ഉരഗജീവികൾക്കും മത്സ്യങ്ങൾക്കുമിടയിലുള്ള പരിണാമപരമായ ഇടക്കണ്ണി എന്ന നിലയ്ക്കാണ് ലെനിനിയ സ്റ്റെല്ലൻസ് ഉൾപ്പെടുന്ന ജീവിവർഗ്ഗത്തിന്റെ പ്രസക്തി. അതേസമയം ഇത് നേർരേഖയിലുള്ള പരിണാമത്തിന്റെ ദിശാസൂചകവുമല്ല. ആദ്യം മത്സ്യങ്ങൾ, മത്സ്യങ്ങ ളിൽ നിന്നും ഉഭയജീവികൾ അവയിൽ നിന്നും ഉരഗങ്ങൾ, പിന്നെ പക്ഷികളും സസ്തനികളും -ഇതാണല്ലോ ജീവി വർ ഗ്ഗങ്ങളുടെ പരിണാമദിശ. എന്നാൽ ലെനിനിയ സ്റ്റെല്ലൻസ് പ്രതിനിധീകരിക്കുന്നവ, കരയിൽ നിന്നും വീണ്ടും കടലിലേക്കിറങ്ങിയ ഉരഗങ്ങളാണ്. അതിനാലാണ് അവയ്ക്ക് ഉരഗങ്ങളുടെ ശരീരഘടനയും മത്സ്യങ്ങളുടെ ആകൃതിയുമുണ്ടായതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
ശാസ്ത്രീയനാമങ്ങളിലെ മറ്റ് പ്രമുഖർ ലെനിന്റെ പേരിൽ ആദ്യമായാണ് ഒരു ശാസ്ത്രീയനാമം ഉടലെടുക്കുന്നതെങ്കിലും മറ്റ് പലരുടേയും പേരിൽ നേരത്തേ തന്നെ ശാസ്ത്രീയ നാമങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട് . ഉദാ: ആസ്ട്രലോപിക്കസ് നെൽസൺ മണ്ടേലെയ് (Australopicus nelsonmandelai)എന്ന ഒരിനം മരകൊത്തി, ബോബ് മാർളിയുടെ പേരിലുള്ള ഗ്നാത്തിയ മാർലേയി (Gnathia marleyi) എന്ന പരാദ ജീവി, ഡേവിഡ് ആറ്റെൻ ബെറോയുടെ പേര് വഹിക്കുന്ന നെപെന്തെസ് ആറ്റെൻബെറോഗി (Nepenthes attenboroughii) എന്ന ഒരിനം ചെടി, അർനോൾഡ് ഷ്വാർസ്നെഗറിന്റെ പേര് നൽകപ്പെട്ട ആഗ്ര ഷ്വാർസെനെഗ്ഗേരി(Agra Schwarzeneggeri) എന്ന ഒരിനം വണ്ട്, ഒബാമയുടെ പേരിലുള്ള ഒബാമഡോൺ ഗ്രാസിലിസ് (Obamadon gracilis)എന്ന ഒരിനം പല്ലി-അങ്ങനെ പോകുന്നു ആ പട്ടിക.
Story with more details is published in the November 2013 issue of Sasthragathy, the Science Magazine published by Kerala Sasthra Sahithya Parishath.
Story with more details is published in the November 2013 issue of Sasthragathy, the Science Magazine published by Kerala Sasthra Sahithya Parishath.