Wednesday, March 22, 2017

ഏറ്റവും പഴക്കംചെന്ന സസ്യഫോസില് ഇന്ത്യയില് നിന്ന്

ലോകത്തെ ഏറ്റവും പഴക്കംചെന്നതെന്നു കരുതപ്പെടുന്ന സസ്യഫോസിലിനെ ഇന്ത്യയില്നിന്നു കണ്ടെത്തി. സ്വീഡിഷ് മ്യൂസിയം ഓഫ് നാച്വറല്ഹിസ്റ്ററിയില്നിന്നുള്ള ഗവേഷകരാണ് പുരാണ പ്രസിദ്ധമായ ചിത്രകൂട പര്വതമേഖലയില്നിന്ന് കണ്ടെത്തല്നടത്തിയത്. നിലവില്ഉത്തര്പ്രദേശിലും മധ്യപ്രദേശിലുമായി വിജിക്കപ്പെട്ട  ചിത്രകൂട മേഖലയില്നിന്നുള്ള ഫോസിലിന് 160 കോടി വര്ഷത്തെ പഴക്കമുണ്ട്. റഫത്സ്മിയ ചിത്രകൂടെന്സിസ് (Rafatazmia chtirakootensis), രാമാതാലസ് ലൊബേറ്റസ് (Ramathallus lobatus) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരുനല്കിയിരിക്കുന്നത്. കറന്റ് ബയോളജി എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

ഇത്രയും പഴക്കമുള്ള ഒരു സസ്യം ജീവിച്ചിരുന്നു എന്നതിന്റെ തെളിവായ ഫോസിലിന്റെ കണ്ടെത്തല്ജീവപരിണാമം സംബന്ധിച്ച ഒരു മുന്ധാരണയെ തെറ്റാണെന്നു തെളിയിക്കുന്നുണ്ട്. ഒരൊറ്റ കോശം മാത്രം ശരീരമാവുന്ന ജീവികള്അഥവാ ഏകകോശ ജീവികളുടെ രൂപത്തില്‍ ‘ഭൂമിയില്ജീവന്ഉത്ഭവിച്ചത് 350 കോടി വര്ഷം മുമ്പാണെന്ന് കരുതപ്പെടുന്നത്. പിന്നീട് അവ ഒന്നിലധികം കോശങ്ങള്കൂടിച്ചേരുന്ന ബഹുകോശജീവികളായി പരിണമിച്ചു. സസ്യങ്ങളായിരുന്നു ആദ്യത്തെ ബഹുകോശജീവികള്‍. ഇവയെല്ലാം ഫോസിലുകളായി പ്രതിനിധീകരിക്കപ്പെട്ടിട്ടില്ല. ലഭ്യമായ ഫോസിലിന്റെ കാലപ്പഴക്കം നോക്കിയപ്പോള്ഏറ്റവും പഴക്കമുള്ളതായി കണ്ടത് ആല്ഗകളാണ്. 120 കോടി വര്ഷം പഴക്കമുള്ള ഒരു ആല്ഗാഫോസിലാണ് കണക്കുകൂട്ടലിന് അടിസ്ഥാനമായിരുന്നത്. എന്നാല്ഇപ്പോള്കണ്ടെത്തപ്പെട്ട ഇന്ത്യന്ഫോസിലിന് അതിലും 160 കോടി വര്ഷത്തെ പഴക്കമുണ്ട്
പുതിയ ഫോസില്കണ്ടെത്തപ്പെട്ട കാലത്തെഭൂമി നമ്മുടെ സങ്കല്പ്പങ്ങള്ക്കും അപ്പുറമായ ഒന്നായിരുന്നു. ജീവന്തളിരിടുന്ന ഭൂമി എന്നു പറയുമ്പോള്നമ്മുടെ മനസ്സില്വരുന്നത് പച്ചപ്പാണെങ്കിലും അങ്ങനെഹരിതാഭമായിരുന്നില്ല ജീവനുള്ള ആദിമഭൂമി. ജീവനുണ്ടായത് ജലത്തിലായിരുന്നുവെങ്കിലും കരയിലും കടലിലും അതിനെ നിലനിര്ത്തിയത് പ്രകാശസംശ്ളേഷണമായിരുന്നു. എന്നാല്ഇന്നത്തെ സസ്യങ്ങളില്കാണുന്ന തരത്തിലുള്ള പ്രകാശസംശ്ളേഷണം ആയിരുന്നില്ല അത്. സൂര്യനില്നിന്ന് ഊര്ജം സ്വീകരിച്ച് ഭക്ഷ്യവസ്തുക്കളാക്കി മാറ്റാന്കഴിയുന്ന ഒരു രാസപ്രക്രിയയുടെ ഏറ്റവും ലളിതമായ രൂപം മാത്രമായിരുന്നു അന്ന് ആവിര്ഭവിച്ചിരുന്നത്. ഇക്കാരണത്താല്ഹരിതകത്തിന്റെ അളവില്ഏറ്റക്കുറച്ചിലുകളുള്ള, മറ്റ് വര്ണവസ്തുക്കള്ക്ക് ആധിക്യമുള്ള സസ്യങ്ങളും അന്ന് ഭൂമിയാകെ പടര്ന്നിരുന്നു. ഇവയിലൊന്നാണ് റോഡോഫൈറ്റ (Rhodophyta) എന്നറിയപ്പെടുന്നചുവന്ന ആല്ഗകള് (Red Algae). കടലിലും ഈര്പ്പമുള്ള എന്തിലും, മഞ്ഞില്പ്പോലും ചുവന്ന ആല്ഗകള്വളര്ന്നു. അങ്ങനെ ചിത്രകൂടമേഖലയും ആദ്യം ആല്ഗകളാല്ചുവക്കുകയായിരുന്നു ആദ്യം. പിന്നീടാണ് മറ്റു നിറങ്ങള്വന്നത്. ഇങ്ങനെ ഉടനീളം ചുവപ്പണിഞ്ഞുനില്ക്കുന്ന ഒരു ഭൂതകാലത്തുനിന്നുമായിരുന്നു  പച്ചയും മഞ്ഞയും ചോപ്പും ഇടകലര്ന്ന ഒരു പുതിയ കാലത്തിലേക്ക് ഇന്ത്യന്ഭൂമി പരിണമിച്ചതെന്നാണ് പുതിയ കണ്ടെത്തല്പറയുന്നത്.
പുതുതായി കണ്ടെത്തിയ ഫോസില്മുന്നോട്ടുവയ്ക്കുന്ന മറ്റൊരു കാര്യം ആദ്യകാലങ്ങളില്സസ്യജീവന്ഒറ്റയ്ക്കായിരുന്നില്ല എന്നാണ്. നിലനില്പ്പിനായുള്ള പോരാട്ടത്തില്അത് മറ്റൊന്നിനെ ആശ്രയിച്ചിരുന്നു എന്നതാണ്. ആശ്രയിക്കല്പക്ഷേ ചൂഷണം ആയിരുന്നില്ല. പരസ്പരമുള്ള കുറവുകള്പരിഹരിച്ചുകൊണ്ടുള്ള ഒരു സഹകരണപദ്ധതിയായിരുന്നു (Symbiosis) അത്. സയനോബാക്ടീരിയ (Cyanobacteria)എന്നു വിളിക്കപ്പെടുന്ന സൂക്ഷ്മജീവികള്ക്ക് ഈര്പ്പമുള്ള പാറയെ ദ്രവിപ്പിച്ച് അതില്ജീവിക്കാനുള്ള കഴിവുണ്ട്. ദ്രവിച്ചുപൊടിഞ്ഞ പാറപ്പുറത്ത് ആല്ഗകള്ക്ക് പറ്റിപ്പിടിക്കാന്എളുപ്പമാണ്. അവ അതില്വളരും. ആല്ഗയുടെ ശരീരം കഠിനമായ സൂര്യതാപത്തെപ്പോലും ചെറുക്കുന്നതും പൊള്ളുന്ന പാറയെപ്പോലും സഹിക്കാന്കഴിയുന്നതുമാണ്. ശരീരത്തിന്റെ തണലും കുളിര്മയും അത് സഹിക്കാന്കഴിയാത്ത സയനോബാക്ടീരിയക്ക് തുണയാവും. ബാക്ടീരിയക്ക് അതിന്റേതായ രീതിയിലുള്ള ഒരുതരം പ്രകാശസംശ്ളേഷണമുണ്ട്. അതിലൂടെയുണ്ടാക്കുന്ന ആഹാരം അല്പ്പം ആല്ഗയ്ക്കും കൊടുക്കും സയനോബാക്ടീരിയ. മാത്രമല്ല, പാറയെ വീണ്ടും ദ്രവിപ്പിച്ച് ആല്ഗയ്ക്ക് ലവണങ്ങള്ആഗിരണംചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യും. ഇവ്വിധമുള്ള അതിജീവനത്തിലൂടെയാണ് ആല്ഗകള്വെള്ളത്തില്നിന്നും കരയിലേക്ക് പിച്ചവച്ചു കയറിയത്. ദശലക്ഷക്കണക്കിന് വര്ഷങ്ങളിലൂടെ നടന്ന പരിണാമ മഹാരഥ്യയുടെ നേര്ചിത്രങ്ങളുമാണ് ചിത്രകൂടത്തില്ഇപ്പോള്കണ്ടെടുക്കപ്പെട്ട ഫോസിലുകള്‍. ലോകമെമ്പാടും അത് 120 കോടി വര്ഷംകൊണ്ട് സംഭവിച്ചത് ഇവിടെ മാത്രം എന്തുകൊണ്ട് 40 കോടിവര്ഷം നേരത്തെയായി എന്നാണ് ശാസ്ത്രജ്ഞര്ഇപ്പോള്ചിന്തിക്കുന്നത്.

സ്ഥാനം നഷ്ടമായത് കനഡയ്ക്ക്

ചിത്രകൂടത്തില്നിന്ന് ഇങ്ങനെയൊരു ഫോസില്കണ്ടെടുക്കുമ്പോള്ലോകത്തിലെ ഏറ്റവും പഴക്കമേറിയ സസ്യഫോസില്ഉള്ക്കൊള്ളുന്ന രാജ്യം എന്ന പദവി നഷ്ടമാവുന്നത് കനഡയ്ക്കാണ്. കനഡയിലെ സോമര്സെറ്റ് ദ്വീപില്നിന്നു കണ്ടെടുത്ത ചുവന്ന ആല്ഗയ്ക്കായിരുന്നു ലോകത്തെ ഏറ്റവും പഴക്കംചെന്ന ബഹുകോശജീവി ഫോസില്എന്ന ബഹുമതി.
ബാങ്കിയോമോര്ഫാപ്യൂബെസെന്സ് എന്നു പേരുള്ള ഇത് ചുവന്ന ആല്ഗകളുടെ വിഭാഗത്തിലാണ് ഉള്പ്പെടുന്നത്. സ്ഥാനം ഇനിമേല്കൈയടക്കുന്നത് റഫത്സ്മിയ ചിത്രകൂടെന്സിസും രാമാതാലസ് ലൊബേറ്റസും ആകും. എങ്കിലും പുതുതായി കണ്ടെത്തിയ ഫോസില്ചുവന്ന ആല്ഗയുടേതാണെന്ന് ഉറപ്പിക്കുന്നതിനാവശ്യമായ അന്തിമ തെളിവ് അഥവാ ഡിഎന് പക്ഷേ ശാസ്ത്രജ്ഞര്ക്ക് ലഭിച്ചിട്ടില്ല. ബാഹ്യഘടനയുടെയും ചുവന്ന ആല്ഗകളുടേതിനു സമാനമായ ആന്തരഘടനയുടെയും അടിസ്ഥാനത്തിലാണ് ഇതിനെ അങ്ങനെ കണക്കാക്കുന്നത്.
എക്സ്റേ ടോമോഗ്രാഫിക് മൈക്രോസ്കോപ്പി (X-ray Tomographic Microscopy) എന്ന സങ്കേതമാണ് ആല്ഗാഫോസിലിന്റെ ആന്തരഘടനാ പഠനത്തിനായി ഉപയോഗിച്ചത്.

Link to original paper: http://journals.plos.org