Friday, June 12, 2015

പുതിയ മനുഷ്യപൂര്‍വ ഫോസില്‍


മനുഷ്യന് പുതിയൊരു മുന്ഗാമികൂടി. എത്യോപ്യയിലെ അഫാര്മേഖലയില്നിന്നുമാണ് പുതിയ മനുഷ്യപൂര്വിക ഫോസില്കണ്ടെടുത്തത്. ആസ്ട്രലോപിത്തേക്കസ് ഡേയിറെമേഡ (Australopithecus deyiremeda) എന്നാണ് മനുഷ്യപൂര്വികന് പേരു നല്കിയിരിക്കുന്നത്. അടുത്ത ബന്ധു എന്നാണ് അഫാര്മേഖലയിലെ ആള്ക്കാര്സംസാരിക്കുന്ന ഭാഷയില് വാക്കിനര്ഥം.

35 ലക്ഷം വര്ഷങ്ങളോളം പഴക്കമുള്ള മനുഷ്യപൂര്വിക ഫോസിലിന്റെ കോമ്പല്ലുകള്‍ (Canines) ഇതുവരെ കണ്ടെടുത്ത എല്ലാ മനുഷ്യഫോസിലുകളുടേതിനെക്കാളും ചെറുതാണ്. ഇക്കാരണത്താല്‍, ആധുനിക മനുഷ്യരോട് വളരെയേറെ അടുത്തുനില്ക്കുന്ന നാല് പൂര്വിക സ്പീഷീസുകളിലൊന്നായി ആസ്ട്രലോപിത്തേക്കസ് ഡേയിറെമേഡയെ കണക്കാക്കാമെന്നാണ് പരിണാമശാസ്ത്രജ്ഞര്പറയുന്നത്. നേച്ചര്ജേണലിലാണ് പഠനപ്രബന്ധം പ്രസിദ്ധീകരിച്ചത്.

ലൂസിയുമായി സാമ്യം
'ലൂസി' എന്ന പേരില്പ്രശസ്തമായ മനുഷ്യപൂര്വിക ഫോസിലും ഇവയില്ഉള്പ്പെടുന്നുണ്ടെന്നതാണ് പ്രത്യേകം ഓര്മിക്കേണ്ടത്. എത്യോപ്യയിലെ ഹഡാര്എന്ന സ്ഥലത്തുനിന്നുമാണ് ലൂസിയുടെ ഫോസില്കണ്ടെടുത്തത്. ആസ്ട്രലോപിത്തേക്കസ് അഫാറെന്സിസ് (Australopithecus afarensis) എന്നതാണ് ലൂസിയുടെ ശാസ്ത്രീയനാമം. പുതിയ ഫോസില്കണ്ടെടുത്ത അഫാര്മേഖലയില്നിന്ന് 35 കിലോമീറ്റര്മാത്രം അകലെയാണ് ലൂസിയുടെ ഫോസില്കണ്ടെടുത്ത സ്ഥലം. രണ്ടു പേരും ഏകദേശം സമകാലികരുമായിരുന്നുവെന്നതാണ് പുതിയ പഠനം നല്കുന്ന കൗതുകകരമായ സൂചന.

ആസ്ട്രലോപിത്തേക്കസുകള്
ഇന്നേക്ക് 40 ലക്ഷം വര്ഷംമുമ്പ് കിഴക്കന്ആഫ്രിക്കയില്ജീവിച്ചിരുന്നവയും ഇപ്പോള്സമ്പൂര് വംശനാശം സംഭവിച്ചുകഴിഞ്ഞവയുമായ മനുഷ്യപൂര്വികരാണ് ആസ്ട്രലോപിത്തേക്കസുകള്‍. ഏകദേശം രണ്ടു ദശലക്ഷം വര്ഷംമുമ്പുവരെ ആസ്ട്രലോപിത്തേക്കസുകള്ഭഭൂമുഖത്തുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ ഇവ പല സ്പീഷീസുകളായി വേര്പിരിയുകയുണ്ടായി. 1924ലാണ് ദക്ഷിണാഫ്രിക്കയിലെ ടുവാങ് എന്ന ചുണ്ണാമ്പുകല്ലു ഖനിയില്നിന്ന് ആദ്യത്തെ ആസ്ട്രലോപിത്തേക്കസ് ഫോസില്കണ്ടെടുക്കുന്നത്. ആസ്ട്രലോപിത്തേക്കസ് ആഫ്രിക്കാനസ് (Australopithecus africanus) എന്നായിരുന്നു ഇതിനു പേരിട്ടത്.  

പിന്നെയും വിവിധ കാലങ്ങളിലായി അഞ്ചോളം ഫോസിലുകള്കണ്ടെടുക്കുകയുണ്ടായി. ആസ്ട്രലോപിത്തേക്കസ് അഫാറെന്സിസ്, ആസ്ട്രലോപിത്തേക്കസ് അനാമെന്സിസ്, ആസ്ട്രലോപിത്തേക്കസ് സെഡിബ, ആസ്ട്രലോപിത്തേക്കസ് റോബസ്റ്റസ്, ആസ്ട്രലോപിത്തേക്കസ് ബോയ്സെയ് എന്നിവയായിരുന്നു അവ. കൂട്ടത്തില്ഒന്നാണ് പുതുതായി കണ്ടെടുത്ത ആസ്ട്രലോപിത്തേക്കസ് ഡേയ്റെമേഡ. ഹോമോ എന്ന ജനുസ്സിലാണ് ആധുനിക മനുഷ്യന്ഉള്പ്പെടുന്നത്.  
ആസ്ട്രലോപിത്തേക്കസുകളാണ് ഹോമോ എന്ന ജനുസ്സായി പരിണമിച്ചതെന്ന് ശാസ്ത്രജ്ഞര്കരുതുന്നു. താരതമ്യേന വലുപ്പംകൂടിയ തലയും അത്യാവശ്യത്തിന് രണ്ടു കാലില്നടക്കാനുള്ള കഴിവും സ്വായത്തമാക്കിയിരുന്നു. അതേസമയം, അത് ഹോമോ ജനുസ്സുകളിലേതുപോലെ അത്രക്ക് പരിണാമപരമായ മേല്ഗതി പ്രാപിച്ചിരുന്നുമില്ല. ആസ്ട്രലോപിത്തേക്കസ് ജനുസ്സില്പ്പെട്ടതും ഒരേകാലത്ത് ജീവിച്ചിരുന്നവയുമായ മനുഷ്യപൂര്വികരെല്ലാംതന്നെ ഹോമോ എന്ന ജനുസ്സിലേക്കുള്ള പരിണാമത്തില്അവയുടേതായ പങ്കുവഹിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞര്കരുതുന്നു.  

അതല്ലാതെ, ഒന്ന് മറ്റൊന്നിലേക്ക് എന്നതരത്തിലുള്ള നേര്രേഖാ പരിണാമമല്ല, ഹോമോ ജനുസ്സിന്റെ ആവിര്ഭാവത്തിനു കാരണമായതെന്നാണ് ശാസ്ത്രജ്ഞര്ഇപ്പോള്പറയുന്നത്. ഹോമോ ഹാബിലിസ് (Homo  habilis) എന്ന സ്പീഷീസാണ് ആസ്ട്രലോപിത്തേക്കസുകളോട് വളരെയധികം അടുത്തുനില്ക്കുന്നത്. ഹോമോ സാപ്പിയന്സ് സാപ്പിയന്സ് (Homo sapiens sapiens) എന്നതാണ് നമ്മളെല്ലാം ഉള്പ്പെടുന്ന ആധുനിക മനുഷ്യന്റെ ശാസ്ത്രീയനാമം.

Link to original research paper: http://www.nature.com

A print version of this was published in Kilivathil, the Science Supplement by Deshabhimani Daily. Link: http://www.deshabhimani.com


                                                                      

                                                                  


മനുഷ്യന് പുതിയൊരു മുന്‍ഗാമികൂടി. എത്യോപ്യയിലെ അഫാര്‍ മേഖലയില്‍നിന്നുമാണ് പുതിയ മനുഷ്യപൂര്‍വിക ഫോസില്‍ കണ്ടെടുത്തത്. ആസ്ട്രലോപിത്തേക്കസ് ഡേയിറെമേഡ (Austr-alopithecus deyiremeda) എന്നാണ് ഈ മനുഷ്യപൂര്‍വികന് പേരു നല്‍കിയിരിക്കുന്നത്. അടുത്ത ബന്ധു&ൃെൂൗീ;എന്നാണ് അഫാര്‍മേഖലയിലെ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയില്‍ ഈ വാക്കിനര്‍ഥം.
35 ലക്ഷം വര്‍ഷങ്ങളോളം പഴക്കമുള്ള ഈ മനുഷ്യപൂര്‍വിക ഫോസിലിന്റെ കോമ്പല്ലുകള്‍ (Canines) ഇതുവരെ കണ്ടെടുത്ത എല്ലാ മനുഷ്യഫോസിലുകളുടേതിനെക്കാളും ചെറുതാണ്. ഇക്കാരണത്താല്‍, ആധുനിക മനുഷ്യരോട് വളരെയേറെ അടുത്തുനില്‍ക്കുന്ന നാല് പൂര്‍വിക സ്പീഷീസുകളിലൊന്നായി ആസ്ട്രലോപിത്തേക്കസ് ഡേയിറെമേഡയെ കണക്കാക്കാമെന്നാണ് പരിണാമശാസ്ത്രജ്ഞര്‍ പറയുന്നത്. ഭനേച്ചര്‍ഭ ജേണലിലാണ് ഈ പഠനപ്രബന്ധം പ്രസിദ്ധീകരിച്ചത്.
ലൂസിയുമായി സാമ്യംലൂസി എന്ന പേരില്‍ പ്രശസ്തമായ മനുഷ്യപൂര്‍വിക ഫോസിലും ഇവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നതാണ് പ്രത്യേകം ഓര്‍മിക്കേണ്ടത്. എത്യോപ്യയിലെ ഹഡാര്‍ എന്ന സ്ഥലത്തുനിന്നുമാണ് ലൂസിയുടെ ഫോസില്‍ കണ്ടെടുത്തത്. ആസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസ് (Au-stralopithecus afarensis) എന്നതാണ് ലൂസിയുടെ ശാസ്ത്രീയനാമം. പുതിയ ഫോസില്‍ കണ്ടെടുത്ത അഫാര്‍ മേഖലയില്‍നിന്ന് 35 കിലോമീറ്റര്‍മാത്രം അകലെയാണ് ലൂസിയുടെ ഫോസില്‍ കണ്ടെടുത്ത സ്ഥലം. രണ്ടു പേരും ഏകദേശം സമകാലികരുമായിരുന്നുവെന്നതാണ് പുതിയ പഠനം നല്‍കുന്ന കൗതുകകരമായ സൂചന.
ആസ്ട്രലോപിത്തേക്കസുകള്‍ഇന്നേക്ക് 40 ലക്ഷം വര്‍ഷംമുമ്പ് കിഴക്കന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നവയും ഇപ്പോള്‍ സമ്പൂര്‍ണ വംശനാശം സംഭവിച്ചുകഴിഞ്ഞവയുമായ മനുഷ്യപൂര്‍വികരാണ് ആസ്ട്രലോപിത്തേക്കസുകള്‍. ഏകദേശം രണ്ടു ദശലക്ഷം വര്‍ഷംമുമ്പുവരെ ആസ്ട്രലോപിത്തേക്കസുകള്‍ ഭഭൂമുഖത്തുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ ഇവ പല സ്പീഷീസുകളായി വേര്‍പിരിയുകയുണ്ടായി. 1924ലാണ് ദക്ഷിണാഫ്രിക്കയിലെ ടുവാങ് എന്ന ചുണ്ണാമ്പുകല്ലു ഖനിയില്‍നിന്ന് ആദ്യത്തെ ആസ്ട്രലോപിത്തേക്കസ് ഫോസില്‍ കണ്ടെടുക്കുന്നത്. ആസ്ട്രലോപിത്തേക്കസ് ആഫ്രിക്കാനസ് (Australopithecus africanus) എന്നായിരുന്നു ഇതിനു പേരിട്ടത്. പിന്നെയും വിവിധ കാലങ്ങളിലായി അഞ്ചോളം ഫോസിലുകള്‍ കണ്ടെടുക്കുകയുണ്ടായി. ആസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസ്, ആസ്ട്രലോപിത്തേക്കസ് അനാമെന്‍സിസ്, ആസ്ട്രലോപിത്തേക്കസ് സെഡിബ, ആസ്ട്രലോപിത്തേക്കസ് റോബസ്റ്റസ്, ആസ്ട്രലോപിത്തേക്കസ് ബോയ്സെയ് എന്നിവയായിരുന്നു അവ. ഈ കൂട്ടത്തില്‍ ഒന്നാണ് പുതുതായി കണ്ടെടുത്ത ആസ്ട്രലോപിത്തേക്കസ് ഡേയ്റെമേഡ.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-473386.html#sthash.KROEB47E.dpuf