Thursday, July 14, 2011
സ്പേസ് ഷട്ടിലുകള്‍ക്ക് വിട
1960കളുടെ തുടക്കത്തില്‍, അമേരിക്ക അതീവരഹസ്യമായി ഒരു വിമാനം നിര്‍മിക്കുകയുണ്ടായി. വെറും വിമാനമായിരുന്നില്ല അത്. പറന്നുയരാന്‍ വിമാനത്താവളം വേണ്ടാത്ത വിമാനം. റോക്കറ്റ് ഉപയോഗിച്ചാണ് വിമാനം മുകളിലേക്കുയരുക. അതുമാത്രമല്ല, റോക്കറ്റ് ഉള്ളതുകൊണ്ട് എത്ര ഉയരംവരെയും പോവാം. തിരിച്ചിറങ്ങുന്നതു പക്ഷേ, സാധാരണ വിമാനംപോലെയും. ശാസ്ത്രനോവലുകളുടെ താളുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവന്ന ഒരു സങ്കല്‍പ്പമായിരുന്നു അത്.
'എക്സ്-37' എന്നായിരുന്നു ഈ പരീക്ഷണ വിമാനത്തിന്റെ അന്നത്തെ പേര്. അന്ന് അതു പറപ്പിക്കാനായി അമേരിക്ക തെരഞ്ഞെടുത്ത വൈമാനികനാണ് പിന്നീട് ചന്ദ്രനില്‍ കാലുറപ്പിക്കുന്ന ആദ്യ മനുഷ്യനായത്- നീല്‍ ആംസ്ട്രോങ്. ആംസ്ട്രോങ് തുടക്കംനല്‍കിയ ഈ 'റോക്കറ്റ്-വിമാനങ്ങള്‍' പില്‍ക്കാലത്ത് മറ്റൊരു പേരിലാണ് അറിയപ്പെട്ടത്- 'സ്പേസ് ഷട്ടില്‍'.
ഡിസ്കവറി, എന്‍ഡവര്‍ എന്നീ പേരുകളില്‍ ഏറെക്കാലം അവ അമേരിക്കന്‍ ബഹിരാകാശഗവേഷണങ്ങളുടെ അമരക്കാരായിരുന്നു. എന്നാല്‍ ചരിത്രത്തില്‍നിന്നു ചരിത്രത്തിലേക്കു പറഞ്ഞ 'റോക്കറ്റ്-വിമാന'ങ്ങളുടെ ഈ പദ്ധതി അമേരിക്ക അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ജൂലൈ എട്ടിന്, 'അറ്റ്ലാന്റിസ്' എന്നുപേരുള്ള സ്പേസ് ഷട്ടില്‍ വിക്ഷേപിച്ചതോടെ വിസ്മയങ്ങളുടെ വഴിവിളക്കായിരുന്ന ഷട്ടില്‍ പദ്ധതി അമേരിക്ക ഉപേക്ഷിക്കുകയാണ്.
ഇത്രയും വിജയകരമായൊരു പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ 'നാസ' എന്തിന് ഉപേക്ഷിക്കുന്നു എന്നതിന് ഔദ്യോഗികമായ വിശദീകരണങ്ങള്‍ പലതാണ്. അതില്‍ ഒന്നാമതായി പറയുന്നത് ഷട്ടിലുകള്‍ പലതും കാലപ്പഴക്കത്താല്‍ കണ്ടംചെയ്യേണ്ട അവസ്ഥയിലാണെന്നാണ്. 'ഒന്നിലധികംതവണ ഉപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശവാഹനം' എന്ന അര്‍ഥത്തിലും അതിന്റെ അവതരണം എന്ന നിലയ്ക്കുമാണ് 'നാസ' സ്പേസ് ഷട്ടില്‍ പദ്ധതിക്കു തുടക്കമിട്ടത്.
പല പേരുകളില്‍ അഞ്ചോളം സ്പേസ് ഷട്ടിലുകള്‍ സ്വന്തമായുണ്ടായിരുന്ന നാസ അവയെ ഓരോന്നിനെയും അനേകം തവണ ഉപയോഗിച്ചിട്ടുണ്ട്.
ഓരോ ദൌത്യവും പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍, ചില്ലറ മിനുക്കുപണികളൊക്കെ നടത്തി അടുത്ത യാത്രയ്ക്ക് തയ്യാറാക്കും. ഇങ്ങനെ പലതവണ പറന്ന്, പഴഞ്ചനായവയ്ക്ക് സ്വയം വിരമിക്കാന്‍ അവസരമൊരുക്കുന്നു എന്നാണ് 'നാസ'യുടെ പക്ഷം.അതേസമയം താങ്ങാനാവാത്ത സാമ്പത്തികബാധ്യതയാണ് അമേരിക്കയെ ഇതിനു നിര്‍ബന്ധിക്കുന്നതെന്ന് അണിയറഭാഷ്യവുമുണ്ട്. ഒന്നരദശലക്ഷം കോടി ഡോളര്‍ ചെലവാകും ഒരു സ്പേസ് ഷട്ടില്‍ നിര്‍മിക്കാന്‍. ഒരു വിക്ഷേപണത്തിനു വേണ്ടിവരുന്ന ചെലവ് 500 ദശലക്ഷം ഡോളറോളവും. നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ ഇത്തരമൊരു ഭാരം തുടര്‍ന്നും താങ്ങാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നതാണ് സ്പേസ് ഷട്ടിലുകളുടെ 'നിര്‍ബന്ധിത പിരിച്ചുവിടലി'നു കാരണമായത്.
കൂടുതല്‍ കാര്യക്ഷമതയാര്‍ന്ന സ്പേസ് ഷട്ടിലുകള്‍ നിര്‍മിക്കാനുള്ള അവസരമൊരുക്കുന്നതിനാണ് താല്‍ക്കാലികമായ ഈ 'മാറ്റിനിര്‍ത്തലെ'ന്ന മറ്റൊരു വിശദീകരണവും സമാശ്വാസമെന്നതുപോലെ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ട്. 2004ല്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷാണ് സ്പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തുന്നതായി ആദ്യം പ്രഖ്യാപിച്ചത്. അന്ന്, അതിനനുബന്ധമായി അദ്ദേഹം പറഞ്ഞത് ചന്ദ്രനെയും ചൊവ്വയെയും കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അവസരമൊരുക്കാന്‍ താല്‍ക്കാലികമായി 'സ്പേസ് ഷട്ടില്‍' എന്ന ഭാരം അവരില്‍നിന്ന് ഒഴിവാക്കുന്നു എന്നാണ്.
എന്നാല്‍, ഒബാമഭരണകൂടം അതില്‍ ഒന്നിനെക്കൂടി ഒഴിവാക്കി- ചാന്ദ്രദൌത്യങ്ങള്‍ ഇനി വേണ്ടെന്ന്. പകരം ചൊവ്വയെ കൂടുതല്‍ പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പക്ഷേ, ഒരുവേള അമേരിക്ക ചൊവ്വാദൌത്യങ്ങള്‍ പുനരുജ്ജീവിച്ചാലും അതിലേക്കു പറക്കുന്ന വാഹനങ്ങളില്‍ 'നാസ' എന്ന പേര് ഇനിമേല്‍ ഉണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യം. ചില സ്വകാര്യകമ്പനികളുടെ പേരാവും ഇനി അവയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
അതിലൊന്നാണ് 'സ്പേസ്-എക്സ്' എന്ന ചുരുക്കപ്പേരിലറിയുന്ന 'സ്പേസ് എക്സ്പ്ളൊറേഷന്‍ കോര്‍പറേഷന്‍' എന്ന കമ്പനി. 'ഡ്രാഗണ്‍ ക്യാപ്സ്യൂള്‍' (Dragon Capsule) എന്നു പേരിട്ടിരിക്കുന്ന അവരുടെ സ്പേസ് ഷട്ടില്‍ തയ്യാറാവുകയാണ്. അതുവരെ റഷ്യയുടെ ബാഹ്യാകാശ വാഹനങ്ങളെയാവും അമേരിക്ക ആശ്രയിക്കുക. ബഹിരാകാശ ഗവേഷണരംഗത്ത് സോവിയറ്റ് യൂണിയനൊപ്പം നേട്ടങ്ങള്‍കൊയ്ത ഒരു മഹാരാജ്യം ഇവ്വിധം തോറ്റുപി•ാറുന്നതും ഒരുപക്ഷേ ചരിത്രത്തിലെ അനിവാര്യതയാകാം.
സോവിയറ്റ് യൂണിയന്റെ സ്പേസ് ഷട്ടില്‍
അമേരിക്ക സ്പേസ് ഷട്ടിലുകള്‍ വികസിപ്പിച്ചതിനു സമാന്തരമായി ബാഹ്യാകാശ വാഹനപദ്ധതികളുമായി ബഹുദൂരം മുന്നോട്ടുപോയത് സോവിയറ്റ് യൂണിയനായിരുന്നു. അമേരിക്ക തങ്ങളുടെ ബഹിരാകാശഗവേഷണത്തെ കുപ്രസിദ്ധമായ 'നക്ഷത്രയുദ്ധ' (Star War) പരിപാടിയുമായി ബന്ധപ്പെടുത്തിയതായിരുന്നു കാരണം. അമേരിക്ക ആദ്യകാലങ്ങളില്‍ നിര്‍മിച്ച സ്പേസ് ഷട്ടില്‍ മാതൃകകളില്‍ പലതും പരീക്ഷണാര്‍ഥം ഏറെ സമയം ചെലവഴിച്ചത് അന്ന് ഏറെ പ്രശ്നബാധിതമായിരുന്ന അഫ്ഗാനിസ്ഥാനു മുകളിലായിരുന്നു എന്നത് അവയുടെ സൈനികമുഖവും വെളിപ്പെടുത്തുന്നതായിരുന്നു.
'ബുറാന്‍' എന്ന പേരില്‍ സ്പേസ് ഷട്ടില്‍ നിര്‍മിച്ചുകൊണ്ടായിരുന്നു സോവിയറ്റ് യൂണിയന്‍ ഇതിനു മറുപടി പറഞ്ഞത്. റഷ്യന്‍ഭാഷയില്‍ 'മഞ്ഞുകാറ്റ്' (Snow Storm) എന്ന് അര്‍ഥംവരുന്ന ഈ സ്പേസ് ഷട്ടിലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് സോവിയറ്റ് യൂണിയന്‍ 'മിര്‍' ബഹിരാകാശനിലയം നിര്‍മിച്ചത്. 'ബുറാന്‍' സ്പേസ് ഷട്ടിലുകളുടെ പിന്‍തലമുറകളെയാണ് അമേരിക്ക തങ്ങളുടെ ബാഹ്യാകാശയാത്രകള്‍ക്കായി ഇനിമേല്‍ ആശ്രയിക്കാനൊരുങ്ങുന്നതും. ഇപ്പോള്‍ റഷ്യയുടെ കൈവശമുള്ള ഈ സ്പേസ് ഷട്ടിലുകള്‍ വാടകയ്ക്ക് ഉപയോഗിക്കാനാണ് അമേരിക്കയുടെ പരിപാടി.
ഇനിയെന്ത്?
വിരമിക്കുന്ന സ്പേസ് ഷട്ടിലുകളെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശനവസ്തുവാക്കാനാണ് 'നാസ'യുടെ തീരുമാനം. (വന്‍തുകയ്ക്ക് ലേലത്തില്‍ വില്‍ക്കുകയായിരുന്നു ഇവയെ. 'ഡിസ്കവറി' യായിരുന്നു ഔദ്യോഗികമായി ആദ്യം വിരമിച്ചത്). സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രദര്‍ശനശാലയിലാകും ഡിസ്കവറി ഇനി വിശ്രമിക്കുക. 'എന്‍ഡവര്‍' ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സയന്‍സ് സെന്ററിലേക്കു പോവും. 'എന്റര്‍പ്രസ്' ന്യൂയോര്‍ക്കിലെ ഇന്ററെപിഡ് സീ, എയര്‍, സ്പെയ്സ് മ്യൂസിയത്തിലാണ് ഇനിയുണ്ടാവുക.
'അറ്റലാന്റിസ്' അതിന്റെ 12-ദിന ദൌത്യംകഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കെന്നഡി സ്പേസ് സെന്ററില്‍ പ്രദര്‍ശനത്തിനുവയ്ക്കും. ഇതോടെ സ്പേസ് ഷട്ടിലുകളുടെ പ്രശ്നം തീരും. പക്ഷേ, സ്പേസ് ഷട്ടില്‍ പദ്ധതി അവസാനിക്കുന്നതോടെ തൊഴില്‍രഹിതരാവുന്ന അസ്ട്രോനോട്ടു (ബഹിരാകാശസഞ്ചാരി) കളെക്കുറിച്ച് 'നാസ' മൌനംപാലിക്കുകയാണ്. ബഹിരാകാശയാത്രികരും സാങ്കേതികവിദഗ്ധരുമടക്കം 24,000 പേരുടെയും തൊഴില്‍ ഇതോടെ നഷ്ടമാവുകയാണ്.
Friday, June 24, 2011
വംശനാശത്തിന്റെ ചിറകടികള്‍ ഇന്ത്യയിലും
ഇന്ത്യക്ക് ദേശീയപക്ഷി ഇല്ലാതിരുന്നകാലത്തെ കഥയാണ്. അങ്ങനെയൊരെണ്ണത്തെക്കുറിച്ച് സര്‍ക്കാരും ശാസ്ത്രസമൂഹവും ആലോചിക്കുന്ന സമയം. അഭിപ്രായം ആരാഞ്ഞുള്ള കത്ത് മറ്റു പലര്‍ക്കും കിട്ടിയ കൂട്ടത്തില്‍ പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഡോ. സാലിം അലിക്കും കിട്ടി. അന്ന് അതിനയച്ച മറുപടിയില്‍ അദ്ദേഹം നിര്‍ദേശിച്ചത് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' എന്ന പക്ഷിയെയായിരുന്നു.
ലോകത്ത് ഇന്നുള്ള പറക്കാന്‍കഴിയുന്ന പക്ഷികളില്‍ ഭാരംകൂടിയ പക്ഷിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'. വംശനാശഭീഷണിയാല്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയും അന്നേ ഉണ്ടായിരുന്നു. പോരാത്തതിന് ഇന്ത്യയിലും പാകിസ്ഥാനിലുമായി പുല്‍മേടുകളെന്ന ഒരേതരം ജീവപരിസരത്തെ ആവാസമാക്കുന്ന ഒരേയൊരു പക്ഷി എന്ന സവിശേഷതയും. അത്തരത്തില്‍ അയല്‍സൌഹൃദത്തിന്റെ പ്രതീകമാവാനും അതിനു കഴിയുമായിരുന്നു. ഇതൊക്കെയും കണക്കിലെടുത്താണ് സാലിം അലി കത്തെഴുതിയത്.
പക്ഷേ, സാമാന്യജനത്തിന് പരിചയമില്ലാത്ത പേര് എന്ന നിലയ്ക്കാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന് ആ സ്ഥാനം പോയത്. 'പേരുകേട്ട' മയില്‍ ആ സ്ഥാനം കൈയടക്കുകയും ചെയ്തു. അന്ന് നേരിട്ട ദുര്യോഗം 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'നുള്ള വംശനാശഭീഷണി രൂക്ഷമായി തുടരാനും ഇടയാക്കി. ഇപ്പോഴിതാ, പേരിലെ അപ്രശസ്തിക്കു നല്‍കാവുന്ന ഏറ്റവും വലിയ വിലയും- വംശനാശം നേരിടുന്ന ജീവികളുടേതായി 2011ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഒന്നാമതായി ഈ പേര് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'!
മുഗള്‍ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെപോലും പ്രത്യേക പരാമര്‍ശത്തിനു പാത്രമായ പക്ഷിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'. ഡെക്കാന്‍ സമതലങ്ങളില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഇതിനെ മറാത്തക്കാര്‍ 'ഹൂം' എന്നാണ് വിളിച്ചിരുന്നത്. ഇടിനാദംപോലെ പേടിപ്പെടുത്ത ശബ്ദമായിരുന്നു കാരണം. വേട്ടക്കാരെ ആക്രമിക്കുന്ന സ്വഭാവത്താലും ഇവ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു.
പെണ്‍പക്ഷികളെ മാത്രമായിരുന്നു സാധാരണ വേട്ടക്കാര്‍ക്കു കിട്ടിയിരുന്ത്. കാട്ടില്‍ തീപടര്‍ത്തുമ്പോള്‍, പെണ്‍പക്ഷികള്‍ അവയുടെ കൂട്ടിലേക്ക് ഓടിയെത്തി
മുട്ടയെയും കുഞ്ഞുങ്ങളെയും ചിറകുകള്‍ കൊണ്ടു പൊതിഞ്ഞ് അനങ്ങാതിരിക്കുന്ന സ്വഭാവത്താലാണിത്. മധ്യപ്രദേശിലെ ഗാട്ടിഗാവോണ്‍, കാരിയ എന്നീ വന്യജീവിസങ്കേതങ്ങളിലാണ് ഇപ്പോള്‍ ഇവയെ കാണാവുന്നത്. കൃത്രിമ പുനരുല്‍പ്പാദന (Captive Breeding) ശ്രമങ്ങള്‍ക്ക് ഇതുവരെയും പരാജയമാണ് ഫലം.
അന്തര്‍ദേശീയ പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎന്‍ (ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്വറല്‍ റിസോഴ്സസ്) വംശനാശഭീഷണി നേരിടുന്ന ജീവികള്‍സംബന്ധമായി വര്‍ഷംതോറും പുതുക്കിനിശ്ചയിക്കുന്ന പട്ടികയിലാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' ഉള്‍പ്പെട്ടിട്ടുള്ളത്. 'റെഡ് ഡാറ്റാ ബുക്' അഥവാ 'ചുവന്ന വിവരങ്ങളുടെ പട്ടിക' എന്നറിയപ്പെടുന്ന ഇതിലെ പക്ഷികളുടെ വിഭാഗമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
'വംശനാശഭീഷണിയുള്ളത്' (Endangered) എന്ന നിലയിലായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷമായി 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന്റെ നില. 2008-ലെ കണക്കെടുപ്പില്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി ഇവയുടെ എണ്ണം ആയിരത്തില്‍താഴെയാണ്. അടുത്തിടെ നടന്ന നിരീക്ഷണത്തില്‍ അത് 250നു താഴേക്കു പോയതായി കണ്ടെത്തി. ഇതുകാരണമാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' ഇതാദ്യമായി 'തീവ്രമായ വംശനാശഭീഷണി നേരിടുന്നത്' (Critically Endangered) എന്ന വിഭാഗത്തിലേക്കു മാറിയത്.
ഇന്ത്യയിലെ പക്ഷിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നിഷ്ക്രിയമായി ഏട്ടിലുറങ്ങുന്നു എന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നാണ് പക്ഷിസ്നേഹികളും പക്ഷിസംരക്ഷണപ്രവര്‍ത്തകരും പറയുന്നത്. അതേസമയം യൂറോപ്പ്, അമേരിക്ക, മധ്യപൂര്‍വമേഖലയിലെരാജ്യങ്ങള്‍എന്നിവിടങ്ങളില്‍വംശനാശപ്പട്ടികയിലായിരുന്ന പല പക്ഷികളും വംശനാശഭീഷണിയില്ലാത്തവയുടെ കൂട്ടത്തിലേക്കു വന്നുചേര്‍ന്നിട്ടുമുണ്ട്. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ ഇന്ത്യയുടെ കെടുകാര്യസ്ഥതയാണ് ഇതു വിളിച്ചോതുന്നത്.
ട്രോപ്പിക്കല്‍ കാലാവസ്ഥാ മേഖലയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ സവിശേഷമായ ആവാസപശ്ചാത്തലങ്ങളാല്‍ ശ്രദ്ധേയമായവയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡു'പോലെയുള്ള പക്ഷികളുടെ ജീവപരിസരങ്ങളായ പുല്‍മേടുകള്‍. വാര്‍ഷികവര്‍ഷപാതം കുറവും നീര്‍വാഴ്ച കൂടുതലുള്ളതുമായ മേഖലകളിലാണ് ഈ പുല്‍മേടുകളുടെ സ്ഥാനം. കുറ്റിക്കാടുകള്‍ അവിടവിടെയായും അവയ്ക്കിടയില്‍ ഉയരത്തില്‍ വളരുന്ന പുല്ലുകളും നന്നേ അപൂര്‍വമായി മരങ്ങളും എന്നതാണ് ഇവിടത്തെ പ്രകൃതിയുടെ നില.
ഇതില്‍ ആദ്യം നശിപ്പിക്കപ്പെട്ടത് കാടുകളാണ്. അവ കൃഷിയിടങ്ങളായി. ബാക്കിഭാഗം തരിശായി കിടക്കുകയോ ജനവാസകേന്ദ്രങ്ങളായി മാറ്റപ്പെടുകയോ ചെയ്തു. ഇതൊക്കെയും ഇവിടുത്തെ ജീവികളുടെ നിലനില്‍പ്പിനു ഭീഷണിയായി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളില്‍ ഇതാണ് സംഭവിച്ചത്. ജലസേചനത്തിനായി, നടപ്പാക്കിയ വമ്പിച്ച കനാല്‍പദ്ധതികളും പരിസ്ഥിതിയെ ആഴത്തില്‍ മുറിച്ചുകൊണ്ടാണ്കടന്നെത്തിയത്.
രാജസ്ഥാനിലും മറ്റും മറ്റൊരുതരത്തിലാണ് വംശനാശാക്രമണം നടത്തിയത്. 'സാമൂഹ്യ വനവല്‍ക്കരണപദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിച്ച യൂക്കാലിപോലുള്ള മരങ്ങള്‍ മണ്ണിലെ ജലാംശത്തെ പാടെ വലിച്ചൂറ്റി വരണ്ടതാക്കി. ഇത് പുല്‍മേടുകള്‍ നശിക്കുന്നതിനു കാരണമായി. സ്വഭാവിക ആവാസം നഷ്ടപ്പെട്ട പക്ഷികളുള്‍പ്പെടെയുള്ള ജീവികള്‍ പാകിസ്ഥാന്‍പോലെ സമാന ഭൂപ്രകൃതിയുള്ള ഇടങ്ങളിലേക്കു ചേക്കേറാന്‍ നിര്‍ബന്ധിതമായി. അതിനാല്‍ 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന്റെ വംശനാശം പാഠമായാണ് പ്രകൃതിസംരക്ഷകര്‍ വിലയിരുത്തുന്നത്. ദീര്‍ഘവീക്ഷണമില്ലാതെ, പ്രകൃതിസംരക്ഷണം, വനവല്‍ക്കരണം എന്നീ പേരുകളില്‍ നടത്തുന്ന പദ്ധതികള്‍ എത്രത്തോളം ദോഷകരമാവാം എന്നതാണത്.

Saturday, June 4, 2011
ആകാശത്തിന്റെ അതിരുകള്‍ തേടാന്‍ ഇന്ത്യയും
1977 ആഗസ്ത് 15. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ വാനനിരീക്ഷണശാലയാണ് രംഗം. ഡോ. ജെറി എഫ്മാന്‍ തനിക്കു മുന്നിലെ കംപ്യൂട്ടര്‍പ്രിന്ററില്‍നിന്നു പുറത്തുവരുന്ന കടലാസുകളെ അലസമായി നോക്കിക്കൊണ്ടിരിക്കയാണ്. ആകാശത്തിന്റെ അനന്തതയിലേക്ക് തിരിച്ചുവച്ചിരിക്കുന്ന ഒരു 'റേഡിയോ ടെലസ്കോപ്പി'ല്‍നിന്നുമുള്ള സിഗ്നലുകള്‍ അച്ചടിരൂപത്തില്‍ പകര്‍ത്തപ്പെടുന്ന കടലാസുകളാണവ. പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍നിന്ന് മനുഷ്യസമൂഹത്തെപ്പോലെ ബുദ്ധിപരമായി വളര്‍ന്ന ഏതെങ്കിലും ജീവസമൂഹം എന്തെങ്കിലും സന്ദേശം അയച്ചാല്‍ അത് പിടിച്ചെടുക്കുകയായിരുന്നു, ആകാശത്തിലേക്ക് ഇമയനക്കംപോലുമില്ലാതെ കണ്‍തുറന്നിരിക്കുന്ന ആ 'റേഡിയോ ടെലസ്കോപ്പി'ന്റെ ലക്ഷ്യം.
പെട്ടെന്ന് കടലാസില്‍ സവിശേഷമായ ചില അക്കങ്ങളും അക്ഷരങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിചിത്രമായ ഒരു സന്ദേശം. കൃത്യം 72 സെക്കന്‍ഡുകള്‍ അത് നീണ്ടു. വിദൂരപ്രപഞ്ചത്തില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ആദ്യ സിഗ്നല്‍! 14 വര്‍ഷത്തെ തന്റെ അന്വേഷണത്തിന് ഇത്തരമൊരു പൂര്‍ണത ലഭിച്ചതില്‍ ആവേശഭരിതനാവുകയായിരുന്നു ജെറി എഫ്മാന്‍. സന്തോഷം അടക്കാനാവാതെ അദ്ദേഹം ആ സിഗ്നല്‍ പകര്‍ത്തപ്പെട്ട കലോസിന്റെ മാര്‍ജിനില്‍ 'വൌ' (Wow!) എന്നെഴുതി. പിന്നെ അന്വേഷണങ്ങളുടെ കുത്തൊഴുക്കായിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.
സന്ദേശം സ്വീകരിക്കപ്പെട്ട 'ടെലസ്കോപ്പി'ന്റെ പരിമിതിയായിരുന്നു അത്. 1977നുശേഷം അനവധി 'റേഡിയോ ടെലസ്കോപ്പു'കള്‍ നിര്‍മിക്കപ്പെട്ടെങ്കിലും അവയ്ക്കൊന്നിനും 'വൌ സിഗ്നല്‍' (ആ പേരിലായിരുന്നു അത് പിന്നീട് അറിയപ്പെട്ടത്) പോലെയൊന്നിനെ പിന്നീട് കണ്ടെത്താനായില്ല. അതിനായുള്ള ഏറ്റവും ബൃഹത്തായ ശ്രമമെന്നനിലയില്‍ ലോകത്തിലെ ഏറ്റവും വലിയ 'റേഡിയോ ടെലസ്കോപ്പ്' ഇപ്പോള്‍ തയ്യാറാവുകയാണ്. എസ്കെഎ ടെലസ്കോപ്പ് (SKA telescope) എന്നറിയപ്പെടുന്ന ഈ സംരംഭത്തില്‍ പങ്കാളിയാണ് ഇന്ത്യയുമെന്നത് അഭിമാനമാണ്.
'സ്ക്വയര്‍ കിലോമീറ്റര്‍ അരെ' (Square Kilometre Array) ടെലസ്കോപ്പ് എന്നതാണ് എസ്കെഎ ടെലസ്കോപ്പിന്റെ പൂര്‍ണരൂപം. ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖലയില്‍നിന്നു കടന്നെത്തുന്ന എല്ലാത്തരം സിഗ്നലുകളെയും ഒരേസമയം സ്വീകരിക്കാനും അപഗ്രഥിക്കാനും കഴിയുന്നു എന്നതാണ് ഈ പേരിനുപിന്നിലെ സൂചന. ഇതുപോലെ വിശാലമാണ് സ്വീകരിക്കാനാവുന്ന സിഗ്നലുകളുടെ വ്യാപ്തിയും. 'വൌ സിഗ്നല്‍' കണ്ടെത്തിയ 'റേഡിയോ ടെലസ്കോപ്പി'ന് സ്വീകരിക്കാനാവുമായിരുന്നതിലും പതിന്മടങ്ങ് കൂടുതലാണ് എസ്കെഎ ടെലസ്കോപ്പിന് സ്വീകരിക്കാനാവുന്ന സിഗ്നലുകളുടെ ഉയര്‍ന്ന പരിധിയും താഴ്ന്ന പരിധിയും.
സിഗ്നലുകളെ കണ്ടെത്തുന്നതിന്റെ വേഗത്തിന്റെ കാര്യത്തിലും എസ്കെഎ ടെലസ്കോപ്പിന് പുതിയ റെക്കോഡുണ്ടാവും. 'ബിഗ് ഇയര്‍' എന്നതായിരുന്നു 'വൌ സിഗ്നല്‍' കണ്ടെത്തിയ ടെലസ്കോപ്പിന്റെ പേര്. വിദൂരകോണുകളില്‍നിന്നുള്ള 'വിളിശബ്ദങ്ങള്‍'ശ്രവിക്കാനുള്ള ഒരു ചെവി എന്ന അര്‍ഥത്തിലായിരുന്നു ആ പേര്. എന്നാല്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കുഴപ്പവും ഉണ്ടായിരുന്നു അതിന്. ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ച തരത്തിലുള്ള 'ബിഗ് ഇയര്‍' ടെലസ്കോപ്പ് വിദൂരാകാശത്തിന്റെ ഒരു നിശ്ചിതമേഖലയെ എത്രസമയംകൊണ്ട് നിരീക്ഷിക്കണം എന്നതിന് ഭൂമിയുടെ സ്വയംഭ്രമണത്തെയാണ് ആശ്രയിച്ചിരുന്നത്.
പുതിയൊരു സിഗ്നല്‍ കടന്നുവരാന്‍ 36 സെക്കന്‍ഡ്. കടന്നുപോവാന്‍ 36 സെക്കന്‍ഡ്. ആകെ 72 സെക്കന്‍ഡുകള്‍. ഇത്രയും സമയത്തിനുള്ളില്‍ വേണം പരിശോധന. ഇതിന്റെ 50 മടങ്ങ് വേഗത്തിലുള്ള പരിശോധനയാണ് എന്നതാണ് എസ്കെഎയുടെ മേന്മ. ലഭ്യമാവുന്ന വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപഗ്രഥിച്ച് പകര്‍ത്തിയെടുക്കാന്‍ ഒരു ശതകോടി സാധാരണ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനശേഷിയുള്ള സൂപ്പര്‍ കംപ്യൂട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ മുഴുവന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഒരൊറ്റ സെക്കന്‍ഡില്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യുന്ന വിവരവിനിമയ നിരക്കിനേക്കാള്‍ 10 മടങ്ങാണ് എസ്കെഎയുടെ കംപ്യൂട്ടറുകളിലൂടെ കടന്നുപോവുന്ന ഡാറ്റ നിരക്ക്.
3000 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിനകളില്‍നിന്നു സ്വീകരിക്കപ്പെടുന്ന സിഗ്നലുകളെയാണ് കംപ്യൂട്ടറുകള്‍ അപഗ്രഥിക്കുന്നത്. ഇത്രയും വലിയൊരു റേഡിയോ സ്വീകരണി നിലവില്‍ ലോകത്തിലില്ല. 50 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നതായി ഒരു ജീവഗ്രഹം ഉണ്ടെങ്കില്‍പ്പോലും അതില്‍നിന്നുള്ള സിഗ്നലുകള്‍ എസ്കെഎയ്ക്ക് കണ്ടെത്താനാവും.
ലോകത്തില്‍ ഇന്നു സ്ഥാപിക്കപ്പെട്ടിട്ടുള്ള 'റേഡിയോ ടെലസ്കോപ്പു'കള്‍ രണ്ടുതരത്തിലുള്ളവയാണ്. ഒരൊറ്റ ആന്റിന (ഡിഷ്ആന്റിന) ഉപയോഗിക്കുന്നവയാണ് അവയിലേറെയും. ഈ 'ഡിഷി'ന്റെ വലുപ്പം എത്രവേണമെങ്കിലുമാവാം. വലുപ്പം കൂടുന്നതിനനുസരിച്ച് സിഗ്നലിന്റെ സ്വീകരണശേഷി കൂടും. ഇത്തരത്തിലുള്ളവയ്ക്കു പറയുന്ന പേരാണ് 'സിംഗിള്‍ അപ്പറേച്ചര്‍ ടെലസ്കോപ്പുകള്‍' (Single Aperature Telescope ). അതേസമയം ഒന്നിലധികം ഡിഷ് ആന്റിനകളില്‍നിന്നുള്ള വിവരങ്ങള്‍സംയോജിപ്പിച്ച്ഉപയോഗിക്കുന്നവയുമുണ്ട്.
ഈ ആന്റിനകള്‍ എത്ര അകലത്തില്‍, എത്ര ദൂരത്തില്‍ വയ്ക്കുന്നു എന്നതനുസരിച്ച് അവയുടെ നിരീക്ഷണശേഷിയും കൂട്ടിയെടുക്കാം. 'അപ്പറേച്ചര്‍ സിന്തസിസ്' (Aperature Synthesis)എന്നാണ് ഈ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കലിനു പറയുന്ന പേര്. ഇങ്ങനെ, ഒന്നിലധികം ആന്റിനകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരൊറ്റ റേഡിയോ ടെലസ്കോപ്പായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന് മറ്റൊരു പേരു പറയും- ഇന്റര്‍ഫെറോമീറ്റര്‍ (Interferometer). ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍ഫെറോമീറ്ററും ഇനിമേല്‍ എസ്കെഎ ടെലസ്കോപ്പാണ്.
20 രാജ്യങ്ങളില്‍നിന്നുള്ള 67 ശാസ്ത്രസ്ഥാപനങ്ങളുടെ സംയുക്തപദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്. ഇതില്‍ ഒരു രാജ്യമാണ് ഇന്ത്യ. പുണെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോണമിയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് ഇന്ത്യയുടെ പ്രതിനിധികളായി ഇതില്‍ പങ്കെടുക്കുന്നത്. മേയ് ആദ്യം റോമില്‍ നടന്ന സമ്മേളനത്തില്‍ ഇതിനായുള്ള കരടു രൂപരേഖ തയ്യാറാക്കപ്പെട്ടിരുന്നു. വാനനിരീക്ഷണത്തില്‍ മാത്രമല്ല, നിര്‍മാണ സാങ്കേതികതയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളിലും എസ്കെഎ ഒരു വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
ഫൈബര്‍ ഒപ്ടിക്സ്, സിഗ്നല്‍ പ്രോസസിങ്, കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ തുടങ്ങിയവയില്‍ പുതിയ കണ്ടെത്തലുകള്‍ എസ്കെഎയുടെ നിര്‍മാണവേളയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. ഇവയുടെയെല്ലാം പേറ്റന്റ് നയങ്ങളില്‍ ഇന്ത്യക്കും അവകാശസ്വാതന്ത്യ്രമുണ്ടാവും.
റേഡിയോ ടെലസ്കോപ്പ് എന്നാല്‍...
റേഡിയോ തരംഗങ്ങളെ സ്വീകരിക്കുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാവുന്ന ടെലസ്കോപ്പാണ് റേഡിയോ ടെലസ്കോപ്പ്. നമ്മുടെ വീട്ടിലെ ഒരു സാധാരണ റേഡിയോ സെറ്റും ഇതുപോലെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. റേഡിയോ തരംഗങ്ങളെ ശബ്ദമാക്കി മാറ്റിയാണ് അത് നമ്മളെ പാട്ടും മറ്റും കേള്‍പ്പിക്കുന്നത്. മൊബൈല്‍ ഫോണിലും ടെലിവിഷനിലുമൊക്കെ സമാനമായ സാങ്കേതികതതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, 1930കളില്‍ റേഡിയോ ടെലസ്കോപ്പുകള്‍ ആദ്യമായി വികസിപ്പിക്കപ്പെട്ടപ്പോള്‍ 'റേഡിയോ' യ്ക്കായിരുന്നു കൂടുതല്‍ പ്രചാരം. അതിനാല്‍ ആ പേര് കൈവന്നു എന്നു മാത്രം.
10 മെഗാഹേര്‍ട്സ് (10 MHz) മുതല്‍ 100 മെഗാഹേര്‍ട്സ്വരെയുള്ള വിദ്യുതകാന്തികതരംഗങ്ങളെയാണ് റേഡിയോ ടെലസ്കോപ്പുകള്‍ സ്വീകരിക്കുന്നത്. ഫീക്വന്‍സി അഥവാ ആവൃത്തിയുടെ യൂണിറ്റാണ് ഹേര്‍ട്സ് (Hertz). വിദൂരനക്ഷത്രങ്ങള്‍, നക്ഷത്രക്കൂട്ടങ്ങള്‍ (ഗ്യാലക്സികള്‍), നെബുലകള്‍ തുടങ്ങിയവയില്‍നിന്നു പുറപ്പെടുന്ന വിദ്യുത്കാന്തികതരംഗങ്ങളെ സ്വീകരിക്കുന്നതിലൂടെ, റേഡിയോ ടെലസ്കോപ്പുകള്‍ അവയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ തരുന്നു. പ്രകാശംകൊണ്ടു പ്രവര്‍ത്തിക്കുന്ന ടെലസ്കോപ്പ് ഉപയോഗിച്ച് കാണാവുന്നതിനേക്കാള്‍ അകലെയുള്ളവയെപ്പോലും കണ്ടെത്താന്‍ റേഡിയോ ടെലസ്കോപ്പുകള്‍ക്കാവുo.
എസ്കെഎ ടെലസ്കോപ്പ് ഒറ്റനോട്ടത്തില്‍
- 3000 ആന്റിനകള്‍ ചേര്‍ന്നതാണ് എസ്കെഎ ടെലസ്കോപ്പ്. ഇതില്‍ ഓരോന്നും 15 മീറ്റര്‍ വീതിയുള്ളതാണ്. 3000 കിലോമീറ്റര്‍ ചുറ്റളവില്‍, 5 വര്‍ത്തുള ശാഖകളുടെ രൂപത്തിലാണ് ഇവ ക്രമീകരിക്കപ്പെടുക.
- ലോകത്തിലെ ഏറ്റവും സംവേദനക്ഷമമായ റേഡിയോ ടെലസ്കോപ്പാകും എസ്കെഎ. സ്വീകരിക്കാന്‍ കഴിയുന്ന ആവൃത്തിയുടെ പരിധിയാണ് ഇതിനു കാരണം. 70 മെഗാഹേര്‍ട്സ്മുതല്‍ 10 ഗെഗാഹേര്‍ട്സ് (10 MHz) വരെയുള്ളതാണ് ഈ പരിധി.
- പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ എസ്കെഎ യുടെ തരംഗസ്വീകരണ വ്യാപ്തി ഒരു ചതുരശ്ര കിലോമീറ്ററാകും. അതായത് ഒരു ലക്ഷം ചതുരശ്ര മീറ്റര്‍.
- അന്യഗ്രഹജീവന്‍ കണ്ടെത്തുക മാത്രമല്ല എസ്കെഎ യുടെ ലക്ഷ്യം. ഐന്‍സ്റ്റീനിന്റെ ആപേക്ഷികതാസിദ്ധാന്തമടക്കം ആധുനിക ഭൌതികത്തിലെ ചില അടിസ്ഥാന സങ്കല്‍പ്പനങ്ങള്‍, തമോദ്രവ്യം (Dark Matter), തമോഊര്‍ജം (Dark Energy) തുടങ്ങിയവയ്ക്കുള്ള തെളിവുകള്‍ ഇതില്‍നിന്നു ലഭിക്കുo.
- എസ്കെഎ-യുടെ പ്രവര്‍ത്തനപങ്കാളിയാവുന്ന സ്ഥാപനങ്ങളിലൊന്നാണ് ടാറ്റാ റിസര്‍ച്ച് ഡെവലപ്മെന്റ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍.
- ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ ആകും എസ്കെഎ-ടെലസ്കോപ്പിന്റെ ആസ്ഥാനം.
- രൂപകല്‍പന ആരംഭിച്ചെങ്കിലും 2016-ലാകും ടെലസ്ക്കോപ്പിന്റെ നിര്‍മാണപ്രവൃത്തികള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുക. ആദ്യനിരീക്ഷണം 2019-ലും.
Saturday, May 21, 2011
രോഗാണുക്കള്‍ കറന്‍സിനോട്ടിലും
![]() |
| Comparison of Indian and American Currency based on their germ content Original image coutesy: www.creditnet.com |
മംഗളൂരു നഗരത്തിലെ ഭിക്ഷാടകര്‍, സ്കൂള്‍കുട്ടികള്‍, റോഡരികിലെ ഭക്ഷ്യവില്‍പ്പനക്കാര്‍ എന്നിവരില്‍നിന്നു ശേഖരിച്ച കറന്‍സിനോട്ടുകളും നാണയങ്ങളുമാണ് പഠനവിധേയമാക്കിയത്. ആകെ 50 സാമ്പിളാണ് ശേഖരിച്ചത്. 25 നോട്ടും 25 നാണയവും. ഇതില്‍ 24 നോട്ടുകള്‍ രോഗാണുക്കളെ വഹിക്കുന്നവയായാണ് കണ്ടെത്തിയത്. നാണയങ്ങളില്‍ 21 എണ്ണവും. ഒന്നിലധികം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഒരേ നോട്ടില്‍ വസിക്കുന്നതായും കണ്ടെത്തി. സ്റ്റഫൈലോകോക്കസ്, ക്ളെബിസിയെല്ല, ബാസിലസ്, ഇ.കോളൈ എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ഫംഗസുകളില്‍, ആസ്പര്‍ജില്ലസ്നൈഗര്‍ എന്ന ഇനത്തെയും.
വിവിധതരം രോഗങ്ങള്‍ക്കു കാരണമാവുന്നവയാണ് ഇവയെല്ലാം. മാത്രവുമല്ല, സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഔഷധങ്ങളെ അതിജീവിക്കാനാവുംവിധം ഇവയെല്ലാം പ്രതിരോധശേഷ നേടിയതായും കണ്ടെത്തി. വിനിമയംചെയ്യുന്ന ഭൂരിഭാഗം കറന്‍സിനോട്ടിലും നാണയങ്ങളിലും, ഏതാണ്ട് 98 ശതമാനത്തോളം ഇത്തരത്തില്‍ 'രോഗവാഹരാ'വുന്നു എന്നാണ് പഠനം നല്‍കുന്ന സൂചന.
വൃത്തിഹീനമായ ചുറ്റുപാടില്‍ കറന്‍സിനോട്ടുകള്‍ സൂക്ഷിക്കുന്നതും വിവിധതരത്തില്‍ മലിനീകരിക്കപ്പെട്ട കൈകള്‍ ഉപയോഗിച്ച് നോട്ടുകള്‍ കൈകാര്യംചെയ്യുന്നതുമാണ് രോഗാണുക്കള്‍ക്ക് അവയില്‍ താവളമൊരുക്കുന്നത്.
നോട്ടുകളില്‍നിന്ന് ഇവ മറ്റുമാര്‍ഗങ്ങളിലൂടെ രോഗത്തിന്റെ പകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നു. ഭക്ഷ്യശാലകളില്‍ ഭക്ഷണം പൊതിഞ്ഞുകൊടുക്കുന്നവര്‍, ഭക്ഷണം തയ്യാറാക്കുന്നവര്‍ തുടങ്ങിയവര്‍ അതേ കൈകള്‍കൊണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതും തിരിച്ചുകൊടുക്കുന്നതും അപകടത്തിനിടയാക്കുന്നു. വൃത്തിഹീനമായ വ്യക്തിജീവിതം നയിക്കുന്നവരും നോട്ടുകളിലേക്കും നാണയങ്ങളിലേക്കും രോഗാണുക്കളെ പടര്‍ത്തുന്നു. ശരീരദ്രവങ്ങളായ വിയര്‍പ്പ്, ഉമിനീര്‍ മുതലായവയില്‍ കുതിരുന്ന നോട്ടുകള്‍ അതിലൂടെ രോഗാണുക്കളെയും സ്വന്തമാക്കുന്നു. നോട്ടിലും നാണയത്തിലും സ്പര്‍ശിച്ച കൈകള്‍ വൃത്തിയാക്കാതെ ഭക്ഷണംകഴിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.
അത്യധികം അപകടകരമായ ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കറന്‍സിനോട്ടുകളെ എത്തിക്കുന്നതില്‍ അവ നിര്‍മിക്കപ്പെട്ട അടിസ്ഥാനവസ്തുവിനും പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ കടലാസ് അധിഷ്ഠിതമായാണ് ഇന്ത്യയില്‍ നോട്ടുകള്‍ നിര്‍മിക്കുന്നത്. ഇത് ഒരു ജൈവപദാര്‍ഥമായതിനാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ക്ക് ഇതില്‍ വളരാനാവുന്നു. കാലപ്പഴക്കത്താല്‍ അടിഞ്ഞുകൂടുന്ന മറ്റ് 'അഴുക്കു'കള്‍, ഈര്‍പ്പം, ലവണാംശം എന്നിവ ചേര്‍ന്ന് നല്ലൊരു വളര്‍ച്ചാമാധ്യമവും ഇവയ്ക്കായി നോട്ടുകളില്‍ സൃഷ്ടിക്കപ്പെടുന്നു.
അതേസമയം, പ്ളാസ്റ്റിക്, മറ്റുതരം ബയോ പോളിമെറുകള്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ട നോട്ടുകള്‍ ഇങ്ങനെ രോഗാണുവളര്‍ച്ച മാധ്യമങ്ങളായി മാറുന്നില്ലത്രെ. ഓസ്ട്രേലിയ, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നൈജീരിയ, മെക്സിക്കോ, അമേരിക്ക, ബര്‍ക്കിനോ ഫാസോ, ചൈന എന്നീ രാജ്യങ്ങളിലെ കറന്‍സിനോട്ടുകളെ അധികരിച്ചു നടന്ന സമാന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, പ്രതിരോധശേഷി തീരെ കുറവായവരില്‍ മാത്രമേ കറന്‍സിയിലൂടെയുള്ള രോഗാണുബാധ അപകടകരമാവൂ എന്നതാണ് ഗവേഷകര്‍ നല്‍കുന്ന സമാശ്വാസം.
കറന്‍സിനോട്ടിലെ രോഗാണുക്കള്‍
1. ആസ്പെര്‍ജില്ലസ് നൈഗര്‍ (Aspergillus niger)
2. സ്റ്റഫൈലോകോക്കസ് ഓറിയസ് (Staphylococcus aureus)
3. സ്റ്റഫൈലോകോക്കസ് എപ്പിഡെര്‍മിഡിസ് (S. epidermidus)
4. എന്ററോബാക്ടര്‍ അഗ്ളോമെറന്‍സ് (Enterobacter aglomerans)
5. എസ്ചെറൈസ്ചിയ കോളൈ (Escherschia coli )
6. ക്ളൈബ്സിയെല്ല (Klebsiella spp.)
7. ക്യൂറോബാക്ടര്‍ (Curobactor spp.)
8. സ്യൂഡോമോണാസ് (Pseudomonas spp.)
9. അസിനെറ്റോബാക്ടര്‍ (Acinetobactor spp.)
10. മൈക്രോകോക്കസ് (Micrococcus spp.)
11. സ്ട്രെപ്റ്റോകോക്കസ് (Streptococcus spp.)
12. ബാസിലസ് (Bacillus spp.)
പൊതുജനങ്ങള്‍ക്കുള്ള
സുരക്ഷാ നിര്‍ദേശങ്ങള്‍
1. നോട്ടുകള്‍ തുപ്പല്‍പുരട്ടി എണ്ണുന്ന ശീലം ഒഴിവാക്കുക.
2. ഭക്ഷ്യശാലകളില്‍ പണം കൈകാര്യംചെയ്യാനും പാചകത്തിനും വെവ്വേറെ ആള്‍ക്കാരെ നിയമിക്കുക.
3. ഒരാള്‍തന്നെ രണ്ടു കാര്യവും ചെയ്യുന്നപക്ഷം, ഭക്ഷ്യവസ്തുക്കളില്‍ തൊടുന്ന കൈവിരലുകള്‍, നോട്ടി•ല്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാങ്കില്‍ സമര്‍പ്പിച്ച് മാറ്റിയെടുക്കുക.
5. വൃത്തിഹീനമായ ഇടങ്ങളില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാതിരിക്കുക.
6. നോട്ടുകള്‍ ചുരുട്ടിമടക്കാതിരിക്കാനും അവയില്‍ അഴുക്കുപുരളാതിരിക്കാനും ശ്രദ്ധിക്കുക.
Source: www.ias.ac.in/currsci/25mar2011/822.pdf
Thursday, May 5, 2011
ഹൈന്ദവ ഗ്രന്ഥങ്ങളിലെ ശാസ്ത്രം
![]() |
| Image Courtesy: www.dougal.union.ic.ac.uk |
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വ്യാസമഹര്‍ഷിയാണ് 'വേദങ്ങള്‍' എന്നറിയപ്പെടുന്ന വിജ്ഞാനസൂക്തങ്ങളെ ക്രോഡീകരിക്കുകയും വിഭജിക്കുകയും ചെയ്തതെന്ന് കരുതപ്പെടുന്നു. നാല് വേദങ്ങളിലായിട്ടായിരുന്നു വിഭജനം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. ഋഗ്വേദത്തിന് 21 ശാഖകളാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇതില്‍ രണ്ടെണ്ണം മാത്രമേ (ശകല, സംഖ്യയാന) ഇന്ന് ലഭ്യമായുള്ളൂ. യജുര്‍വേദത്തിന് 100 ശാഖകളുണ്ടായിരുന്നു. അതില്‍ 4 എണ്ണം മാത്രമേ(തൈത്തരീയ, മൈത്രയാനിയ, കന്‍വ, മദ്ധ്യാന്തിന) ഇന്നുള്ളൂ. സാമവേദത്തിന് 1000 ശാഖകളായിരുന്നു. ഇപ്പോഴുള്ളത് വെറും മൂന്നെണ്ണവും: രാനയാനിയ, ജൈമിനിയ, ഗൌതമ! അഥര്‍വവേദത്തിലെ 11 ശാഖകളില്‍ ശൌനക, പിപ്പലാദ എന്നിങ്ങനെ രണ്ടെണ്ണവും! അതായത് ആകെ 1131 ശാഖകള്‍ (recessions) ഉണ്ടായിരുന്നതില്‍, 1120 എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു! കാലത്തിന്റെ അനിവാര്യതയാവാം ഇത്.
ശാസ്ത്രജ്ഞരായ മഹര്‍ഷിമാര്‍
വിക്രമാദിത്യചക്രവര്‍ത്തിയുടെ രാജസദസ്സിലെ പണ്ഡിതനായിരുന്ന വരാഹമിഹിരനായിരുന്നു മറ്റൊരു വാനനിരീക്ഷകന്‍. 'ബൃഹദ്സംഹിത' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെതാണ്. ഉജ്ജയിനിയായിരുന്നു ഇരുവരുടെയും പ്രവര്‍ത്തന മണ്ഡലം. അവിടെയായി ഒരു വാനനിരീക്ഷണശാലയും ഉണ്ടായിരുന്നു. രസതന്ത്രത്തിലെ വിദഗ്ദനായിരുന്നു രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാഗാര്‍ജ്ജുനന്‍. പ്രധാനമായും തത്ത്വശാസ്ത്ര സംബന്ധമായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ രോഗചികിത്സയും വിഷയങ്ങളായിരുന്നു.
'ആര്യഭടീയം' എഴുതിയ ആര്യഭടനാണ് ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന സിദ്ധാന്തം ഉന്നയിച്ചത്. അന്നത്തെ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍.ശസ്ത്രക്രിയ നടത്താനുള്ള ഉപകരണങ്ങള്‍ സ്വയം നിര്‍മ്മിച്ചുകൊണ്ട് അത് നടപ്പിലാക്കിയ ആചാര്യനായിരുന്നു ശുശ്രുതന്‍. പദാര്‍ഥങ്ങളുടെ അടിസ്ഥാന നിര്‍മ്മാണഘടകം 'ആറ്റം' എന്ന് ഇന്ന് വിളിക്കപ്പെടുന്ന 'കണം' ആണെന്ന് പറഞ്ഞത് കണാദനാണ്. അനേകം പേര്‍ ഇങ്ങനെയുണ്ടെങ്കിലും സ്ഥലപരിതമിതിമൂലം അവരുടെയെല്ലാം സംഭാവനകള്‍ അനുസ്മരിക്കുക അസാധ്യമാവുന്നു.
'മഹര്‍ഷിമാര്‍' എന്നറിയപ്പെട്ടിരുന്ന ചിന്തകന്‍മാരായിരുന്നു ഭാരതീയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്കരാചാര്യരാണ് ഒരുദാഹരണം. പേരുകേട്ട ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ഇദ്ദേഹം. 'സിദ്ധാന്തശിരോമണി', കര്‍ണകുരൂഹലം' എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹമാണ് വാനനിരീക്ഷണത്തിന് ഗണിതശാസ്ത്രപരമായ അടിത്തറ രൂപപ്പെടുത്തിയത്. ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിക്കുന്നതിനും 500 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാസ്കരാചാര്യര്‍ അത് വിഭാവനം ചെയ്തിരുന്നു. ആധുനിക ശാസ്ത്രം ഇന്ന് കണ്ടെത്തിയിരിക്കുന്ന പലകാര്യങ്ങളും പുരാതന ഭാരതത്തിന്റെ പലഗ്രന്ഥങ്ങളിലും സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിശയകരമാണ്.
Courtesy: Pictures in this blog are from Science in Sanskrit published by Samskritabharati, New Delhi.
Link: http://www.samskritabharati.org
This article by me, in original form was published in Nava-Sasthravicharam, April 2011, Special Issue.
Link: Monday, April 25, 2011
വസൂരി കൊല്ലപ്പെടുമോ?
വസൂരികാരണം ആള്‍ക്കാര്‍ കൊല്ലപ്പെടുമോ എന്നതല്ല ലോകത്തിനു മുന്നിലെ ഇപ്പോഴത്തെ ചോദ്യം. 'വസൂരി'തന്നെ കൊല്ലപ്പെടുമോ എന്നതാണ്. ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെട്ടു എന്നു കരുതുന്ന ഭീകര പകര്‍ച്ചവ്യാധികളിലൊന്നാണ് വസൂരി (Small Pox). 1977ല്‍, സൊമാലിയയില്‍ അവസാനമായി കണ്ടെത്തിയതൊഴിച്ചാല്‍, ലോകത്തൊരിടത്തും ഇതേവരെ വസൂരി പ്രത്യക്ഷപ്പെട്ടിട്ടില്ല. 1980ല്‍, ലോകത്തുനിന്ന് വസൂരിരോഗം പൂര്‍ണമായും നിര്‍മാര്‍ജനംചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതുമാണ്. പക്ഷേ, അപ്പോഴും വസൂരിരോഗാണുവിന്റെ രണ്ട് സാമ്പിള്‍ രണ്ടു രാജ്യങ്ങളുടെ പരീക്ഷണശാലകളില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവയെക്കൂടി നശിപ്പിക്കണമെന്നാണ് ചില മനുഷ്യാവകാശസംഘടനകളുടെ ആവശ്യം. അതു പറ്റില്ലെന്ന് പ്രസ്തുത രാജ്യങ്ങളും. വിവാദം പൊട്ടിപ്പുറപ്പെട്ടത് അങ്ങനെയാണ്. ഇതില്‍ അന്തിമതീരുമാനമെടുക്കാന്‍ ഒത്തുചേരുകയാണ് ലോകാരോഗ്യസംഘടന. മെയ് 16 മുതല്‍ 24 വരെ നടക്കുന്ന ഈ സമ്മേളനമാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണ് ഇപ്പോള്‍ വസൂരിരോഗാണുക്കളുള്ളത്. അറ്റ്ലാന്റയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനി'ലാണ് അമേരിക്കയില്‍ അതിന്റെ സൂക്ഷിപ്പ്. റഷ്യയില്‍, മോസ്കോയ്ക്കടുത്തുള്ള 'സ്റ്റേറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ പ്രിപ്പറേഷന്‍സി'ലും. ഇവിടെനിന്ന് ഇത് സൈബീരിയയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായും പറയുന്നു. 1980 മുതല്‍ക്കേ ഇവ നശിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയാണ് ലോകാരോഗ്യസംഘടന. എന്നാല്‍ ഇതിനു തടസ്സമായി കൈവശരാജ്യങ്ങര്‍ പറഞ്ഞത് മറ്റു ചില രാജ്യങ്ങള്‍ ജൈവായുധ (Bioweapons) നിര്‍മാണത്തിനായി ഇവ രഹസ്യമായി സൂക്ഷിക്കുന്നു എന്നതാണ്. വടക്കന്‍ കൊറിയ, ഇറാന്‍ എന്നിവയ്ക്കെതിരെയാണ് സംശയത്തിന്റെ വിരല്‍മുന നീണ്ടത്. തീവ്രവാദസംഘടനകള്‍ ജൈവായുധങ്ങളായി ഇവ കൈവശപ്പെടുത്താനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടി. 1993ല്‍, വസൂരിരോഗാണുവിന്റെ ജനിതകശ്രേണീപഠനം പൂര്‍ത്തിയാവുന്നതുവരെ അത് കൈവശംവയ്ക്കാന്‍ അനുവദിക്കണമെന്ന് ലോകാരോഗ്യസംഘടനയോട് അഭ്യര്‍ഥിച്ചിരുന്നു. 1999ല്‍, പ്രതിരോധ വാക്സിന്‍ പരിഷ്കരിക്കാനുള്ള ഗവേഷണങ്ങള്‍ക്കായി ലോകാരോഗ്യസംഘടന കൈവശ കാലാവധി അല്‍പ്പംകൂടി നീട്ടിക്കൊടുത്തു. ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോള്‍ വീണ്ടും സമ്പൂര്‍ണ നശീകരണം എന്ന ആവശ്യം ഉയരുന്നത്.
അതേസമയം, നശീകരണത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങളുമായി ശാസ്ത്രസമൂഹത്തില്‍ പ്രകടമായ ധ്രുവീകരണം ദൃശ്യമായിട്ടുണ്ട്. നശിപ്പിക്കപ്പെട്ടാല്‍, ഇതേ രോഗാണുവിന്റെതന്നെ പരിവര്‍ത്തിത (Mutant) രൂപങ്ങളെ ചെറുക്കാനാവശ്യമായ ഗവേഷണശ്രമങ്ങള്‍ക്ക് അടിസ്ഥാനമില്ലാതാവും എന്നാണ് ഈ വിഭാഗത്തിന്റെ വാദം. ജനിതകപരമായി ലളിതഘടനയുള്ളവയാണ് വസൂരിരോഗാണുവിനെപ്പോലുള്ളവ ഉള്‍പ്പെടുന്ന വൈറസുകള്‍. ഇന്നത്തെ സാങ്കേതികസംവിധാനങ്ങളുടെ സഹായത്താല്‍, അതിനാല്‍ അവയെ എളുപ്പത്തില്‍ പുനര്‍നിര്‍മിക്കാനാവും. ഇക്കാരണത്താല്‍, നശീകരണം അത്ര ഗൌരവമുള്ളതായി കാണേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ വിശദീകരണം. 2002ല്‍ ജനിതകശാസ്ത്രജ്ഞര്‍ ഇതേ മാതൃകയില്‍ ലോകത്തിലെ ആദ്യത്തെ കൃത്രിമവൈറസിനെ സൃഷ്ടിച്ചിരുന്നു. ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്ന ഒരു വൈറസ് ജനിതകശ്രേണിയെ ആധാരമാക്കിയാണ് അവരതു ചെയ്തത്. ഇത് വസൂരിവൈറസിന്റെ കാര്യത്തിലും ചെയ്യാവുന്നതേയുള്ളു എന്നാണ് നശീകരണത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. തങ്ങളുടെ ജൈവായുധശേഖരത്തിലെ മുഖ്യ ഇനമായ ഒന്നിനെ നശിപ്പിക്കാന്‍ ലോകത്തിലെ വന്‍ശക്തികള്‍ക്ക് മനസ്സില്ല എന്നതില്‍നിന്ന് ഉളവാകുന്ന ന്യായീകരണങ്ങളാണ് നശീകരണത്തിനെ എതിര്‍ക്കുന്നവരുടെതെന്നും അവര്‍ ആരോപിക്കുന്നു. എന്തായാലും തീരുമാനത്തിനായി അടുത്തമാസം 16 വരെ കാക്കണം.
വസൂരിയുടെ ചരിത്രം
മനുഷ്യരാശി ഏറ്റവും ഭയപ്പെട്ട രോഗങ്ങളിലൊന്നാണ് വസൂരി. അതോടൊപ്പം ഏറ്റവും പഴക്കമുള്ളതും. 3000 വര്‍ഷംമുമ്പ് ഇന്ത്യയിലോ ഈജിപ്തിലോ ആണ് വസൂരി ആവിര്‍ഭവിച്ചതെന്നു കരുതുന്നു. പൌരാണിക സംസ്കൃതികളിലെല്ലാം വസൂരിയെക്കുറിച്ച് പരാമര്‍ശമുണ്ട്. വൈരൂപ്യത്തോടൊപ്പം അന്ധതയും പകര്‍ന്നുനല്‍കുന്നതിനാലാണ് വസൂരിയെ ഭയപ്പെട്ടത്. 1798ല്‍ എഡ്വാര്‍ഡ് ജെന്നര്‍ എന്ന ശാസ്ത്രജ്ഞന്‍ വസൂരിയെ 'വാക്സിനേഷന്‍' (ഢമരരശിമശീിേ) മൂലം തടയാമെന്നു കണ്ടെത്തിയെങ്കിലും അത് പ്രചാരത്തിലെത്താന്‍ പിന്നെയും നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. 1967 ജനുവരി ഒന്നിന് ലോകാരോഗ്യസംഘടന നടപ്പാക്കിയ 'സമ്പൂര്‍ണ വസൂരിനിര്‍മാര്‍ജന പരിപാടി'യാണ് വസൂരിബാധയെ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയത്.
വിധി കാക്കുന്ന രോഗാണു
'വേരിയോള' (Variola) എന്ന വൈറസാണ് വസൂരിക്കു കാരണക്കാരനായ രോഗാണു. 'ഓര്‍ത്തോപോക്സ് വൈറസ്' കുടുംബത്തില്‍പ്പെടുന്ന ഈ വൈറസിന് രണ്ടു വകഭേദങ്ങളുണ്ട്്. 'വേരിയോള മേജറും' (Variola major) വേരിയോള മൈനറും (Variola minor). ഇതില്‍ ആദ്യം പറഞ്ഞതില്‍നിന്നുള്ള വസൂരിബാധയാണ് മരണനിരക്കില്‍ ഭീകരന്‍. 'വേരിയോള മൈനര്‍' ഒരുശതമാനത്തോളം ജീവനാശസാധ്യതയേ സൃഷ്ടിക്കുന്നുള്ളു.

Saturday, April 16, 2011
നമ്മുടെ കണിക്കൊന്ന, അവരുടെ 'ലാബുര്‍ണം'!
മലയാളിക്ക് വിഷുക്കണിയെന്നാല്‍ കണിക്കൊന്നയാണ്. മേടച്ചൂടിന്റെ നെറുകയില്‍ മഞ്ഞച്ചാര്‍ത്തണിഞ്ഞ് സമൃദ്ധിയുടെ പൂമരമാവുന്ന കണിക്കൊന്ന. പൂവുകളുടെ ഈ സ്വര്‍ണവര്‍ണമാണ് കണിക്കൊന്നയെ വരാനിരിക്കുന്ന നല്ല നാളെയുടെ നാന്ദിയാക്കുന്നത്. ഇലകളെപ്പോലും പൂക്കളാക്കിമാറ്റി കണിക്കൊന്ന ചിലപ്പോള്‍ മീനമാസത്തിന്റെ തുടക്കത്തില്‍ത്തന്നെ മലയാളഗ്രാമങ്ങളെ മഞ്ഞയുടെ വര്‍ണശോഭകൊണ്ടു നിറയ്ക്കുന്നതുകാണാം. പക്ഷേ, ഈ കാഴ്ച നമുക്കുമാത്രം സ്വന്തമെന്നു കരുതിയാല്‍ തെറ്റി. കേരളീയര്‍ക്കായല്ലെങ്കിലും കണിക്കൊന്നപോലെ പൂത്തുലയുന്ന ഒരു മരം യൂറോപ്പിലുമുണ്ട്. ബാള്‍ക്കന്‍തീരത്തെ പര്‍വതദേശങ്ങളില്‍ കാണുന്ന 'ലാബുര്‍ണം (Laburnum) ഒറ്റനോട്ടത്തില്‍ കണിക്കൊന്നയെന്നുതോന്നുന്ന, അതുപോലെ തൊങ്ങല്‍പിടിപ്പിച്ച പൂങ്കുലകള്‍ തൂക്കിയിടുന്ന ഈ മരത്തിന് യൂറോപ്പുകാര്‍ അര്‍ഥവത്തായ വിളിപ്പേരും നല്‍കിയിട്ടുണ്ട്- 'ഗോള്‍ഡന്‍ ചെയിന്‍'!
സ്വര്‍ണത്തെ ഇതളുകളായും പരാഗങ്ങളായും പരിണമിപ്പിച്ച് അതുകൊണ്ട് ചങ്ങലതീര്‍ക്കുന്ന ഈ മരത്തിന് പൂവുകളുടെ നിറത്തിലും തരത്തിലും കണിക്കൊന്നയോടുള്ള സാദൃശ്യം അതിശയപ്പെടുത്തുന്നതാണ്. സസ്യശാസ്ത്രജ്ഞരുടെ കണക്കില്‍ രണ്ടും ഒരേ സസ്യകുടുംബത്തിലെ അംഗങ്ങളാണ്- പയറുവര്‍ഗത്തില്‍പ്പെടുന്ന ചെടികളുടെ കുടുംബമായ 'ഫാബെസിയെ' (Fabaceae)യിലെ. വ്യത്യസ്ത ജനുസ്സുകളാണ് രണ്ടും എന്ന വ്യത്യാസമേയുള്ളു. കണിക്കൊന്നയുടെ ജനുസ്സ് 'കാസിയ' (Cassia)യാണ്. ശാസ്ത്രീയനാമം കാസിയ ഫിസ്റ്റുല (Cassia fistula) എന്നും 'ലാബുര്‍ണം' എന്ന യൂറോപ്പുകാരുടെ കണിക്കൊന്നയ്ക്ക് രണ്ടിനങ്ങളുണ്ട്. രണ്ടിനും മഞ്ഞപ്പൂക്കളാണ്. കുലകുലയായി താഴേക്കു തൂങ്ങിനില്‍ക്കുന്ന തരത്തിലുള്ളവ. മഞ്ഞയുടെ പ്രഭയ്ക്ക് കുറവൊന്നുമില്ലെങ്കിലും കണിക്കൊന്നയുടെ പൂങ്കലയുടെ അത്രത്തോളം നീളമില്ലാത്തവയാണ് 'ലാബുര്‍ണ'ത്തിന്റെ പൂങ്കുലകള്‍. പക്ഷേ, ദൂരക്കാഴ്ചയില്‍ രണ്ടും ഒരുപോലെയാണ്. പോരാത്തതിന് ഇല മുഴുവന്‍ പൊഴിച്ചാണ് 'ലാബര്‍ണ'വും പൂക്കുന്നത്; കണിക്കൊന്നയെപ്പോലെ!
തെക്കന്‍ യൂറോപ്പിലെ പര്‍വതനിരകളിലും അതിന്റെ താഴ്വാരങ്ങളിലും സാധാരണ കാണുന്ന മരമാണ് 'ലാബുര്‍ണം'. സ്കോട്ട്ലന്‍ഡിലും ഫ്രാന്‍സിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം 'ലാബുര്‍ണ'മുണ്ട്. പൂത്തുലഞ്ഞ 'ലാബുര്‍ണം' മരങ്ങള്‍കൊണ്ട് നിറയുന്നവയാണ് മേയിലെ ഇറ്റലിയുടെ മലഞ്ചെരിവുകള്‍. അതിനാല്‍ ആ പൂക്കാലത്തെ അവര്‍ 'മാഗിയൊ' (Maggio) എന്നു വിളിക്കുന്നു. പൂവിടല്‍ തുടങ്ങുന്ന കാര്യത്തില്‍ കണിക്കൊന്നയേക്കാള്‍ അല്‍പ്പം താമസിച്ചുള്ളതാണ് 'ലാബുര്‍ണ'ത്തിന്റെ തുടക്കം. മേയിലെ ആദ്യ ആഴ്ചയിലേ ലാബുര്‍ണങ്ങള്‍ പൂക്കൂ. അത് ജൂലൈവരെ നീണ്ടുനില്‍ക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കണിക്കൊന്നയുമായി വിദൂരമായ ഒരു ചാര്‍ച്ചപ്പെടലുമുണ്ട്. വേനല്‍ച്ചൂടിന്റെ പാരമ്യത്തിലാണല്ലോ കണിക്കൊന്നയുടെ പൂക്കല്‍. 'ലാബുര്‍ണ'ത്തിനും ഇതുപോലെയുള്ള ഒരു ഋതുബദ്ധസ്വഭാവമുണ്ട്. ഫെബ്രുവരിമുതല്‍ ഏപ്രില്‍വരെയാണ് യൂറോപ്പിലെ വസന്തകാലം. പിന്നെ വേനല്‍ക്കാലമാണ്, മെയ്മുതല്‍ ജൂലൈവരെ. അപ്പോഴാണ് 'ലാബുര്‍ണ'വും പൂക്കുന്നത്, വേനലിന്റെ നാന്ദിപോലെ; വേനല്‍പ്പൂപോലെ!
'ലാബുര്‍ണ'ത്തിന്റെ രണ്ടു സ്പീഷീസുകളിലൊന്നായ 'ലാബുര്‍ണം ആല്‍പിനം' (Laburnum alpinum) ഏതാണ്ട് മൂന്നു നൂറ്റാണ്ടിലേറെയായി ബ്രിട്ടനിലെ പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്നുണ്ട്. സ്കോട്ട്ലന്‍ഡില്‍നിന്നു വന്നതെന്ന കണക്കില്‍ അവര്‍ അതിനെ 'സ്കോച്ച് ലാബുര്‍ണം' എന്നാണ് വിളിക്കുന്നത്. 16-ാം നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ക്കേ ബ്രിട്ടീഷുകാര്‍ക്ക് ഇതിനെ പരിചയമുണ്ടായിരുന്നു എന്നാണ് സസ്യവിജ്ഞാനസംബന്ധമായ രേഖകള്‍ പറയുന്നത്. ഇതിനും വളരെമുമ്പ് ബ്രിട്ടനിലേക്കെത്തിയതാണ് 'ലാബുര്‍ണ'ത്തിന്റെ രണ്ടാം സ്പീഷീസായ 'ലാബുര്‍ണം അനാഗൈറോയ്ഡസ്' (Laburnum anagyroides). 1560 കളിലാണ് ഇത് ഇംഗ്ളണ്ടിലെത്തിയത്. പിന്നെയും 30 വര്‍ഷം കഴിഞ്ഞായിരുന്നു 'ലാബുര്‍ണം ആല്‍പിന'ത്തിന്റെ വരവ്. ഭംഗി പക്ഷേ 'ആല്‍പിനം' ഇനത്തിനായിരുന്നു. അതിനാല്‍ ഒരു പൂന്തോട്ടവൃക്ഷമായി അത് വേഗം പ്രചരിച്ചു. പിന്നീട് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ ഒരുപക്ഷേ 'ലാബുര്‍ണ'ത്തെപ്പോലെ തോന്നിച്ച കണിക്കൊന്ന കണ്ട് അന്തംവിട്ടിരിക്കാം. ആ അന്തംവിടലില്‍നിന്ന് കണിക്കൊന്നയ്ക്ക് ഒരു പേരും കിട്ടി- 'ഇന്ത്യന്‍ ലാബുര്‍ണം' (Indian Laburnum).
ഇതുകൂടാതെ മറ്റൊരു ഇംഗ്ളീഷ് പേരിലൂടെയും കണിക്കൊന്നയും 'ലാബുര്‍ണ'വും സാദൃശ്യപ്പെടുന്നുണ്ട്. 'ഗോള്‍ഡന്‍ ഷവര്‍' (Golden Shower) എന്നാണ് കണിക്കൊന്നയുടെ ഇതര ഇംഗ്ളീഷ്നാമം. 'ലാബുര്‍ണ'ത്തെ 'ഗോള്‍ഡന്‍ ചെയിന്‍' എന്നും വിളിക്കുന്നു.മാര്‍ച്ച്മുതല്‍ക്കേ ഇരുമരങ്ങളും ഇലപൊഴിച്ചുതുടങ്ങും. ജലനഷ്ടം തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മാസത്തെ സംബന്ധിച്ചിടത്തോളം മണ്ണില്‍നിന്ന് അത് വലിച്ചെടുക്കുന്ന ജലത്തിന്റെ 90 ശതമാനത്തിലേറെയും ബാഷ്പീകരണംവഴി നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇലകളിലെ സൂക്ഷ്മസുഷിരങ്ങളാണ് ഈ ബാഷ്പീകരണപ്രവര്‍ത്തനത്തിന്റെ വാതായനങ്ങള്‍. അതിനാല്‍ അവ ഇല പൊഴിക്കുന്നു. സൂര്യതാപത്തിന്റെ കാഠിന്യം താങ്ങാന്‍കഴിയാത്ത 'ഹരിതക' (Chlorophyll) വര്‍ണകത്തെ മഞ്ഞനിറത്തിന് പ്രാമുഖ്യമുള്ള മറ്റു വര്‍ണകങ്ങള്‍കൊണ്ട് പൊതിഞ്ഞുസംരക്ഷിക്കാനും കൂട്ടമായുള്ള പൂവിടല്‍ സഹായിക്കുന്നു. ഈ അതിജീവന തന്ത്രത്തിന്റെ കാര്യത്തില്‍ 'ലാബുര്‍ണ'ത്തിനും 'ഇന്ത്യന്‍ ലാബുര്‍ണ'ത്തിനും ഒരേ പാതതന്നെയാണെന്നതും ശ്രദ്ധയമായ മറ്റൊരു സാമ്യമാണ്.

Subscribe to:
Posts (Atom)