്നായിരുന്നു ഭാസ്കര1ഉം വിക്ഷേപിക്കപ്പെട്ടത്. വിക്ഷേപണത്തിനായി ഉപയോഗിച്ച റോക്കറ്റും ഒന്നുതന്നെയായിരുന്നു: څകോസ്മോസ്3എംچ (Kosmos-3M).  1984ല്‍ സോവിയറ്റ് യൂണിയന്‍ പുറത്തിറക്കിയ പോസ്റ്റേജ് സ്റ്റാമ്പില്‍ ആര്യഭട്ടയുടേയും ഭാസ്കര1, ഭാസ്കര2 എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

ആ രണ്ടു രൂപ നോട്ട് 

ആര്യഭട്ടയുടെ ചിത്രം ഉള്ള ഇന്ത്യന്‍ കറന്‍സി നോട്ട് 2 രൂപയുടേതാണെന്നത് ഏറ്റവും പ്രശസ്തമായ ഒരു പൊതുവിജ്ഞാനമാണ്. രണ്ടു രൂപ നോട്ട്  ഇന്ത്യയില്‍ മുമ്പേ നിലവിലുണ്‍ായിരുന്നു. 1943ലായിരുന്നു അത് ഏര്‍പ്പെടുത്തപ്പെട്ടത്. എന്നാല്‍, ഇത് പിന്നീട് പിന്‍വലിക്കപ്പെട്ടു. ആര്യഭട്ടയുടെ വിക്ഷേപണം വിജയമായതോടെ 1975ല്‍ രണ്ടു രൂപ നോട്ട് ആര്യഭട്ടയുടെ ചിത്രവുമായി വീണ്‍ും പുറത്തിറക്കപ്പെട്ടു. പതിമൂന്ന് ഇന്ത്യന്‍ഭാഷകളില്‍ അതില്‍ രണ്ടു രൂപ എന്ന് അച്ചടിച്ചിട്ടുണ്‍ായിരുന്നു. നോട്ടിന്‍റെ പുറകുവശത്തായിരുന്നു ആര്യഭട്ടയുടെ ചിത്രം. അതിന്‍റെ പശ്ചാത്തലത്തില്‍ ഭൂമിയും വരച്ചുചേര്‍ത്തിട്ടുണ്‍ായിരുന്നു. വലതുവശത്തുള്ള വാട്ടര്‍മാര്‍ക്കിനുള്ളില്‍ അശോകസ്തംഭം തെളിഞ്ഞുകാണാമായിരുന്നുവെങ്കിലും ഇതിന്‍റെ വെള്ളനിറംമൂലം അത് സൂര്യന്‍ ആണെന്ന് തോന്നുമായിരുന്നു! 

തിരിച്ചുവന്ന ആര്യഭട്ട!

1975 ഏപ്രില്‍ 19ന് വിക്ഷേപിക്കപ്പെട്ട ആര്യഭട്ട പിന്നീടൊരിക്കല്‍ക്കൂടി ഭൂമിയിലേക്ക് തിരിച്ചുവന്നിരുന്നു. 1992 ഫെബ്രുവരി 11നുള്ള ആ വരവ് പക്ഷേ അവസാനത്തേതായിരുന്നു. ഭൂമിയെ വലംവച്ചുകൊണ്‍ിരുന്ന ആര്യഭട്ട ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുകയും കത്തിയെരിയുകയും ചെയ്തു. പക്ഷേ, 1981 മാര്‍ച്ച് വരെ മാത്രമേ ആര്യഭട്ട പ്രവര്‍ത്തനക്ഷമമായിരുന്നുള്ളൂ. ആര്യഭട്ട വിക്ഷേപിക്കുന്നതിലേക്ക് ISRO-യെ നയിച്ച യൂ.ആര്‍.റാവു അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. (1932ല്‍ ഉഡുപ്പിയില്‍ ജനിച്ച യു.ആര്‍.റാവു 2017ലായിരുന്നു അന്തരിച്ചത്. വാഷിങ്ടണ്ണിലെ സാറ്റലൈറ്റ് ഹാള്‍ ഓഫ് ഫെയി'മില്‍ ഉള്‍പ്പെടുത്തപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞനുമായിരുന്നു 'സാറ്റലൈറ്റ് മാന്‍ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന യു.ആര്‍. റാവു    (ഉഡുപ്പി രാമചന്ദ്രറാവു). എന്നാല്‍ ആര്യഭട്ട വിക്ഷേപിക്കപ്പെടുമ്പോള്‍ സതീഷ് ധവാന്‍ ആയിരുന്നു ISRO-യുടെ ചെയര്‍മാന്‍: (19721984).


കാൽവിൻ ചക്രം@70

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ രാസപ്രവര്‍ത്തനമാണ് പ്രകാശസംശ്ളഷണം. കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകത്തെ പ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ ഭക്ഷ്യയോഗ്യമായ അന്നജം ആക്കി മാറ്റുന്നു. ഈ ഒരൊറ്റ ജൈവരാസപ്രവര്‍ത്തനമാണ് ജൈവമണ്ഡത്തിന്‍റെയാകെ ഭക്ഷണസ്രോതസ്സായി നിലനില്‍ക്കുന്നത്. ഹരിതസസ്യങ്ങള്‍ പ്രകാശസംശ്ളേഷണത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ജന്തുജീവികള്‍ നിലനില്‍ക്കുന്നത്. ഏറ്റവും ലളിതമായ അര്‍ത്ഥത്തില്‍ പ്രകാശോര്‍ജ്ജത്തിന്‍റെ ചംക്രമണമാണ് സംഭവിക്കുന്നതെങ്കിലും അടിസ്ഥാനതല ത്തില്‍ വളരെ സങ്കീര്‍ണ്ണമാണ് പ്രകാശസംശ്ളേഷണം എന്ന ജൈവരാസപ്രക്രിയ. 1954ലായിരുന്നു പ്രകാശസംശ്ളേഷണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ണ്ണമായും വിശകലനം ചെയ്തുകൊണ്ടുള്ള ആദ്യ പ്രബന്ധം പ്രസിദ്ധീക്യതമാവുന്നത്. മെല്‍വിന്‍ കാല്‍വിന്‍ (Melvin Calvin, 1911-1997), ആന്‍ഡ്രൂ ബെന്‍സണ്‍ (Andrew Benson, 1917-2015)ജെയിംസ് അലന്‍ ബെഷാം (James Alan Bassham, 1922-2012) എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ പ്രബന്ധം തയ്യാറാക്കിയത്. ഈ പ്രബന്ധത്തിൻറെ എഴുപതാം വാർഷികം ആയിരുന്നു 2025. 


'ഇരുണ്ട'ഘട്ടം തേടി

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കകാലത്ത് ശാസ്ത്രലോകം ഏറ്റവുമധികം അന്വേഷിച്ച രഹസ്യങ്ങളിലൊന്നായിരുന്നു പ്രകാശസംശ്ളേഷണം (Photosynthesis).. കാര്‍ബണ്‍ ഡൈഓക്സൈഡിനെ കാര്‍ബോഹൈഡ്രേറ്റ് ആക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് രണ്ട് ഘട്ടങ്ങള്‍ ഉണ്ടെന്നു മാത്രമാണ് അന്ന് അറിയാന്‍ കഴിഞ്ഞിരുന്നത്. പ്രകാശത്തില്‍ നിന്നുള്ള ഊര്‍ജ്ജം ആവശ്യമായി വരുന്ന ഒരു ഘട്ടവും പ്രകാശം ആവശ്യമില്ലാത്ത മറ്റൊരു ഘട്ടവും ഉണ്ടെന്ന് മാത്രമായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. ഏറെക്കാലം ഇത് ഒരു തെറ്റിദ്ധാരണയ്ക്കും ഇടനല്‍കിയിരുന്നു. പ്രകാശം ആവശ്യമില്ലാത്ത ഘട്ടം ഇരുട്ടില്‍ മാത്രം നടക്കുന്നതാണെന്ന് പലരും കരുതി. ഇക്കാരണത്താല്‍ ഈ ഘട്ടത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ക്ക് 'ഇരുണ്ടഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്' (Dark Reactions) എന്ന് പേര്‍ വിളിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ പ്രകാശത്തിന് യാതൊരു പങ്കും ഇല്ലാത്ത പ്രവര്‍ത്തനങ്ങളാണ് (Light Independent  Reactions)  ഇരുണ്ട ഘട്ടത്തില്‍ നടക്കുന്നത്. ഇന്ന് ഈ രണ്ടുഘട്ടങ്ങളേയും ഒരുമിച്ച് څപ്രകാശസംശ്ളേഷണംچ എന്ന് പറയുകയാണ് ചെയ്യുന്നത്. ഹരിതസസ്യങ്ങള്‍, ആല്‍ഗകള്‍, ബാക്ടീരിയ എന്നിവയില്‍ ഏറ്റവും സാധാരണമായി നടക്കുന്ന പ്രവര്‍ത്തനമാണിത്. പ്രകാശത്തിലെ ഊര്‍ജ്ജത്തെ ഉപയോഗിച്ച് കാര്‍ബണിനെ റെഡ്യൂസ് ചെയ്യുക എന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇത് ചാക്രികമായി നടക്കുന്ന ഒരു പ്രവര്‍ത്തനം കൂടിയാണ്. ഇക്കാരണത്താല്‍ ഇത് Photosynthetic Carbon Reduction Cycle’  എന്നും അറിയപ്പെടുന്നു. 1964ല്‍ മെല്‍വിന്‍ കാല്‍വിന്‍ (ഇതിന്‍റെ പേരില്‍ നൊബേല്‍ സമ്മാനിതനായി. ഇക്കാരണത്താല്‍, മുന്‍പറഞ്ഞ പ്രവര്‍ത്തനം 'കാല്‍വിന്‍ ചക്രം' (Calvin Cycle)  എന്ന പേരിലാണ് പ്രശസ്തമായത്. ചില അവസരങ്ങളില്‍ ഇത് 'കാല്‍വിന്‍ബെന്‍സണ്‍ ചക്രം' (Calvin-Benson Cycle) എന്നും അറിയപ്പെടാറുണ്ട്.


ഗവേഷണത്തിന്‍റെ തുടക്കം

പ്രകാശസംശ്ളേണം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് തുടക്കമായത് ഒരു ആണവപരീക്ഷണശാലയിലാണെന്നത് അതിശയമായി തോന്നാം. ഇന്ന് ലോറന്‍സ് ബെര്‍ക്കിലി നാഷണല്‍ ലബോറട്ടറി എന്ന പേരില്‍ പ്രശസ്തമായ പരീക്ഷണശാലയുടെ ഡയറക്ടറായിരുന്ന ഏണസ്റ്റ് ലോറന്‍സ് (Ernest Lawrence, 1901-1958),  1938ല്‍ സാം റൂബെന്‍ (Sam Ruben, 1913-1943),  മാര്‍ട്ടിന്‍ കാമെന്‍ (Martin, 1913-2002) എന്നിങ്ങനെയുള്ള രണ്ട് ഗവേഷകരെ പ്രകാശസംശ്ളേഷണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്നു. കാര്‍ബണിന്‍റെ റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ C-11  ഉപയോഗിച്ചായിരുന്നു അവര്‍ പഠനം നടത്തിയിരുന്നത്. എന്നാല്‍ ഇത് കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല. കാര്‍ബണിന് C-14 എന്ന മറ്റൊരു റേഡിയോ ആക്ടീവ് ഐസോടോപ്പ് ഉണ്ടെങ്കിലും അത് പരീക്ഷണത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ സാം റൂബെന്‍ അകാലചരമമടഞ്ഞു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിരുന്നതിനാല്‍ പുതിയൊരു ഗവേഷകനെ കണ്ടെത്താന്‍ ഏണസ്റ്റ് ലോറന്‍സിനു കഴിഞ്ഞു. അങ്ങനെയാണ് മെല്‍വിന്‍ കാല്‍വിന്‍ ബെര്‍ക്കിലി ലബോറട്ടറിയിലേക്കെത്തുന്നത്. മെല്‍വിന്‍ മറ്റൊരു യുവഗവേഷകനേയും ക്ഷണിച്ചു: ആന്‍ഡ്രൂ ബെന്‍സണ്‍ (Andrew Benson). .ബെര്‍ക്കിലിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്ന ബെന്‍സണ്‍ പിഎച്ച്ഡി ഗവേഷണത്തിനായി കാല്‍ടെക്കിലേക്ക് പോയതായിരുന്നു. 1942ല്‍ തിരിച്ചെത്തിയപ്പോള്‍ കാല്‍വിന്‍റെ കീഴിലുള്ള ഫോട്ടോസിന്തസിസ് ലാബോറട്ടറിയുടെ ഡയറക്ടര്‍ സ്ഥാനം അദ്ദേഹത്തിന് നല്‍കി.  ഒരു അധ്യാപകജോലി കൂടി ഏല്‍പ്പിക്കപ്പെട്ടിരുന്ന അദ്ദേഹം 1943ല്‍ ബെര്‍ക്കിലി വിട്ടുപോയെങ്കിലും കാല്‍ടെക്കില്‍ ആയിരുന്നപ്പോള്‍ നിരന്തരസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരു ഗവേഷകനുമായുള്ള ചര്‍ച്ചകള്‍ അദ്ദേഹത്തിന് ചില ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുകയുണ്ടായി. റോബര്‍ട്ട് എമേഴ്സണ്‍ (Robert Emerson, 1903-1959) എന്ന ഈ ഗവേഷകനുമായിച്ചേര്‍ന്ന്, അദ്ദേഹം വളരെക്കാലം മുമ്പുതന്നെ റൂബെന്‍, കാമെന്‍ എന്നിവര്‍  C-11 ഉപയോഗിച്ചു നാലുവര്‍ഷത്തോളം നടത്തിയ പഠനങ്ങള്‍ ആഴത്തില്‍ മനസിലാക്കിയിരുന്നു.


ആദ്യ പ്രബന്ധം

1947-ലാണ്, ബെന്‍സണും കാല്‍വിനും ചേര്‍ന്ന് അവര്‍ നടത്തിയ പരീക്ഷണത്തിന്‍റെ ആദ്യവിവരങ്ങള്‍ പുറത്തുവിടുന്നത്. കാര്‍ബണ്‍14 ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ ആല്‍ഗയെ ആണ് ഉപയോഗിച്ചിരുന്നത്. പ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ ആദ്യം നൈട്രജന്‍ വാതകം നല്‍കുകയും റേഡിയോ ആക്ടീവ് കാര്‍ബണിനെ ഒഴിച്ചുനിറുത്തുകയും ചെയ്തു. അതിനുശേഷം പൊടുന്നനെ കാര്‍ബണ്‍14 കടത്തിവിടുകയും 5 മിനിട്ട് സമയത്തേക്കുമാത്രം പ്രകാശം നിലനിറുത്തുകയും ചെയ്തു. അതിനുശേഷം പ്രകാശം പൂര്‍ണ്ണമായും ഒഴിവാക്കി. പ്രകാശസംശ്ളേഷണത്തിലൂടെ സ്യഷ്ടിക്കപ്പെട്ട കാര്‍ബോഹൈഡ്രേറ്റ് പരിശോധിച്ചതില്‍ അതില്‍ കാര്‍ബണ്‍14 ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി കണ്ടെത്തി. ഇതില്‍ നിന്നും പ്രകാശഘട്ടം പിന്നിട്ടതിനു ശേഷമാണ് കാര്‍ബണിന്‍റെ റിഡക്ഷനിലൂടെ കാര്‍ബോഹൈഡ്രേറ്റ് എന്ന അന്നജം നിര്‍മ്മിക്കപ്പെടുന്ന തെന്ന് തെളിയിക്കപ്പെട്ടു. റിബുലോസ് 1,5ബിസ്ഫോസ്ഫേറ്റ് (Ribulose 1,5-bis-phosphate) അഥവാ RuBP എന്ന അഞ്ച് കാര്‍ബണുകള്‍ അടങ്ങിയ പഞ്ചസാരതന്‍മാത്ര സ്യഷ്ടിക്കപ്പെടുന്നു എന്നതിന്‍റെ ആദ്യസൂചനയായിരുന്നു ഇത്. കാര്‍ബണ്‍ ഡൈഓക്സൈഡ് ഇതുമായി ചേരുന്ന പ്രവര്‍ത്തനംകാര്‍ബോക്സിലേഷന്‍ (Carboxylation)  എന്നാണറിയപ്പെടുന്നത്. ഇതാണ് കാര്‍ബണ്‍ ചക്രത്തില്‍ ആദ്യം നടക്കുന്നത്. ഇത് സംഭവിക്കുന്നു എന്നതിന് തെളിവൊരുക്കാന്‍ ബെന്‍സണും കാല്‍വിനും ചേര്‍ന്ന് നടത്തിയ പരീക്ഷണത്തിന് കഴിഞ്ഞു. പ്രകാശം ഇല്ലാതായതിനുശേഷവും അതില്‍ ഊര്‍ജ്ജത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. ഇത് ഒരുതരം നിരോക്സീകരണശേഷി (Reducing Power) ആയാണ് നിലനിന്നത്. ഇതിലൂടെ റിബുലോസ് 1,5 ബിസ് ഫോസ്ഫേറ്റ് പുനഃസ്യഷ്ടിക്കപ്പെടുന്നുവെന്നും അതിനാല്‍ ഇതൊരു ചാക്രികപ്രവര്‍ത്തനം ആണെന്നും അവര്‍ പറഞ്ഞു. പുനഃസ്യഷ്ടിക്കപ്പെട്ട റിബുലോസ് 1,5 ബിസ് ഫോസ്ഫേറ്റിന് വീണ്ടും മറ്റൊരു കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി കൂടിച്ചേരാന്‍ കഴിയുന്നു. അത് ഒരു ചക്രമെന്ന പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു! കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറച്ചുകൊടുത്താല്‍ ചക്രം മന്ദഗതിയിലാവുകയും റിബുലോസ് 1,5ബിസ്ഫോസ്ഫേറ്റ് അടിഞ്ഞുകൂടുകയും ചെയ്യും. ഇത് സംഭവിക്കാന്‍ പ്രകാശത്തിന്‍റെ സാന്നിധ്യം ആവശ്യമില്ല എന്ന് തെളിയിക്കാനും ബെന്‍സണും കാല്‍വിനും ചേര്‍ന്ന് നടത്തിയ പരീക്ഷണത്തിന് സാധിച്ചു.


1954-ലെ പ്രബന്ധം

കാര്‍ബണ്‍14 ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിനു പുറമേ, ഫോസ്ഫറസ് 32-ഉം ബെന്‍സണ്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. റിബുലോസ് 1,5 ബിസ് ഫോസ്ഫേറ്റ്  എന്നതിലേക്ക് ഈ റേഡിയോ ആക്ടീവ് ഫോസ്ഫറസ് നെ കടത്തിവിടാന്‍ അദ്ദേഹത്തിന് സാധിച്ചു. റിബുലോസ് 1,5 ബിസ് ഫോസ്ഫേറ്റ്  (RuBP) എന്നതില്‍ ഒന്നാമത്തെ കാര്‍ബണിലും അഞ്ചാമത്തെ കാര്‍ബണിലുമാണ് ഫോസ്ഫേറ്റ് ചേര്‍ന്നിരുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേരുമ്പോള്‍ അഞ്ച് കാര്‍ബണുകളുള്ള RuBP ആറു കാര്‍ബണുകളുള്ള ഒന്നായി മാറുകയും എന്നാല്‍ പെട്ടെന്നുതന്നെ മൂന്നു കാര്‍ബണുകളുള്ള രണ്ട് തന്‍മാത്രകളായി വേര്‍പെടുകയും ചെയ്യുന്നു. 3-ഫോസ്ഫോ ഗ്ളിസറേറ്റ് (3-Phosphoglycerate) എന്നാണ് ഈ മൂന്നു കാര്‍ബണ്‍ തന്‍മാത്ര അറിയപ്പെടുന്നത്. ചുരുക്കത്തില്‍ PGA.  ഇത് പിന്നീട് ഗ്ളിസറാല്‍ഡിഹൈഡ്-3-ഫോസ്ഫേറ്റ്  (Glyceraldehyde-3-phosphate) ആയി മാറുകയും അതില്‍ നിന്നും ഗ്ളൂക്കോസ് നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇതേ ഗ്ളിസറാല്‍ഡിഹൈഡ്-3-ഫോസ്ഫേറ്റ് തന്‍മാത്രയില്‍ നിന്നുമാണ് റിബുലോസ് 1,5 ബിസ് ഫോസ്‌ഫേറ്റ് (RuBP) പുനഃസ്യഷ്ടിക്കേണ്ടത്. എന്നാല്‍ മാത്രമേ, വീണ്ടുമൊരു കാര്‍ബണ്‍ ഡൈഓക്സൈഡിനെ സ്വീകരിക്കാനും കാല്‍വിന്‍ ചക്രം തുടര്‍ന്നുകൊണ്ടുപോവാനും കഴിയൂ. ഇക്കാര്യങ്ങള്‍ വെളിപ്പെട്ടതിലൂടെ പ്രകാശസംശ്ളേഷണം സാധ്യമാക്കുന്ന തരത്തിലുള്ള കാര്‍ബണിന്‍റെ സഞ്ചാരപഥം ഏറെക്കുറെ വെളിപ്പെടുകയുണ്ടായി. ഇത് സാധ്യമാക്കുന്ന രാസാഗ്നികളുടെ കാര്യത്തിലായിരുന്നു കൂടുതല്‍ വ്യക്തത വേണ്ടിവന്നിരുന്നത്. ഇതായിരുന്നു 1954-ലെ പ്രബന്ധം ആയി മാറിയത്. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണലിന്‍റെ 76 (7) ലക്കത്തില്‍, 17601770 പേജുകളിലായി, The Path of Carbon in Photosynthesis: XXI. The Cyclic Regeneration of Carbon dioxide Acceptor  എന്ന തലക്കെട്ടോടെയാണ് പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടത്.


റുബിസ്കോ

1947-ലെ പ്രബന്ധത്തില്‍, റിബുലോസ് 1,5ബിസ്ഫോസ്ഫേറ്റും കാര്‍ബണ്‍ ഡൈ ഓക്സൈഡു മായി ചേരുന്ന പ്രവര്‍ത്തനം സാധ്യമാക്കുന്ന രാസാഗ്നിയുടെ പേര് കാര്‍ബോക്സി ഡിസ്മ്യൂട്ടേസ് (Carboxydismutase) എന്നാണ് നല്‍കപ്പെട്ടത്. മെല്‍വിന്‍ കാല്‍വിന് ഇത്തരമൊരു പേരാണ് സ്വീകാര്യമായി തോന്നിയത്. എന്നാല്‍, കാര്‍ബോക്സിലേഷന്‍ നടത്താന്‍ കഴിയുന്ന ഇത്തരമൊരു രാസാഗ്നി യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നതിന് വ്യക്തമായ തെളിവ് ലഭ്യമായിരുന്നില്ല. ഹരിതസസ്യങ്ങളിലും പ്രകാശസംശ്ളേഷണം നടത്തുന്ന ആല്‍ഗകള്‍, ബാക്ടീരിയകള്‍ എന്നിവയില്‍ നിന്നും ഈ രാസാഗ്നി വേര്‍തിരിക്കപ്പെടാത്തതായിരുന്നു കാരണം. എന്നാല്‍ പില്‍ക്കാലത്ത് ഇതിന്‍റെ സാന്നിധ്യം വ്യാപകമായി തെളിയിക്കപ്പെട്ടു എന്ന് മാത്രമല്ല, ജീവലോകത്തില്‍ അഥവാ ഭൂമിയില്‍ ഏറ്റവുമധികം കാണപ്പെടുന്ന രാസാഗ്നി ഇതാണെന്ന് കണ്ടെത്തപ്പെട്ടു. കാല്‍ടെക്കിലെ സാം വൈല്‍ഡ്മാന്‍ (Samuel G. Wildman, 1912-2004) ആണ് ഇത് വേര്‍തിരിച്ചത്. 'ഫ്രാക്ഷന്‍1' എന്നാണ് അദ്ദേഹം ഇതിന് പേര്‍വിളിച്ചതെങ്കിലും ബെന്‍സണ്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവേളയില്‍ അത് മെല്‍വിന്‍ കാല്‍വിന്‍ കാര്‍ബോക്സി ഡിസ്മ്യൂട്ടേസ് എന്ന് പേര്‍ വിളിച്ച അതേ രാസാഗ്നിയാണെന്ന് കണ്ടെത്തി. 1957ല്‍ ജാക്വിസ് മായുഡോണു(Jacques Mayaudon)മായിച്ചേര്‍ന്ന് ബെന്‍സണ്‍ ഇത് ഒരു പ്രബന്ധമായി പ്രസിദ്ധീകരിച്ചു. ഈ രാസാഗ്നിയുടെ മുഴുവന്‍ പേര് റിബുലോസ് ബിസ് ഫോസ്ഫേറ്റ് കാര്‍ബോക്സിലേസ്/ഓക്സിജെനേസ് (Ribulose,-1,5-bis phosphate carboxylase/oxygenase) എന്നാണ്.   എന്നാല്‍ ഇതിന്‍റെ ചുരുക്കപ്പേരാണ് ഇന്ന് അതിലേറെ പ്രശസ്തം: 'റുബിസ്കോ' (RuBisCO). ഇതിലെ കൗതുകം എന്ന് പറയുന്നത്, ഒരു തമാശ എന്ന തരത്തിലാണ് ഇത് ഉന്നയിക്കപ്പെട്ടത് എന്നതത്രേ! സാം വൈല്‍ഡ്മാന്‍ വിരമിക്കുന്ന സെന്‍റ്ഓഫ് പാര്‍ട്ടിയില്‍ വെച്ച് ഡേവിഡ് ഏയ്സെന്‍ബെര്‍ഗ് (David Eisenberg, 1939-എന്ന അമേരിക്കന്‍ രസതന്ത്രജ്ഞനാണ് ഈ പേരിട്ടത്. ഈ രാസാഗ്നി, ڇകാര്‍ബോക്സിലേസ് മാത്രമല്ല, ഓക്സിജെനേസ് കൂടിയാണെന്നും അതോടൊപ്പം ഘടനാപരമായി അതൊരു ഡൈഫോസ്ഫേറ്റ് മാത്രമല്ല, ഒരു ബിസ് ഫോസ്ഫേറ്റ് കൂടിയാണെന്നുംڈ അതിനാല്‍ ഒരു വിളിപ്പേര് അത്യാവശ്യമാണെന്നും പറഞ്ഞാണ് ഡേവിഡ് ഏയ്സെന്‍ബെര്‍ഗ് 'റുബിസ്കോ'  എന്ന പേര് നിര്‍ദ്ദേശിച്ചത്. ഇത് ശാസ്ത്രലോകത്തിന് പുറത്തുപോലും ആ പേരിനെ പ്രശസ്തമാക്കുകയും ചെയ്തു. ഇത് എഴുതുമ്പോള്‍ മുഴുവനും ചെറിയ അക്ഷരം ഉപയോഗിച്ച് എഴുതണം എന്നതാണ് അംഗീക്യതമായ രീതി. അതായത്:rubisco.


കാല്‍വിനും ബെന്‍സണും

കാല്‍വിന്‍ ചക്രം പ്രസിദ്ധീക്യതമായ 1954ലെ പ്രബന്ധം, 1953ലാണ് പ്രസിദ്ധീകരണത്തിനായി സമര്‍പ്പിക്കപ്പെട്ടത്. അന്നു മുതല്‍ കാല്‍വിനും ബെന്‍സണും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ വന്നുചേര്‍ന്നു. കാല്‍വിന്‍ ആയിരുന്നു പരീക്ഷണശാലയുടെ മേധാവി. പക്ഷേ, ബെന്‍സണ്‍ താന്‍ നടത്തുന്ന കണ്ടെത്തലുകള്‍ കാല്‍വിനെ അറിയിക്കാതെയായി. തുടര്‍ന്ന്, 1954 ഡിസംബറില്‍ മെല്‍വിന്‍ ബെന്‍സണെ പിരിച്ചുവിട്ടു. അതിനുമുമ്പേ ബെന്‍സണ്‍ കാല്‍ടെക്കിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. സാം വൈല്‍ഡ്മാന്‍, ഫ്രാക്ഷന്‍1 എന്ന പേരില്‍ റുബിസ്കോ വേര്‍തിരിച്ച വിവരം അദ്ദേഹം അറിയാനിടയായത് അങ്ങനെയാണ്. 1964ല്‍, നോബേല്‍സമ്മാനം സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ കാല്‍വിന്‍, ബെന്‍സണിന്‍റെ പങ്കിനെക്കുറിച്ച് വളരെ തുച്ഛമായ പരാമര്‍ശം മാത്രമേ നടത്തിയുള്ളൂ. ബെന്‍സണ്‍ പ്രസിദ്ധീകരിച്ച രണ്ട് പ്രബന്ധങ്ങളെക്കുറിച്ച് മാത്രമേ കാല്‍വിന്‍ പറഞ്ഞുള്ളൂ. പ്രകാശസംശ്ളേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉരുത്തിരിയുന്ന ജൈവസംയുക്തങ്ങളെ ഒരൊറ്റ ക്രൊമാറ്റോഗ്രാഫി പേപ്പറില്‍ പതിപ്പിച്ചുകൊണ്ട് ബെന്‍സണ്‍ പ്രസിദ്ധീകരിച്ച പ്രബന്ധമടക്കം പ്രധാനപ്പെട്ടവയെല്ലാം കാല്‍വിന്‍ ഒഴിവാക്കി. അതുകൊണ്ട്, ഇപ്പോഴും പല പഴയ പുസ്തകങ്ങളിലും കാല്‍വിന്‍ ചക്രം 'കാല്‍വിന്‍ സൈക്കിള്‍' എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


മൂന്നാമതൊരാള്‍

റേഡിയോ ആക്ടീവതയുള്ള കാര്‍ബണ്‍ കടത്തിവിടുന്നതിലെ സൂക്ഷ്മതയ്ക്ക് അനുസരണമായാണ് പ്രകാശസംശ്ളേഷണത്തിലെ ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യം അറിയാന്‍ കഴിഞ്ഞിരുന്നത്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എത്ര കുറഞ്ഞ സമയത്തേക്ക് റേഡിയോ കാര്‍ബണ്‍ കടത്താന്‍ കഴിയുന്നു എന്നതിലൂടെ പരീക്ഷണഫലം കൂടുതല്‍ മെച്ചപ്പെട്ടിരുന്നു. 0.4 സെക്കന്‍ഡ് നേരം എന്ന ഏറ്റവും കുറഞ്ഞ സമയം സാധ്യമാക്കിയ ഒരു ഉപകരണം ബെന്‍സണും കാല്‍വിനും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തിരുന്നു. څലോലിപോപ്പ്' (Lollipopഎന്നായിരുന്നു ഇവര്‍ ഇതിനെ വിളിച്ചിരുന്നത്. എന്നാല്‍ അവരോടൊപ്പമുള്ള ഒരു സഹഗവേഷകന്‍ ഇതിനു പകരം ഒരു ചെറിയ പരിഷ്കരണം വരുത്തിയ ഉപകരണമാണ് ഉപയോഗിച്ചത്. ഇതിലൂടെ, 0.4 സെക്കന്‍ഡ് നേരത്തേക്കുള്ള റേഡിയോ കാര്‍ബണിന്‍റെ കടത്തല്‍ സാധ്യമാവുന്നു എന്നതിനോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ആവശ്യാനുസരണം വ്യത്യാസപ്പെടുത്താനും കഴിഞ്ഞിരുന്നു. ഇതാണ് കാല്‍വിന്‍ ചക്രത്തിന്‍റെ കണ്ടെത്തല്‍ കൂടുതല്‍ എളുപ്പമാക്കിയത്. ജെയിംസ് അലന്‍ ബെഷാം (James Alan Bassham എന്നായിരുന്നു ഈ ഗവേഷകന്‍റെ പേര്. ബെന്‍സണ്‍ മുന്‍കൂട്ടിക്കണ്ട ചില ജൈവസംയുക്തങ്ങളുടെ ഘടന കണ്ടെത്തിയതും ബെഷാം എന്ന ഈ ഗവേഷകനായിരുന്നു. പ്രകാശസംശ്ളേണത്തിലെ ജൈവരാസപ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജനില തുലനപ്പെടുത്തിയതും ബെഷാം ആയിരുന്നു. പ്രകാശസംശ്ളേഷണത്തിലെ കാര്‍ബണിന്‍റെ സഞ്ചാരപഥം അതിന്‍റെ രാസസ്വഭാവത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം അറിയപ്പെടേണ്ടത് എന്ന അഭിപ്രായക്കാരനുമായിരുന്നു ബെഷാം. അതുകൊണ്ട്, ഫോട്ടോസിന്തറ്റിക് കാര്‍ബണ്‍ റിഡക്ഷന്‍ സൈക്കിള്‍ (Photosynthetic Carbon Reduction Cycleഎന്ന പേരാണ് അദ്ദേഹം അതിന് നിര്‍ദ്ദേശിച്ചതും. 'കാല്‍വിന്‍ ചക്രം' എന്നതുപോലെ ഒരു വ്യക്തിയുടെ പേരില്‍ അത് അറിയപ്പെടുന്നതില്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരുന്നു. അത് സംഭവിച്ചില്ല എന്ന് പറയേണ്ടതില്ലല്ലോ! വളരെ അപൂര്‍വ്വമായി മാത്രമാണ് അത് 'കാല്‍വിന്‍ബെന്‍സണ്‍ബെഷാം സൈക്കിള്‍' (Calvin-Benson-Bassham  Cycleഎന്നറിയപ്പെടുന്നത്.


.......................................................................................

മെല്‍വിന്‍ കാല്‍വിന്‍ (Melvin Calvin, 1911-1997): 1911 ഏപ്രില്‍ 8ന്, അമേരിക്കയിലെ മിനിസോട്ടയില്‍ ജനിച്ചു. ലിത്വാനിയ സ്വദേശിയായിരുന്ന പിതാവ് ഏലിയാസ് കാല്‍വിന്‍ ഒരു ചുരുട്ടുനിര്‍മ്മാണത്തൊഴിലാളി യായിരുന്നു. ഒഴിവുസമയങ്ങളില്‍ മോട്ടോര്‍ മെക്കാനിക് ആയും അദ്ദേഹം പണിയെടുത്തു. മാതാവായ റോസ് റഷ്യക്കാരിയായിരുന്നു. 1935ല്‍ മിനിസോട്ട സര്‍വ്വകലാശാലയില്‍ നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1937ല്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ അധ്യാപകനായി ചേര്‍ന്നു. തുടര്‍ന്ന്, ലോറന്‍സ് ബെര്‍ക്കിലി നാഷണല്‍ ലബോറട്ടറിയിലേക്കുള്ള ക്ഷണം സ്വീകരിച്ച് അവിടേക്ക് പോയി. 1954ല്‍, പ്രകാശസംശ്ളഷണത്തിലെ കാര്‍ബണ്‍ പരിപഥം സംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചു. 1961ല്‍, രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം നേടി. 'മിസ്റ്റര്‍ ഫോട്ടോസിന്തസിസ്എന്ന വിളിപ്പേര് പ്രശസ്തമായിരുന്നു.


ആന്‍ഡ്രൂ ബെന്‍സണ്‍ (Andrew Alm Benson, 1917-2015): 1917 സെപ്റ്റംബര്‍ 24ന്, കാലിഫോര്‍ണിയ യില്‍ ജനിച്ചു. സ്വീഡിഷ് വംശജനായ പിതാവ് ഒരു ഡോക്ടറായിരുന്നു. 1942ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1946ല്‍, മെല്‍വിന്‍ കാല്‍വിന്‍റെ ക്ഷണം സ്വീകരിച്ച് ലോറന്‍സ് ബെര്‍ക്കിലി നാഷണല്‍ ലബോറട്ടറിയിലേക്ക് പോയി. 1954ല്‍, കാല്‍വിന്‍, ബെഷാം എന്നിവരുമായിച്ചേര്‍ന്ന് പ്രകാശസംശ്ളഷണത്തിലെ കാര്‍ബണ്‍ പരിപഥം സംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചു. തികഞ്ഞ യുദ്ധവിരുദ്ധനായിരുന്ന അദ്ദേഹത്തിന്‍റെ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ അക്കാദമിക വളര്‍ച്ചക്ക് പല വിഘാതങ്ങളും സ്യഷ്ടിച്ചിരുന്നു. 'ദ അറ്റോമിക് മാന്‍' എന്ന വിളിപ്പേര് പ്രശസ്തമായിരുന്നു.


ജെയിംസ് അലന്‍ ബെഷാം (James Alan Bassham, 1922-2012): 1922 നവംബര്‍ 26ന്, കാലിഫോര്‍ണിയ യില്‍ ജനിച്ചു. മെല്‍വിന്‍ കാല്‍വിന്‍ തലവനായുള്ള ബയോ ഓര്‍ഗാനിക് ലാബോറട്ടറിയില്‍ ആയിരുന്നു ബിരുദപഠനവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയത്. പ്രകാശസംശ്ളേഷണത്തിലെ കാര്‍ബണ്‍ നിരോക്സീകരണം ആയിരുന്നു വിഷയം. 1949ല്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. പ്രകാശസംശ്ളേഷണവുമായി ബന്ധപ്പെട്ട രാസപ്രവര്‍ത്തനങ്ങളിലെ ഊര്‍ജ്ജസംതുലനം സംബന്ധമായി സ്വന്തമായ കണ്ടെത്തലുകള്‍ നടത്തി.

Reference: https://biosciences.lbl.gov/biosciences-area-history/calvin-cycle-continued/