ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ ആണവപരീക്ഷണം അരനൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞിരിക്കായാണ് . 1974 മെയ് 18ന് രാവിലെ 8.05-നായിരുന്നു രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലുള്ള പൊഖ്റാന്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ച് ഇന്ത്യ ആണവപരീക്ഷണം നടത്തിയത്. ഓപ്പറേഷന്‍ സ്മൈലിങ് ബുദ്ധ (Operation Smiling Buddha) എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഇന്ത്യ അതിനെ 'സമാധാനപരമായ ആണവ വിസ്ഫോടനം' (Peaceful Nuclear Explosion) എന്നാണ് വിശേഷിപ്പിച്ചതെങ്കിലും ലോകത്തിലെ ആണവശക്തികളെപ്പോലും അത് ഞെട്ടിച്ചുകളഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമല്ലാത്ത ഒരു രാജ്യം ആണവവിസ്ഫോടനം നടത്തുന്നത് പുതിയൊരു ലോകക്രമത്തിന്‍റെ തുടക്കമാണോ എന്നുപോലും അവര്‍ ഭയപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ ജനസമ്മിതി ഏറ്റവുമധികം ഉയരുന്നതിനും ഓപ്പറേഷന്‍ സ്മൈലിങ് ബുദ്ധ കാരണമായി. ഓപ്പറേഷന്‍ സ്മൈലിങ് ബുദ്ധയുടെ ഭാഗമായി ഥാര്‍ മരുഭൂമിയിലുള്ള പൊഖ്റാന്‍ ടെസ്റ്റ് റേഞ്ചില്‍ മിലിട്ടറി നടത്തിയ പ്രവര്‍ത്തനങ്ങളെ ഓപ്പറേഷന്‍ ഹാപ്പി ക്യഷ്ണ എന്ന രഹസ്യനാമം ഉപയോഗിച്ചാണ് വിവക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇവ രണ്ടും ഒന്നായിത്തന്നെയാണ് പരിഗണിക്കുന്നത്. പൊഖ്റാന്‍-I എന്ന പേരിലും അറിയപ്പെടുന്ന ഓപ്പറേഷന്‍ സ്മൈലിങ് ബുദ്ധ അണുവിഘടന (Nuclear Fission)ത്തിലൂടെ ഊര്‍ജ്ജം സ്വതന്ത്രമാക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതിനുശേഷം 1998 മെയ് 11-നും 13-നും പൊഖ്റാനിലെ ഇതേ ടെസ്റ്റ് റേഞ്ചില്‍ വെച്ച് ആണവപീക്ഷണങ്ങള്‍ നടന്നു. ഇവയില്‍ ഒരെണ്ണം അണുസംയോജനത്തിലൂടെ (Nuclear Fusion) ഊര്‍ജ്ജം സ്വതന്ത്രമാക്കുന്ന തരത്തിലുള്ളതായിരുന്നു. 'ഓപ്പറേഷന്‍ ശക്തി'-യുടെ ഭാഗമായി നടത്തപ്പെട്ട ഇവയെല്ലാം പൊതുവായി പൊഖ്റാന്‍-II എന്നാണറിയപ്പെടുന്നത്
ചരിത്രം
സ്വതന്ത്രഇന്ത്യ ഒരു ആണവരാജ്യമാവണം എന്ന് നിശ്ചയിച്ചത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഹോമി ജഹാംഗിര്‍ ഭാഭയെ ആയിരുന്നു അദ്ദേഹം അതിനായി ചുമതലപ്പെടുത്തിയത്. 1948ല്‍ നിലവില്‍ വന്ന ആണവോര്‍ജജ ചട്ടം (Atomic Energy Act) സമാധാനപരമായ ആവശ്യങ്ങള്‍ക്കേ ഇന്ത്യ ആണവോര്‍ജജം ഉപയോഗിക്കൂ എന്ന് നിഷ്കര്‍ഷിച്ചിരുന്നു. പ്രശസ്ത ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന രാജ രാമണ്ണയായിരുന്നു ആണവായുധനിര്‍മ്മാണ പദ്ധതിക്ക് നേത്യത്വം വഹിച്ചത്. ആണവായുധ നിര്‍വ്യാപനകരാറില്‍ ഒപ്പുവെയ്ക്കുന്നതില്‍ നിന്നുള്ള ഇന്ത്യയുടെ പിന്‍മാറ്റം ആണവരംഗത്തെ ഗവേഷണങ്ങളുടെ ആക്കംകൂട്ടി. സമാധാനപരമായ ആവശ്യങ്ങള്‍ക്കേ ആണവോര്‍ജ്ജം ഉപയോഗിക്കൂ എന്നായിരുന്നു നെഹ്റു പ്രസ്താവിച്ചതെങ്കിലും ڇഒരു രാജ്യം എന്ന നിലയില്‍ മറ്റുതരത്തിലുള്ള ഉപയോഗങ്ങള്‍ക്ക് നിര്‍ബന്ധിതമാവുകയാണെങ്കില്‍ അത്തരത്തിലുള്ള ഉപയോഗങ്ങളിലേക്ക് കടക്കുന്നതില്‍ ഏതൊരുതരത്തിലുമുള്ള അനുതാപവും പരിഗണനകളും നമ്മളെ പിന്നോട്ടു നയിക്കയില്ലڈ (Of course, if we are compelled as a nation to use it for other purposes, possibly no pious sentiments of any of us will stop the nation from using it that way) എന്നാണ് അദ്ദേഹം പറഞ്ഞത്. 1954ല്‍ ഹോമി ജഹാംഗീര്‍ ഭാഭ ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി 1954 ജനുവരി 3ന് ആധുനികസംവിധാനങ്ങളോടു കൂടിയ ഒരു ഗവേഷണസ്ഥാപനം നിലവില്‍ വന്നു. ബോംബെ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ട്രോംബെ ആയിരുന്നു ഇതിന്‍റെ ആസ്ഥാനം. ട്രോംബെ അറ്റോമിക് എനര്‍ജി എസ്റ്റാബ്ളിഷ്മെന്‍റ് എന്നായിരുന്നു ഇതിന് പേരിട്ടിരുന്നത്. ഇതാണ് പില്‍ക്കാലത്ത് ബാര്‍ക്ക് (BARC) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ (Babha Atomic Research Centre) ആയി മാറിയത് (1967 ജനുവരി 22നായിരുന്നു പേരുമാറ്റം). 1954ല്‍ത്തന്നെ ആണവോര്‍ജ്ജം സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേകവകുപ്പും (Department of Atomic Energy) നിലവില്‍ വന്നു. ഹോമി ജഹാംഗീര്‍ ഭാഭ ആയിരുന്നു ഇതിന്‍റെ ആദ്യ സെക്രട്ടറി.
1954-1959 കാലഘട്ടത്തില്‍ ഇന്ത്യ ആണവോര്‍ജ്ജഗവേഷണത്തില്‍ ബഹുദൂരം മുന്നിലേക്ക് പോയി. പ്രതിരോധത്തിനായി നീക്കിവെക്കപ്പെട്ട ബഡ്ജറ്റ് വിഹിതത്തിന്‍റെ മൂന്നിലൊന്ന് ആണവഗവേഷണ ത്തിനായാണ് വകയിരുത്തപ്പെട്ടത്. ആണവോര്‍ജ്ജം എന്നത് ബോംബുണ്ടാക്കാന്‍ മാത്രമല്ല, സമാധാനപരമായ ആവശ്യങ്ങള്‍ക്കും അതുപയോഗിക്കാം എന്ന ഒരു ബോധം അന്തര്‍ദേശീയതലത്തില്‍ ഉയര്‍ന്നുവന്നത് ഈ സമയത്ത് ഇന്ത്യയ്ക്ക് ഗുണകരമായി. യുദ്ധേതരമായ ആവശ്യങ്ങള്‍ക്കായി ആണവസാങ്കേതികവിദ്യ കൈമാറാം (Atoms for Peace Programme) എന്ന കരാറിന്‍റെ അടിസ്ഥാനത്തില്‍ ക്യാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നും സഹായം സ്വീകരിക്കാന്‍ ധാരണയായി. ആണവഗവേഷണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതരത്തിലുള്ള സിറസ് (CIRUS) എന്ന പേരിലുള്ള ഒരു ന്യൂക്ളിയാര്‍ റിയാക്ടര്‍ ഇന്ത്യയ്ക്ക് കൈമാറാനായിരുന്നു ധാരണ. ട്രോംബെയിലായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടത്. അമേരിക്കയായിരുന്നു റിയാക്ടര്‍ തന്നത്. അതിനാവശ്യമായ ആണവഇന്ധനം ക്യാനഡ ആയിരുന്നു നല്‍കേണ്ടിയിരുന്നത്. ആണവായുധം നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്ന പ്ളൂട്ടോണിയം ആയിരുന്നു ഇന്ധനം. ഇത് സമാധാനപരമായ ആണവസാങ്കേതികവിദ്യാകൈമാറ്റം എന്ന ധാരണയ്ക്ക് വിരുദ്ധമാകയാല്‍ ഇന്ത്യ അത് സ്വീകരിക്കുന്നില്ല എന്ന് നെഹ്റു തീരുമാനിച്ചു. പകരം, ആണവഇന്ധനം ഇന്ത്യ തദ്ശേീയമായി നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. 1960 ആയപ്പോഴേക്കും ആണവഇന്ധനം ആവശ്യാനുസരണം ഉത്പാദിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ താരാപൂര്‍ എന്ന സ്ഥലത്ത് ഒരു ന്യൂക്യാര്‍ റിയാക്ടര്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആണവായുധം നിര്‍മ്മിക്കുന്നതിനാവശ്യമായ ആണവഇന്ധനം സമ്പുഷ്ടീകരിക്കുകയായിരുന്നു ലക്ഷ്യം. ഒരുവര്‍ഷത്തിനകം ആണവായുധം നിര്‍മ്മിക്കാന്‍ കഴിയും എന്ന ഉറപ്പായിരുന്നു ഇക്കാര്യത്തില്‍ നെഹ്റുവിന് ഹോമി ജഹാംഗിര്‍ ഭാഭ നല്‍കിയത്.
ഇന്തോ-ചൈന യുദ്ധം
ഇന്ത്യയുടെ ആണവഗവേഷണം ഇത്തരത്തില്‍ ഉച്ചസ്ഥായിയില്‍ മുന്നോട്ടുപോവുമ്പോഴായിരുന്നു ചൈന ഇന്ത്യയെ ആക്രമിക്കുന്നത്, 1962ല്‍. നെഹ്റു സോവിയറ്റ് യൂണിയന്‍റെ സഹായം തേടാന്‍ ശ്രമിച്ചുവെങ്കിലും സോവിയറ്റ് ഭരണകൂടം ചൈനയെ പിന്‍തുണയ്ക്കാനാണ് തീരുമാനിച്ചത്. ഇത് ഇന്ത്യയുടെ പ്രതിരോധം ദുര്‍ബലമാവുന്നതിനും ചൈന ഇന്ത്യയുടെ ഒരു ഭാഗം കൈവശപ്പെടു ത്തുന്നതിനും കാരണമായി. യുദ്ധപരാജയം ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സൗഹ്യദത്തിന് മങ്ങലേല്‍പ്പിക്കയും ഇന്ത്യ ഒരു ആണവശക്തിയായി വളരേണ്ടുന്നതിന്‍റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 1965ല്‍ താരാപൂര്‍ ആണവനിലയത്തിന്‍റെ അടിസ്ഥാനരൂപരേഖ തയ്യാറാക്കപ്പെടുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്തുവെങ്കിലും ഹോമി ജെ. ഭാഭയുടെ പങ്കാളിത്തം തുടര്‍ന്നുണ്ടായില്ല. അദ്ദേഹം അന്തരിച്ചതിനെത്തുടര്‍ന്ന് രാജാ രാമണ്ണയുടെ നേത്യത്വത്തിലാണ് ഇന്ത്യയുടെ ആണവായുധപദ്ധതി മുന്നോട്ടുപോയത്. എന്നാല്‍ ഇതിനിടെയില്‍ സംഭവിച്ച ചില രാഷ്ട്രീയമാറ്റങ്ങള്‍ ആണവപരിപാടിക്ക് വീണ്ടും വിഘാതമായി. 1965ല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചു. ആണവോര്‍ജ്ജപദ്ധതിയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടത് വിക്രം സാരാഭായി ആയിരുന്നു. ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തികച്ചെലവ് മുന്‍കൂട്ടിക്കാണുന്നതില്‍ ഹോമി ജെ. ഭാഭയ്ക്ക് ചില തെറ്റുകള്‍ പറ്റിയിരുന്നു. അമേരിക്ക ആണവായുധം നിര്‍മ്മിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം തന്‍റെ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നത്. എന്നാല്‍ അമേരിക്ക രണ്ടാം ലോക മഹായുദ്ധകാലം മുതല്‍ക്കേ അതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. മാത്രമല്ല, അതിനുള്ള അനുബന്ധപ്രവര്‍ത്തനങ്ങളില്‍ അവര്‍ വ്യവസായമേഖലയെ വിജയകരമായി സംയോജിപ്പിച്ചിരുന്നു. ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൊതുമേഖലയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇത് ആണവായുധത്തിന് വേണ്ടിവരുന്ന സാമ്പത്തികച്ചെലവ് സംബന്ധമായി ആശയക്കുഴപ്പത്തിനിടയാക്കി. മാത്രമല്ല, ആണവോര്‍ജ്ജപദ്ധതിയുടെ പുതിയ തലവനായി വന്ന വിക്രം സാരാഭായി സമാധാനപ്രിയനായ ഒരു ഗാന്ധിയന്‍ ആദര്‍ശവാദിയായിരുന്നു. അദ്ദേഹം ആണവഗവേഷണം ആയുധനിര്‍മ്മിതിയിലേക്ക് പോവാതെ സമാധാനപരമായ ആവശ്യങ്ങള്‍ക്കുമാത്രമാവട്ടെ എന്ന് നിശ്ചയിച്ചു.
ഇന്ദിരായുഗം
1967-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയതോടെ ആണവായുധനിര്‍മ്മാണപദ്ധതിക്ക് വീണ്ടും ജീവന്‍വെച്ചു. ആണവായുധത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ സംപുഷ്ടീകരിക്കപ്പെട്ട പ്ളൂട്ടോണിയം നിര്‍മ്മിക്കുന്നതില്‍ ഹോമി സെത്ന എന്ന ഇന്ത്യന്‍ രസതന്ത്രജ്ഞന്‍ വിജയിച്ചു. ആണവായുധത്തിന്‍റെ രൂപഘടനയും മറ്റു സംവിധാനങ്ങളും രാജാ രാമണ്ണയുടെ നേത്യത്വത്തിലുള്ള സംഘം പരീക്ഷിച്ചു. അതീവരഹസ്യമായി, പരമാവധി ചുരുക്കം ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇതൊക്കെയും സാധിച്ചത്. ആണവായുധത്തില്‍ ഉപയോഗിക്കുന്നതിന് ഏറ്റവും യോജിച്ചത് യുറേനിയത്തെക്കാള്‍ പ്ളൂട്ടോണിയം ആണെന്ന് തീരുമാനിക്കപ്പെട്ടു. അത് കൂടുതലായി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നെഹ്റുവിന്‍റെ കാലത്തുള്ള സോവിയറ്റ് വിരോധം മറികടന്ന്, ആണവകാര്യങ്ങളില്‍ റഷ്യന്‍സഹകരണം തേടാന്‍ തീരുമാനമായി. ഇതിനായി, 196869 കാലഘട്ടത്തില്‍, പി.കെ.അയ്യങ്കാര്‍ എന്ന ശാസ്ത്രജ്ഞന്‍റെ നേത്യത്വത്തില്‍ വിദഗ്ദ്ധരെ റഷ്യയിലെ ഡബ്നയിലുള്ള ആണവഗവേഷണസ്ഥാപനം സന്ദര്‍ശിക്കാനായി അയച്ചു. പ്ളൂട്ടോണിയം അടിസ്ഥാനമായുള്ള പള്‍സ്ഡ് ഫാസ്റ്റ് റിയാക്ടര്‍ (Pulsed Fast Reactor) ആയിരുന്നു റഷ്യ ഉപയോഗിച്ചിരുന്നത്. ഇത് നല്ല മാത്യകയായിക്കണ്ട അയ്യങ്കാര്‍ അതിന്‍റെ സാധ്യതകളെക്കുറിച്ച് ഇന്ദിരാഗാന്ധിയുമായി ചര്‍ച്ച ചെയ്യുകയും 1969 ജനുവരിയില്‍ അതിനുള്ള രഹസ്യാനുമതി ലഭിക്കുകയും ചെയ്തു. 1969 മാര്‍ച്ചില്‍ത്തന്നെ അതീവരഹസ്യമായി 'പൂര്‍ണ്ണിമ' (Purnima) എന്ന പേരിലുള്ള ഒരു പ്ളൂട്ടോണിയം ഫാസ്റ്റ് റിയാക്ടറിന് തുടക്കമായി. അയ്യങ്കാര്‍, രാമണ്ണ, ഹോമി സെത്ന, സാരാഭായി എന്നിവരായിരുന്നു 'പൂര്‍ണ്ണിമ'യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയിരുന്നത്.
1971 ഡിസംബറില്‍, പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ച സമയത്ത്, അമേരിക്ക യു.എസ്.എസ്. എന്‍റര്‍പ്രൈസ് (USS Enterprise) എന്ന യുദ്ധക്കപ്പലിനെ ബംഗാള്‍ ഉള്‍ക്കടലിലേക്കയക്കുകയുണ്ടായി. ഇന്ത്യയെ പ്രതിരോധത്തിലാഴ്ത്തുകയും ഭയപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ സോവിയറ്റ് യൂണിയന്‍ ന്യൂക്ളിയാര്‍ മിസൈലുകള്‍ ഘടിപ്പിച്ച ഒരു അന്തര്‍വാഹിനി അമേരിക്കന്‍ യുദ്ധക്കപ്പലിന്‍റെ നീക്കങ്ങളെ നിരീക്ഷിക്കാനായി അയച്ചതോടെ അമേരിക്കന്‍ ഭീഷണി ഒഴിഞ്ഞു. ആണവായുധങ്ങള്‍ക്ക് അവ യുദ്ധമുഖത്ത് ഉപയോഗിക്കപ്പെടുന്നതിനപ്പുറമായുള്ള ഒരു നയതന്ത്രപ്രസക്തിയുള്ളതായി ഇന്ത്യയെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. ഇതിലൂടെ പാകിസ്ഥാനെ ഒരു യുദ്ധാനന്തരകരാറിലേക്കെത്തിക്കാനും ബംഗ്ളാദേശിന്‍റെ വിമോചനം സാധ്യമാക്കാനും ഇന്ത്യക്ക് കഴിഞ്ഞു. യുദ്ധവിജയം സ്യഷ്ടിച്ച പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു ആണവായുധം പരീക്ഷണസജ്ജമാക്കാനുള്ള നിര്‍ദ്ദേശം ഇന്ദിരാഗാന്ധിയില്‍ നിന്നും ഉണ്ടാവുന്നത്. 1972 സെപ്റ്റംബര്‍ 7ന്, ഇതിനായി ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററിനെ അധികാരപ്പെടുത്തുന്ന രഹസ്യഉത്തരവിറങ്ങി. ഇന്ത്യന്‍ മിലിട്ടറിക്കുപോലും പങ്കാളിത്തം നല്‍കാതെ അതിരഹസ്യമായാണ് ഇതിനായുള്ള നീക്കങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍, ഉപദേശകരായ പരമേശ്വര്‍ ഹക്സര്‍, ദുര്‍ഗ ഥാര്‍ എന്നിവര്‍ക്കുമാത്രമാണ് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നത്. കരസേനാമേധാവി ജി.ജി.ബേവൂര്‍ (Gopal Gurunath Bewoor, 1916-1989) അടക്കം ഒന്നോ രണ്ടോ പേരടക്കം മിലിട്ടറിയുടെ ഉയര്‍ന്ന നേത്യത്വത്തെ മാത്രമാണ് വിവരം ധരിപ്പിച്ചിരുന്നത്. അന്നത്തെ പ്രതിരോധമന്ത്രി ജഗജീവന്‍ റാമിനുപോലും ആണവപരീക്ഷണം നടത്താന്‍പോവുന്നു എന്നതു സംബന്ധിച്ച് അറിവൊന്നും ഇല്ലായിരുന്നു. വിദേശകാര്യവകുപ്പുമന്ത്രി സ്വരണ്‍സിങിനുമാത്രം പരീക്ഷണത്തിന് 48 മണിക്കൂര്‍ മുമ്പ് അങ്ങനെയൊരു തന്ത്രപ്രധാനസംഭവം നടക്കാന്‍പോവുന്നു എന്ന് അറിയിപ്പു നല്‍കി.
ബുദ്ധന്‍ ചിരിക്കുന്നു
ഗൗതമബുദ്ധന്‍റെ ജന്‍മദിനമെന്ന നിലയില്‍ ഇന്ത്യയൊട്ടുക്കും ആഘോഷിക്കുന്ന ബുദ്ധജയന്തി ആയിരുന്നു ആണവപരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. 1974 മെയ് 18 ബുദ്ധപൂര്‍ണ്ണിമയായിരുന്നു. നാഗസാക്കിയില്‍ 1945ല്‍ അമേരിക്ക നിക്ഷേപിച്ച ഫാറ്റ് മാന്‍ എന്ന പേരുള്ള ആറ്റംബോബിന്‍റെ മാത്യകയിലായിരുന്നു ആണവപരീക്ഷണസംവിധാനം രൂപകല്‍പ്പന ചെയ്തിരുന്നത്. ഇംപ്ളോഷന്‍ സാങ്കേതികവിദ്യ (Implosion-type design) അടിസ്ഥാനമാവുന്ന ആണവവിസ്ഫോടനസംവിധാനം ആയിരുന്നു ഇത്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണസ്ഥാപനമായ DRDO-യുടെ ഛണ്ഢീഗഡ് കേന്ദ്രത്തിലാണ് (Terminal Ballistics Research Laboratory) ഇത് പ്രവര്‍ത്തനസജ്ജമാക്കിയത്. DRDO-യുടെ പൂനെ കേന്ദ്രത്തിലാണ് (High Energy Materials Research Laboratory) ബോംബിനാവശ്യമായ ഡിറ്റൊണേഷന്‍ സംവിധാനം രൂപകല്‍പ്പന ചെയ്തത്. ആണവപരീക്ഷണത്തിനാവശ്യമായ 6 കിലോഗ്രാം പ്ളൂട്ടോണിയം നിര്‍മ്മിച്ചത് ബാര്‍ക്കിലെ CIRUS--------------റിയാക്ടറില്‍ ആയിരുന്നു. അണുവിഘടന ത്തിന് തുടക്കമിടുന്നതിനാവശ്യമായ څന്യൂട്രോണ്‍ ഇനിഷ്യേറ്റര്‍چ നിര്‍മ്മിക്കപ്പെട്ടതും ബാര്‍ക്കിലായിരുന്നു. പൊളോണിയംബെറിലിയം അടിസ്ഥാനമായുള്ള ഇത് ആണവവിസ്ഫോടനത്തില്‍ അതിനിര്‍ണ്ണായകമായതിനാല്‍ څഫ്ളവര്‍چ എന്ന രഹസ്യനാമത്തിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ഈ പ്രത്യേകസംവിധാനങ്ങളെല്ലാം ട്രോംബെയില്‍വെച്ച് കൂട്ടിയോജിപ്പിച്ചശേഷമാണ് രാജസ്ഥാനിലെ പൊഖ്റാന്‍ ടെസ്റ്റ് റേഞ്ചിലേക്ക് കൊണ്ടുപോയത്. അറ്റോമിക് എനര്‍ജി കമ്മിഷന്‍ അധ്യക്ഷന്‍ ആയിരുന്ന ഹോമി സെത്ന ആയിരുന്നു മുഴുവന്‍ പ്രവര്‍ത്തനങ്ങളുടേയും മേല്‍നോട്ടം നിര്‍വ്വഹിച്ചത്.
പ്രവര്‍ത്തനസജ്ജമാക്കപ്പെട്ട ആണവപരീക്ഷണസംവിധാനത്തിന് 1.25 മീറ്റര്‍ വ്യാസവും 1400 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. ചതുര്‍ഭുജത്തിന്‍റെ ആക്യതിയുള്ള ഇതിനെ തറനിരപ്പില്‍ നിന്നും 107 മീറ്റര്‍ താഴ്ചയിലേക്ക് ഒരു തുരങ്കപാതയിലെ പാളങ്ങളിലൂടെ എത്തിച്ചശേഷം തുരങ്കത്തിന്‍റെ കവാടം മണലുപയോഗിച്ച് അടയ്ക്കുകയായിരുന്നു (ഇന്ത്യന്‍ മിലിട്ടറി രഹസ്യമായി നടത്തിയ ഈ ഓപ്പറേഷന്‍റെ പേരായിരുന്നു 'ഓപ്പറേഷന്‍ ഹാപ്പി ക്യഷ്ണ'' 'ഓപ്പറേഷന്‍ സ്മൈലിങ് ബുദ്ധ-യുടെ ഒരു ഭാഗം മാത്രമായിരുന്നു ഇത്). ഉഞഉഛയുടെ പ്രതിനിധിയായി എ.പി.ജെ. അബ്ദുള്‍ കലാം പൊഖ്റാനിലെ ടെസ്റ്റ് റേഞ്ചിലെത്തിയിരുന്നു. 1974 മെയ് 18 രാവിലെ 8.05ന് ബാര്‍ക്കിലെ ഇലക്ട്രോണിക്സ് ശാസ്ത്രജ്ഞനായിരുന്ന പ്രണബ് ആര്‍. ഡസ്റ്റിദാര്‍ (Pranab Rebatiranjan Dastidar, 1933-2022) ഫയറിങ് ബട്ടണ്‍ അമര്‍ത്തുകയും ആണവവിസ്ഫോടനം നടത്തുകയും ചെയ്തു. സ്ഫോടനഫലമായുണ്ടായ ഗര്‍ത്തത്തിന്‍റേയും തത്സമയത്തുണ്ടായ ഭൂചലനം സംബന്ധമായ രേഖകളുടേയും അടിസ്ഥാനത്തില്‍ സ്ഫോടനത്തിന്‍റെ തീവ്രത 12 കിലോടണ്‍ (kt) ആയിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. (ആയിരം കിലോഗ്രാം TNT സ്യഷ്ടിക്കുന്ന സ്ഫോടനത്തിന്‍റെ ശക്തിയാണ് 1 കിലോടണ്‍ (1 kt)). ഹിരോഷിമയില്‍ അമേരിക്ക നിക്ഷേപിച്ച ആറ്റംബോബിന്‍റെ ശക്തി 16 കിലോടണ്‍ (16 kt) ആയിരുന്നു). പൊഖ്റാന്‍ പരീക്ഷണത്തില്‍ പങ്കാളിയായിരുന്ന പി. കെ. അയ്യങ്കാറിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ അത് പക്ഷേ 8 കിലോടണ്‍ (kt) ആയിരുന്നതായി കണക്കാക്കുന്നു. സാങ്കേതികമായി അത്രയും സ്ഫോടനശേഷിയാണ് പ്രതീക്ഷിച്ചിരുന്നതെന്നും അതുതന്നെ നേടുകയും ചെയ്യുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഈ സമയത്തുള്ള മാധ്യമറിപ്പോര്‍ട്ടുകളില്‍ സ്ഫോടനത്തിന്‍റെ തീവ്രത 21കിലോടണ്‍ വരെ ആയിരുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ സത്യാവസ്ഥ പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്.
ബുദ്ധസ്മിതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍
രാജാ രാമണ്ണ (19252004): ഇന്ത്യയുടെ ആറ്റംബോബ് പ്രോജക്ടിന്‍റെ തലവനായിരുന്ന ഭൗതികശാസ്ത്ര ജ്ഞന്‍. 1967 മുതല്‍ ഇദ്ദേഹം ഈ സ്ഥാനം വഹിച്ചു. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍ററിന്‍റെ ഡയറക്ടര്‍ ആയിരുന്നു. പത്മശ്രീ (1968), പത്മഭൂഷണ്‍ (1973), പത്മവിഭൂഷണ്‍ (1975).
പി.കെ.അയ്യങ്കാര്‍ (19312011): പത്മനാഭന്‍ ക്യഷ്ണഗോപാല അയ്യങ്കാര്‍. പൊഖ്റാന്‍ ആറ്റംബോബ് രൂപകല്‍പ്പന ചെയ്തു. രാജാ രാമണ്ണയുടെ തൊട്ടുതാഴെയുള്ള പദവിയിലായിരുന്നു. അറ്റോമിക് എനര്‍ജി കമ്മിഷന്‍റെ മുന്‍ ചെയര്‍മാന്‍ ആയിരുന്നു. പത്മഭൂഷണ്‍ (1975).
ആര്‍. ചിദംബരം (1936): രാജഗോപാലന്‍ ചിദംബരം. പൊഖ്റാന്‍ ആറ്റംബോബ് രൂപകല്‍പ്പന ചെയ്യുന്നതില്‍ പി.കെ.അയ്യങ്കാറുടെ മുഖ്യസഹായി ആയിരുന്നു. ലോഹസംസ്കരണം (Metallurgy) ആയിരുന്നു അദ്ദേഹത്തിന്‍റെ മേഖല. പത്മശ്രീ (1975), പത്മവിഭൂഷണ്‍ (1999).
നാഗപട്ടിണം സാംബശിവ വെങ്കിടേശന്‍ (ഃഃഃഃഃഃ): പൊഖ്റാന്‍ ആറ്റംബോബിന്‍റെ ഭാഗമായുള്ള څഹൈഎക്സ്പ്ളോസീവ് ഇംപ്ളോഷന്‍ സിസ്റ്റംچ വികസിപ്പിച്ചു. ഉഞഉഛയുടെ ഛണ്ഢീഗഡ് കേന്ദ്രമായിരുന്നു (Terminal Ballistics Research Laboratory) പ്രവര്‍ത്തനമണ്ഡലം.
വാമന്‍ ദത്താത്രേയ പട്വര്‍ദ്ധന്‍ (19172007): പൊഖ്റാന്‍ ആറ്റംബോംബിനാവശ്യമായ ഡിറ്റൊണേഷന്‍ സംവിധാനം രൂപകല്‍പ്പന ചെയ്തു. ഉഞഉഛ യുടെ പൂനെ കേന്ദ്രമായിരുന്നു (High Energy Materials Research Laboratory) പ്രവര്‍ത്തനമണ്ഡലം.
ഹോമി നുസെര്‍വാന്‍ജി സെത്ന (19232010): അറ്റോമിക് എനര്‍ജി കമ്മിഷന്‍റെ ചെയര്‍മാന്‍ ആയിരിക്കേ, പൊഖ്റാന്‍ ആറ്റംബോംബ് പ്രോജക്ടിന്‍റെ മൊത്തത്തിലുള്ള മേല്‍നോട്ടച്ചുമതല വഹിച്ചു. പത്മശ്രീ (1959), പത്മഭൂഷണ്‍ (1966), പത്മവിഭൂഷണ്‍ (1975).
ബസന്തി ദുലാല്‍ നാഗ്ചൗധരി (19172006): പൊഖ്റാന്‍ ആണവപരീക്ഷണത്തിന്‍റെ സമയത്ത് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ ശാസ്ത്രീയ ഉപദേഷ്ടാവായിരുന്നു. ക്യാബിനറ്റ് കമ്മറ്റി ഓണ്‍ സയന്‍സ് ആന്‍റ് ടെക്നോളജിയുടെ അധ്യക്ഷനുമായിരുന്നു. പത്മവിഭൂഷണ്‍ (1975).
(ഇവരെക്കൂടാതെ 75ഓളം ശാസ്ത്രജ്ഞര്‍ പൊഖ്റാന്‍ ആണവായുധ നിര്‍മ്മാണപ്രോജക്ടില്‍ പങ്കാളികളായിരുന്നു. പദ്ധതിയുടെ രഹസ്യസ്വഭാവം കാരണം ഇവരില്‍ മുഴുവന്‍ പേരുടേയും പങ്കാളിത്തം വ്യക്തിഗതമായി രേഖപ്പെടുത്തപ്പെട്ടില്ല).
ലോകത്തിന്‍റെ പ്രതികരണം
“The Pokhran test was a bomb, I can tell you now.... An explosion is an explosion, a gun is a gun, whether you shoot at someone or shoot at the ground.... I just want to make clear that the test was not all that peaceful..” - Raja Ramanna.
പൊഖ്റാന്‍ ആറ്റംബോബ് പ്രോജക്ടിന്‍റെ തലവനായിരുന്ന രാജാ രാമണ്ണയുടെ ഈ വാക്കുകളില്‍ നിന്നും څബുദ്ധന്‍റെ പുഞ്ചിരിچയെ ലോകം പുഞ്ചിരിയോടെയല്ല നേരിട്ടതെന്ന് മനസിലാക്കാം. പൊടുന്നനെയുള്ളതും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ അതിനുണ്ടായി. പൊഖ്റാന്‍ ആറ്റംബോബിലുപയോഗിച്ച പ്ളൂട്ടോണിയം സംപുഷ്ടീകരിക്കാന്‍ ഉപയോഗിച്ച സിറസ് റിയാക്ടര്‍ നല്‍കിയ ക്യാനഡയും അതിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ ഘനജലം സംഭാവനചെയ്ത അമേരിക്കയും څബുദ്ധന്‍റെ പുഞ്ചിരിچയെ ഒരുപോലെ എതിര്‍ത്തു. അപ്പോള്‍ പ്രാബല്യത്തിലായിരുന്ന ആണവനിര്‍വ്യാപനകരാറിന്‍റെ (Nuclear Non-Proliferation Treaty) വെളിച്ചത്തില്‍ നിശിതമായിരുന്നു വിമര്‍ശനം. അപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മാണത്തിലായിരുന്ന രണ്ട് ആണവറിയാക്ടറുകള്‍ക്കുംവേണ്ട സാങ്കേതികസഹായം നല്‍കേണ്ടതില്ല എന്ന് ക്യാനഡ തീരുമാനിച്ചു. എന്നാല്‍, അമേരിക്ക താരാപൂര്‍ ആണവനിലയത്തിനാവശ്യമായ സംപുഷ്ടീക്യത യുറേനിയം നല്‍കുന്നത് നിറുത്തിവെക്കേണ്ടതില്ല എന്ന് പിന്നീട് തീരുമാനിക്കുകയുണ്ടായി. 1974 ജൂണില്‍ അത് മുന്‍നിശ്ചയപ്രകരംതന്നെ എത്തിച്ചേര്‍ന്നു.
പൊഖ്റാന്‍-I സമാധാനത്തിനുവേണ്ടിയുള്ള ആണവപരീക്ഷണം ആയി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു പാകിസ്ഥാന്‍റേത്. 1974 ജൂണ്‍ 10ന് ഇന്ത്യയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന സമാധാനചര്‍ച്ചയില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറി. ഇന്ത്യയുടെ ആണവായുധഭീഷണിക്കു മുന്നില്‍ പാകിസ്ഥാന്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യയുടെ അധീശത്വശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും അന്നത്തെ പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഈ ആണവായുധപരീക്ഷണം സ്വന്തമായി ആറ്റംബോബുണ്ടാക്കാന്‍ പാകിസ്ഥാനെ നിര്‍ബന്ധിക്കുന്ന താണെന്നായിരുന്നു പാകിസ്ഥാന്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ ആയിരുന്ന മുനീര്‍ അഹമ്മദ് ഖാന്‍റെ പ്രതികരണം. രാജ്യാന്തരതലത്തില്‍ ആണവശക്തികളായ രാജ്യങ്ങളുടെ പ്രതികരണം വലിയൊരു മാറ്റത്തിനും കാരണമായി. ആണവനിരായുധീകരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ പൊഖ്റാന്‍-I പോലെയുള്ളവ സംഭവ്യമാവുന്നതിനുള്ള സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യണം എന്ന് ധാരണയായി. ഇതിനായി ആണവശേഷിയുള്ള രാജ്യങ്ങള്‍ പരസ്പരമുള്ള അറിവോടുകൂടിയേ മറ്റുരാജ്യങ്ങളെ ആണവവിഷയങ്ങളില്‍ സഹായിക്കാന്‍ പാടുള്ളൂ എന്നത് ഒരു ചട്ടമായി നിലവില്‍ വന്നു. ഇത് പാലിക്കാന്‍ ബാധ്യസ്ഥമായ രാജ്യങ്ങളെ ന്യൂക്ളിയാര്‍ സപ്ളൈയേഴ്സ് ഗ്രൂപ്പ് (Nuclear Suppliers Group, NSG) എന്ന പേരില്‍ നിര്‍വ്വചിച്ചുകൊണ്ട് ഒരു രാജ്യാന്തരവേദിയും നിലവില്‍വന്നു. 1992ല്‍ ഇന്ത്യയിലേക്കുള്ള ആണവഇന്ധനകയറ്റുമതി ചടഏ നിരോധിക്കുകയുണ്ടായി. 2008ല്‍ ഇതില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനമായെങ്കിലും 'ബുദ്ധന്‍റെ പുഞ്ചിരി' ആണവശക്തികളെ എത്രമാത്രം അലോസരപ്പെടുത്തുന്നതായിരുന്നുവെന്ന് ഇത് വെളിവാക്കുന്നു.








