ഇന്ത്യ റെഡ് പ്ലസ് പദ്ധതിയില്‍ അംഗമാവുന്നതു സംബന്ധമായ കരടുവിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. 2008ല്‍ വാര്സായില് നടന്ന കാലാവസ്ഥാമാറ്റ ഉച്ചകോടിയിലാണ് റെഡ് പ്ലസ് പദ്ധതി ആദ്യമായി രാജ്യാന്തരവേദിയില്‍ സമര്‍പ്പിക്കപ്പെടുന്നത്. വനങ്ങള്‍ നടത്തുന്ന കാര്‍ബണ്‍ സീക്വസ്ട്രേഷന്‍(Carbon Sequestration) എന്ന പ്രവര്‍ത്തനം മുഖ്യ പ്രമേയമാവുന്ന പ്രവര്‍ത്തനരൂപരേഖയായിരുന്നു അത്. കാട്ടിലെ മരങ്ങളും ചെടികളും പ്രകാശസംശ്ലേഷണത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പിടിച്ചുവയ്ക്കുന്ന പ്രക്രിയയാണ് കാര്‍ബണ്‍ സീക്വസ്ട്രേഷന്‍. ഇതിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്താതെ കാടിന്റെ പച്ചപ്പിനുള്ളിലൊതുങ്ങുന്നു.
ആഗോളതാപനത്തിനു കാരണമാവുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ആകാശം കാര്‍ബണുള്ള കരിമ്പുകയില്ലാതെ വെളുത്തിരുന്നാല്‍ അന്തരീക്ഷം ചൂടാവുന്നത് കുറയും. അതിലൂടെ അന്റാര്‍ട്ടിക്കയിലെപ്പോലും മഞ്ഞുരുക്കുന്ന, വന്‍കരകളെപ്പോലും വെള്ളത്തിലാഴ്ത്തുന്ന ആഗോളതാപനത്തെ നമ്മള് ഭയപ്പെടേതില്ലാത്ത അവസ്ഥയുണ്ടാവും. പക്ഷേ, ഇത് സാധ്യമാവണമെങ്കില്‍, 1000 ദശലക്ഷം ടണ്‍ കാര്‍ബണെങ്കിലും പിടിച്ചുവയ്ക്കാന്‍തക്കവണ്ണമുള്ള കാടുകള്‍ നിലനില്‍ക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമമാണ് റെഡ് പ്ലസ് പദ്ധതി. ഓരോ രാജ്യവും ഈ പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കുമെന്നതു പ്രശ്നമാണ്. അതത് രാജ്യങ്ങളുടെ കരട് രൂപരേഖയില്‍ ജനപങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകള്‍ കൂടി ഉണ്ടായാലേ ഇത് ജനങ്ങള്‍ക്കു ദുരിതമില്ലാതെ നടപ്പാക്കാന്‍ കഴിയൂ.
Website: http://www.un-redd.org
Print Edition of this was published in Kilivathil, the Science Supplement of Deshabhimani dt. 05.06.2014